Thursday, January 04, 2007

ഒരു ബാച്ചിലറിന്റെ വിലാപങ്ങള്‍

'കൊച്ചി കണ്ടവനു അച്ചി വേണ്ട.കൊല്ലം കണ്ടവനു ഇല്ലം വേണ്ട.'
കൊല്ലം കണ്ടവനു ഇല്ലം വേണ്ടായിരിക്കും.അവനു വല്ല ഫ്ലാറ്റിലോ, വില്ലയിലോ,ലോഡ്ജിലോ ബാക്കിയുള്ള ജീവിതം പുകക്കാം.
പക്ഷേ കൊച്ചി ഒന്ന് കണ്ട്‌ പോയി എന്നും പറഞ്ഞ്‌ അല്ലെങ്കില്‍ കൊച്ചിയില്‍ ജനിച്ചു,ജീവിച്ചു എന്നും പറഞ്ഞ്‌,ഇനി അച്ചി വേണ്ട അല്ലെങ്കില്‍ അച്ചിയെ തരില്ല എന്ന് പറഞ്ഞാല്‍ എന്ത്‌ ചെയ്യും.അല്ല ...പെണ്ണു കിട്ടാത്തതിനു കൊച്ചിയെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യോമില്ല.
എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനു കല്യാണം ഉറച്ചു.ആ സംഭവം[അതൊരു സംഭവം തന്നെയാണു]ആണു ഈ പോസ്റ്റിനു ആധാരം.
71 പെണ്ണു കണ്ടവന്‍ ആണു അവന്‍.അതില്‍ 40 എണ്ണം നാട്ടുകാരു മുടക്കി.ചെക്കനെ കുറിച്ച്‌ അന്വേഷിക്കാന്‍ വന്നവരോട്‌ നാട്ടിലെ കല്യാണം മുടക്ക്‌ കമ്പനിക്കാര്‍ അവന്റെ കുറ്റവും കുറവും ഒന്നും പറഞ്ഞ്‌ കൊടുത്തില്ല.
'അവനെ കുറിച്ച്‌ എന്നോട്‌ ചോദിക്കണ്ട' എന്ന് മാത്രമേ പറഞ്ഞൊള്ളു.
നടന്ന് വന്നവര്‍ ഓട്ടോക്ക്‌ തിരിച്ച്‌ പോയി.
പിന്നെ ഒരു 29 എണ്ണം ജാതകം,കാശ്‌,തറവാട്‌,മുഖകാന്തി,ശരീര പ്രകൃതി എന്നിവയിലൊക്കെ തട്ടി ഉടഞ്ഞ്‌ പോയി.
ഇനി 70-ഉം 71-ഉം മുടങ്ങിയതല്ലാ..ചീറ്റി പോയി.
70-ആം നമ്പറിന്റെ അമ്മാവന്‍ ബിവറേജസ്‌ ജീവനക്കാരനായിരുന്നു.കല്യാണനിശ്ചയത്തിനു തീയതി തീരുമാനിച്ച ശേഷമാണു ദിവസവും 'ഹണീബീ'ഫുള്ള്‌ വാങ്ങുന്ന സ്ഥിരം കസ്റ്റമറുടെ ഫോട്ടോ അമ്മാവന്‍ കണ്ടത്‌.
