Wednesday, October 18, 2006

മരണത്തിനു ശേഷം

ഈ ഭൂമി ജീവിതത്തിന്റെ അവസാനം
എവിടെയെന്നറിയാമോ
പറയൂ ആരെങ്കിലും
മരണമോ
മരണം അവസാനമോ
അതോമറ്റൊരു യാത്രയുടെ
തുടക്കമോ മരണം
അറിയില്ല പറയൂ ആരെങ്കിലും
മണ്ണില്‍ നശിക്കാതെ ആാ‍ത്മാവ്‌ പോകുന്നു
എവിടേക്കെന്നറിയമോ
പറയൂ ആരെങ്കിലും

അനശ്വര നശ്വര തീരങ്ങള്‍ക്കൊരു
പാലംപണിയുന്നുവോ മരണം കൊണ്ടു നാദന്
‍ഭൂമിയില്‍ ചെയ്തോരു പാപങ്ങളെല്ലാ-
മേല്‍ക്കേണ്ടി വരുന്നോരു
സദസ്സിന്‍ മുന്‍ബില്‍ എത്തുമോ അവസാനം
അതോ ഒരിക്കലും തീരാത്ത ആനന്ദചിറകിലേറി
പറക്കുമോ ആത്മാവ്‌ ദൂരേക്ക്‌
അറിയില്ല പറയൂ അരെങ്കിലും
കാലമാം ചക്രത്തില്‍ പെട്ടു
കൊഴിഞ്ഞപഴമയെ
കണ്ടു മുട്ടാനാകുമോ യാത്രയില്‍
പറയൂ ആരെങ്കിലും

ജനനം മരണം പിന്നേയും ജനനം
ഈ ചക്രമാണോ ഇതിന്‍ പിന്നില്‍
‍എങ്കില്‍ യാത്ര പിന്നേയും
ജനനത്തുരുത്തിലേക്കാണോ
അറിയില്ല പറയൂ അരെങ്കിലും
ആ തുരുത്തില്‍ വീണ്ടുമൊരു
കുഞ്ഞായ്‌ജനിക്കുമോ
അറിയില്ല പറയൂ ആരെങ്കിലും
സത്യമാമൊരുത്തരം തേടുന്നു
ഞാന്‍സഹജരേ
പറയൂ ആരെങ്കിലും

9 comments:

asdfasdf asfdasdf said...

ഈ കവിയാണോ ഇന്ന് ബ്ലോഗിലെ ആസ്ഥാന ഹാസ്യസാഹിത്യകാരനായി വിളങ്ങുന്നത് ?
ഒരു നല്ല കവിത ആരും കാണാതെ പോയിരിക്കുന്നു.

മുസ്തഫ|musthapha said...

"കാലമാം ചക്രത്തില്‍ പെട്ടു
കൊഴിഞ്ഞപഴമയെ
കണ്ടു മുട്ടാനാകുമോ യാത്രയില്‍
പറയൂ ആരെങ്കിലും"

കവിയുടെ ഈ വിലാപം വളരെ നന്നായിരിക്കുന്നു... സാന്‍ഡോ താന്‍ ഈ പരിപാടി എന്തേ നിറുത്തിവെച്ചത്!

ഹാസ്യത്തിനേ കമന്‍റുള്ളൂ എന്നത് കൊണ്ടാണോ ഇത് വിട്ടു പിടിച്ചത്!

ഇടയ്ക്കൊക്കെ ഇതും ആവാം കേട്ടോ :)

വല്യമ്മായി said...

കവിതയിലെ ആശയം കൊള്ളാം,ഒന്നു കൂടി എഡിറ്റ് ചെയ്ത് കുറുക്കീയിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു.
ഇനി ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരങ്ങള്‍:ഒന്നും രണ്ടും പാരഗ്രാഫിലെ എല്ലാ ചോദ്യങ്ങള്‍ക്കും അതെ,അവസാന പാരഗ്രാഫിലെ ഉത്തരങ്ങള്‍ അറിയില്ല.
ഇത്രയും വലിയ ദാര്‍ശനികനാണോ എന്റെ വരികളെ കളിയാക്കാറുള്ളത്?

തറവാടി said...

ഇവിടെയാണ്‌ ഞാന്‍ സാന്ഡോസിനെപ്പോലുള്ളവരെ ഒന്നും പറയാത്തതും വായനക്കാരെ കുറ്റം പറയുന്നതും,

സാന്ഡോ , നീയെത്ര നല്ല കവിത എഴുതിയാലും നിനക്ക് നല്ല കമന്റുകള്‍ കിട്ടണമെന്നില്ല ,

അതിനു നീ "മറ്റവന്‍" തന്നെ എഴുതണം :)

എന്നാല്‍ അതിനാല്‍ കവിത എഴുത്ത് നിര്‍ത്തുന്നത് ആത്മഹത്യാപരവ്യ്മാകുന്നു.

നന്നായി നല്ല വരികള്‍ :)

അതും വേണം ഇതും വേണം :)

അപ്പു ആദ്യാക്ഷരി said...

സാന്റോ... നീ അല്‍ഭുതപ്പെടുത്തുന്നെടോ. തറവാടി പറഞ്ഞപോലെ ഇത്രയും നല്ല കവിതയെഴുതിയിട്ടും കമന്റു വെറും നാല്. സാരമില്ല.

Ziya said...

സാന്‍ഡോക്കെല്ലാം വഴങ്ങും...
ആ കുത്തുകുത്തുകള്‍ കുറച്ചതു പോലെ കവിതയുമൊന്നു കുറുക്കീരുന്നെങ്കില്‍ കൊള്ളാമായിരുന്നൂ.

ഓടോ. വല്യമ്മായീ..ചുമ്മാ ഒരു സമിലി :)

Inji Pennu said...

ഈശ്വരാ‍ാ, എന്തെല്ലാം കാണണം ഭഗവാനേ!
ആദ്യം ഡിങ്കന്‍ ബുജിയായി. ഇപ്പൊ സാന്റോ കവിയായി. ഇത് കരുതിക്കൂട്ടിയുള്ള ഒരു അറ്റാക്കാണെന്ന് ഞാന്‍ കരുതുന്നു. അതും രണ്ടും രണ്ടും അടുപ്പിച്ചിങ്ങിനെ ബുജിയായിപ്പോയാല്‍ ഞങ്ങള്‍ നോണ്‍ ബുജീസ് എന്തു ചെയ്യും എന്റെ കര്‍ത്താവെ! :)

സാന്റോയും ഡിങ്കനും നീതി പാലിക്കുക! :)

നന്നായിട്ടുണ്ട് സാന്റോ! ഇനീം എഴുതുക!

Dinkan-ഡിങ്കന്‍ said...

തള്ളേ എനിക്ക് ബ്ലോഗ് മാറിയോ?
ഇല്ലല്ലോ “മഞ്ഞുമ്മല്” തന്നെ. അപ്പോ യെന്താ കഥ.
ഡേയ് സാന്‍ഡൊ, യൂ ടൂ ബ്രൂട്ടസ്???

കൊള്ളാമെടാ ഇനി നിനക്ക് “ബൂലോഗ കാളിദാസന്‍” എന്ന പേര് കിട്ടും.( എന്നെ ബു.ജി ആക്കിയിരിക്കുവാ )

ഇഞ്ചി ചേച്ച്യേയ്.. പൊക്കി പൊക്കി താഴെ ഇടല്ലേ :) ഞങ്ങള് പാവങ്ങള്‍.. ലേ മിസെറബിള്‍സ്

Mr. K# said...

ഒരു കുത്തു പോലുമില്ല. :-)