Wednesday, August 13, 2008

ശാന്തുളകം ഒന്നാം കണ്ടം

‘രാജരാജ പ്രമുഖന്...രാജാധിരാജന്...രാജരാജകുണാണ്ടര്‍....
പാണ്ട്യന്...പായും പുലി....അണ്ണാമലൈ..ശിവജി...
മുഷ്യന്ത രാജാവ്.. എഴുന്നള്ളുന്നേ....എഴുന്നള്ളുന്നേ..
എഴുന്നേറ്റ് തള്ളുന്നേ...’

‘മതീടോ..നിര്ത്ത്...
താന് കെടന്നധികം തൊള്ളയെടുക്കണ്ട...
ഞാനിങ്ങെത്തി..
രാവിലേ താന് കെടന്നിങ്ങനെ ബഹളമൊണ്ടാക്കീല്ലേലും ഞാനിങ്ങെത്തും..
മനസ്സിലായാ..‘

‘അങ്ങിപ്പഴിങ്ങനെ പറയും...
അത് കേട്ട് ഞാന് വിളീം നിര്ത്തും...
അത് കഴിഞ്ഞ് രാത്രിയാവുമ്പം സ്മോളുമടിച്ചിട്ട്..
ഞാന് വരുമ്പെ നീ ജെയ് വിളിക്കൂല്ലാല്ലേടാ പന്നീ എന്നും പറഞ്ഞ് കുനിച്ച് നിര്ത്തി ഇടിക്കേം ചെയ്യും...’

‘സോറി മന്ത്രീ സോറി...
ഇനി മേലാല് കുനിച്ച് നിര്ത്തി ഇടിക്കൂല്ലാ..’

‘എന്ന് വച്ചാല് ഇനി ഇടി മതിലില് ചാരി നിര്ത്തി ആണെന്നാണാ അങ്ങ് പറഞ്ഞ് വരണത്...’

‘ശ്ശൊ..ഈ മന്ത്രീടെ ഒരു കാര്യം...
കുനിച്ച് നിര്ത്തി ഇടിച്ചതിന് പകരമായിട്ട്..
മന്ത്രിക്ക് ഒരു 25 പവന്റെ സ്വര്ണ്ണ മാല നാം സമ്മാനം പ്രഖ്യാപിക്കുന്നു.
ആരെവിടെ...വേഗം മാല കൊണ്ടു വരൂ.
ഒരു കാര്യം..ഖജനാവില് മാല വല്ലതും ബാക്കിയൊണ്ടേല് കൊണ്ടുവന്നാ മതീട്ടാ..
ഖജനാവില് മാലയില്ലാന്നും പറഞ്ഞ് എന്റെ അലമാരയെങ്ങാന് കുത്തിത്തൊറന്നാ...
ടാ ഭടാ..നിന്റെ എടപാട് ഞാന് തീര്ക്കൂട്ടാ...’

‘നന്ദി പ്രഭോ..നന്ദി..’

‘ഉവ്വ..’

‘പ്രഭോ..രാവിലേ മുതല് കവാടത്തിലൊരു കശപിശ..’

‘കശപിശയോ..വല്ല വശപ്പെശക് കേസ് കെട്ടും ആണോടോ..’

‘അറിയാന് മേല...
ഒരു പെണ്ണുമ്പിള്ളേം കാര്ന്നോരും കൂടിയാ അങ്ങേ കാണണം എന്നും പറഞ്ഞ് അലമ്പെണ്ടാക്കണത്..‘

‘അവര് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടോ..’

‘അതറിയില്ല പ്രഭോ..ഞാന് വേണോങ്കില് അവരെ ചോദ്യം ചെയ്തിട്ട് വരാം.
ഗേറ്റിലിട്ട് ചോദ്യം ചെയ്താല് മതിയോ..
അതോ നമ്മുടെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി അറിഞ്ഞൊന്ന്...
വിശദമായിട്ട് ചോദ്യം ചെയ്യണോ..’

‘എന്തിന്..’

