മഞ്ഞുമ്മലിന്റെ ആസ്ഥാന റൗഡിയാണു 'പാണ്ടിബെന്നി'.
ചെറിയ കുട്ടികള്‍,പ്രായം കൂടിയ ആളുകള്‍,തന്നേക്കാള്‍ ആരോഗ്യം കുറഞ്ഞവര്‍ തുടങ്ങിയ ഇരകളെ
ബെന്നി തന്റെ സന്തത സഹചാരിയായ മലപ്പുറം കത്തി കാട്ടി വിരട്ടി പോന്നു.
പെണ്ണുമ്പിള്ള മീന്‍ വെട്ടണ കത്തിയാണു ഇതെന്നും മലപ്പുറം പോയിട്ട് ഒരു കുന്നിന്റെ പുറം പോലും
കത്തി കണ്ടിട്ടില്ല എന്നും ബെന്നിക്ക് മാത്രമല്ല നാട്ടുകാര്‍ക്കും അറിയാം.
ക്രിക്കറ്റ് സ്റ്റ്മ്പിനു കയ്യും കാലും മുളച്ച പോലുള്ള രൂപമാണെങ്കിലും തന്റെ 'ഡോള്‍ബി' ശബ്ദവും
വായിലെ നാക്കിന്റെ ബലവും കൊണ്ട് ബെന്നി ഫീല്‍ഡില്‍ പിടിച്ചു നിന്നു.
ഏലൂര്‍ വ്യവസായമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായത് കൊണ്ട് തൊഴില്‍ അന്വേഷിച്ച് വന്ന വളരെയധികം തമിഴന്മാര് മഞ്ഞുമ്മലില്‍ കുടിയേറി താമസിച്ചിരുന്നു.
ഈ തമിഴ് മക്കളുമായുള്ള ചില 'കൊടുക്കല്‍ വാങ്ങലുകള്‍' ആണു ബെന്നിക്ക് 'പാണ്ടി' എന്ന പേര് നേടി കൊടുത്തത്.
ഇതാ ഒരു സാമ്പിള്‍;
എന്നും വൈകീട്ട് കരി ഓയില്‍ സേവ ബെന്നിക്ക് പതിവുള്ളതാണു.അന്നും പതിവുപോലെ വൈകീട്ട് കളമശ്ശേരി ബാറില്‍ നിന്നും അടിച്ച് പൂക്കുറ്റി പരുവത്തില്‍ ഇറങ്ങി വരികയായിരുന്ന ബെന്നിയുടെ മുന്പില് ഒരു തമിഴന് പെട്ടു.'സൂര്യന്'സിനിമയിലെ ശരത് കുമാറിനെ പോലെ മുടി പറ്റെ വെട്ടിയ അവനെ ബെന്നിക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.
'നീയെന്തൂട്ടാടാ മൊട്ടേമടിച്ച് ബീഡീം വലിച്ച് ദാദ കളിക്കണാ..'.
'എന്താ സേട്ടാ പ്രസ്നം'.തമിഴനു ബെന്നിയുടെ പടം മനസ്സിലായില്ല.
'അതു ശെരി.. നീ തമിഴനാ'
എതിരാളി തമിഴനാണെന്നറിഞ്ഞ ബെന്നിക്ക് പെരുപ്പ് കൂടി.വരുത്തനല്ലെ, തിണ്ണമിടുക്ക് കാണിക്കാമല്ലൊ.
'പന്നീ,ക്ലോസറ്റ് തലയാ, നീ 'ബാഷ' കളിക്കണാ.ചവിട്ടി നിന്റെ നടു ഞാന്‍ എളക്കും'.
'സേട്ടാ ഞാന്‍ പ്രസ്നത്തിനൊന്നും ഇല്ല,വെര്‍തെ സീത്ത പറയരുത്'.തമിഴന് ഒരു സൈഡിലൂടെ ഒതുങ്ങി സ്കൂട്ടാകാന്‍ തുടങ്ങി.
ബെന്നി വിടുവോ.
കൈ ചുരുട്ടി അവന്റെ അടുത്തേക്ക് പാഞ്ഞ് ചെന്നു.
മൂക്കിനു നോക്കി ഒറ്റ ഇടി.
