Tuesday, October 31, 2006

രാമന്‍ പിന്നേയും പുഴക്ക്‌ കുറുകേ നീന്തി

രാമന്‍ അതിരാവിലെ എഴുന്നേറ്റു.
നേരെ പുഴയിലേക്ക്‌ നടന്നു.
ഇല പറിച്ച്‌ പല്ല് തേച്ചു.
ഉടുമുണ്ട്‌ കുത്തിയലക്കി.
രണ്ട്‌ തവണ പുഴയ്ക്ക്‌ കുറുകെ നീന്തി.
അപ്പോള്‍ ലേശം കുറവ്‌ കിട്ടി.
തെറ്റിദ്ധരിക്കരുത്‌, കൈകേയിയോടുള്ള്‌ ദ്വേഷ്യത്തിനാണു കുറവ്‌ കിട്ടിയത്‌.
മര്യാദാരാമന്‍,പുരുഷോത്തമന്‍ എന്നിങ്ങനെയുള്ള പേരുകള്‍ കളയണ്ട എന്ന് കരുതിയാണു ഒന്നും മിണ്ടാതെ കാട്ടിലേക്ക്‌ പണ്ടാരമടങ്ങിയത്‌.ഒതുക്കത്തില്‍ കൊട്ടാരത്തിന്റെ മൂലക്ക്‌ വല്ലോം കിട്ടിയിരുന്നെങ്കില്‍ ആ തള്ളേടെ കൊടല്‍ ഞാന്‍ എടുത്തേനെ.
രാമന്‍ പല്ല് കടിച്ച്‌ പൊട്ടിച്ചു.
അവസാനം എന്തെങ്കിലും വരട്ടെ എന്ന് കരുതി കാട്ടിലേക്ക്‌ പോകാന്‍ സമ്മതിച്ചപ്പോ,ദേ വരണു അടുത്ത സമാധാനക്കേട്‌.
സീത കെട്ടും ഭാണ്ഡവുമായി മുന്‍പേ.അതു പോട്ടെ പെണ്ണുമ്പിള്ളയല്ലേ.
അല്ലെങ്കില്‍ പതിന്നാലു കൊല്ലം കാട്ടില്‍ തണുപ്പിലും മഴയിലും പൊകയടിച്ച്‌ ഇരിക്കേണ്ടി വരും.
പക്ഷെ ഈ ലക്ഷ്മണനു എന്തിന്റെ സൂക്കേടായിരുന്നു.വാളും കുന്തോം എടുത്തോണ്ട്‌ അവനുമിറങ്ങി പിറകേ.
ഭരതനെ കുറേ തെറീം വിളിച്ചു.അല്ലെങ്കിലും അവനു പണ്ടേ ഭരതനെ കണ്ടൂട.ആ തള്ളേനേം തെറി പറഞ്ഞ്‌ തുടങ്ങീതാ.
ഞാന്‍ പറഞ്ഞ്‌ നിര്‍ത്തിച്ചു.അല്ലെങ്കില്‍ നാട്ടുകാരു വിചാരിക്കും ഞാന്‍ ഇളക്കി വിട്ടതാണെന്ന്.
എന്നാലും തേര്‍ തെളിക്കാന്‍ വേറെ ആരേം കിട്ടീല്ലെ കാര്‍ന്നോര്‍ക്ക്‌.
തേര്‍ തെളിച്ചതും പോരാ,വിരലിട്ട്‌ ചക്രോം പിടിച്ച്‌ നിര്‍ത്തി.
ഭയങ്കരം,അസാമാന്യം എന്നൊക്കെ പറഞ്ഞ്‌ കണ്ണുതള്ളി നിന്ന കാര്‍ന്നോരെ ഒതുക്കിയെടുത്തില്ലെ,
അവസാനം എന്നെ കാട്ടിലും എത്തിച്ചില്ലെ ആ വിരലിടല്‍.
ഭരതനും അറിഞ്ഞോണ്ട്‌ തന്നെയാ ഇത്‌.അല്ലെങ്കില്‍ ആ സമയത്ത്‌ അവന്‍ എവിടെ മുങ്ങി.
സ്പോട്ടില്‍ ഉണ്ടായാല്‍ അല്ലെ പ്രശ്നം.എല്ലാം കഴിഞ്ഞപ്പോ പുറകേ വന്നിരിക്കുന്നു,അവന്ന് ഭരിക്കാന്‍ പറ്റൂല്ലാന്ന്.
തള്ളേടെ ബുദ്ധിയാണത്‌.എന്റെ മോറല്‍ സപ്പോര്‍ട്ട്‌ കിട്ടാനുള്ള കളിയാണു.
ഇങ്ങനെ ഒരു നാടകം കളിച്ച്‌ എന്റെ കണ്ണു കെട്ടാന്നാ പ്ലാന്‍.
അയ്യോ പാവം നടിച്ച്‌ ഒന്നുമറിയാത്തവനെ പോലെ വന്നാല്‍ ഞാന്‍ കലിക്കുകയില്ലല്ലോ.
പിന്നെ പതിന്നാലു കൊല്ലം കഴിഞ്ഞ്‌ ഞാന്‍ തിരികെ ചെന്നിട്ട്‌ അവനിട്ട്‌ പണിയാണ്ടും നോക്കണമല്ലോ.
തള്ള അതിനുള്ളില്‍ മണ്ണാകും.
അപ്പൊപിന്നെ ചെക്കന്റെ കാര്യം സേഫ്‌ ആക്കാനുള്ള കളിയൊക്കെ അവരു കളിക്കും.
ആകപ്പാടെ രണ്ടു ജോടി ചെരുപ്പാ കാട്ടിലേക്ക്‌ കൊണ്ടു വന്നത്‌.
അതില്‍ ഒരെണ്ണം ഭരതന്‍ കൊണ്ടു പോയി.
സിംഹാസനത്തില്‍ വച്ച്‌ പൂജിക്കാന്‍ ആണത്രെ.ഇനി ഒരു ജോടി വച്ച്‌ കാലം കഴിക്കണം.
തലയിലിരുന്ന കിരീടോം പോയി,കാലില്‍ കിടന്ന ചെരിപ്പും പോയി.
അതായത്‌ അടി മുതല്‍ മുടി വരെ കൈകേയി തപ്പി.
രാമന്‍ പിന്നേയും പുഴയ്ക്ക്‌ കുറുകെ നീന്താന്‍ തുടങ്ങി.

