Sunday, February 04, 2007

ചൂതിനു മുന്‍പ്‌

'അപ്പോ...ചേട്ടന്‍ അവരോടു മുട്ടാന്‍ തന്നെ തീരുമാനിച്ചു അല്ലേ'.

ധര്‍മ്മന്‍ ഭീമനെ ഒന്ന് നോക്കി.എന്നിട്ട്‌ ഒന്ന് പരുങ്ങി.

'അത്‌..പിന്നെ..അവരു വിളിച്ചാ...'

'ആരെങ്കിലും കളം നെരത്തിയാ എറങ്ങിക്കോണം...അവരു വിളിച്ചൂ..ഇവരു വിളിച്ചൂ...എന്നും പറഞ്ഞ്‌.ഇഷ്ടാ..ഇത്‌ പാമ്പും കോണീം കളി അല്ലാ.ചൂതാ...ചൂത്‌.'

'എടാ ചൂത്‌ ഞാന്‍ എത്ര കണ്ടതാ..എന്നെ പേടിപ്പിക്കല്ലേ'.

'ഉവ്വാ..ഇയാളു ഒലത്തും...അന്തപുരത്തിലു, പെണ്ണുങ്ങളുടെ എടേലു, വെള്ളോമടിച്ചോണ്ട്‌ നെരത്തണ നെരത്തല്ലാ ഇത്‌....ഇതേ പ്രൊഫഷണലാ..പ്രൊഫഷണല്‍'.

'അവരു 'പ്രൊ' ആണെങ്കില്‍ ഞാനും പ്രോയാ......വെല്ലുവിളിച്ചാ വിട്ടുകൊടുക്കൂല്ലാ മോനേ....'

'ചേട്ടാ എന്ന് വിളിക്കണ നാക്ക്‌ കൊണ്ട്‌ വേറൊന്നും വിളിപ്പിക്കരുത്‌.എടോ..അവിടെ തനിക്കെതിരെ കളിക്കണത്‌ കാണ്ടഹാറീന്നുള്ള ആ ഞൊണ്ടന്‍ അമ്മാവനാ...'

'കാണ്ടഹാറോ.. അത്‌ എവിടേടാ സ്ഥലം'.

'നമ്മടെ ഏര്‍ ഇന്‍ഡ്യേടെ വണ്ടി സി.സി അടക്കാത്തേനു കൊട്ടേഷന്‍ പിള്ളേരു പിടിച്ചോണ്ടു പോയി താത്തിയ സ്ഥലം.'

'ഏര്‍ ഇന്‍ഡ്യ അല്ലടാ...എയര്‍ ഇന്‍ഡ്യ.'

'എയര്‍ ഇന്‍ഡ്യയേക്കാള്‍ നല്ലത്‌ ഏര്‍ ഇന്‍ഡ്യ എന്ന് പറയണതാ..അവന്മാരു ആള്‍ക്കാരെ എറിഞ്ഞു വീഴ്ത്തിയല്ലേ കാശു വാങ്ങണത്‌.'

'എടാ..അപ്പൊ ഉറപ്പാണോ..അങ്കിള്‍ ശകു തന്നെയാണോ..കളം നെരത്തണത്‌.'

'പിന്നല്ലതെ..അയാള്‍ ആരാ മോന്‍.ഇരുപത്തെട്ടിന്റെ ചീട്ടു കൊണ്ട്‌ അമ്പത്താറിന്റെ കളി പിടിക്കും ,കുതിരയെ 'എല്‍' ഷേപ്പില്‍ മാത്രമല്ലാ 'ഡബ്ല്യു' ഷേപ്പിലും ചാടിക്കും അങ്ങേര്‍.
കള്ളക്കളീടെ കരുണാകരനാ അങ്കിള്‍'.

'കള്ളക്കളി ഒന്നും എന്റടുത്ത്‌ നടക്കൂല്ലാ..അല്ലെങ്കില്‍ തന്നെ റഫറി ഉണ്ടാവൂല്ലേ..'

'പിന്നേ..റഫറി ഒണ്ടാവും.ധ്രിതരാഷ്ട്ര റഫറി.അസിസ്റ്റന്റ്‌...ഗാന്ധാരീം..പോരേ..'

'അപ്പൊ പണി പാളൂന്നാ നീ പറയണേ..'

'നേരേ വാ നേരേ പോ എന്നും പറഞ്ഞു കളിക്കണ ചേട്ടായി പോരാണ്ടു വരും, അങ്കിള്‍ ശകൂനോടു മുട്ടാന്‍.
നമ്മുടെ ആ നകുലന്‍ ചെക്കന്‍ ആയിരുന്നെങ്കില്‍ പിന്നേം കട്ടക്കു നിന്നേനേ'.

'അവന്‍ കുഞ്ഞ്‌ അല്ലേടാ..അവന്‍ എങ്ങനെയാ.ലാസ്‌ വേഗാസിലും റിനോയിലും കളം പൂട്ടണ അങ്കിളിന്റെ മുന്‍പില്‍...'

