Wednesday, April 25, 2007

ദാസപ്പന്‍ ഇഷ്യൂ

രക്തം ശരീരത്തിലേക്കൊഴുകിയെത്തി രണ്ട്‌ മിനുട്ട്‌ കഴിഞ്ഞില്ല,കോശി കണ്ണു തുറന്നു.
എന്നിട്ട്‌ തുറന്ന കണ്ണു കറക്കി ചുറ്റും നോക്കി.
മുറിയുടെ മൂലയില്‍ വെള്ളവസ്ത്രമിട്ട ഒരു സ്ത്രീരൂപം എന്തോ കുറിച്ച്‌ കൊണ്ടിരിക്കുന്നു.
ഒരു നിമിഷം ആ രൂപത്തെ കോശി സൂക്ഷിച്ച്‌ നോക്കി.
എന്നിട്ട്‌ അലറി.

'ടീ.......'
ഐ.സി.യുവിന്റെ മൂലയിലിരുന്ന്,
തിരക്കിട്ട്‌ വനിതാമാസികയിലെ മത്സരക്കോളം പൂരിപ്പിക്കുകയായിരുന്ന കനകമ്മ നേഴ്സ്‌ തലയുയര്‍ത്തി നോക്കി.

'ഈശോയേ'.

പോയി, പോയില്ലാന്നും പറഞ്ഞ്‌ കിടന്നിരുന്ന ചെകുത്താന്‍ കോശി കണ്ണുംതുറന്നിരുന്ന് അലറുന്നു.

'ടീ....നീ ദാസപ്പനെ അകത്ത്‌ കേറ്റൂല്ലാല്ലേ.'

ഏത്‌ ദാസപ്പന്‍.ഏതിന്റകത്ത്‌.ഇതെന്ത്‌ മറിമായം.
വീട്ടുകാരുടെ സമാധാനത്തിനു ഒരു കുപ്പി രക്തവും കേറ്റി ഒരു മൂലക്ക്‌ തള്ളിയിരുന്ന കോശി എഴുന്നേറ്റിരുന്ന് തന്നെ തെറി വിളിക്കുന്നു.മോളിലേക്ക്‌ കെട്ടിയെടുക്കണേനു മുന്‍പ്‌ തന്നെ തെറി വിളിച്ചോളാന്ന് ഈ പരട്ടക്ക്‌ വല്ല നേര്‍ച്ചേം ഒണ്ടായിരുന്നാ.കനകമ്മ വാ പൊളിച്ചു.
പിന്നെ ഒരു ധൈര്യത്തിനു മേശപ്പുറത്തിരുന്നിരുന്ന പ്ലാസ്റ്റര്‍ വെട്ടുന്ന കത്രികയെടുത്ത്‌ കൈയില്‍ പിടിച്ചു.

അങ്ങനെ ഒരു കത്രിക കൈയില്‍ പിടിച്ചത്‌ കൊണ്ട്‌ കാര്യമില്ലെന്നും,
ധൈര്യം ചില സമയത്ത്‌ ആപത്തിനെ വീട്ടില്‍ പോയി വിളിച്ച്‌ കൊണ്ട്‌ വരുമെന്നും അടുത്ത നിമിഷം കനകമ്മക്ക്‌ മനസ്സിലായി.എന്തെന്നാല്‍,കോശി ഒറ്റക്കുതിപ്പിനു കട്ടിലില്‍ നിന്ന് എഴുന്നേറ്റ്‌ കഴിഞ്ഞിരുന്നു.
ദേഹത്ത്‌ കണക്റ്റ്‌ ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍,ബള്‍ബുകള്‍,സ്വിച്ചുകള്‍,കോളിങ്ങ്ബെല്‍ തുടങ്ങി ഹൃദയം നിന്ന് പോകാതിരിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മോട്ടറിന്റെ കണക്ഷന്‍ വരെ ആ എഴുന്നേല്‍ക്കലില്‍ കട്ടായി.
എന്നിട്ടും കോശി പുലി പോലെ എഴുന്നേറ്റ്‌ നിന്ന് വീണ്ടും അലറി.

