Friday, July 31, 2009

അമരയുടെ മരണം ഒരു ഫ്ലാഷ്ഫ്രണ്ട്

‘ഞാന്‍ തോറ്റു സാര്‍..എനിക്കിനി വയ്യ.
എനിക്ക് വല്ല ലഷ്കര്‍ തോയ്ബ കേസും താ.അത് ഇതിനേക്കാള്‍ ഭേദമാ...‘

‘നടക്കില്ല മോഹിനീ..വിടില്ല ഞാന്‍...’

‘എന്റെ സാറേ...നാര്‍ക്കോയും ഏല്‍ക്കുന്നില്ല..’

‘അതെന്ത് പറ്റി..’

‘ലോകത്തില്‍ കിട്ടാ‍വുന്ന എല്ലാ മയക്കുമരുന്നും കേറ്റി...
എന്നിട്ടും ഫാദര്‍ പാന്റൂരാന് ഒരു കൊഴപ്പോമില്ല..‘

‘ഫാദര്‍ തൃക്കയിലോ...’

‘അങ്ങേര് ഒന്ന് കണ്ണടച്ച് പോലുമില്ല...
അത് മാത്രോല്ലാ..എന്നെ ഒരു മാതിരി വൃത്തികെട്ട നോട്ടോം..
ഞാനോടി മുറിക്ക് പുറത്തിറങ്ങി..’

‘സിസ്റ്റ പെറ്റെണിറ്റു എന്താണ് പറയുന്നത്..’

‘ആയമ്മ ചുമ്മാ കെടന്ന് ഒറങ്ങിക്കളഞ്ഞ്...
പിറ്റേ ദിവസം രാവിലേ ചോദിക്കുവാ..
ഈ പരിപാടി ദിവസോം നടത്താന്‍ വല്ല മാര്‍ഗ്ഗോമുണ്ടോന്ന്...
അവര്‍ക്ക് നല്ല ഒറക്കം കിട്ടീന്ന്...’

‘കര്‍ത്താവേ ..എത്രായിരം രൂപേടെ മയക്കുമരുന്നാ കുത്തിക്കേറ്റീത്.
ഒരു സോഡാ കുടിച്ച അവസ്ഥ പോലും വന്നില്ലേ അവറ്റക്ക്.
ആ നുണ പരിശോധന എന്തായി...’

‘അന്ന് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോന്നറിയാന്‍..
വേറെ നുണ പരിശോധന വേണ്ടീ വരൂന്നാ തോന്നണേ...’

‘എന്ന് വച്ചാല്‍...’

‘നുണ പരിശോധനക്കിടെ പാന്റൂരാന്‍ പറഞ്ഞത്..
താനാ അടുത്ത പാപ്പ എന്നാണ്.
തൃക്കൈ പറഞ്ഞത് കൊടൂങ്ങല്ലൂര്‍ വഴി വന്ന ആദ്യ ശ്ലീഹാ താനായിരുന്നു എന്ന്.
പെറ്റെണിറ്റുവിന് മദര്‍ തെരേസയില്‍ കുറഞ്ഞ ഡയലോഗില്ല...’

‘എന്ന് വച്ചാല്‍..നുണ പരിശോധനയും മൂ..മൂ..മൂവാണ്ടന്‍ കൊമ്പത്ത് എന്നര്‍ത്ഥം...’

‘അതാ പറഞ്ഞത്..എന്നെ വല്ല ശ്വാന വിഭാഗത്തിലോട്ടും മാറ്റാന്‍.
എനിക്കിനി വയ്യ...’

‘മാറ്റക്കാര്യം പിന്നെ നോക്കാം...
ഇന്‍സ്പെക്ടര്‍ മോഹിനി ഒന്നവരോട് നേരിട്ട് സംസാരിക്ക്...’

**************************************

‘ഫാദര്‍ പാന്റൂരാന്‍..
സിസ്റ്റര്‍ അമര കൊല്ലപ്പെട്ട രാത്രിയില്‍..
താങ്കള്‍ കോണ്‍ വെന്റില്‍ ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
താങ്കള്‍ എന്തിനാണ് അവിടെ പോയത്...’

‘എന്ത്..സിസ്റ്റര്‍ അമര കൊല്ലപ്പെട്ടോ...ജീസസ്...’

