Thursday, January 18, 2007

സുലൈമാന്‍,ഇബ്രു,കൊച്ചന്‍ പിന്നെ ഞാനും

എട്ട്‌ ലക്ഷം രൂപയുടെ തുണിയും വാങ്ങിയാണു പട്ട മത്സരത്തിനു പോയത്‌.
എന്നിട്ട്‌ അതീന്ന് ഒരു 500/- രൂപയുടെ തുണി പോലും ഉടുക്കാന്‍ അവന്മാര്‍ സമ്മതിച്ചില്ല.
[രണ്ട്‌ കഷ്ണത്തിനെന്തിനാ 500/- രൂപ.]
എന്നാലെന്താ പട്ടം കിട്ടിയില്ലേ.
പട്ടം കിട്ടിയാ പിന്നെ നേരേ സിനിമ,അതും ബോളി.പിന്നെ ഹോളി.അതാ അതിന്റെ ഒരു ശരി.
പക്ഷെ ഇപ്പൊ വരും വിളി എന്നും പറഞ്ഞ്‌ കുറേ കാത്തു.എവിടുന്ന് വരാന്‍.
അവസാനം വന്നതോ ഒരു തമിഴന്‍ മണിയന്‍.
മണിയനെങ്കില്‍ മണിയന്‍.പ്രശ്നമുണ്ടാക്കി പടം വിജയിപ്പിക്കാന്‍ മിടുക്കനാ മണിയന്‍.
പക്ഷെ 'നോ' കാര്യം.ഏറ്റില്ല.
മാങ്ങ മാതിരി മോന്തയുള്ള ഒരു മലയാളത്താന്‍ നായകനും,ശരീരം മുഴുവന്‍ തുണിയും.
എങ്ങനെ ഏല്‍ക്കാന്‍.
അടുത്തത്‌ എനിക്ക്‌ ഇഷ്ടപ്പെട്ടു.'ജീന്‍സ്‌'.
പേരിലേ തുണിയുള്ളൂ,ജീന്‍സ്‌ പോയിട്ട്‌ ഒരു ടോപ്പ്‌ പോലും ഇടണ്ട. ബലെ ഭേഷ്‌.
പക്ഷെ സംഗതി അതും ഏറ്റില്ല.
പട്ടം വാങ്ങിയിട്ട്‌ പിന്നൊന്നും നടക്കാതെ പട്ടടയിലേക്ക്‌ പോയവള്‍ എന്ന് നാട്ടുകാരു പറയുമല്ലോ
എന്ന് പേടിച്ചിരിക്കുമ്പോളാ സുലൈമാന്‍ പൊക്കീത്‌.
നല്ല കാലം വരണ ഒരു വരവേ.സുലൈമാനെങ്കില്‍ സുലൈമാന്‍.
കുറേ കള്ളടിച്ച്‌ തുണിയുടുക്കാതെ മസിലും പെരുക്കി രാത്രി വീട്ടില്‍ കേറി തെറി പറയും
എന്നല്ലാതെ വേറേ കുഴപ്പം ഒന്നുമില്ല.സുലൈമാന്റെ പേരില്‍ കുറേ പടം കിട്ടി.
ഉണ്ടിരിക്കുമ്പോള്‍ ദേ ഒരു വിളി ഹോളീന്നും.സന്തോഷത്തിനു ഇനി എന്തു വേണം.
സുലൈമാനേം കൊണ്ടൊന്നും ഹോളീല്‍ പോകാന്‍ പറ്റുകേലാ.
അതിനു നല്ല അടക്കോം ഒതുക്കോം ഉള്ള ആമ്പിള്ളേര്‍ വേണം.
പറ്റിയ ആളെ നോക്കി വരുമ്പൊ ദേ വരണൂ ഒബ്രു.
പറയാനാനെങ്കില്‍ ഒരു വലിയ കുടുംബം പുറകില്‍.
മുന്നിലാണെങ്കിലോ. ഓ.....അതൊന്നും ഒരു പ്രശ്നമല്ല.
അങ്ങനെ ഞാനും ഒബ്രുവും ചേര്‍ന്ന് കുറേ കളി കളിച്ചു.
അക്കൊല്ലം ഫെയര്‍ പട്ടം മുഴുവന്‍ ഞാന്‍ പൊക്കി.