71-ന്റെ കാര്യം അവന്റെ ഒരു ഡയലോഗില്‍ തീര്‍ന്നു.നിശ്ചയം കഴിഞ്ഞാണു ആ കേസ്‌ മുടങ്ങിയത്‌.നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തൊട്ട്‌ അവനും ഭാവി വധുവും ദിനം/ആറുമണിക്കൂര്‍ എന്ന കണക്കില്‍ ഫോണില്‍ സംസാരിക്കും.എന്ന് വച്ചാല്‍ അവന്‍ മാത്രം സംസാരിക്കും,പെണ്ണു ചിരിക്കും. എന്ത്‌ പറഞ്ഞാലും പെണ്ണു ചിരി തന്നെ ചിരി.അവസാനം അവന്റെ ഡയലോഗ്‌ ഇങ്ങനെ.
'ചിരിച്ചോ,ചിരിച്ചോ..കല്യാണം വരെയല്ലേ ചിരി കാണൂ.'
പെട്ടെന്ന് ചിരി നിന്നു.ലൈന്‍ കട്ടായി.കല്യാണോം മുടങ്ങി.
പിന്നെന്താ..മൂന്ന് ഫുള്ളാണു,ഞങ്ങള്‍ അഞ്ച്‌ പേര്‍ ചേര്‍ന്ന് അവന്റെ ഫീലിങ്ങ്സ്‌ ചിലവു എന്നും പറഞ്ഞ്‌ കേറ്റിയത്‌.
അങ്ങനെയുള്ള അവന്റെ കല്യാണം വരെ ശരിയായി.ഇനി കൂട്ടത്തില്‍ ഞാന്‍ മാത്രം ബാക്കി.
ഹായ്‌....എന്ന് വച്ചാല്‍ ബാച്ചിലറായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല ഇങ്ങനെ നടക്കണത്‌.പെണ്ണു കിട്ടണ്ടേ.
പിന്നെ കൈയിലിരുപ്പ്‌ നല്ലതായത്‌ കൊണ്ട്‌ പെട്ടെന്ന് കാര്യം നടക്കുകേം ചെയ്യും....ഏത്‌.
ബൂലോഗരേ, കൈയിലിരുപ്പ്‌ എന്ന് പറഞ്ഞത്‌-കുറച്ച്‌ കള്ളു കുടിക്കും,പിന്നെ ചൂതാട്ടം എവിടെയുണ്ടോ അവിടെ ഞാനുമുണ്ട്‌.അങ്ങനെ ചെറിയ ചെറിയ ഭൂകംബങ്ങള്‍ മാത്രം.അല്ലാതെ പത്ത്‌ കൊലപാതകവും,പതിനഞ്ച്‌ ഭവനഭേദനവും,ഇരുപത്‌ ബലാത്സംസംഗവുമൊക്കെ നടത്തിയ ഭീകരന്‍ ഒന്നുമല്ലാ ഞാന്‍.
മഞ്ഞുമ്മല്‍ പ്രദേശം,എറണാകുളം ജില്ല...പോട്ടെ ഈ ഭാരതദേശത്ത്‌ നിന്ന് കാര്യം നടക്കുമെന്ന് തോന്നുന്നില്ലാ.
അത്‌ കൊണ്ട്‌ ശ്രീലങ്കയിലേക്ക്‌ ഒരു ബ്രോക്കറെ അയച്ചാലോ എന്ന ആലോചനയില്‍ ആണു ഞാന്‍.അവിടെയാണെങ്കില്‍ പെണ്ണുങ്ങള്‍ കൂടുതലാ.സ്ഥിരം യുദ്ധമായത്‌ കൊണ്ട്‌ ആണുങ്ങള്‍ കുറേ ചത്ത്‌ പോയി.