'ടീ.....വെള്ളയുടുപ്പിട്ട വര്‍ഗ്ഗീയ മൂരാച്ചീ...നിന്നെയിന്ന് ഞാന്‍ കാച്ചും.'

കനമ്മക്ക്‌ ഇപ്പോള്‍ കാര്യം മനസ്സിലായി.ഇനി കത്രിക കൊണ്ട്‌ കാര്യമില്ലാ എന്ന കാര്യം.
ഇനിയിപ്പോള്‍ എന്താ വഴി.ഒറ്റവഴിയേ ഉള്ളൂ.
കനകമ്മ,ധരിച്ചിരുന്ന വെള്ളക്കുപ്പായം ഒന്ന് ഒതുക്കിപ്പിടിച്ച്‌ ഒറ്റക്കുതിപ്പിനു ഐ.സി.യുവിന്റെ പുറത്തിറങ്ങി.
എന്നിട്ട്‌ കോശി അലറിയതിനേക്കാള്‍ ഉച്ചത്തില്‍ അലറി.
'അയ്യോ......'

അലര്‍ച്ച നിര്‍ത്താതെ തന്നെ വരാന്തയുടെ വലത്‌ ഭാഗത്തുള്ള തഴേക്കുള്ള കോണിപ്പടി ലക്ഷ്യമാക്കി ഓടി.
ഓട്ടത്തിനിടയില്‍ ബോറഡിച്ച കനകമ്മ ചുമ്മാ ഒന്ന് തിരിഞ്ഞ്‌ നോക്കി.നോക്കിയതും പിന്നേം അലറി.

'കര്‍ത്താവേ....'

തൊട്ട്‌ പുറകില്‍ കോശി.
താഴേക്കുള്ള കോണിപ്പടി എത്തുന്നതിനു മുന്‍പ്‌ കോശി തന്നെ ക്യാച്ച്‌ ചെയ്യും എന്ന് കനകമ്മക്ക്‌ ഉറപ്പായി.
കനകമ്മ പിന്നൊന്നും ആലോചിച്ചില്ല.
ഓട്ടത്തിനു ഒരു സഡന്‍ ബ്രേക്കിട്ട്‌.....അഴിയില്ലാത്ത തുറന്ന ജനലില്‍ കൂടി മൂന്നാം നിലയില്‍ നിന്ന് താഴേക്ക്‌ ചാടി.
കൂട്ടത്തില്‍ ചുമ്മാ അലറുകയും ചെയ്തു.

ആംബുലന്‍സില്‍ ചാരി നിന്ന് ബീഡി വലിക്കുകയായിരുന്ന ഡ്രൈവര്‍ ജോസ ഒരു കരച്ചില്‍ കേട്ടാണു മുകളിലേക്ക്‌ നോക്കിയത്‌.നോക്കലും ഉമിനീരിറക്കലും ഒരുമിച്ച്‌ കഴിഞ്ഞു.
ഉമിനീരിന്റൊപ്പം വലിച്ച്‌ കൊണ്ടിരുന്ന ബീഡി കൂടി ഇറങ്ങിപ്പോയത്‌ പോലും അറിയാതെ
ജോസ മുകളിലേക്ക്‌ നോക്കി അന്തം വിട്ട്‌ നിന്നു.