'എന്റെ ചേട്ടാ,ലാസ്‌ വേഗാസും റിനോയും ഒന്നും നോക്കണ്ട....അവനേ ത്രിശ്ശൂര്‍ പൂരത്തിനു റൗണ്ടില്‍ 'കിലുക്കി കുത്ത്‌' കളിക്കണവനാ.അവന്‍ വക്കണ കളത്തില്ലാ കാശ്‌.
കാശ്‌ പോയാല്‍ കളം വാരാനും മിടുക്കനാ.
കഴിഞ്ഞ പൂരത്തിനു വിളക്കും ഊതി, കളോം വാരി ,റൗണ്ടില്‍ മുങ്ങിയ അവന്‍ പിന്നെ പൊങ്ങീത്‌ സ്ക്വയറിലാ....അറിയാവോ.'

'എടാ..എന്നാലും..മൂത്തവനായിട്ട്‌ ഞാന്‍ ഇരിക്കുമ്പോ...എങ്ങനാടാ...'

'ഊവാ...ഒരു മൂത്തവന്‍.കളിച്ചോ....കളിച്ചോ.കളിക്കണതൊക്കെ കൊള്ളാം...കാശ്‌ പോയി, പറമ്പു പോയി എന്നെങ്ങാനും പറഞ്ഞ്‌ ഇങ്ങോട്ട്‌ വന്നാല്‍ മുട്ട്‌ കാലു ഞാന്‍ കേറ്റും.'

കലി തുള്ളി ഭീമന്‍ തിരിച്ചു നടന്നു.പോണ പോക്കിനു കലിപ്പു തീരാതെ,കൊട്ടാരത്തിന്റെ ഒരു തൂണു പറിച്ച്‌ നിലത്തടിച്ച്‌ തകര്‍ത്തു.


'മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം മാത്രം'.

ധര്‍മ്മന്‍ ആത്മഗതം ചെയ്തു.


ഭീമന്‍ മുറിയില്‍ ചെന്ന് ടൈംടേബിള്‍ എടുത്ത്‌ നോക്കി.രക്ഷയില്ലാ..ഇന്നും അന്തപുരത്തിലു മേയല്‍ തനിക്കല്ലാ.
സഹൂനാണു ഇന്നത്തെ ചാന്‍സ്‌.
അപ്പൊ..നേരം കൊല്ലാന്‍ അതും രക്ഷയില്ല.

ഭീമന്‍ നേരെ മൈതാനത്തേക്ക്‌ നടന്നു.
നകുലന്‍ ചെക്കന്‍ കൊടുത്ത മരുന്ന് ബീഡി ഒരെണ്ണം കത്തിച്ചു.
പിന്നെ മലര്‍ന്നു കിടന്നു.

പുക ഉള്ളില്‍ തട്ടിയപ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭീമന്‍ അക്ഷരം കണ്ടു.
ആ അക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു വാക്യമായി മാറി.
ഒരു ദീര്‍ഘനിശ്വാസത്തോടെ ഭീമന്‍ ആ വാക്യം വായിച്ചു.

'എന്റെ നമ്പര്‍ എപ്പൊ വരും.'

63 comments:

sandoz said...

എന്റെ ഒരു പുതിയ പോസ്റ്റ്‌.

ഇതിഹാസത്തില്‍ നിന്ന് അടര്‍ത്തിയത്‌. പൊളിച്ചത്‌.....അങ്ങനെ ഒന്നും ഞാന്‍ അവകാശപ്പെടുന്നില്ലാ.

ചുമ്മാ ഒരു പോസ്റ്റ്‌.

ബഹുവ്രീഹി said...

കലി തുള്ളി ഭീമന്‍ തിരിച്ചു നടന്നു.പോണ പോക്കിനു കലിപ്പു തീരാതെ,കൊട്ടാരത്തിന്റെ ഒരു തൂണു പറിച്ച്‌ നിലത്തടിച്ച്‌ തകര്‍ത്തു.


'മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം
മാത്രം'.

ധര്‍മ്മന്‍ ആത്മഗതം ചെയ്തു.


ഇത് രസായി മാഷെ.

Unknown said...

ചുള്ളാ,
നിനക്ക് ഈ ലൈനില്‍ ഭാവിയുണ്ട് മകനേ. ഈ ശൈലി നന്നായി വഴങ്ങുന്നു. ഈ പോസ്റ്റ് കലക്കി. സൂപ്പര്‍!

ഓടോ:പുരാണം എന്ന് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്.

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എല്‍ ഐ സി സ്ഥാപിതമാവുമെന്ന് ശ്രീകൃഷണന്‍ ഭഗവത് ഗീതയില്‍ പറയുന്നുണ്ടത്രെ. “യോഗക്ഷേമം വഹാമ്യഹം” എന്ന്. (കടപ്പാട്:VKN,ചാത്തന്‍സ്) :-)

Unknown said...

പോരട്രാ മോനേ ഇതുപോലെ അഞ്ചാറെണ്ണം!
നമ്മടെ ‘ഭീം‌‘ന്റെ ‘ബീം’എളക്കല്‍ കലക്കീട്ട്‌ണ്ട്ട്ടാ...

സു | Su said...

അവസാനത്തെ വരി സാന്‍ഡോസ് പറഞ്ഞതല്ലേ? ;)

നന്നായിട്ടുണ്ട് ചൂത് കഥ.

Unknown said...

"'എടാ..അപ്പൊ ഉറപ്പാണോ..അങ്കിള്‍ ശകു തന്നെയാണോ..കളം നെരത്തണത്‌.'