വെളുപ്പിനു നാലു മണിക്കാണു പിന്നെ ബെന്നിക്ക് ബോധം വന്നത്.
ഇടിച്ചത് തമിഴനായിരുന്നു.
Subscribe to:
Post Comments (Atom)
14 comments:
ബെന്നിയെ ഇറക്കി കളിക്കാനുള്ള ശ്രമമാണു.കട്ടേം പടോം മടക്കണോ അതോ തുടരണോ.എല്ലാം നാട്ടുക്കൂട്ടത്തിന്റെ അഭിപ്രായത്തിനു വിടുന്നു.
ബെന്നിയെ ഇറക്കി കളിക്കാനുള്ള ശ്രമമാണു.കട്ടേം പടോം മടക്കണോ അതോ തുടരണോ.എല്ലാം നാട്ടുക്കൂട്ടത്തിന്റെ അഭിപ്രായത്തിനു വിടുന്നു.
ബെന്നിയുടെ വീരഗാഥകള്‍ ഇനിയും വരട്ടെ..
അഭിനവ സന്ജയന്മാരുടെ സ്വാധീനം വരാതെ നോക്കുക
തുടരൂ. :)
പിടിച്ചു ഞാന്‍ അവനെന്നേ കെട്ടി കൊടുത്തു ഞാന്‍ അവനെനിക്കിട്ടു രണ്ട്---"
allE
സന്തോസെ..ബൂലോകത്തില്‍ നിന്നു കാര്യമായ സംഭാവനകള്‍ കിട്ടണമെങ്കില്‍ മഞ്ഞുമ്മലില്‍ ഒരു മീറ്റു സംഘടിപ്പിക്കൂ, അവിടെ വിളമ്പുമെന്നു പറഞ്ഞു കുറെ വിഭവങ്ങളുടെ പേരു പറയൂ, തീര്‍ച്ചയായും ആള്‍ക്കൂട്ടം പാഞ്ഞെത്തും, അതിനാണിപ്പോള്‍ dimand.
(word verification-ല്‍ കിട്ടിയതു, കേറ്റിവെകാ (kEtiveka)
ബെന്നിയും തമിഴനും കൂടിയുള്ള സംഭാഷണത്തിനു നല്ല ഒറിജിനാലിറ്റി..! പാണ്ടി ബെന്നി പിറ്റെന്നു കാലത്തെഴുന്നേറ്റ് എന്നേയും തമിഴനേം വെല്ലുവിളിക്കാന്‍ ആരുണ്ടെടാ എന്നു ചോദിക്കുമെന്നു പ്രതീക്ഷിച്ചു..:)
'എന്താ സേട്ടാ പ്രസ്നം'.
പാവം പാണ്ടി.
കഷ്ടം അതിനേക്കാള്‍ പാവം നമ്മടെ ബെന്നി പാണ്ടി.
നന്നായിരിക്കുന്നു....:)
:-)
ബെന്നിത്തരങ്ങള് പോരട്ടേ
സിജു;നന്ദി
സഹൃദയന്;ശ്രമിക്കാം,പുതുമുഖങ്ങളെ ഈ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി.
സു;ഒറ്റ വാക്കില്‍ തുടരാനുള്ള ഊര്‍ജ്ജം,നന്ദി
ഹെറിട്ടൈജ്;അതു തന്നെ
ശിശു;എന്താ സംഭവം,എനി വിവാദംസ്
കിരണ്‍സ്;പിറ്റേ ദിവസം ബെന്നി വേറൊരു ആരോഗ്യം കുറഞ്ഞ തമിഴനെ തപ്പി പിടിച്ച് തല്ലി കലിപ്പ് തീര്‍ത്തു.
ഉത്സവം;നന്ദി
ബെന്നി;ചെറിയ രണ്ടുമൂന്ന് കുത്തുകള്‍ കൂടി പ്രതീക്ഷിക്കാം.ജാഗ്രതൈ.
വേണു;എന്റെ അഭ്യാസങ്ങള്‍ എല്ലാം സഹിക്കുന്നതിനു വളരെ നന്ദി
ഇതാണ് സു :)
http://suryagayatri.blogspot.com/
qw_er_ty
പോരാ .
Post a Comment