‘അച്ചന്റെ നെഞ്ചത്ത് മുട്ട് കാല് കേറ്റിയ ആദ്യ പോലീസുകാരി ഞാനാകൂന്നാ തോന്നണേ..
എന്തിനാണ് താങ്കളും തൃക്കയിലും മഠത്തിലേക്ക് കെട്ടിയെടുത്തതെന്ന് പറയന്റെ പൊന്നച്ചോ...’

‘ഞങ്ങള്‍ കൃഷിയെ കുറിച്ച് സംസാരിക്കാന്‍ പോയതാ...’

‘എന്ത് കൃഷി...’

‘മൈസൂര്‍ പൂവന്‍...’

‘കൂട്ട് കൃഷിയായിരുന്നോ...’

‘അതേ..
പിന്നെ..എല്ലാ കാലാവസ്ഥയിലും കൂട്ട് കൃഷി പറ്റില്ല.
അപ്പോള്‍ കോണ്‍ വെന്റ് വക സ്ഥലം ഞങ്ങള്‍ പാട്ടത്തിനെടുക്കും.
എന്നിട്ട് കൃഷിയിറക്കും.വിളവ് അവര്‍ക്ക് കൊടുക്കും.
വിളവില്‍ ഒരു അവകാശോം ഞങ്ങള്‍ ഉന്നയിക്കാറില്ല.
ഒരു തരം നിഷ്കാമ കര്‍മ്മമായിരുന്നു ഞങ്ങളുടേത്...’

‘അപ്പോള്‍ താങ്കളും തൃക്കയിലും പെറ്റെണിറ്റുവും വെറും
കൃഷിക്കാര്‍ മാത്രമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്...’

‘അതേ..ഞങ്ങള്‍‍ക്ക് പൂവന്‍ കൊലയുമായി മാത്രമേ ബന്ധമുള്ളൂ.
അമര കൊലയുമായി ഒരു ബന്ധോമില്ല...’

**********************************

ചോദ്യം ചെയ്ത് ചെയ്ത് തലക്ക് പ്രാന്തായ ഇന്‍സ്പെക്ടര്‍ മനോമോഹിനി..
സഹികെട്ട് അമരയുടെ മൃതദേഹം കാണപ്പെട്ട കിണറ്റിലെടുത്ത് ചാടി.
സംഭവമറിഞ്ഞതും..ജീമോന്‍ പുത്തനച്ചി പുരപ്പുറം തൂക്കും പിടഞ്ഞെണീറ്റു.
വൈറ്റ് ഹൌസ്..
ബ്ലാക്ക് ഹൌസ്..
യു.എന്‍..
രാഷ്ട്രപതി..
പ്രധാനമന്ത്രി..
ഗവര്‍ണര്‍..
മുഖ്യമന്ത്രി..
പ്രതിപക്ഷ നേതാവ്..
സ്പീക്കര്‍..
കളക്റ്റര്‍..
ജില്ലാ..ബ്ലോക്ക്..ഗ്രാമ പഞ്ചായത്ത് പ്രസിഡ്ന്റുമാര്‍‍..
തഹസീല്‍ദാര്‍..
വില്ലേജ് ഓഫീസര്‍..
തുടങിയവര്‍ക്കുള്ള പരാതി റെഡിയാക്കി.

ടാഡ..പോട്ട പ്രകാരമുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലും..
ഹേബിയസ് കോര്‍പസ് ഹൈക്കോടതിയിലും നല്‍കാന്‍ തീരുമാനിച്ചു.
ജില്ലാ..മുന്‍സിഫ് കോടതികളില്‍ നല്‍കാനുള്ള ഹര്‍ജികള്‍ എഴുതിവച്ചു.
മനുഷ്യാവകാശ കമ്മീഷന്‍..
ഓംബുഡ്സ്മാന്‍ തുടങ്ങിയ വകുപ്പുകളും ആക്രമിക്കാന്‍ തീരുമാനിച്ചു.