നോട്ട്‌;ശ്രീലങ്ക മാത്രമല്ല എന്റെ ഉന്നം.അഫ്ഗാനിസ്ഥാന്‍,ഇറാഖ്‌,പാലസ്ഥീന്‍ ,പിന്നെ കുറേ ആഫ്രിക്കന്‍ രാജ്യങ്ങളും എന്റെ ലിസ്റ്റിലുണ്ട്‌.

25 comments:

sandoz said...

എല്ലാ ബാച്ചികളുടേയും കാര്യം ഇങ്ങനെയാണെന്ന് പറയുന്നില്ല.എന്നാലും പുര തിങ്ങിയ കുറച്ച്‌ ബാച്ചികളെങ്കിലും എന്നെ പിന്തുണക്കുമെന്ന് ഉറപ്പാണു.

Unknown said...

എന്റെ പൊന്നു സാന്റോസേ.. ഇത് കടന്ന കയ്യായിപ്പോയി കേട്ടോ. വല്ലാതെ ഫ്രസ്ട്രേഷന്‍ തോന്നുന്നുണ്ടെങ്കില്‍ നമ്മുടെ ബാച്ചി ഗ്രൂപ്പിലെക്കൊരു മെയിലയച്ചാല്‍ കൌണ്‍സിലിങ് തരില്ലേ? ശ്രീജിത്താണെങ്കില്‍ എല്ലാ മന:ശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തിയിലും ഇതേ പ്രശ്നം ചോദിച്ചും എണ്ണമറ്റ കൌണ്‍സിലിങ്ങുകളില്‍ പങ്കെടുത്തും പരിചയമുള്‍ല വെറ്ററനാണ്. പുള്ളിക്കാരന്‍ സോള്‍വ് ചെയ്യുമായിരുന്നു എല്ലാം.

ഇതിപ്പൊ ബാച്ചിലേഴ്സിനെ കരി തേച്ചതാ. (ഇനി ഒന്നും നോക്കണ്ട വേഗം വീണിടത്ത് കിടന്നുരുണ്ടോളൂ) :-)

Mubarak Merchant said...

സാന്‍ഡോസിന്റെ ഫീലിംഗ്സിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ പെണ്ണുകിട്ടാ ബാച്ചികളും ഒന്നടങ്കം 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു.
(ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍, കള്ളുകുടിച്ചവര്‍ ഓടിക്കുന്ന വണ്ടികള്‍ എന്നിങ്ങനെയുള്ള അവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.)

കുറുമാന്‍ said...

മോനേ സാന്‍ഡോസേ, കവലപെടാതെ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ (ക ട് : നോടോടിക്കാറ്റ്).

എന്തു പ്രശ്നം വരുമ്പോഴും അതിന്റെ നല്ല വശം അതവാ കുരിശിന്റെ വശം (പോസറ്റീവ് എന്നാ ഉദ്ദേശിച്ചത്) ചിന്തിക്കണം. ആത്മവിശ്വാസമ കൈവിടരുത് പകരം ആലോചിക്കും, ചിന്തിക്കുക. ഉദാ : പെണ്ണുകിട്ടാതെ പുര നിറഞ്ഞ് നില്‍ക്കുന്ന ബ്യാച്ചികള്‍ ഇങ്ങനെ ചിന്തിക്കുക. ഹൌ, പിന്നേ, കുറുമാനു വരെ പെണ്ണു കെട്ടി, കുട്ട്യോളും രണ്ടായി, പിന്ന്യാണ് നമക്ക്. അപ്പോ നിങ്ങളിലേക്ക് ഊര്‍ജ്ജം, ഉന്മേഷം, ആത്മവിശ്വാസം തുടങ്ങിയവ

നിഴലായ്.... ഒഴുകി വരും ഞാന്‍..
യാമങ്ങള്‍ തോറും (ബ്ലോഗുകള്‍ തോറും).

ഞാന്‍ നില്‍ക്കണോ, ഓടണോ

സു | Su said...

സാന്‍ഡോസേ...
പെണ്ണുകിട്ടിയില്ലെങ്കിലും അതൊക്കെ തുറന്ന് സമ്മതിച്ചല്ലോ. ഹോ...എന്തായിരുന്നു ബാച്ചിലര്‍മാരുടെ പുകില്‍. അങ്ങനെയാണ് ഇങ്ങനെയാണ്, ആനയാണ്, ചേനയാണ്. ഒക്കെ ഈയൊരു പോസ്റ്റുകൊണ്ട് തീര്‍ന്നു കിട്ടി. ഇനി ഓരോരുത്തരായിട്ട് സത്യം സത്യമായിട്ട് പറയൂ മക്കളേ.