കനകമ്മ നേഴ്സ്‌ തന്നെ നേരേ പറന്ന് വരുന്നു.
അതും നട്ടുച്ചക്ക്‌.
ആനന്ദലബ്ദിക്കിനിയെന്ത്‌ വേണം.
കനകമ്മയെ സ്വീകരിക്കാന്‍.....തന്റെ നെഞ്ചോട്‌ ചേര്‍ക്കാന്‍ .....ജോസ....രണ്ട്‌ കൈയ്യും ‌ഉയര്‍ത്തി
......നെഞ്ച്‌ റെഡിയാക്കി തയ്യാറായി നിന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ കനകമ്മ ജോസയുടെ നെഞ്ചത്ത്‌ ലാന്‍ഡ്‌ ചെയ്ത്‌.
അഞ്ച്‌ ഓക്സിജന്‍ സിലിണ്ടറിന്റെ ഭാരമുള്ള,
'സിലിണ്ടര്‍ കനകമ്മ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കനകമ്മയുടെ ഭാരം താങ്ങാനാവാതെ ജോസ നിലം പതിച്ചു.
നെഞ്ചും കൂടിനു കനകമ്മയുടെ മുട്ടുകാല്‍ കേറിയത്‌ കൊണ്ടായിരിക്കണം,
ജോസയുടെ ഉണ്ടായിരുന്ന ബോധം കൂടി ആ നിമിഷം നഷ്ടമായി.
ക്രാഷ്‌ ലാന്‍ഡിംഗ്‌ ആയിരുന്നെങ്കിലും വലിയ പരിക്കൊന്നും കൂടാതെ കനകമ്മ എഴുന്നേറ്റ്‌ നിന്നു.
എന്നിട്ട്‌ മുകളിലേക്ക്‌ നോക്കി.
മുകളില്‍ ജനാലക്കരികില്‍ തന്റെ പുറകേ ചാടണോ വേണ്ടയോ എന്ന് സംശയിച്ച്‌ നില്‍ക്കുന്നു....കോശി.

ദേഹത്ത്‌ പറ്റിയ പൊടിയും തട്ടി,
ബോധമില്ലാതെ കിടക്കുന്ന ജോസയെ മൈയിന്‍ഡ്‌ ചെയ്യാതെ കനകമ്മ,
ആശുപത്രി കോമ്പൗണ്ടിനു പുറത്തുള്ള തങ്കപ്പന്റെ പെട്ടിക്കടയിലേക്ക്‌ പോയി.
ഓട്ടത്തിന്റേം ചാട്ടത്തിന്റേം ക്ഷീണം മാറ്റാന്‍ ഒരു സോഡ കുടിച്ചു.
അതിനു ശേഷം ഒരു 25 പൈസേടെ പ്യാരീസ്‌ മിഠായി വാങ്ങി വായിലിട്ട്‌ നുണഞ്ഞ്‌ അവിടെ തന്നെ ഇരുന്നു.

കനകമ്മ മിസ്സായ സങ്കടത്തില്‍ കോശി ഒന്നുകൂടി അലറി.

'കള്ള.......മക്കളേ....നീയൊക്കെ കൂടി ദാസപ്പനെ ഒതുക്കൂല്ലേ...'

അലര്‍ച്ച കേട്ട്‌ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തമിഴന്‍ ഡോക്ടര്‍ ഷണ്മുഖന്‍ ക്യാബിനില്‍ നിന്ന് വെളിയില്‍ വന്നു.
കോശിയാണു ശബ്ദത്തിന്റെ ഉടമ എന്ന് മനസ്സിലാകിയ ഡോക്ടര്‍ തന്റെ വലിയ വായ മൊത്തമായി പൊളിച്ചു.
ഇനി പൊളിയാന്‍ വായിനു ഇലാസ്റ്റിസിറ്റി പോരാ എന്ന് മനസ്സിലാക്കിയപ്പോള്‍ കൈയ്യിലിരുന്ന കടലാസ്സ്‌ കഷണം കീറിപ്പൊളിച്ചു.

'ഓ..ഗോഡ്‌...വാട്ട്സ്‌ ദിസ്‌...ഹേ മാന്‍...ആര്‍ യൂ ഓകെ.....
ഹേ കോസീ.....വാട്ട്സ്‌ ഗോയിംഗ്‌ ഓണ്‍ ഹിയര്‍......'
[ചാവാന്‍ കെടന്ന കഴുവേറിമകന്‍ ..എങ്ങനേണു കര്‍ത്താവേ ഇവിടെ വന്ന് നിക്കണത്‌.]

കോശി തിരിഞ്ഞ്‌ നോക്കി.എന്നിട്ട്‌ ഡോക്ടറുടെ നേരേ നടന്നു.