19 comments:

sandoz said...

വീണ്ടും ചില അഭ്യാസങ്ങള്‍.വാത്മീകി ക്ഷമിക്കുമെന്ന് കരുതുന്നു

സുല്‍ |Sul said...

ഈ നീന്തല്‍ എപ്പൊതുടങ്ങി സാന്‍ഡൊസ് ചേട്ടാ.
Think out of box ആണല്ലൊ.
കലക്കീട്ടുണ്ട്. വേറൊരു വടക്കന്‍ വീരഗാഥ പാടുമൊ?

വല്യമ്മായി said...

ഭാവിയുണ്ട്

Siju | സിജു said...

വാല്‍മീകിക്ക് പ്രശ്നം കാണില്ല, ബാക്കിയുള്ളവരെ സൂക്ഷിച്ചാ മതി.
സാധനം കൊള്ളാം

ഉത്സവം : Ulsavam said...

ഇതിപ്പോ വാല്‍മീകിയെ വീണ്ടും കാട്ടാളനാക്കുമല്ലോ...!

വേണു venu said...

വീണ്ടും ചില അഭ്യാസങ്ങള്‍ ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു.
ഉല്‍‍സവത്തിന്‍റെ കമന്റ്റും ഇഷ്ടപ്പെട്ടു.

സുഗതരാജ് പലേരി said...

നന്നായിട്ടുണ്ട്.

asdfasdf asfdasdf said...

:) good work

മനോജ് കുമാർ വട്ടക്കാട്ട് said...

ആ മഹാഭാരതത്തില്‍ കൃഷ്ണനെന്നപോലെ മദ്ധ്യസ്ഥനായി ആരെങ്കിലും വന്നിരുന്നാലും മതിയായിരുന്നു. ഒരു സൂചികുത്താനുള്ള സ്ഥലം കിട്ടിയാലും പൊരുത്തപ്പെടാന്‍ തയ്യാറായിരുന്നു.

sandoz said...

സുല്‍;ബ്ലോഗിനു കുറുകേ നീന്തണം എന്ന് കരുതി വന്നതാണു.ഇവിടെ തമ്പുരാക്കന്മാരുടെ അഭ്യാസം കണ്ടപ്പോള്‍ നീന്താന്‍ പോയിട്ട്‌ അനങ്ങാന്‍ പോലും പറ്റാതെ കടവത്ത്‌ ഇരുപ്പാണു.
വല്ല്യമ്മായി;നന്ദി
സിജു;നാട്ടുകാരാ,പ്രശ്നമാകുമോ
ഉത്സവം;അതു കലക്കി
വേണു;നന്ദി
പലേരി;നന്ദി
കുട്ടമ്മേനോന്‍;കാണാന്‍ ശ്രമിച്ചതിനു സന്തോഷം
പടിപ്പുര;നന്ദി

yetanother.softwarejunk said...