അതെ. കുറുമാന്‍ പറഞ്ഞതുപോലെ ചിന്തിക്കൂ. ;)

ഞാന്‍ എപ്പോഴേ ഓടി.

മനോജ് കുമാർ വട്ടക്കാട്ട് said...

കുടപ്പാല പൂക്കുമ്പോള്‍ മണം കൊണ്ട്‌ മൂടും കള്ളിയംകാടാണെന്‍സ്വപ്നതീരം (ബാറ്‌, ബാറേയ്‌)

പാവം ബാച്ചീസ്‌. അല്ലേ, കുറൂ.

sandoz said...

ദില്‍ബു-പുര തിങ്ങാത്ത കൊച്ചു ബാച്ചികളെ കുറിച്ച്‌ അല്ലാ ഞാന്‍ പറഞ്ഞത്‌.പ്രായം വട്ടത്തിലെത്തിയ...
എന്നാലും ആ ശ്രീജിയോട്‌ ഈ ചതി വേണ്ടായിരുന്നു.
ഇക്കാസ്‌- ഞാന്‍ എറണാകുളം കളക്ട്രേറ്റിനു മുന്‍പില്‍ ധര്‍ണ്ണ ഇരുന്നാലോന്ന് ഒരു ആലോചന ഉണ്ട്‌.അവിടെയാകുമ്പോള്‍ ഇടക്ക്‌ ഇക്കാടെ ഷോപ്പിന്റെ സൈഡില്‍ വന്ന് നിന്ന് ഒരു നാരങ്ങാ വെള്ളം കുടിക്കാമല്ലോ.[വെറും നാരങ്ങാ വെള്ളം]
കുറുമാനേ-'കുറുമാന്‍ ബാച്ചികളുടെ ആശ്വാസം'എന്ന ഒരു ബോര്‍ഡ്‌ വിങ്ങിപ്പൊട്ടുന്ന ബാച്ചികള്‍ക്ക്‌ വീടിന്റെ മുന്‍പില്‍ തൂക്കാവുന്നതാണു.ഞാന്‍ ഏതായാലും ഒരെണ്ണത്തിനു ഓര്‍ഡര്‍ കൊടുത്തു.
ഒഴുകി വരുന്നത്‌ രാത്രി ആണെങ്കില്‍ ഒരു പൈയ്ന്റും കക്ഷത്തില്‍ വച്ചോണ്ട്‌ പോരേ.എനിക്കേതായാലും ഉറക്കമില്ല.
സു-ഇനി ബാച്ചികളെ കുത്തിപ്പൊക്കീട്ട്‌ അവന്മാരുടെ തല്ല് ഞാന്‍ വാങ്ങിച്ചോട്ടെ അല്ലേ.
പടിപ്പുര-ബാര്‍,ബാര്‍ എന്ന് ഇങ്ങനെ എടുത്ത്‌ പറയാതെ.ഞങ്ങള്‍ സ്മാള്‍ അടിക്കുന്നവരാണെന്ന് കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കും.
[എനിക്ക്‌ തനിമലയാളം,പിന്മൊഴി ഇവയിലൊന്നും കയറാന്‍ പറ്റുന്നില്ല.ആരെങ്കിലും സഹായിക്കാമോ]

sandoz said...

പിന്മൊഴിയില്‍ കയറാന്‍ ഒരു ഏണി ചോദിച്ചിട്ട്‌ ആരും തന്നില്ലാ അല്ലേ.സംഭവം ശരിയായി.ഞാന്‍ ശരിയാക്കി.[ഞാന്‍ ആരാ മോന്‍]

Anonymous said...

ഒന്നു ലാസ്‌ വെഗാസിലും പിന്നെ ചൈന ഒക്കെ നോകു.
qw_er_ty

Anonymous said...