‘പത്ത് മിനുട്ട് മതി പ്രഭോ...
ഏത് പെണ്ണുമ്പിള്ളേ കൊണ്ടും അപ്പോയിന്റ്മെന്റ് എടുത്തത് അവരാണെന്ന് ഞാന് സമ്മതിപ്പിക്കും..’

‘മന്ത്രീ..തന്റെ പഞ്ചായത്ത് ഏതാടോ...’

‘പഞ്ചായത്തല്ല പ്രഭോ..എന്റേത് മുന്സിപ്പാലിറ്റിയല്ലേ..മുന്സിപ്പാലിറ്റി..
എന്താ പ്രഭോ ചോദിച്ചത്..’

‘അല്ലാ..ഈ സൈസ് എനം ആ നാട്ടില് വേറേം എണ്ടോന്നറിയാന് ചോദിച്ചതാ...
ടോ..ക്ലോസറ്റ് തലയാ..
അപ്പോയിന്മെന്റ് എന്നുവച്ചാല് എന്ന കാണാന് അവര് മുന് കൂട്ടി അനുവാദം വാങ്ങിച്ചിട്ടുണ്ടോയെന്ന്..’

‘അയ്യോ..അതാരുന്നാ...
ഒരു ദേഹ പരിശോധനാ ചാന്സ് മിസ്സായല്ലേ..ശ്ശെ..’

‘താന് ചെന്ന് അവരെയിങ്ങ് കടത്തിവിട്..
മെറ്റല് ഡിറ്റക്റ്ററിലൂടെ കടത്തിവിട്ടാ മതീട്ടാ...
അരേല് വല്ല ബോംബാ കീമ്പാ ഉണ്ടോന്ന് ആര്ക്കറിയാ..’

‘ഉവ്വ..ഒരു മെറ്റല് ഡീറ്റക്റ്ററ്...
കഴിഞ്ഞ ദെവസം ഒരു ലോഡ് കമ്പി അതിനകത്തൂടെ കൊണ്ടുപോയിട്ട്....
ആ മെഷീന് കമാന്നൊരക്ഷരം മിണ്ടീല്ലാ..’

‘അതെന്ത് പറ്റീടോ..’

‘വല്ലപ്പോഴും കാശ് മൊടക്കി നന്നാക്കണം പ്രഭോ...
അല്ലാതെ ജനങ്ങളുടെ കാശ് മൊടക്കി പുട്ടടിച്ചാ മാത്രം പോരാ..’

‘അത് പറയരുത്..മന്ത്രി അത് മാത്രം പറയരുത്...
ജനത്തിന്റെ കാശ് ഞാന് വിഴുങ്ങീന്ന് മാത്രം പറയരുത്..
ഇപ്പഴും ജങ്ങളുടെ കണ്ണിലുണ്ണീയാണ് ഞാന്..’

‘ഉവ്വ...ഉണ്ണി അധികം പൊറത്തേക്ക് ഇറങ്ങണ്ടാട്ടാ...
ജനത്തിന്റെ കണ്ണില് പെട്ടാല്...
ഉണ്ണീടെ ഞുണ്ണി അവര് ചവിട്ടി കലക്കും...’

‘ടോ..താനിങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലേടോ...
ഞാനെന്ത് തെറ്റാണ് ജനത്തിനോട് ചെയ്തത്..’

‘അങ്ങല്ലാ തെറ്റ് ചെയ്തത്...
നമ്മുടെ കരം പിരിവുകാരാണ്..
കരം പിരിച്ച് കരം പിരിച്ച്..
പെമ്പിള്ളേരടെ കരത്തില് കേറി പിടിച്ചാ..
നാട്ടുകാര് നോക്കിയിരിക്കോ..’

‘ആഹാ..മന്ത്രീ എനിക്കൊരൈഡ്യ...’

‘എന്ത് അങ്ങുന്നിനും ഐഡിയയോ..കേള്ക്കട്ടെ..കേള്ക്കട്ടെ..’

‘ഈ കരം പിരിവ് നാം നേരിട്ടങ്ങ് നടത്തിയാലോ...’

‘പ്രഭോ..ദേ ഇതങ്ങട് പിടിച്ചേ..’

‘എന്താടോ ഇത്..’