പട്ടം വാങ്ങി തിളങ്ങി നില്‍ക്കുകയായിരുന്ന എന്നെ ബച്ചന്‍ ഒരു നോട്ടം നോക്കി.
ഹോ...ഞാന്‍ നാണിച്ചു പോയി.തെറ്റിദ്ധരിക്കല്ലേ,അച്ചന്‍ ബച്ചന്‍ അല്ലാ,കൊച്ചന്‍ ബച്ചനാ.
അപ്പഴേ ഞാന്‍ അപകടം മണത്തതാ.
കൊച്ചനാണെങ്കില്‍ ആ കപൂര്‍ കൊച്ചുമായുള്ള കല്യാണോം കലങ്ങി നില്‍ക്കണ നില്‍പ്പാ.
എങ്ങനെ കലങ്ങാതിരിക്കും,മൂത്തതു പോട്ടെ അതിന്റെ എളേത്‌ ഒരെണ്ണം.. അമ്പമ്പോ.
കുറച്ച്‌ സെക്സിയായിട്ട്‌ അഭിനയിക്കണം എന്ന് പറഞ്ഞ്‌ സംവിധായകന്‍ തിരിഞ്ഞില്ല
അതിനു മുന്‍പ്‌ ദേ ഇത്രേം മതിയോ എന്ന് ചോദിച്ചവളാ അവള്‍.
തിരിഞ്ഞ്‌ നോക്കിയ സംവിധായകന്‍ തല കറങ്ങി നിലത്തിരിന്നു.
കറക്കം മാറിയപ്പൊ സംവിധായകന്‍ പറഞ്ഞത്രെ;എന്റെ കരിഞ്ഞ മോളേ നീ എന്തെങ്കിലും
തുണി എടുത്ത്‌ ഉടുക്ക്‌ എന്ന്.
അങ്ങനെയുള്ള അവളുമാരെയൊക്കെ മലര്‍ത്തിയടിച്ച്‌ ഞാന്‍ നില്‍ക്കുമ്പോള്‍ ആ നോട്ടത്തിനു ഒരു അര്‍ഥമില്ലേ.
ആാ..എനിക്കറിയില്ലാ.
ആ ഒബ്രു എവിടേ.അവനിപ്പം ഒരു പണീം ഇല്ലാ.എന്റെ പുറകേ നടക്കല്‍ ഒഴിച്ച്‌.
ആ വര്‍മ്മനാ വിളിച്ച്‌ എന്തെങ്കിലും പണി ഇടയ്ക്ക്‌ കൊടുക്കണത്‌.
അങ്ങനെയുള്ള വര്‍മ്മന്റെ തന്തയ്ക്ക്‌ വിളിച്ചാലോ.
പിന്നെ ആരെങ്കിലും വിളിക്കോ.
കെട്ടുപ്രായമായീന്ന് അമ്മ പറഞ്ഞ്‌ തുടങ്ങീട്ടുണ്ട്‌.
ശരിയാ ഒരു പുളിങ്കൊമ്പാണെങ്കില്‍ ചാഞ്ഞും വരണൊണ്ട്‌.
ഈയിടെയായി അച്ചനും കൊച്ചനും തമ്മില്‍ എന്നെ ചൊല്ലി എന്തോ കശപിശയാണെന്ന് വാര്‍ത്ത കേട്ടു.
തന്തക്കെളവന്ന് എന്നെ അത്രയ്ക്ക്‌ പിടിച്ചമട്ടില്ല.അലമ്പാക്കോ.
അയാളെന്തിനാ ഇത്രയക്ക്‌ ഒടക്കാന്‍.അയാളും സിനിമേന്നല്ലെ ഒരു മൊതലിനെ പൊക്കീത്‌.
അതാ പറയണത്‌ കാര്‍ന്നോമ്മാര്‍ക്ക്‌ അടുപ്പിലും. ......
ഹൊ.....ഇനീം എന്തൊക്കെ കാര്യങ്ങളാ ബാക്കി കിടക്കണത്‌.
പുളിങ്കൊമ്പ്‌,ഉര്‍വശി,ഓസ്ക്കാര്‍.
ഇതൊക്കെ നടക്കുമോ എന്റെ മുംബൈക്കാവിലമ്മേ.
ഏതായാലും ഒരു അഞ്ചുകോടി രൂപയുടെ തുണി വാങ്ങിച്ചേക്കാം.
ഉടുക്കാന്‍ സമയം കിട്ടില്ലേലും.

17 comments:

sandoz said...