'ഹേ..കോസീ...എന്നാച്ച്‌....ഉനക്ക്‌ എന്നാച്ചടാ...'
ഡോക്ടര്‍ പിന്നേയും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ശബ്ദം പുറത്തേക്ക്‌ വന്നില്ല.
കഴുത്ത്‌ ഞെരിഞ്ഞമര്‍ന്നാല്‍ ആരുടേയും ശബ്ദം വെളിയിലേക്ക്‌ വരില്ല.
ഈ തത്വം 'പാസ്കല്‍ ലോ'പ്രകാരം തെളിയിച്ചിട്ടുള്ളതാണു.

'ദാസപ്പന്‍ അകത്തിരിന്ന് പാടണേനു നിനക്കാണാടാ പന്നീ പ്രശ്നം...'
കഴുത്തില്‍ നിന്ന് പിടി വിടാതെ കോശി ചോദിച്ചു.
ശബ്ദം കൊണ്ട്‌ വലിയ കാര്യമില്ലാ എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ,
കൈ കൊണ്ട്‌ അല്ല എന്ന് ആംഗ്യം കാണിച്ചു.

'അല്ലേ.....'
എന്ന് ചോദിച്ച്‌ കൊണ്ട്‌ കോശി ഡോക്ടറുടെ അടിവയറ്റില്‍ മുട്ടുകാല്‍ കൊണ്ട്‌ ഒരു താങ്ങ്‌ കൊടുത്തു.
ആ സൈസ്‌ താങ്ങല്‍ ഒരു മൂന്നെണ്ണം കൂടി താങ്ങിയതിനു ശേഷം ഡോക്ടറുടെ കഴുത്തില്‍ നിന്ന് കൈയെടുത്തു.
ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ താഴെ വീണ ഡോക്ടറുടെ നെഞ്ചത്ത്‌ കാല്‍ ചവുട്ടി നിന്ന് കൊണ്ട്‌ കോശി പിന്നേയും അലറി.

'.......മക്കളേ.'

ശബ്ദം കേട്ട്‌ ഓടിവന്ന ഗോവിന്ദന്‍ എന്ന സെക്ക്യൂരിറ്റിയെ കോശി,കറങ്ങിചവുട്ടി.
ചവുട്ട്‌ കൊണ്ട്‌ നിലത്ത്‌ വീണു മലര്‍ന്ന് കിടന്ന ഗോവിന്ദന്റെ നെഞ്ചത്ത്‌ കയറിയിരുന്ന് കൊണ്ട്‌ കോശി ചോദിച്ചു.

'അമ്പലത്തില്‍ ദാസപ്പനെ കേറ്റൂല്ലാല്ലേ...'

'ഏത്‌ ദാസപ്പന്‍..ഏതമ്പലം....'

'അത്‌ ശരി...ഇപ്പ ഏതമ്പലോന്നാ.....നീയൊക്കെക്കൂടി ദാസനെ തടയും അല്ലേടാ പന്നീ....'

ഗോവിന്ദന്റെ ശ്വാസം,നിന്നു...നിന്നില്ലാ എന്നമട്ടില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ തുടങ്ങി.
ആദ്യം ശ്വാസം..പിന്നെ ഉത്തരം .എന്ന മട്ടില്‍ കിടന്ന ഗോവിന്ദന്റെ നെഞ്ചത്ത്‌ കോശി അഞ്ച്‌ മിനുട്ട്‌ കൂടി വിശ്രമിച്ചു.പിന്നെ അവിടെ നിന്നും എഴുന്നേറ്റ്‌ നിന്ന് പിന്നേയും അലറി.

'.......മക്കളേ.'
എന്നിട്ട്‌ അവിടെ തന്നെ കുഴഞ്ഞ്‌ വീണു.

------------------------

സൗജന്യ രക്തദാന ക്യാമ്പില്‍ നിന്നും ലഭിച്ച രക്തമാണു കോശിയുടെ ശരീരത്തില്‍ കയറ്റിയത്‌.
ബഹു.ദേവസ്വം മന്ത്രിയാണു....സ്വന്തം രക്തം ദാനം ചെയ്ത്‌ കൊണ്ട്‌ ക്യാമ്പ്‌ ഉല്‍ഘാടനം ചെയ്തത്‌.

ഈശരോ രക്ഷതു.......

96 comments:

sandoz said...

പ്രതികരണം പലരീതിയില്‍ ആകാം...