‘എന്റെ രാജിക്കത്താണ്...
നാട്ടുകാരടെ തല്ല് കൊണ്ട് ചാവാന് എനിക്ക് പാടില്ലാ..’

‘അപ്പ വേണ്ടാല്ലേ..’

‘വേണം വേണം...അങേക്ക് സന്താനസൌഭാഗ്യം ഇല്ലാത്തത് കാരണം..
അങ്ങ് പെട്ടെന്ന് കാഞ്ഞ് പോയാല്..രാജ്യം എനിക്ക് ഭരിക്കാല്ലോ...
അങ്ങ് തീര്ച്ചയായും കരം പിരിക്കാന് പോണം...’

‘മന്ത്രീ..താന് അധിക തെക്കോട്ട് പോണ്ടാ...
താന് ചെന്ന് ഗേറ്റില് നിക്കണ ആ ചേടത്തീനേം കാര്ന്നോരേം ഇങ്ങ് കടത്തി വിട്..‘

‘ഉത്തരവ് പ്രഭോ...’

********************

‘നമസ്കാരം പ്രഭോ..’

‘നമസ്കാരം...ആരാണ് മനസ്സിലായില്ലല്ലോ..’

‘എന്നെ മനസ്സിലാവാന് ചാന്സില്ലാ...
പക്ഷേ ഈ നിക്കണവളെ അറിയോന്ന് അങ്ങൊന്ന് നോക്കിയേ..’

‘പെങ്ങളേ....ഇങ്ങോട്ടൊന്ന് മാറിനിന്നേ...
ആളെയൊന്ന് കാണട്ടേ..’

‘എന്നെ എന്താ വിളിച്ചേ..പെങ്ങളെന്നാ...
കെട്ടിക്കോളാന്നും പറഞ്ഞ് കാട്ടീന്ന് പോന്നിട്ട് കൊല്ലം രണ്ടായി..
എന്നിട്ട് ആളെ കാണാണ്ട് തപ്പി വന്നപ്പോ പെങ്ങളെന്നാ..
എന്റെ മലപ്പുറത്തപ്പാ..എനിക്കങ് ചത്താ മതി..’

‘മന്ത്രീ...ടോ മന്ത്രീ...താനിങ്ങ് വന്നേടോ...
ഇതേതാടോ ഈ കുരിശ്...’

‘ഞാനിവിടെയില്ല...എന്നെ തെക്കോട്ടെടുത്തു...’

‘ടോ...താനിങ്ങ് വന്നേടോ..എന്നെ ഉപേക്ഷിക്കല്ലേടോ...
ഒരു 25 പവന്റെ മാല കൂടി തന്റെ പെമ്പ്രന്നോത്തീടെ കഴുത്തില് കിടക്കണതില് തനിക്കെന്തെങ്കിലും വിരോധമിണ്ടാ..’

‘മാല കിട്ടീല്ലേലും വേണ്ടില്ല...
ഈ ജാതി കേസ് കെട്ടൊന്നും അഴിക്കാന് എന്നെ കൊണ്ട് പറ്റൂല്ലെന്റെ പൊന്ന് തമ്പുരാനേ...’

‘താന് വല്യ അഴിക്കല് മിടുക്കൊന്നും ഇവിടെയെടുക്കണ്ട...
ഇവരോടോന്ന് ചോദിച്ചാല് മതി എന്താ എടപാടെന്ന്...’

‘ഞാന് പണ്ടേ പറഞിട്ടില്ലേ...
വല്ല കടുക്കാവെള്ളോം കുടിച്ചോണ്ട് കൊട്ടാരത്തിലെങ്ങാന് ചുരുണ്ടാ മതി..
വെട്ടിയാല് പഴം പോലും മുറിയാത്ത വാളും പിടിച്ചോണ്ട് നായാട്ടിനെന്നും പറഞ്ഞ് പോണ്ടാ പോണ്ടാന്ന്...‘

‘ഡെഡ് ബോഡീലിറ്റ് കുത്താതെടോ...
താനൊന്ന് ചോദിച്ച് മനസ്സിലാക്ക് കാര്യങ്ങള്..
എനിക്ക് തല കറങ്ങണ്..’