'പിന്നല്ലതെ..അയാള്‍ ആരാ മോന്‍.ഇരുപത്തെട്ടിന്റെ ചീട്ടു കൊണ്ട്‌ അമ്പത്താറിന്റെ കളി പിടിക്കും ,കുതിരയെ 'എല്‍' ഷേപ്പില്‍ മാത്രമല്ലാ 'ഡബ്ല്യു' ഷേപ്പിലും ചാടിക്കും അങ്ങേര്‍.
കള്ളക്കളീടെ കരുണാകരനാ അങ്കിള്‍'."

സാന്‍ഡോസിന്റെ ഒരു ചെറിയ ഡോസു മാത്രമല്ലേ ആയുള്ളൂ ? എന്നാല്‍ ബാക്കി കൂടി പോരട്ടെ.
( ഒരു തുടരനുള്ള വക കണ്ടെത്താന്‍ കഴിയുന്ന പറമ്പില്‍ തന്നെ കേറി മേയാന്‍ തുടങ്ങിയിട്ടുള്ളത്.)

Visala Manaskan said...

:))

'മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം മാത്രം'

എന്തിറ്റാ പെട!!

തകര്‍ത്ത് തരിപ്പണമാക്കി അത് വാരിയിട്ട് കത്തിച്ചു.അലക്കീറ്റ് ണ്ട്. സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്!

Mubarak Merchant said...

നിന്റെയുള്ളില്‍ ഇങ്ങനെയൊരു ‘മൃഗം’ ഉരങ്ങിക്കിടക്കുന്നുണ്ടെന്നും അതൊരു ദിവസം പുറത്ത് ചാടുമെന്നും എനിക്കറിയാമായിരുന്നു.
എന്നാലത് കായംകുളത്തെ ധ്യാനം കഴിഞ്ഞെത്തിയ ഈ വേളയില് ഇങ്ങനെ ‘ഇതിഹാസവര’ത്തിന്റെ രൂപത്തിലായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
നല്ല പോസ്റ്റ് ഡിയര്‍ സാന്‍ഡോസ്.

(കഞ്ചാവിനഞ്ചുനിറം. അതിലൊന്നിതായിരിക്കുമോ ന്റെ ദൈവേ...)

ദിവാസ്വപ്നം said...

this is funny :-)

Sathees Makkoth | Asha Revamma said...

ഇതിഹാസത്തിന്റെ പുതിയ പരിവേഷം കൊള്ളാം സാന്‍ഡോസ്.
ഒരു വ്യത്യസ്തത ഉണ്ട്.

വേണു venu said...

പൊളിച്ചെഴുത്തിഷ്ടമായി.

ഇടിവാള്‍ said...

ഹഹ കലക്കീണ്ട്രാ മോനേ സാന്റോസേ !

നിങ്ങളു ബാച്ചികളും ഇതൊക്കെ വായിച്ചിട്ടുണ്ടാവും ല്ലേ ??

ആ 36 തൂണുണ്ടായിരുന്നതാ എന്ന ആത്മഗതവും, പിന്നെ ധൃതരാഷ്ട്രറും ഗാന്ധാര്യും റഫറിയാവുന്നതും ടമാര്‍ ! ഉഗ്രന്‍ !

പക്ഷേ തീം മുന്‍പുതന്നെ ഒരു പാടു പേര്‍ എഴുതി ചളമാക്കിയിട്ടുണ്ട് ;) ന്നാലും സാന്റോസിന്റെ പ്രസന്റേഷന്‍ രസിച്ചു!

K.V Manikantan said...

hiകലി തുള്ളി ഭീമന്‍ തിരിച്ചു നടന്നു.പോണ പോക്കിനു കലിപ്പു തീരാതെ,കൊട്ടാരത്തിന്റെ ഒരു തൂണു പറിച്ച്‌ നിലത്തടിച്ച്‌ തകര്‍ത്തു....

ഹി ഹി ഹി

Thomas said...

ഇത്രേം ചിരിപ്പിച്ച പോസ്സ്റ്റ് വായിച്ചിട്ട് കമന്റാതെ പോയാ നാളെ എന്നെ പേപ്പട്ടി കടിക്കും. മച്ചാനേ, വെങ്കായപ്പോളിപ്പന്‍!

Mahesh Cheruthana/മഹി said...

ചൂതിനു മുന്‍പു വായിചപ്പൊള്‍ എങ്ങനാ ഒരു കമന്റ്‌ ഇടാതെ പൊകുന്നതു.തികചും ഹൃദ്യമായ അവതരണം.സൂപ്പറാ മോനെ സൂപ്പര്‍..........

Inji Pennu said...

ഹഹഹ..സാണ്ടോസേ ഇത് കലക്കീട്ടുണ്ടുട്ടൊ.. ഹഹ...

സുല്‍ |Sul said...

'പിന്നല്ലതെ..അയാള്‍ ആരാ മോന്‍.ഇരുപത്തെട്ടിന്റെ ചീട്ടു കൊണ്ട്‌ അമ്പത്താറിന്റെ കളി പിടിക്കും ,കുതിരയെ 'എല്‍' ഷേപ്പില്‍ മാത്രമല്ലാ 'ഡബ്ല്യു' ഷേപ്പിലും ചാടിക്കും അങ്ങേര്‍.
കള്ളക്കളീടെ കരുണാകരനാ അങ്കിള്‍'.