ഒരും സെറ്റിങ്ങ്സും ചെയ്യാതെ ഇറക്കിയ എന്റെ ആദ്യ പോസ്റ്റുകളിലൊന്ന്.
[കമന്റ്‌ ഇട്ട്‌ മാത്രം എത്ര നാള്‍ പിടിച്ചു നില്‍ക്കും.പുതിയത്‌ അലക്കാനുള്ള കോപ്പൊന്നും കൈയില്‍ ഇല്ല.അപ്പൊ പിന്നെ ഇതൊക്കെയേ രക്ഷ ഒള്ളൂ.]
സിനിമാ നിരൂപണത്തില്‍ അതുല്യാമ്മ അലക്കിയ ഒരു കമന്റ്‌ ആണു ഈ റി- പോസ്റ്റിന്റെ ആധാരം.

Mubarak Merchant said...

മകനേ സാന്തൂസേ,
അതുല്യേടെ പോസ്റ്റുമ്മെ ആധാരം പണയം വച്ച് നീയിട്ട ഈ പോസ്റ്റും കലക്കി.

നിനക്ക് മഞ്ഞുമ്മേക്കാരന്‍ എന്നതിനുപകരം ‘ജെം ഓഫ് കൊച്ചിന്‍’ എന്ന പട്ടം നല്‍കി അടുത്ത മീറ്റ് നിന്റെ തലയില്‍ കെട്ടി വെക്കാന്‍, സോറി, അടുത്ത മീറ്റിന് നിന്റെ തലയില്‍ പൊന്‍ കിരീടം ചാര്‍ത്താന്‍ ശിപാര്‍ശ ചെയ്യുന്നതാണ്.

പട്ടം മേടിക്കാന്‍ വരുമ്പൊ (പട്ടയല്ല) തുണിയുടുത്തു തന്നെ വരാന്‍ താല്പര്യപ്പെടുന്നു.

അതുല്യ said...

ഈയ്യിടെയായിട്ട്‌ അതുല്യാമ്മ അത്‌ പറഞ്ഞൂ ഇത്‌ പറഞ്ഞൂന്നും പറഞ്ഞ്‌ എല്ലാരും ഒരോ പോസ്റ്റിടും. ഇക്കാസിന്റെ മണ്ടയ്കാ ആദ്യം കിണുക്കേണ്ടത്‌. തുടങ്ങീത്‌ അവന്‍. ...

(സാന്റോസേ.. ഇതൊക്കെ ഇന്‍-കം റ്റാക്സിനെ കളിപ്പിയ്ക്യാന്‍ നിന്ന് കൊടുക്കണതല്ലേ ഇവന്മാരു. ഭാര്യേം ഭര്‍ത്താവും ഒക്കെ തന്നെയാവും. പക്ഷെ വേറെ വേറേ ന്റെ ഒക്കെനും ആവും. 34 കാരിയ്ക്‌ 31 കാരന്‍ ഈ ചെക്കെനേ കിട്ടീയുള്ളൂ വിശ്വസുന്ദരിയ്ക്‌? ചെക്കന്റെ ഒരു ഭാഗ്യം. രണ്ടൂസെങ്കില്‍ രണ്ടൂസെം....അത്‌ കഴിഞ്ഞ്‌ വീട്ടിലു കിട്ടിയിലെങ്കിലും, സ്ക്രീനിലും പരസ്യത്തിലുമൊക്കെ ചെക്കനു കണ്ടിരിയ്കാം. ദേണ്ടെ ഇത്‌ പോലൊരു പീസ്‌ ഇവിടുന്ന് കെട്ടിയെടുത്ത്‌ ലണ്ടനില്‍ പോയി അവന്മാരുടെ വായിലുള്ള "പട്ടീ"ന്നും കേട്ട്‌ അവിടെയിരിയ്കുന്നു.

(പക്ഷെ ഐശ്വര്യ സുന്ദരി തന്നെ എന്തൊക്കെ പറഞ്ഞാലും)

സു | Su said...

പാവം ഐശ്വര്യ. ജീവിച്ച് പൊയ്ക്കോട്ടെ.

Unknown said...

അതുല്ല്യാമ്മേ,
വൃത്തികേട് പറയരുത് ഐശ്വര്യയെ പറ്റി.അസൂയയുണ്ടെന്ന് വെച്ച്.... ഇതെങ്ങാനും ഐശു വായിച്ചാല്‍ പിന്നെ എനിയ്ക്ക് പണിയായി. ഞാന്‍ വേണം സമാധാനിപ്പിയ്ക്കാന്‍ അതിനെ. :-)

Peelikkutty!!!!! said...