‘കറങ്ങണേല് ആ മൂലേലോട്ടിരി...
ഞാനൊന്ന് ചോദിക്കട്ടെ കാര്യങ്ങള്..’

‘ശരി..വേഗം പണ്ടാറടങ്ങ്..’

**********************

‘കാര്ന്നോരേ...ആക്ച്വലി എന്താ സംഭവം...
ഒള്ള കാര്യം പറ..ഏതാ ഈ പെങ്കൊച്ച്...’

‘ഞങ്ങളേ..കൊറച്ച് ദൂരേന്ന് വരേണ്...’

‘ഏകദേശം എത്ര ദൂരത്ത് നിന്നാണ്..’

‘അത് ഞാന് പിന്നെ മന്ത്രീടെ ചെവീല് പറഞ്ഞ് തരാം..ഇപ്പ ഇത് കേള്ക്ക്...
എനിക്ക് മഹര്ഷി പണിയാണ്...
ഈ നിക്കണ പെങ്കൊച്ചിന്റെ പേര് മഞ്ജുള.
എന്റെ വകേലൊരു അളിയനായ കണ്ണന്റെ മോളാണ്...
കണ്ണനും മഹര്ഷിപ്പണിയാണ്..’

‘കുടുമ്പോയിട്ട് മഹര്ഷിപ്പണിയാണല്ലേ...
നല്ല വരുമാനോയിരിക്കും...മിടുക്കന്മാരേ..
എന്നിട്ട് കേക്കട്ടെ...’

‘മുഷ്യന്ത രാജാവ്..കുറച്ച് നാളു മുന്പ് ഞങ്ങടെ തറവാടിന്റെ സൈഡിലൂടെ നായാടാന് വന്ന്.
അന്ന് വെള്ളം കോരാന് പോയ ഈ നിക്കണ പെങ്കൊച്ചിനെ..
കണ്ണും കൈയ്യും കാലും..പിന്നെ വേറെന്തൊക്കെയോ കാണിച്ച് മയക്കി...’

‘മയക്കീട്ട്..ഒന്ന് വേഗം പറയെന്റെ മഹര്ഷീ...
എനിക്ക് കണ്ട്രോള് കിട്ടണില്ലാ...‘

‘അടങ്ങ് മന്ത്രീ..അടങ്ങ്...
മയക്കീട്ട് വിവാഹവാഗ്ദാനോം കൊടുത്തിട്ട് ഇങ്ങ് പോന്നതാണ് രാജാവ്.
പിന്നെ ആ പടി ചവിട്ടിട്ടില്ലാ...
ദുഷ്ടനായ ഈ പൊന്നങ്ങുന്ന്....‘

[തുടര്ന്നേക്കും....ആരും തല്ലിക്കൊന്നില്ലേല്..]

48 comments:

sandoz said...

വാ ബൈ വാ..എന്താ കഥ...
തല്ലരുത് കൊല്ലരുത് മാളോരേ...
എന്നു വച്ചാല്‍ ഒരു പുതിയ പോസ്റ്റ്..
ചുമ്മാ പോസ്റ്റ്...

Rasheed Chalil said...

തുടരട്ടേ... തുടരട്ടേ...

അത് വരെ ആരും തല്ലിക്കൊല്ലാതിരികട്ടേ... :)
(എനിക്ക് ഒരു പ്രതീക്ഷയും ഇല്ല)

സുല്‍ |Sul said...

വന്നാ പുലി?????????
(((((ഠേ.....))))))
തേങ്ങയില്ലാതെ പിണങ്ങി പോവല്ലേ
-സുല്‍

RR said...

ബാക്കി കൂടെ പോരട്ടെ. എന്നിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന് :)

[ nardnahc hsemus ] said...

രാജാധിരാജനും പട്ടമഹിഷീം മന്ത്രീം ഒക്കെ പിന്നേം
ശാന്തുളകം ഒന്നാം കണ്ടം ബാലെ എന്നായിരുന്നു വേണ്ടിയിരുന്നത്...