ദേ ഇവിടെ,ഞാനും ഒന്ന് പ്രതികരിച്ചു...

ഒരു പുതിയ പോസ്റ്റ്‌.....

കുട്ടിച്ചാത്തന്‍ said...
This comment has been removed by the author.
ഇടിവാള്‍ said...

ഹ ഹ ഹ!
അതു കലക്കിടാ മോനേ സാന്റോ ..

മന്ത്രീടെ രക്തം ആണല്ലേ കയറ്റിയിരുന്നത് ..
ശ്ശേ.. കുറച്ച് ഐ.പി.എസ് /ഐ.ഏ.എസ് കഥാപാത്രങ്ങളേക്കൂടി ചേര്‍ത്ത് “പട്ടികളേ” എന്നുകൂടി വിളിപ്പിക്കാമായിരുന്നു ;)

കൈക്കൂലി വല്ലോം ചോദിച്ചൂ കോശി ? ;)

ആനുകാലികപ്രസക്തമായ ആക്ഷേപഹാസ്യം!

സാന്റോ കീ ജയ്!

asdfasdf asfdasdf said...

നന്നായീട്ടുണ്ട് സാന്ന്ദോ..ദാസപ്പന്‍ എന്നെങ്കിലും കേറും മോനെ..
(കുറച്ചു ദിവസം കാണാതായപ്പോ ‍ എവിട്യായിരുന്നൂന്ന് ആരെങ്കിലും ചോദിച്ചാല്‍ അറ്റ്ലീസ്റ്റ് ഈ പോസ്റ്റെങ്കിലും ഒന്ന് തൊട്ട് കാണിച്ചുകൊടുക്കാമല്ലോ...:).)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തികച്ചും കാലികം..

പഴയ വീഞ്ഞ് പുതിയ കുപ്പീലാണെങ്കിലും
കുപ്പി സാന്‍ഡോയുടെ അല്ലേ ആ ഗുണം കാണാണ്ടിരിക്കുവോ??

കടപ്പാട്:
ഉപ്പായി മാപ്ലക്ക് ‘കരു‘ വിന്റെ രക്തം കയറ്റിയപ്പോള്‍ രോഗം മാറീട്ടും ആ കട്ടിലു വിട്ടുവരൂല്ലാന്ന് പറഞ്ഞ്
കെട്ടിപ്പിടിച്ചു കിടന്നത് ഓര്‍മ്മ വന്നു

അരവിന്ദ് :: aravind said...

സൂപ്പര്‍ - ഡ്യൂപ്പര്‍.

:-)

മിടുക്കന്‍ said...

മോനേ, സാന്‍ഡപ്പാ...

നീ ഒന്ന് മാറി നിന്നേ....
ശരിക്കൊന്ന് കാണാനാ...!

ഉണ്ണിക്കുട്ടന്‍ said...

തകര്‍ത്തു വാരി മോനേ സാന്റോ.. ആദ്യം ഒരു ഐഡിയയും കിട്ടീല്ലാ എങ്ങോടാ പോക്കെന്ന്..

എന്നലും കോശി സ്നേഹമുള്ളവനാ അല്ലേ എല്ലാരേം "..... മക്കളേ" എന്നല്ലേ വിളിക്കണേ. കുത്തു (....) കാര്യമാക്കണ്ട.. അതു സന്റോടെ ഒരു വീക്കനെസ്സാ..

Radheyan said...

കൊള്ളാം നന്നായിരിക്കുന്നു

Siju | സിജു said...

:-)

Unknown said...

സാണ്ടോസേ,
ആര്‍ക്കും സമ്മതമല്ലെങ്കില്‍ എനിക്ക് കേറണ്ടാന്ന് പറഞ്ഞ് വീട്ടിലിരുന്ന ദാസപ്പനെ രാത്രി ഉറങ്ങിക്കിടന്ന സമയത്ത് മന്ത്രീം ടീമും കട്ടിലോടെ പൊക്കി കൊണ്ട് വന്ന് അമ്പലത്തിന്റെ മതിലിന്റെ മുകളിലൂടെ വേസ്റ്റ് ബാസ്ക്കറ്റ് തട്ടുന്നത് പോലെ ഉള്ളിലേയ്ക്ക് തട്ടി. രാവിലെ ഉറക്കമുണര്‍ന്ന പാടെ ഭക്തജനങ്ങള്‍ ദാസപ്പനെ അടിച്ച് തുലച്ച് ഗവണ്മെന്റാശുപത്രീല്‍ കാണിക്ക വെച്ചു.