ദേ സാന്‍ഡോസേ .. ഇതൊക്കെ പുറത്ത്‌ പറഞ്ഞ്‌ ഈ പെണ്ണുങ്ങളുടെ ഇടയില്‍ നമ്മളുടെ വെല കളയാതെ...

നാലു പേരുടേ മുന്‍പില്‍ ഇങ്ങനെ ചോദിക്ക്‌ ..

"അബ്ദുല്‍ കലാം കല്യാണം കഴിച്ചതാണോ, മന്‍മോഹന്‍സിംഗ്‌ കല്യാണം കഴിച്ചതാണൊ, വാജ്‌പേയി കഴിച്ചതാണോ .. ഇവരൊക്കെ വല്യ വല്യ നിലയില്‍ എത്തിയതിന്‌ കാരണം കല്യാണം കഴിക്കാത്തതു കൊണ്ടാ..."

എന്നു വച്ച്‌ പെണ്ണു നോട്ടം നിര്‍ത്തണ്ടാ .. വല്ലതും കിട്ടിയാല്‍ നമുക്ക്‌ ഈ ചോദ്യം ഇങ്ങനെ മാറ്റാം

"രാജീവ്‌ ഗാന്ധി കല്യാണം കഴിച്ചിരുന്നില്ലേ, അച്ചുതാനന്ദന്‍ സഖാവ്‌ കല്യാണം കഴിച്ചതല്ലേ, തമനു കല്യാണം കഴിച്ചതല്ലേ ...ഇവരൊക്കെ വല്യ വല്യ നിലയില്‍ എത്തിയതിന്‌ കാരണം കല്യാണം കഴിച്ചതു കൊണ്ടാ..."

(നോക്കണ്ടാ നോക്കണ്ടാ .. തമനു വല്യ നിലയില്‍ തന്നാ .. ഇതിനു മോളിലത്തെ നിലയില്‍ ലിഫ്റ്റിന്റെ ഒരു കുണാപ്പ്‌ റൂമും, പിന്നെ കൊറെ ഡിഷ്‌ ആന്റിനകളുമേ ഒള്ളൂ)

sandoz said...

പ്രിയംവദ-ഓഹോ,ചൈനയിലും ലാസ്‌ വേഗാസിലുമൊക്കെ പെണ്ണുങ്ങള്‍ കൂടുതല്‍ ആണല്ലേ.യുദ്ധം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ്‌ മാത്രമെ എന്റെ കൈയില്‍ ഉണ്ടായിരുന്നുള്ളു.ഞാന്‍ ഒരു ചൂതാട്ട ഫാന്‍ ആയത്‌ കൊണ്ട്‌ ഇനി ലാസ്‌ വേഗാസിലും തപ്പിയേക്കാം.
തമനു-ഉയരം കൂടുംതോറും വീഴ്ച്ചയുടെ ആക്കവും കൂടും.തമനു വീഴും എന്നല്ലാ പറഞ്ഞത്‌...ഏത്‌.

Siju | സിജു said...

അല്ലെങ്കിലും ഈ പെണ്ണു കെട്ടുന്നതിലൊന്നും വല്യ കാര്യമില്ല

sandoz said...

സിജൂ;നാട്ടില്‍ വന്നിരുന്നോ.കുറച്ച്‌ നാള്‍ ബൂലോഗത്ത്‌ കണ്ടില്ലല്ലോ.ഇനി നാട്ടില്‍ പോയത്‌ പെണ്ണുകാണാനോ മറ്റോ ആണോ.
തമനു-മന്മോഹന്‍ സിങ്ങിന്റെ കാര്യത്തില്‍ സംശയമുണ്ട്‌.അങ്ങേര്‍ വട്ടത്തിലെത്തി,പെണ്ണും കെട്ടി,കുട്ടിയിമ്മിണി ആയ ആള്‍ ആണെന്നാണു എന്റെ വിചാരം[അങ്ങനെയല്ലേ,ആണോ-ആ,ആര്‍ക്കറിയാം]

കുട്ടിച്ചാത്തന്‍ said...