അടുത്ത കണ്ടത്തിലേയ്ക്ക് ചാടുമ്പൊ പറയണേ...

mahesh said...

great post!!

nice to see u back in action.. waiting 4 da nxt "Kanddam!!!" :)

Visala Manaskan said...

:)))

ജ്ജാതി പെഡന്നെ ഗഡീ!!

അടുത്തദ്.. ങും!

അരവിന്ദ് :: aravind said...

എറിച്ച് സാന്‍ഡോ :-)

പോസ്റ്റാന്‍ തുടങ്ങിയതിന് താന്‍‌ക്സ്...

krish | കൃഷ് said...

സാ‍ന്‍-ഡോസ് രാസാവ് ഇത്രനാളും കാട്ടിലാരുന്നോ. എപ്പഴാ ബൂലോഗനാട്ടിലേക്ക് എഴുന്നെള്ളീത്.. കാട്ടിലെ വേട്ട, എന്നിട്ടിപ്പോ ദേ ഒരു പെങ്കൊച്ച് കൊട്ടാരമുറ്റത്ത്..
പൊറമൊക്കെ സര്‍വീസിംഗ് കഴിഞ്ഞിട്ടുണ്ടല്ലോ.. തല്ലുകൊള്ളാന്‍.

എന്നാ പിന്നെ ബാക്കി കണ്ടങ്ങള്‍ പോരട്ടെ.
:)

തമനു said...

പോസ്റ്റ് വായിച്ചു ആരും തല്ലിക്കൊല്ലില്ല .. ബട്ട് കൈയിലിരിപ്പു വച്ചു നോ ഗ്യാരണ്ടി...

എന്തായാലും അടുത്തതൊഴി ശ്ശെ .. അടുത്തതിട്.
:)

അഗ്രജന്‍ said...
This comment has been removed by the author.
അഗ്രജന്‍ said...

‘താന് വല്യ അഴിക്കല് മിടുക്കൊന്നും ഇവിടെയെടുക്കണ്ട...
ബാക്കി ഭാഗം ഇങ്ങട്ടിട്ടാ മതി കേട്ടാ...’

:)

Sharu (Ansha Muneer) said...

ഇത്രയും വായിച്ചു, ബാക്കി പോസ്റ്റൂ :)

Mr. K# said...

കൊള്ളാം കൊള്ളാം. തുടരട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സില്‍‌വാസായിലെ നാടന്‍‌വാറ്റാണോ ശാന്തുളകം? പഴയ മഹിഷി രണ്ടാം ഭാഗം വായിക്കണപോലെയുണ്ട്.

Dinkan-ഡിങ്കന്‍ said...

കണ്ടം കണ്ടമായി ഇങ്ങട് പോരട്ടെ...മോനേ സാന്‍ഡൊ... അടുത്തരംഗത്തില്‍ നീ മഞ്ജുളയെ കുത്താന്‍ വരുന്ന ഒരു ‘വണ്ടി”ന്റെ റോളെങ്കിലുംമെനിക്ക് തരണം

:: VM :: said...

കൊള്ളാം സാന്റൂസ് ;) നീയൊരു രാജാവ്/മന്ത്രി സീരീസ് തുടങ്ങ് ;) സിനിമാലക്കാരു വന്ന് കൊത്തിക്കൊണ്ടോവും

കണ്ണൂസ്‌ said...

നിക്കണാ, പോണാ?

(മഞ്ജുള വന്നു.. ഓ ഇനി ശാന്തുള എപ്പോഴാണോ വരിക?)

അഹങ്കാരി... said...

അല്ലാ‍ാ ചത്തിലാരുന്നോ...
കുറേ നാള് കാണാഞ്ഞപ്പോ ഞാങ്കരുതി ആരേലും തല്ലിക്കൊന്നു കാണൂന്ന്.....

ഇത് വായിച്ചപ്പ മനസിലായി കാലന്‍ ടിപ്പറിടിച്ച് ആശൂത്രീലായിരിക്കൂന്ന്!!!

ന്റെ ദൈവേ!!!!

ശ്രീ said...

ഹെന്റെ സാന്റോസേ...