അത് നീ അറിഞ്ഞില്ലേ? :‌)

ഓടോ: സൂപ്പര്‍ പോസ്റ്റ് ഡാ...

neermathalam said...

ethanu post....
vellamadikkatha...guruvayurappan..vannu.....1 full thannal polum albudapedan ella...
ammmathiri kachallle....ethu...

-B- said...

ഹോ ഒരു രക്ഷയുമില്ലല്ലോ ഈ ചെക്കന്‍.

ആ തലയിലെ ഹാസ്യഭാവന പ്ലോട്ട് പ്ലോട്ടായി മുറിച്ച് വില്‍ക്കാന്‍ എന്നെങ്കിലും തീരുമാനിക്കുകയാണെങ്കില്‍ ഒരു 5 സെന്റ് ഞാന്‍ എടുത്തോളാം.

മുസ്തഫ|musthapha said...

മോനേ സാന്‍റോ... കലക്കീടാ... ഇത് കലക്കി :))

നീ തന്നെ ബൂലോഗത്തിന്‍റെ ആസ്ഥാന വിദൂഷകന്‍ :)

ആക്ഷേപഹാസ്യം തകര്‍ത്തിട്ടൊണ്ട് :)

ഇടിവാള്‍ said...

ഈശ്വരാ...

തരിശുഭൂമിക്കും ഇത്ര ഡിമാന്റായോ ?

ബിരിയാണ്യേ, അവിടെ ഫ്ലാറ്റു പണിയാനാണോ?

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്റുവിന്റെ രക്തമായിരുന്നു കേറ്റിയിരുന്നേല്‍, കോശി ബോഗുകളില്‍ കേറി കുത്തുകുത്തിട്ട്‌ കുറെ കമന്റുകളെഴുതിയേനേ :)

Visala Manaskan said...

ഒരു ജാതി പെരുക്കന്നെ ട്ടാ.. ഹഹഹഹ..

എല്ലാം തിരക്കഥയാണ്. അതാണ്. അതാണ്. :)

അഭിവാദ്യങ്ങള്‍ സാന്റോ. അഭിവാദ്യമേളങ്ങള്‍!

Dinkan-ഡിങ്കന്‍ said...

നിനക്ക് ഡിങ്കന്‍ “സൈനേഡ് സാന്‍ഡോസ്” എന്ന പട്ടം തരുന്നു.

കിടിലന്‍ പോസ്റ്റ് :)

ശാലിനി said...

ഈ പ്രതികരണം നന്നായിട്ടുണ്ട് സാന്റോ

Pramod.KM said...

ഇതു സൂപ്പറ് സാന്റോ ചേട്ടാ‍ാ...
ചിരിച്ച് ചിരിച്ച് പണി തീറ്ന്നു.എന്റെ ലാബിലുള്ള കൊറിയന്മാറ് എന്റെ കമ്പ്യൂട്ടറ് നോക്കിയുള്ള ചിരി കണ്ട് കുന്തം വിഴുങ്ങുന്നു....;);)

G.MANU said...

ഏത്‌ ദാസപ്പന്‍.ഏതിന്റകത്ത്‌.ഇതെന്ത്‌ മറിമായം.


എണ്റ്റെ മാഷേ...ചിരിയുടെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായി.....

ആഷ | Asha said...

കലക്കിയെന്നു പറഞ്ഞാ പോരാ കലകലക്കി
ക്ലൈമാക്സ് ഇതാവുന്നു സ്വപ്നേ നിരീച്ചില്ല

സുല്‍ |Sul said...