സാന്‍ഡോസ് ചേട്ടാ: ഇങ്ങനെ വിലപിക്കല്ലേ.. ഞാന്‍ ഒരു കഥ പറയാം. ഒരു പഴുത്ത ചക്ക താഴേ വീണ് ഇത്തിരി തകര്‍ന്നു കിടക്കുന്നു.വാസന അവിടെ മുഴുവന്‍ പരന്നു. പൊളിഞ്ഞ ഭാഗത്തൂടെ കുറെ ഈച്ചകള്‍ ഉള്ളിലേക്കു കയറി. പോയവയൊന്നും തിരിച്ചു വന്നില്ല. അകത്ത് പരമാനന്ദ സുഖമാണെന്ന് വിചാരിച്ച് പുറത്ത് നില്‍ക്കുന്നവര്‍ കരുതി. പിന്നേം ഒന്നൊന്നായി ഉള്ളില്‍ കയറിക്കൊണ്ടിരുന്നു.

സംഭവം -ചക്കയുടെ ഉള്ളില്‍ വിളഞ്ഞിറില്‍ പറ്റി എല്ലാം കുരുങ്ങിക്കിട്ക്കുകയായിരുന്നു. അല്ലാതെ ആസ്വദിക്കലൊന്നുമല്ലായിരുന്നു. വിവാഹം ചക്കയ്ക്കുള്ളിലേക്ക് കടക്കുന്നതു പോലെ മാത്രം എന്നു ചിന്തിച്ചാല്‍ മതി.

ഞാനൊരു ബാച്ചിയാണേ ഈ വിവരം ഏതോ മണ്ടന്‍ നോണ്‍ ബാച്ചി അറിയാതെ പുറത്ത് വിട്ടതാ...

Siju | സിജു said...

നാട്ടില്‍ പോയതു തന്നെയാ.., രണ്ടാമതു പറഞ്ഞതു ഒന്നും നടന്നില്ല. നടക്കേണ്ടതായിരുന്നു, ഒരു വിധത്തില്‍ ഊരിപ്പോന്നു. അത്ര പെട്ടെന്നു പിടി കൊടുത്താല്‍ ശരിയാകില്ലല്ലൊ
ഗുഡ്ഗാവില്‍ നിന്നും ചെന്നൈയിലേക്ക് മാറി, അതിന്റെ ഒരു ഗാപ്പിനു പോയതാ

sandoz said...

ചാത്താ,
ചക്കപ്പശയും പെണ്ണുകെട്ടും തമ്മില്‍ ബന്ധമുണ്ടല്ലേ.മാഷ്‌ മിക്കവാറും നോണ്‍-ബാച്ചികളുടെ ചവുട്ട്‌ വാങ്ങിക്കും
സിജൂ-ചെന്നയില്‍ എവിടെ ആണെന്ന് എന്നെ ഒന്ന് അറിയിക്കണേ.എന്റെ തല കാര്യാലയം അവിടെയാണു.

Siju | സിജു said...

staying in velachery
office is in thoraipakkam

Visala Manaskan said...

സാന്റ്റോസേ.. ഇത് ഞാന്‍ വായിക്കണം വായിക്കണം ന്ന് വച്ച് വച്ചിരുന്ന്.. ദാ ഇപ്പഴാ ടൈമായത്. നല്ല രസികന്‍ വിവരണം.

‘മുട്ടുവിന്‍ നിനക്ക് യോഗമുണ്ടെങ്കില്‍‍ തുറക്കപ്പെടും‘ എന്നല്ലേ പ്രമാണം. അന്വേഷണം ലോകം മൊത്തം വ്യാപിപ്പിക്കുക. എന്നിട്ട് അന്ന് പറഞ്ഞ, ആ മട്ടാഞ്ചേരിയിലെ ഐശ്വര്യാ റായിയെ തന്നെ കെട്ടിക്കോളൂ..!