എല്ലാം തന്റെ തോള്‍സഞ്ചിയിലടുക്കി പുറത്തിറങ്ങി.
എന്നിട്ട് പണിതീരാറായ ഫ്ലാറ്റിന് നേരെ നോക്കി നെടുവീര്‍പ്പിട്ടു.
മനോമോഹിനി ചാടിയ വകുപ്പില്‍ ഈ കെട്ടിടം പണി കമ്പ്ലീറ്റാക്കാം.
ഒരെണ്ണം കൂടി ചാടിക്കിട്ടിയാല്‍ മൂന്നാറിലെ വില പറഞ്ഞ
എസ്റ്റേറ്റും ഒ.കെ...
പുത്തനച്ചിപുരപ്പുറം തൂക്കും ആഞ്ഞ് നടന്നു...

**********************************

പാതിരാത്രി ഒരു വലിയ മതിലിന് മുകളില്‍ വലിഞ്ഞ് കയറുന്ന..
ഒരു വെള്ള നൈറ്റിയിട്ട രൂപത്തെ ക്ണ്ട്..
താഴെ വഴിയേ പോയ ആള്‍ വിളിച്ചു പറഞ്ഞു...

‘അച്ചോ..പൊന്നച്ചോ..ഇങ്ങ് താഴേക്ക് പോര്.
അത് മഠത്തില്‍ പറമ്പ് എന്ന വീടാ...
അച്ചനുദ്ദേശിച്ച മഠം കുറച്ചപ്പുറത്താ...‘

18 comments:

sandoz said...

‘ഞാന്‍ ഇരുട്ടത്ത് നിങ്ങളോട് പറയുന്നത് വെളിച്ചത്ത് പറയുവിന്‍:ചെവിയില്‍ പറഞ്ഞ് കേള്‍‍ക്കുന്നത് പുരമുകളില്‍ നിന്ന് ഘോഷിപ്പിന്‍’

മത്തായി 10:27

N.J Joju said...

ക്ലൈമാസ് കൊള്ളാം

അരവിന്ദ് :: aravind said...

:-)

..:: അച്ചായന്‍ ::.. said...

കര്‍ത്താവെ പൊളപ്പന്‍ ഹിഹിഹി അവസാനത്തെ ഡയലോഗ് അടിപൊളി ഹിഹിഹി

nandakumar said...

ലിതു കലക്കി..അസാമാന്യം...

Tomkid! said...

"നുണ പരിശോധനയും മൂ..മൂ..മൂവാണ്ടന്‍ കൊമ്പത്ത് എന്നര്‍ത്ഥം..."

ഇതൊരു ഊ...ഊ...ഊക്കന്‍ പോസ്റ്റായിപോയല്ലോ....

:-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ശ്ശെടാ സാന്‍ഡോസും കൈവിട്ടാ ?കേസന്വേഷണം വഴി മുട്ടിയാ?

ശ്രീ said...

കൊള്ളാം സാന്റോസേ...

Sathees Makkoth | Asha Revamma said...

സാന്റോസെ, കൊള്ളാം

Bijith :|: ബിജിത്‌ said...

ഇയാളെ കൊണ്ട് തോറ്റു...
ഇനി അടുത്ത കുന്തം ആരുടെ നേര്‍ക്ക്‌ ആണാവോ...

Anonymous said...

kalakki machaaa

അനിയന്‍കുട്ടി | aniyankutti said...

:))))))

Yasir said...

sandoz.... ghollam ...ninga super thanne

ഉപാസന || Upasana said...

സാന്റോ എവിടാ :-)

Pradeep Purushothaman said...

സന്‍റോസേ, അടിച്ചു പൊളിക്കുകയാണല്ലോ. ഈ പോസ്റ്റ് അല്പം താമസിച്ചുപോയോ എന്നു മാത്രമേ ഒരു സംശയം ഉള്ളൂ...

.... പണി തീരാറായ ഫ്ളാറ്റിനെ നോക്കി നെടുവീര്‍പ്പിട്ടു നടന്നുപോകുന്ന ജീമോനും, പാതിരാത്രി 'മതില്‍ പൊക്കി' കേറുന്ന വെള്ള നൈറ്റിക്കും സ്തുതി...

ഒപ്പം സാന്‍റോസിന്‍റെ വികട സരസ്വതി വിളയാടുന്ന നാവിനും....

Manoraj said...

ഇത് ഇപ്പോഴാ കാണുന്നേ.. അടിപൊളി

സുധി അറയ്ക്കൽ said...

ഹാ ഹാ. ഇഷ്ടം.

സുധി അറയ്ക്കൽ said...

വേഗം പുതിയ പണികൾ തുടങ്ങൂ...