സാന്‍ഡോസേ
എനിക്കു വയ്യ ഇനി ചിരിക്കാന്‍.
എന്നാലും അഞ്ചാറ് ഓക്സിജന്‍ സിലിണ്ടര്‍ താഴേക്ക് വരുന്ന്ത് കണ്ട് മാറോടണക്കാനായി കൈനീട്ടിയ നിന്നെ വേണം പറയാന്‍.
സൂപ്പര്‍.
-സുല്‍

Unknown said...

ചിരിയുടേ അമിട്ട് പൊട്ടുന്നൂന്ന് കേട്ടിട്ടേ ഉള്ളൂ. സന്‍ഡോസേ.. നീയാണ് ചെക്കന്‍.
ബൂലോകത്ത് താങ്കളുടെ രചനകളെ താല്പര്യപൂര്‍വ്വവും ആവേശത്തോടെയും നോക്കി നില്‍ക്കുകയായിരുന്നു ഇതുവരെ. ഇനി രക്ഷയില്ല.
‘ഹാസ്യ പ്രതിഭ’ യ്ക്ക് അഭിനന്ദനങ്ങള്‍.

സാന്‍ഡോസ് തകര്‍ത്ത് തരിപ്പണമാക്കി. സത്യത്തിലൊന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നുണ്ട് താങ്കളെ. ങുമ്മ്മ്മ്

Rasheed Chalil said...

സാന്‍ഡോ.... കലക്കി മച്ചാ‍...

Sreejith K. said...

സാന്റോ. ഒന്നൊന്നര അലക്കാണല്ലോ പഹയാ, അമരന്‍ പോസ്റ്റ്.

RR said...

ചിരിച്ചു ചിരിച്ചു എന്റെ ശ്വാസം നിന്നു...നിന്നില്ല എന്ന മട്ടിലായി ;)

കിടിലം പോസ്റ്റ്‌ സാന്റോ!

Mubarak Merchant said...

ഹൊ!! നിന്നെ പിന്നേം സമ്മതിച്ചെട സാന്‍ഡോ.. (ഒരു തവണ ഇന്നാള് സമ്മതിച്ചതാ)
ഈ ബൂലോകത്ത് ഏറ്റോം ബോധമുള്ളവന്‍ നീയാണെടാ.

Pramod.KM said...

സാന്റോസു ചേട്ടാ..നോക്കിയും കണ്ടും ഒക്കെ നടന്നോ. ഇരിങ്ങല്‍ ചേട്ടന്റെ കമന്റ് കണ്ടാ..
സൂക്ഷിക്കണം.ഹഹഹ

ജിസോ ജോസ്‌ said...

"കനകമ്മയെ സ്വീകരിക്കാന്‍.....തന്റെ നെഞ്ചോട്‌ ചേര്‍ക്കാന്‍ .....ജോസ....രണ്ട്‌ കൈയ്യും ‌ഉയര്‍ത്തി......നെഞ്ച്‌ റെഡിയാക്കി തയ്യാറായി നിന്നു."

ഈതു എന്തു അലക്കാ സാന്റോസേ ? ചിരിച്ചു മറിഞ്ഞു.....

മുല്ലപ്പൂ said...

സാന്റോയേ സമ്മതിച്ചിരിക്കണ്.

ആക്ഷേപഹാസ്യം ഒന്നാം തരം

Visala Manaskan said...

ഞാന്‍ ദാ ഇതും കൂട്ടി, മൂന്ന് തവണ ഈ പോസ്റ്റ് വായിച്ചു. അതിഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ എനിക്ക് മത്യാവില്ല!!!

അത്രക്കും ഇഷ്ടമായി. ഏത് ഏങ്കിളീന്ന് നോക്കിയാലും ഇത് ഒരു അതിഗംഭീര പോസ്റ്റാണ്.

ഇത് എവിടേക്കെങ്കിലും ഒന്നയച്ച് കൊട് സാന്റോസേ... ബ്ലോഗേഴ്സ് മാത്രം വായിച്ചാ പോരാ ഷ്ടാ ഇതൊക്കെ.

ഉത്സവം : Ulsavam said...

ഹും, ചോര സുധാകരന്റേത്‌ ആയത്‌ നന്നായി ആ ജോസപ്പിന്റേതെങ്ങാനും ആയിരുന്നേല്‍ ... ;-)

സാന്റോ കലക്കീട്ടോ..!