കലക്കീട്ട്ണ്ടല്ലോ ചുള്ളാ. പൊളിച്ചടുക്കല്‍ അസ്സലായി.

-സുല്‍

RR said...

സാന്റോസേ ഇതു കലക്കി :)

sandoz said...

ബഹുവ്രീഹി-ആദ്യ കമന്റിനു ഡാങ്ക്സ്‌
ദില്‍ബു-ഇങ്ങനെ പറഞ്ഞ്‌ എന്നെ കൊണ്ട്‌ അതിക്രമം ചെയ്യിക്കും..നന്ദി
കൈതമുള്ളേ-ഊവാ..ഇപ്പൊ ഇങ്ങനെ പറയും....ഇനി ഇതിന്റെ പുറകേ വല്ലതും എഴുതിയാല്‍ നിര്‍ത്തി വീട്ടില്‍ പോടാ എന്നും പറയും....ഈ കെണീല്‍ ഞാന്‍ വീഴൂലാ മോനേ.ഹ.ഹ.ഹ.
സു-ഹ..ഹ..ഹ...ഹാ
[ഈ കമന്റ്‌ കണ്ടിട്ടുമില്ല,വായിച്ചിട്ടുമില്ല]
പൊതുവാള്‍സ്‌-മേഞ്ഞാലോ എന്ന് ഒരു ആഗ്രഹം ഉണ്ട്‌.
അങ്കിള്‍ വിശാലന്‍-ഡാങ്ക്സ്‌[കാണ്ടഹാറീന്നുള്ള അങ്കിള്‍ അല്ലാട്ടോ]
ഇക്കാസ്‌-ഒവ്വ..കായംകുളത്തെ ധ്യാനം......അവിടെ ബോയിലറിന്റേം സ്റ്റീം ലൈനിന്റേം ഇടയില്‍ കിടന്നാ ധ്യാനം.ഇത്‌ ബ്രാക്കറ്റിലെ സാധനത്തിന്റെ പെടക്കല്‍ ആല്ലേ]
ദിവാ-ഡാങ്ക്സ്‌
സതീശാ-വ്യത്യസ്തത തോന്നിയെങ്കില്‍ പണി ഏറ്റു..നന്ദി

Peelikkutty!!!!! said...

ഹി..ഹി..ഹി

Achoos said...

ഒരു വ്യത്യസ്‌തതയുണ്ട്‌ മാഷേ...

തമനു said...

'ഉവ്വേ ....സാന്‍ഡോസേ ഇയാളു ഒലത്തിയല്ലോ ...അന്തപുരത്തിലും , പെണ്ണുങ്ങളുടെ എടേലഉം, വെള്ളോമടിച്ചോണ്ട്‌ നെരത്തണ നെരത്തല്ലാ ഇത്‌....ഇതേ പ്രൊഫഷണലാ..പ്രൊഫഷണല്‍'.

ശരിക്കും പ്രൊഫഷണല്‍ .. എന്തിട്ടാ കീറ്‌ ..


“അപ്പൊ..നേരം കൊല്ലാന്‍ അതും രക്ഷയില്ല.“

എന്ന പീസും അമറി.

ഇന്നാപിടി എന്റെ വക ഒരു ധൃതരാഷ്‌ട്രാലിംഗനം..

(അയ്യോ ... ഞാന്‍ ചത്തേ ... എന്നേ വിടോ ..ഇനീം പാറേപ്പള്ളി മാതാവാണേ ഇങ്ങനെ ചെയ്യത്തില്ലേ..)

Areekkodan | അരീക്കോടന്‍ said...

ചൂത് കഥ നന്നായിട്ടുണ്ട്.
സാന്ദോസേ...മുമ്പ്‌ എന്തോ പറഞ്ഞുപോയതിന്ന് ക്ഷമ കൂടി ചോദിക്കുന്നു.

sandoz said...

വേണുവേട്ടാ-ഇത്‌ പൊളിച്ചെഴുത്തിന്റെ സീസണാ..വയലാര്‍ രചിച്ച്‌ ദേവരാജന്‍ ഈണം നല്‍കിയ ഈ ഗാനം ശ്രദ്ധിക്കൂ....

'അടിക്കും ഞങ്ങ'
'പൊളിക്കും ഞങ്ങ'
'പൊളിച്ചടുക്കി കൂട്ടും ഞങ്ങ'

നന്ദി

വാള്‍സ്‌-ഏതായാലും വന്നതല്ലേ..ഇരിക്കട്ടെ ഇതു...എന്നും പറഞ്ഞു ബാച്ചിലേഴ്സിനിട്ട്‌ ഒരു താങ്ങ്‌ അല്ലേ.നന്ദി[നന്ദി താങ്ങിയതിനല്ലാ..ഇവിടെ വന്നതിനു]

സങ്കൂ-അടുത്ത വാറ്റിനു നമ്മക്ക്‌ ഒരു അര ഗ്ലാസ്‌ മാറ്റി വച്ചേക്കണം കേട്ടാ...

തോമസേ-എനിക്ക്‌ അങ്ങോട്ട്‌ തിരിഞ്ഞില്ലല്ലാ....പോട്ടെ....പട്ടി കടിക്കാതെ വീട്ടിലെത്തിയാ മതി ആരായാലും.