എഴുത്തെനിക്ക് ഇഷ്ടായി.പക്ഷെ ആഷിനെക്കുറിച്ച് മിണ്ടരുത്:-)


Wordveri:axqolxbo(അസ്കലബുസ്കൊ?

സുല്‍ |Sul said...

സാന്‍ഡൊസെ,
ഇതു അഡിപൊളിതന്നെ.

പട്ട മത്സരം എന്നു കേട്ടപ്പോ വല്ല പട്ടയടി മത്സരമാണെന്നു കരുതി. പിന്നെ വായിച്ചുവന്നപ്പോഴല്ലെ പട്ടയല്ല ചാരമാണെന്ന് (ആഷ്)മനസ്സിലായത്. സുലൈമാന്‍,ഇബ്രു,കൊച്ചന്‍ എല്ലാരോടും ചോദിച്ചതായി പറയുക. പിന്നെ നിന്നോടും.

കൊച്ചന്റെയൊരു വിധിയേ.

സാരല്യ അവരു ഡൈവോഴ്സ്
സോറി
മാര്യേജ് ചെയ്തോട്ടെ. അത്രേ ഉള്ളു. യേത്... ങാ

-സുല്‍

Siju | സിജു said...

കാര്യമൊക്കെ കൊള്ളാം
പക്ഷേ, മ്മടെ കൊച്ചിനെ തൊട്ടുകളിച്ചാ നീ വിവരമറിയും

Anonymous said...

സിനിമക്കമ്പകെട്ടില്‍ എന്തു പൂത്തിരി.. കൊള്ളാം

brijviharam.blogspot.com

ഷാ... said...

അതേയ്..
ഈ കൊച്ചനും പട്ടത്തിക്കും ഒരു കൊച്ചുണ്ടാകും..
അവള്‍ ഇതിലും വലിയ പട്ടം മേടിക്കും.
ആ കൊച്ചിനെ നമ്മുടെ കൊര‍ണ്‍ ജോഹറിന്റെ മകന്‍ സംവിധാനം ചെയ്യുന്ന പടത്തിലെ നായികയാക്കും.അവള്‍‍ ഒരു പത്തു പേരെയെങ്കിലും പ്രേമിക്കും.(ഉസ്താത് നിന്ന് പാത്തിയാ കുട്ടികള് നടന്ന് പാത്തുംന്നല്ലേ..)
അവസാനം ഈ സുലൈമാന്റെയോ ഇബ്രുവിന്റേയോ ചെക്കനെ കെട്ടും. അവര്‍ക്ക് ഒരു കുട്ടിയുണ്ടാകും..
പിന്നെയും അങ്ങിനെ അങ്ങിനെ

-------
ലാലേട്ടനെ മാങ്ങാ മോന്തനെന്ന് വിളിച്ചല്ലേ...
ആരുമില്ലേ ഇവിടെ?
ഇതാ ഇയാള്‍ ലാലേട്ടനെ മാങ്ങാ മോന്ത മാങ്ങ മോന്താ ന്ന് വിളിക്കുണൂ...

മുല്ലപ്പൂ said...

സാന്റോ,
ഇതു ഒരു ഒന്നൊന്നര പോസ്റ്റ്.
എഴുത്തിന്റെ ആ ഒഴുക്കു കോള്ളാം.

:)

വേണു venu said...

ഒഴുക്കില്‍ രസിച്ചു വായിച്ചു വായിച്ചു്, ഞാനിപ്പം മറന്നു പോയേനെ. പറയാഅന്‍ വന്ന കാര്യം. നമ്മടെ ഐശേന്നേ വിട്ടേരു്.

ഇടിവാള്‍ said...

സാന്റോസേ.. രസിച്ചു വായിച്ചൂട്ടാ..

ആഷിനെത്തൊട്ടാല്‍ തൊട്ടവന്റെ എലൂരുമ്മ്..(സല്‍മാന്‍-വിവേക്-അഭിഷേക്) എന്നിവരെ ഈ കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു ...

Anonymous said...

കിട്ടാത്ത മുന്തിരിക്ക്‌ നല്ല പുളീണ്ട് അല്ലേ സാന്‍ഡോസേട്ടാ..
കൂള്‍ ഡൌണ്‍..