കുറേ നാളായി ഇങ്ങനെ ചിരിച്ചിട്ട്... ബാക്കി വേഗം എഴുതൂ...
:)

പാമരന്‍ said...

ങ്ഹാ പോരട്ടങ്ങനെ..:)

Ziya said...

കര്‍ത്താവേ, ഈ പിശാശിന് പിന്നേം മറ്റേ ദേശീയവികാരം (കു.ക്ക.) തൊടങ്ങീല്ലോ...
എന്നാന്നേലും അടുത്ത കണ്ടമെടുത്തൊലത്തെടാ കൂവേ വേഗം!

Santhosh said...

ബാക്കികൂടി അറിഞ്ഞിട്ടുവേണം ഇതു് ഇത്തവണ സ്കിറ്റാക്കണോ അടുത്ത തവണത്തേയ്ക്കു് മാറ്റിവയ്ക്കണോ എന്നു് തീരുമാനിക്കാന്‍... :)

ഉപാസന || Upasana said...

സാന്റോയേ...

മയക്കീട്ട്..!

:-)
ഉപാസന

Rare Rose said...

ഇവിടെ ആദ്യമായിട്ടാണു..വന്നു നോക്കിയപ്പോള്‍ കണ്ട രംഗം ബോധിച്ചു...ബാക്കി കൂടി വേഗം പോസ്റ്റൂ... :)

കുറുമാന്‍ said...

ഉവ്വ...ഉണ്ണി അധികം പൊറത്തേക്ക് ഇറങ്ങണ്ടാട്ടാ...
ജനത്തിന്റെ കണ്ണില് പെട്ടാല്...
ഉണ്ണീടെ ഞുണ്ണി അവര് ചവിട്ടി കലക്കും...’ - ഹ ഹ ഹ......സാന്തോയേ..........പൂ‍ശടാ കണ്ണാ‍ാ സെക്കന്റ് പാര്‍ട്ട്റ്റ്.

കുഞ്ഞന്‍ said...

ആ മന്ത്രിപുംഗവന്‍ ആള് മുടുക്കനാ..

രണ്ടാം കണ്ടം ഇട്ടതിനുശേഷം ഒന്നാം കണ്ടം ഇടുന്നതായിരുന്നു ഒരു ലപ്പ്..!

ഓ.ടോ..കുറുമാഷിന്റെ പാടത്തെ പ്രേതത്തിന്റെ കഥ വായിച്ചു,എന്നാല്‍ രണ്ടാം ഭാഗം കൂടി വായിച്ച് കമന്റാമെന്ന് കരുതി നോക്കിയിരിക്കുമ്പോഴാണ് കുറുവിന്റെ ഈ കമന്റ് കണ്ടത്. കാത്തിരിപ്പ് നീളുകയാണ്....

പ്രയാസി said...

മച്ചൂ ഇങ്ങനെ വേണം.. ഈ വെറൈറ്റി..!

മുഷ്യന്തന്‍ മഞ്ജുളെ കേട്ട്വോ..!?
അതൊ മഞ്ജുള മന്ത്രിയെ കെട്ട്വൊ..!?
മഹര്‍ഷിപ്പണിക്കാര്‍ നിരാഹരിക്കുമൊ..!!?
അതൊ സാന്‍ഡോനെ ബ്ലോഗേര്‍സ് തല്ലുമൊ..!?


ഉദ്ഗഡനപരമായ അടുത്ത പീസിനായി കാത്തിരിക്കുന്നു.

ഉദ്യോഗമ്യതാത്തനായി ഒരു പ്രേക്ഷകന്‍..:)

yousufpa said...

ദെവടായിരുന്നു..ശ്ശി ആയല്ലൊ കണ്ടിട്ട്..?
സംഗതി തുടര്‍ന്നോട്ടെ..

Jishad said...

ബാക്കി എവിടെ?

Unknown said...

Kalakkilo mone. welcome back. :-)

നിലാവ്‌ said...