മഹേഷ്‌-സന്തോഷം

ഇഞ്ചീസ്‌-ഗ്വാട്ടിമലേല്‍ ഞാന്‍ കൃഷി മാറ്റീട്ടാ...ഇപ്പ വാഴയാ.

സുല്ലേ-മുകളില്‍ ഒരു പാട്ടു ഉണ്ട്‌.അത്‌ പഠിക്കൂ.

ഡബിള്‍ ആര്‍-ഡാങ്ക്സ്‌

sandoz said...

പീലിക്കുട്ടീ-ഹ..ഹ..ഹ..[പീലിക്കുട്ടി ഹി..ഹി.ഹീ..എന്ന് ചിരിച്ചപ്പോ ഞാന്‍ ഇങ്ങനെ ചിരിച്ചു]

അച്ചൂസ്‌-ഡാങ്ക്സ്‌

തമനൂസ്‌-കണ്‍ ഫ്യൂഷന്‍ ആയല്ലോ..... പാറേപ്പള്ളി മാതാവിനെ വിളിച്ച്‌ കരഞ്ഞത്‌ ഞാനോ..മാഷോ.....

അരീക്കോടാ-മാഷേ... എന്തായിത്‌ ക്ഷമയോ.സൈനബയുടെ പോസ്റ്റിലെ കാര്യമാണോ ഈ പറയുന്നത്‌.അത്‌ ഒരു തമാശയല്ലേ മാഷേ....അങ്ങനെയുള്ള കോമഡികള്‍ മനസ്സിലാകാത്ത ഒരു ചളുക്കന്‍ ആണു ഞാന്‍ എന്ന് മാഷു വിചാരിച്ചാ...കര്‍ത്താവേ.
[അതോ എനിക്കിട്ട്‌ ഒന്ന് താങ്ങിയത്‌ ആണോ]

മന്‍സു said...

ക്ഷ്യായ്ട്ടോ
എം.ടി സാന്ദോസ് ദേവന്‍ നായര്‍ ന്ന പേരില് ഒരു പന്ത്രണ്ടാമൂഴമോ മുപ്പത്തിരണ്ടാമൂഴമോ ബ്ലോഗില് പ്രതീക്ഷിക്കുണു...

sandoz said...

മനൂ....ഇവിടെ കയറി...കുറച്ച്‌ നേരം ചൂത്‌ കളി കണ്ടതിനു ഡാങ്ക്സ്‌......

പിന്നെ....കമന്ററിയുടെ കാര്യം....അതൊരു പരീക്ഷണ ബ്ലോഗ്‌ ആണു.....പുതിയ പുതിയ പണികള്‍ പഠിക്കാനും പഠിച്ചവ നാട്ടുകാരുടെ നെഞ്ചത്ത്‌ പ്രയോഗിക്കാനും പരിശീലനം നടത്തുന്ന ഒരു കേന്ദ്രം...

Siji vyloppilly said...

ഉം..ഉം.. കലക്കുന്നുണ്ട്‌.

സുഗതരാജ് പലേരി said...

എന്‍റെ കമന്‍റ് കാണാനില്ലേ....! അങ്കിള്‍ ശകു ബീറ്റാകുഞ്ഞുമോളേ W ഷേപ്പിലോടിച്ചതായിരിക്കുമോ ഇതിന് കാരണം ദോക്തര്‍?

കലക്കി സന്‍ഡോസേ, കലക്കി മറിച്ചു.

sandoz said...

സിജിചേച്ചിയേ......ചുമ്മാ ഒരു രസം.....ആദ്യമായല്ലേ ഈ വഴി...അപ്പോള്‍ ഒരു സ്വാഗതം പിടിച്ചോ......

സുഗത്‌ ഭായ്‌......അതു തന്നെ....ബീറ്റയമ്മാവന്‍ കമന്റ്‌ വച്ച്‌ ചൂത്‌ കളിച്ചതാ......ഒരു റൗണ്ട്‌ കളം നീക്കിയതിനു ഡാങ്ക്സ്‌.....

Siju | സിജു said...

ഇതിപ്പ്‌ളാടാ കണ്ടത്..
നീ ഒരൂക്കന്‍ അലക്കാണല്ലോ അലക്കിയത്
അടിപൊളി

Devadas V.M. said...

നന്നായിരിക്കുന്നു
:))

asdfasdf asfdasdf said...

പുക ഉള്ളില്‍ തട്ടിയപ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ ഭീമന്‍ അക്ഷരം കണ്ടു.
ആ അക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു വാക്യമായി മാറി.
നിനക്ക് ഭാവിയുണ്ട്രാ മോനെ. അത് ഒന്നുകൂടി ഡൈവര്‍ട്ട് ചെയ്ത് നന്നായി പൂശ്

sandoz said...

സിജൂ....ചുമ്മാ ഇരുന്നപ്പോ ഒരു വിളി വന്നൂ...എന്ന ടൈപ്‌ ഒരു പോസ്റ്റ്‌...അത്രേള്ളൂ....വന്നതിനു ഡാങ്ക്സ്‌

ലോനപ്പാ......കൈഷാകൂ..കൈഷാകൂ[എന്റെ ഭാഷേല്‍ പറഞ്ഞാ ..നന്ദീണ്ട്രാ....എന്ന്]

മേനോന്‍ ജീ......എന്നെ കൊണ്ട്‌ അതിക്രമം ചെയ്യിക്കും....നന്ദി....