ഹെന്റമ്മോ... സാന്‍ഡൊസെ... ലക്ഷ്മ്ണന്‍ ചേട്ടന്റെ പുറകെ വാളും എടുത്തു വന്നതു ചുമ്മാ ആണെന്നു കരുതിയോ? ...പണ്ടേ മച്ചാന് ഹണ്ടിങ്ങില്‍ തത്പര്യം ഉണ്ട്..പിന്നെ തിരിച്ചു വരുമ്പോ എന്തെങ്കിലും പൊസിഷന്‍ കിട്ടണമല്ലൊ..യേതു!!!

Ziya said...

“രാമന്‍ പല്ല് കടിച്ച്‌ പൊട്ടിച്ചു.
അവസാനം എന്തെങ്കിലും വരട്ടെ എന്ന് കരുതി കാട്ടിലേക്ക്‌ പോകാന്‍ സമ്മതിച്ചപ്പോ,ദേ വരണു അടുത്ത സമാധാനക്കേട്‌.
സീത കെട്ടും ഭാണ്ഡവുമായി മുന്‍പേ.അതു പോട്ടെ പെണ്ണുമ്പിള്ളയല്ലേ.അല്ലെങ്കില്‍ പതിന്നാലു കൊല്ലം കാട്ടില്‍ തണുപ്പിലും മഴയിലും പൊകയടിച്ച്‌ ഇരിക്കേണ്ടി വരും.പക്ഷെ ഈ ലക്ഷ്മണനു എന്തിന്റെ സൂക്കേടായിരുന്നു.” ബൂലോഗമേ നിങ്ങള്‍ അത്ര ശ്രദ്ധിക്കാതിരുന്ന സാന്റോയുടെ ആദ്യപുരാണം...നിങ്ങളുടെ അറിവിലേക്ക്, ചിരിയുടെ നിറവിലേക്ക് ദാ ഞാന്‍ കമന്റിക്കയറ്റുന്നു

Unknown said...

ഇത് കലക്കി സാന്റോ..

പണ്ട് ഗീത മുഴുവന്‍ പറയുന്നതിന് മുമ്പ് കൃഷ്ണന്‍ “ ഡാ മോനേ അര്‍ജ്ജുനാ നീ ഇങ്ങനെ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്ലാതെ പെരുമാറരുത്“ എന്ന് പറഞ്ഞാല്‍ സംഭവം അര്‍ജ്ജുനന് ഓടിയേനേ. ഗീത കമ്പ്ലീറ്റ് പറഞ്ഞ് കഴിഞ്ഞപ്പൊഴാ മച്ചാന്‍ ഇതാണോ പറഞ്ഞോണ്ട് വന്നത് എന്ന് അര്‍ജ്ജുനന് തോന്നിയത്. എന്തായാലും കൌരവര്‍ക്കൊരു ഡ്രിങ്ക്സ് ബ്രേക്കായിക്കാണും.

Haree said...

ആഹ, രാമായണത്തില്‍ പിടിച്ചും കോമഡിയോ???
എങ്കില്‍ പിന്നെ ആദ്യം മുതല്‍ക്കേ തുടങ്ങാഞ്ഞതെന്തേ?
കൊള്ളാട്ടോ... :)
--

ബഹുവ്രീഹി said...

അണ്ണേ, സാന്റോഷണ്ണേ,

വാ‍ല്‍മീയി ഷമിക്കും കെട്ടാ.. പഷെ
ശീരാവനോഡ് കളിക്കല്ല് .. ലവൈന്‍ വ്യാക്രമാണ്‍.. വ്യാക്രം...

വക്ത വല്‍സലനാണ്‍ ചുള്ളന്‍..
(ച്ചാല്‍... നുമ്പട്യൊക്കെ സോള്‍ ഗഡി)


ഒരി ചെരിപ്പ് ലവൈമ്മാര് കൊണ്ടോയത് പോട്ടഡെ...
ഷമി...



എന്തൊക്ക്യായാലും രസിച്ചു.

sandoz said...

രാമന്‍ നീന്തിയതിന്റെ... കാരണം അറിയന്‍ മാസങ്ങള്‍ക്ക്‌ ശേഷം ഇവിടെ കയറിയതിനു....
സിയ...ദില്‍ബു...ഹരി...ബഹുവ്രീഹി.......എന്നിവരോടുള്ള
'നണ്ട്രി....നമസ്കാറം' ...രേഖപ്പെടുത്തുന്നു.....

മൂര്‍ത്തി said...

ഇതിന്നാണ് കണ്ടത്...നന്നായിട്ടുണ്ട്..ഇത്തിരി പഴയ പോസ്റ്റില്‍ കമന്റിടാമോ ആവോ? :)

സുധി അറയ്ക്കൽ said...

ശ്ശോ!!!ഇതെന്നത്‌???

സുധി അറയ്ക്കൽ said...

ശ്ശോ അല്ല ഛേ..



!!!