എനിക്കു മനസ്സിലായീ..ഇതു ദുഷ്യന്ത മഹാരാജാവിന്റെം ശകുന്തളേടേം കതയല്ലേ?? പേരുമാറ്റിയാൽ മനസ്സിലാവില്ലെന്നു കരുതി അല്ലേ...എനിക്കു മൻസ്സിലായീ

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കി.. ഇതിന്റെ ബാക്കി വേഗം ഇട്ടില്ലെങ്കില്‍ ഞങ്ങളെല്ലാരും കൂടി വന്ന് തല്ലിക്കൊല്ലാന്‍ സധ്യത ഉണ്ട്

Shades said...

Enthaa baakki ezhuthaathe?

അനിയന്‍കുട്ടി | aniyankutti said...

ഹൊ..അങ്ങനെ കാത്തുകാത്തിരുന്നൊരെണ്ണം വന്നു... ;)
ആരേം വെറുതെ വിടൂല്ലാലേ? ഏ? എന്തൂട്ടായാലും ഈ ആങ്കിള്‌ കൊള്ളാം... നല്ല രസാവണുണ്ട്.. ;)
ചുമ്മാ രസിക്കേം ചെയ്തു... വോഖേ?

neermathalam said...

:(..oru gumm ella lo...

നവരുചിയന്‍ said...

അടികൊള്ളാന്‍ പോസ്റ്റും ആയിടു ഇറങ്ങിയോ ???
തുടരട്ടെ
അവസാനം എല്ലാം കൂടെ ചേര്ത്തു തരാം

..:: അച്ചായന്‍ ::.. said...

എന്റെ മാഷേ നിങ്ങള്‍ ഒകെ കൂടെ ആളുകളുടെ ജോലി കളയാന്‍ ഇറങ്ങിയെക്കുവാണോ .. :Dചിരിച്ചു ഒരു വഴി ആയി അയ്യോ സൂപ്പര്‍
ഇതു ബാക്കി വേഗം എഴുതിക്കേ

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോ.. എഴുതെടാ സെക്കന്റ് പാര്‍ട്ട്..

Mr. X said...

"മഹിഷി" സ്റ്റൈല്‍!
ഇതു തീരുന്നത് വരെ ആരും... സാന്‍ഡോയെ തല്ലിക്കൊല്ലാതെ ഇരിക്കട്ടെ...
"ഒരു ലോഡ് കമ്പി" കലക്കി ട്ടാ...

ഉപാസന || Upasana said...

saanDOyEy,

eviTaa maashe..?
:-)
Upasana

kristmas um new year um aaghOshikkuka. onnum thotte nakkaathe aaghOshikkuka.
:-)

സുദേവ് said...

നിങ്ങളെയൊക്കെ വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി. ദയവായി സമയം കിട്ടുമ്പോള്‍ ഒന്നു ഈ വഴിയും .......പീസ് ..പ്ലീസ് ..പ്ലീസ് .....
http://www.ksudev.blogspot.com

സുദേവ് said...

ഹഹ ഹെഹെ ..ഹൂ ഹൂ ..കൊള്ളാം...മാരകമായിരിക്കുന്നു !!!!

hi said...

baakki poratte..

Kalesh Kumar said...

ടെയ് നീ എവിടെടേ?

അനിയന്‍കുട്ടി | aniyankutti said...

ഡെയ്‌ലി ഇവടെ വന്ന് നോക്കി നോക്കി എന്‍റെ കണ്ണു കഴച്ചു. ഇതിന്‍റെ ബാക്കി വല്ലോം ഉണ്ടെങ്കി വേഗം തന്നൂടെ.. മഞ്ജുമോള്‍ക്കെന്തു പറ്റുമെന്നോര്‍ത്ത് റ്റെന്‍ഷനടിച്ചിട്ട് വയ്യ...! ടാപ്പാ, വേഗാവട്ടെ...

സെലി ചരിതം said...

ഞാനിവിടെയില്ല...എന്നെ തെക്കോട്ടെടുത്തു...’ very good

ടിന്റുമോന്‍ said...

കുടുംബക്കാര്‍ക്ക്‌ മൊത്തം മഹര്‍ഷി പ്പണിയാന്നോ? നല്ല വാരലാ ല്ലേ? കലക്കി സാന്റോ