അലിഫ് /alif said...

നന്നായിട്ടുണ്ട് സാന്‍‍ഡോസ്, രസിച്ചു.
ആ തൂണുപറിക്കല്‍ തന്നെ സൂപ്പര്‍.

sandoz said...

ആലിഫിക്കാ........'പെന്‍സു ഇലാ സുര്‍മ്മ'
[നിങ്ങടെ നൈജീരിയന്‍ ഭാഷേല്‍- നന്ദി..വീണ്ടും വരിക എന്ന് പറഞ്ഞതാ.....ഇനി അങ്ങയല്ല എന്ന് മാത്രം പറയരുത്‌]

മുസ്തഫ|musthapha said...

ഹഹഹ... ഇതു കലക്കീട്ടുണ്ട്ട്ടാ... രസികന്‍ അവതരണം...

രണ്ടാമൂഴം ഒരാവര്‍ത്തി കൂടെ വായിച്ചോണ്ടിരിക്കുന്ന സമയമാണ്... ധൃതരാഷ്ട്രരുടെ കാരുണ്യത്തില്‍ മോചനം കിട്ടി മടങ്ങുമ്പോള്‍ വീണ്ടും കളിക്കാനുള്ള ക്ഷണം യുധിഷ്ഠിരന് സ്വീകരിക്കുന്നിടത്താണ് വായിച്ചു നില്‍ക്കുന്നത്... അതുകൊണ്ട് ഇതിന് ഒന്നുകൂടെ സ്വാദ് കൂടി. ശരിക്കും രസിച്ചു :)

ക്വാട്ട് ഓഫ് ദ് പോസ്റ്റ്:
'മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം
മാത്രം'.

ധര്‍മ്മന്‍ ആത്മഗതം ചെയ്തു.

:)

Ziya said...

ഡ സാന്റോ..കലക്കീണ്ട്രാ ബോസ്റ്റ് കലക്കി വാരി..അടിബൊളീ
നീ കായംകുളത്ത് ദ്യാനം കൂടാന്‍ പോയപ്പ ന്റെ വീട്ടി കേറി ല്യേ...ന്റെ അനിയമ്മാരുമായി സംസാരിച്ചു ല്യേ..അയിന്റെ ഗുണം കാണ്‌ണ്ട്രാ...
നിക്കൊറപ്പാ നീ ഇനീമെയ്തും...

krish | കൃഷ് said...

സാന്‍ഡോസെ.. ഇതു ഞാന്‍ വായിച്ചതാ.
കലക്കീട്ടുണ്ട്.

കമന്‍റാന്‍ മറന്നതാ ട്ടൊ.

sandoz said...

അശരീരിയഗ്രൂ........നമ്മടെ പഴേ താളു മറിച്ച്‌ കുറച്ച്‌ നേരം ചൂത്‌ കളി കണ്ടതിനു നന്ദീട്ടാ....

സിയാ.....അപ്പൊ...കായംകുളത്ത്‌ പോയാല്‍ ഈ ഗതിയാവൂന്നാ പറയണേ......ഇങ്ങൊട്ട്‌ കയറിയതിനു..ഡാങ്ക്സ്‌

കൃഷ്‌.....നേരത്തല്ലേ വായിച്ചിരുന്നല്ലോ...അതു മതി....നന്ദി....

Monstrina said...

കലക്കി സാന്‍ഡൊ!

ആവനാഴി said...

ഇതിഹാസത്തില്‍ നിന്ന് അടര്‍ത്തി പൊളിച്ച് contemporary milieu ല്‍ ഒരു കാച്ച് അല്ലേ?
അല്ല, ഭീം പുക വിടാന്‍ അതി കേമനായിരുന്നു എന്നും ഒരു പ്രത്യേക രീതിയില്‍ ‌പുക തുപ്പി ‘എന്റെ നമ്പര്‍ എപ്പൊ വരും.' എന്നെഴുതി എന്ന് പറഞ്ഞവസാനിപ്പിച്ചാല്‍ എന്തെങ്കിലും കുഴപ്പോണ്ടോ? തന്റെ മനോഗതം പുകാല്‍മകമായി അവതരിപ്പിച്ചു എന്നാവ്വേം ചെയ്യൂല്ലോ.

എഴുതടോ സാന്‍‌ഡോസേ. വരട്ടെ പുതിയ പോസ്റ്റുകള്‍.

Unknown said...

സാന്‍ഡോസ്,
കലക്കി, നന്നായി രസിച്ചു!

Pradeep Purushothaman said...