ഏറനാടന്‍ said...

:)
ഇനിയെത്ര കാണാന്‍ കിടക്കുന്നു അല്ലേ സാന്‍ഡൊസേ.. ഹി ഹി..

sandoz said...

ഇക്കാസെ-പട്ടത്തിനോട്‌ വലിയ താല്‍പര്യം ഇല്ല..പട്ട കിട്ടിയാല്‍ നോക്കാം.
പട്ട കിട്ടിയാല്‍ ചാര്‍ജ്‌ കെട്ടിവക്കണ്ട...ചാര്‍ജ്‌ തന്നെ ആയിക്കോളും.

അതുല്യാമ്മെ- റി-പോസ്റ്റാണിത്‌.ഏണി എവിടെയെങ്കിലും ചാരിയില്ലെങ്കില്‍ കളഞ്ഞിട്ട്‌ പോണം ..ഹേ,എന്നാരെങ്കിലും പറഞ്ഞാലോ.

സു-വിടില്ല ഞാന്‍.ഇങ്ങനെ നാട്ടുകാരു ഒള്ളതു കൊണ്ടല്ലേ നമ്മള്‍ ഈ പരദൂഷണം എന്ന ഫീല്‍ഡില്‍ പിടിച്ച്‌ നില്‍ക്കണത്‌.

ദില്‍ബൂ-അങ്ങട്‌ ചെല്ല് സമധാനിപ്പിക്കാന്‍.

പീലിക്കുട്ടി-ഇനി മിണ്ടൂല്ല.എല്ലാം കഴിഞ്ഞില്ലേ.

സുല്‍-ഇബ്രുവിനോടു വേണമെങ്കില്‍ അന്വേഷണം അറിയിക്കാം.പുള്ളിക്കാരന്‍ ഇപ്പോ കേരളത്തില്‍ ഉണ്ട്‌.മൗന വ്രതത്തിലാ.
തിരുവൈരാണിക്കുളത്ത്‌ വന്ന് പ്രാര്‍ത്തിക്കുന്ന പടം പത്രത്തില്‍ കണ്ടിരുന്നു.

സിജു-നീ ഇപ്പോ ചെന്നെയില്‍ അല്ലേ.അവിടെ എന്തോരം കൊച്ചുങ്ങള്‍ ഉണ്ട്‌.
ഈ വണ്ടി തന്നെ ഉന്തണോ.

മനു-ചുമ്മാ തമാശക്ക്‌.
ഒന്നുകില്‍ വണ്ടി ഓടിക്കുക.
അല്ലെങ്കില്‍ കുത്തി പഞ്ചറാക്കുക.

[വണ്ടി തന്നില്ലെങ്കിലും...]

sandoz said...

ബത്തേരിയോ-ഭാവി നമുക്കൊരു പ്രശ്നമല്ലൈ..ഇപ്പോ നടക്കുന്നതിനെ നേരിടുക-അസൂയ കൊണ്ട്‌ നേരിടുക..അതാ അതിന്റെ ഒരു ലൈന്‍.

ലാല്‍ ഫാന്‍സിനെ വിളിച്ച്‌ എന്നെ വിരട്ടുന്നോ[വേണെങ്കി എന്നെ തല്ലിക്കോ....പേടിപ്പിക്കരുത്‌,ഞാന്‍ പേടിക്കൂല്ലാ.എത്ര ഇടി കിട്ടിയാലും ഞാന്‍ പേടിക്കൂല്ലാ]

മുല്ലപ്പൂ-ഡാങ്ക്സ്‌

വാളേ-ആഷിനെ തൊട്ടാലല്ലേ കുഴപ്പമുള്ളൂ.പടം കാണാമല്ലോ അല്ലേ.
'നാന'യില്‍ വരുന്ന പടം.

പാവാടക്കാരി-ഈ സൈസ്‌ മുന്തിരി ഒന്നും തിന്നാന്‍ പണ്ടേ താല്‍പര്യം ഇല്ല.[അല്ലാതെ കിട്ടാത്തോണ്ടല്ലാ]


ഏറനാടന്‍-പറയാനുണ്ടോ..ഇത്‌ നമ്മളെത്ര കണ്ടതാ
[പരദൂഷണം പറഞ്ഞു കഴിയുമ്പോഴുള്ള ഒരു സുഖം..ഹോ]