എന്ന് പറഞ്ഞ? എന്നൊന്നും എന്നോട് ചോദിക്കരുത്!

ദേവന്‍ said...

സാന്‍ഡോസേ,
അമൈതി, അമൈതി. സമയമാകുമ്പോ പെണ്ണു ഭൂമിന്നു മുളച്ചോ ആകാശത്തുത്തു പൊട്ടി വീണോ പ്രത്യക്ഷപ്പെടും, ഒരു സംശയവും വേണ്ടാ.

ഒരു കാര്യം മാത്രം പിടികിട്ടിയില്ല, ഇതെന്തു ചൂതാ കളിക്കണേ? കാസിനോ കീസിനോ എടവാടാണേല്‍ താല്‍പ്പര്യമില്ല, ഗുലാന്‍ പെരിശ്ശ്/28 കളി ആണേല്‍, ന്നേം കൂട്ടുമോ?

sandoz said...

വിശാലാ-മട്ടാഞ്ചേരീന്ന് പെണ്ണു അന്വേഷിച്ചു ചെന്നാ ആ നാട്ടുകാരു എന്നെ 'എപ്പ പെട്ടീലാക്കി' എന്നറിഞ്ഞാല്‍ മാത്രം മതി.
ദേവേട്ടാ-അത്‌ തന്നെ മാഷേ.28-നു പകരം 56.പിന്നെ നമ്മുടെ നാടന്‍ റമ്മി കളി.പിന്നെ കുറച്ച്‌ പന്നി മലത്തും.

ഇടിവാള്‍ said...

സാന്റോസേ.. ഇതും ഇപ്പഴാ കണ്ടത്..

ഞെരിപ്പന്‍...

കിട്ടുമെടോ പെണ്ണ്‌ .. കിട്ടാതെവിടെപ്പോകാന്‍..
( ആത്മഗതം: ഹെനിക്കു കിട്ടിയില്ലേ.. പിന്ന്യാ...)

sandoz said...

അതു ശരി... ആശ്വസിപ്പിക്കാന്‍ ഇടിവാളും എത്തിയോ.

എന്റെ മാഷേ ഇതൊക്കെ ഒരു മുന്‍ കൂര്‍ ജാമ്യം എടുക്കല്‍ അല്ലേ.ഇനി കുറച്ച്‌ നാളു കെട്ടാന്‍ പറ്റാതെ നടന്നാലും നമുക്കൊരു പിടിവള്ളി വേണ്ടേ.ഞാന്‍ അന്നേ എല്ലാം പറഞ്ഞിരുന്നതല്ലേ എന്ന മട്ടില്‍....ഏത്‌.

അപ്പൊ കുറുമാന്‍ മാത്രമല്ലാ..ഇടിവാളും ബാച്ചികളുടെ ആശ്വാസം എന്ന് ഞാന്‍ ബോര്‍ഡ്‌ തിരുത്തി എഴുതാന്‍ പോവുകയാ.

Anonymous said...

മനം പോലെ മംഗല്യം നടക്കും സാന്റോസ് .
കയറു പൊട്ടിക്കാതെ

sandoz said...

സതീശാ-കയര്‍ പൊട്ടിക്കാനൊന്നുമില്ല..ചുമ്മാ മേഞ്ഞു നടക്കുവാ.മൂക്കുകയര്‍ ഇടാനും ഇടീക്കാനുമുള്ള ശ്രമം നടന്നോണ്ടിരിക്കുന്നു.എന്താവോ...എന്തോ.

Bijith :|: ബിജിത്‌ said...

randu kollam munne ithra bachi spirit aanalle...
innale enikkitta commentilum aa spirit ithiri polum kuranjittilla.
kashtam... alla spirit undakkunnavane...