സാന്‍ഡോസേ,
ദേ പിന്നേം വരുന്നു.. ഒരു തകര്‍പ്പന്‍.. ഈ വിക്രിയകെല്ലാംകൂടി ഒരു പൊത്തകമാക്കിയാല്‍ അതു വാങ്ങാന്‍ (വി.കെ.എന്‍ ഭാഷയില്‍)ജനം ‘അപസര്‍പ്പക രൂപത്തില്‍ വളഞ്ഞുപുളഞ്ഞു കിടക്കും’.
പ്രീപബ്ലിക്കേഷനില്‍ ഞാന്‍ ഒരു കോപ്പി മുന്‍കൂട്ടി ‘ബുക്കാ‘ക്കുന്നു.
...പിന്നെ ഇതിഹാസത്തെ പൊളിക്കുകയും അടര്‍ത്തുകയും ചെയ്യുമ്പൊ.. സൂക്ഷിക്കണേ.. വളരെ പഴയതാ.. പൊളിഞ്ഞു തലേവീണാ.. പിന്നെ നോക്കണ്ടാ...
പിന്നെ ഒരു സ്വകാര്യം.. ആ സംഘമായി നടക്കുന്ന പരിവാരങ്ങളെങ്ങാനും കണ്ടാല്‍.. താന്‍ രക്ഷപ്പെട്ടു..
ചൊറിച്ചിലും മറുചൊറിച്ചിലുമായി കലക്കും നമ്മുടെ മാദ്ധ്യമ തമ്പുരാക്കന്മാര്.. താന്‍ രക്ഷപ്പെടുകേം ചെയ്യും.. ഒന്നു ശ്രമിച്ചാലോ..?

വീണ്ടും ഹിറ്റുകള്‍ പ്രതീക്ഷിക്കുന്നു.ആശംസകള്‍..

P Das said...

രസിച്ചു സാന്റോസെ.. :)

ദൃശ്യന്‍ said...

സാന്‍ഡോസേ,

“മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം മാത്രം“ - അതെനിക്ക് ക്ഷ പിടിച്ചു.

ചിന്തകളുടെയും വാക്കുകളുടെയും ചരട് ഒന്നു കൂടെ മുറുക്കെ പിടിച്ചിരുന്നെങ്കില്‍ ഇതിലുമെത്രയോ നന്നാക്കാമായിരുന്നു.

സസ്നേഹം
ദൃശ്യന്‍

sandoz said...

മോണ്‍സ്ട്രീന-എനിക്ക്‌ ആളെ അങ്ങട്‌ പിടി കിട്ടീല്ലാ..കേട്ടോ...എന്തായാലും പേരു കൊള്ളാം....സ്വാഗതം.....

ആവനാഴി-സീനിയറേ..സ്വാഗതം..എന്റെ കൂടാരത്തിലേക്ക്‌....

സപ്തന്‍-നന്ദി....സപ്തനും സ്വാഗതം

പ്രദീപന്‍-ഹ..ഹ..ഹാ ..അത്‌ വേണോ.....നന്ദി

ചക്കര-ഒരു റൗണ്ട്‌ ചൂത്‌ കലിച്ചതിനു ഡാങ്ക്സ്‌..

ദ്രിശ്യന്‍-നന്ദി...അഭിപ്രായങ്ങള്‍ക്കും.....പ്രോത്സാഹനത്തിനും.....

മൈഥിലി said...

ഹി ഹി ഹി സാന്‍ഡോസെ ഇഷ്ടായീ ട്ടാ

sandoz said...

മൈഥിലീ...ചൂത്‌ കളി കാണാന്‍ വന്നതിനു വളരെ നന്ദി....

Haree said...

പോണ പോക്കിനു കലിപ്പു തീരാതെ,കൊട്ടാരത്തിന്റെ ഒരു തൂണു പറിച്ച്‌ നിലത്തടിച്ച്‌ തകര്‍ത്തു. 'മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം മാത്രം'.
ഹ ഹ ഹ... രായമാണിക്യത്തോടും ഈയൊരു ഐഡിയ പറഞ്ഞുകൊടുക്കേണ്ടായിരുന്നോ!
--

രാജ് said...

ഹാഹാ ഈ പിള്ളേരുടെ ഓരോ കാര്യങ്ങളേ. സാന്‍ഡോ അല്ലാട്ടോ പിള്ളേര്‍, ഞാന്‍ ഇമ്മടെ ഭീമന്റെ കാര്യം പറഞ്ഞതാ. എന്തൂട്ട് ആക്രാന്താ ഗെഡീ.

ഉത്സവം : Ulsavam said...

സാന്റോ,
ദേ ഇവിടെപ്പോയി ഒന്നു നോക്കിയേ മാഷിന്റെ കുറച്ച് പോസ്റ്റ് ഇവിടെ കിടക്കുന്നു..
http://shyammanjummel.blogspot.com
ഇത് ആ കക്ഷി അറിവില്ലാതെ മോഷ്ടിച്ചതാണോ?
അതോ ഇനി "വിവിയിസം" പോലെ വല്ലതുമാണോ ?
അതോ ഇനി വല്ല വറ്മ്മമാരുടെ പണിയാണോ?
ഒന്നും വിശ്വസിയ്ക്കാന്‍ വയ്യേ...

sandoz said...

ഉത്സവം....ഞാന്‍ കണ്ടു അത്‌...ആളെ എനിക്കറിയാം......അവന്‍ ഒരു ബ്ലോഗ്‌ തുടങ്ങിയപ്പോ..പരീക്ഷണം നടത്തിയതാ.....ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടെന്നും....ബാക്കിയുള്ളവര്‍ ഇത്‌ കണ്ടാല്‍ തിരിച്ചറിയുമെന്നും അവനു അറിയില്ലാ എന്നാ തോന്നണേ....ഞാന്‍ ഏതായാലും മെയില്‍ അയച്ചിട്ടുണ്ട്‌...ഡിലീറ്റ്‌ ചെയ്യാന്‍ പറഞ്ഞ്‌......

[കര്‍ത്താവേ ..പണിപഠിക്കാന്‍ ഇവനു വേറെ ആരേം കിട്ടീല്ലേ]

ഉത്സവം : Ulsavam said...

ഹഹഹ കൊള്ളാം.:-)
qw_er_ty

sandoz said...

ചൂത്‌ കളി കാണാന്‍ വന്ന.....
ഹരി....പെരിങ്ങോടന്‍......പിന്നെ കളിക്കിടയിലെ കള്ളക്കളി കണ്ടുപിടിച്ച ഉത്സവം....എന്നിവര്‍ക്ക്‌.....കളിക്കമ്മിറ്റിയുടെ പേരില്‍ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു......

Vempally|വെമ്പള്ളി said...

സാന്‍ഡൊസെ, ഇതിപ്പൊഴാ കണ്ടത് അപാര കാച്ചാണല്ലോ കാച്ചണത് പിന്നെ അപ്പുറത്ത് വീഴാറായപള്ളീടടുത്തും പോയിനൊക്കി അതും തകര്‍പ്പന്‍, ഈക്കണക്കിനു പോയാ ഞങ്ങളു വായിച്ചു ചിരിച്ചു മരിക്കൂല്ലോ ആശാനെ.

sandoz said...

വെമ്പള്ളീ.....സ്വാഗതം
ചൂത്‌ കളി കാണാന്‍ എത്തിയതിനു നന്ദി...

വിചാരം said...

എന്‍റെ സാന്‍ഡോ നീ നമ്മടെ എംടീനേയും കടത്തി വെട്ടിയല്ലോ കൊള്ളാം നിനക്ക് ഫാവിയുണ്ട് ... കസറി മോനെ നീ ഇതിലും കസറി ...
ഗല്‍ഫുക്കാരുടെ രോദനത്തിനും നീ പരിഹാരം കണ്ടു ഒരു കളിയാക്കലില്ലൂടെയാണെങ്കിലും ...
'എയര്‍ ഇന്‍ഡ്യയേക്കാള്‍ നല്ലത്‌ ഏര്‍ ഇന്‍ഡ്യ എന്ന് പറയണതാ..അവന്മാരു ആള്‍ക്കാരെ എറിഞ്ഞു വീഴ്ത്തിയല്ലേ കാശു വാങ്ങണത്‌.'

sandoz said...

ഇനി കുറച്ച്‌ നേരം ചൂത്‌ കളി കാണാം എന്ന് വിചാരിച്ചതിനു........വിചാരത്തിനു നന്ദി.....

കുതിരവട്ടന്‍ | kuthiravattan said...

ഇവിടെ വരെ വന്ന സ്ഥിതിക്ക് എല്ലാ പോസ്റ്റും വായിച്ചടുക്കീട്ടു പോവാം എന്നു വച്ചു. എല്ലാം ഒന്നിനൊന്നു മെച്ചം. “ഭീമന്റെ വിഷമം“ എന്ന റ്റൈറ്റിലായിരുന്നു കൂടുതല്‍ ചേരുന്നത്. ഞാന്‍ വെറുതേ പറഞ്ഞതാ... :-)

Jishad said...

ഇതു കിടിലം പോസ്‌റ്റ് തന്നെ.

വായിക്കാന്‍ കുറച്ചു ലേറ്റ് ആയി.

അഭിലാഷങ്ങള്‍ said...


കലി തുള്ളി ഭീമന്‍ തിരിച്ചു നടന്നു.പോണ പോക്കിനു കലിപ്പു തീരാതെ,കൊട്ടാരത്തിന്റെ ഒരു തൂണു പറിച്ച്‌ നിലത്തടിച്ച്‌ തകര്‍ത്തു.

“മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം മാത്രം!”

ധര്‍മ്മന്‍ ആത്മഗതം ചെയ്തു.


ഹിഹി.. സാന്റോസേ..അല്ലേലും ഈ ധര്‍മ്മന്‍ പണ്ട് ‘മഹാഭാരതീയ വിദ്യാഭവന്‍ സ്കൂളില്‍‘ പഠിക്കുമ്പോള്‍ തന്നെ കണക്കിന് എപ്പഴും 100/100 വാങ്ങാറുണ്ടല്ലോ? പിന്നെ, സ്‌കൂളിലൊന്നും പോയിട്ടില്ലേലും 36-1=12 ആണെന്നൊക്കെ ഇതെഴുതിയ സാന്റൊസിനും നന്നായറിയാം എന്നകാര്യം എനിക്കറിയാം.

രണ്ടാളും കണക്കില്‍ കണക്കാ!!

:-)

സുധി അറയ്ക്കൽ said...

മുപ്പത്താറു തൂണ്‍ ഉണ്ടായിരുന്ന കൊട്ടാരമാ...ഇനി ബാക്കി പന്ത്രണ്ണെണ്ണം മാത്രം'.

ധര്‍മ്മന്‍ ആത്മഗതം ചെയ്തു.
................


തോറ്റു തുന്നം പാടി .