Unknown said...

വിശാലേട്ടന്‍ പറഞ്ഞത് തന്നെ ഞാനും പറയുന്നു.
സന്‍ഡോസേ..ഇത് ബ്ലോഗില്‍ മാത്രം വായിക്കപ്പെടാനുള്ളതല്ല. എവിടെയെങ്കിലും അയച്ചു കൊടുക്ക്. എല്ലാവരും വായിച്ചൊന്ന് ചിരിക്കട്ടെ

ദേവന്‍ said...

സാണ്ട്പ്പാ. ഇത് വായിച്ചു ചിരിച്ച് കുന്തം മറിഞ്ഞെടോ.

thoufi | തൗഫി said...

സാന്റോസേ....
കലക്കി.കലക്കീന്ന് പറഞ്ഞാല്‍ കലകലക്കി.
ന്നാലും മതിയാവൂന്ന് തോന്നണില്ല.കക്കലക്കി.
ശ്ശോ....ന്നാലും മതിയാവൂന്ന്...

ഈയടുത്ത കാലത്ത് ഇത്രെം ചിരിപ്പിച്ച
ഒരു പോസ്റ്റ് വായിച്ചിട്ടില്ല.

അഭയാര്‍ത്ഥി said...

സ്റ്റാന്‍ഡ്‌ അറ്റ്‌ ഈസ്‌
അറ്റന്‍ഷന്‍.

സാന്‍ഡോസ്‌ ഓണ്‍ ഫയര്‍.

ശുദ്ധ നര്‍മത്തിന്ന്‌ സലൂട്ടേഷന്‍സ്‌.

ഉണ്ണിക്കുട്ടന്‍ said...

പടിപ്പുര said...
സാന്റുവിന്റെ രക്തമായിരുന്നു കേറ്റിയിരുന്നേല്‍, കോശി ബോഗുകളില്‍ കേറി കുത്തുകുത്തിട്ട്‌ കുറെ കമന്റുകളെഴുതിയേനേ :)

പടിപ്പുര..കോശിക്കു സാന്റോയുടെ രക്തം കേറ്റീരുന്നെങ്കില്‍ കനകമ്മ പാമ്പു കടി ഏറ്റു ചത്തേനെ.. :)

ചുമ്മാ പറഞ്ഞതാ കേട്ടോ.. ഇവിടെ ഏറ്റവും 'പച്ച' നീ തന്നെ.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

ഇതു തകര്‍ത്തു മാഷേ... ചിരിച്ചുമരിച്ചു...

പക്ഷേ അതുപോലെതന്നെ പ്രതികരണത്തിലെ ചിന്ത ശരിക്കും ബോധിച്ചു

അതൊരിടത്ത് മര്യാദക്കൊന്ന് പറഞ്ഞുപിടിപ്പിക്കാന്‍ ഞാന്‍ പെട്ട പാടോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും ഈ കഥ ഒരു രണ്ട് ദിവസം മുന്നേ വന്നിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിച്ചുപോയി.

സാജന്‍| SAJAN said...

സാന്‍ഡോയെ സത്യം പറഞ്ഞാല്‍ ഞാനിതു 2,3 പ്രാവശ്യം വായിച്ചു.. എന്തെങ്കിലും ഒന്നു കണ്ടു പിടിച്ച് ഒരു നെഗറ്റിവ് കമന്റിടാന്‍ പക്ഷേ
വായിക്കും തോറും ചിരി കൂടുവല്ലാണ്ട്.. ഒരു കാര്യവും നടക്കില്ലാന്ന് മനസ്സിലായി..
....ദേഹത്ത്‌ കണക്റ്റ്‌ ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍,ബള്‍ബുകള്‍,സ്വിച്ചുകള്‍,കോളിങ്ങ്ബെല്‍ ....
എനിക്കു വയ്യാ സാന്‍ഡോസ്,, സമ്മതിച്ചു..ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു..:)

Unknown said...

സാന്‍ഡോ-സേ,

ആദ്യായിട്ടാ ഒരു ബ്ലോഗ്ഗറെ ഷാപ്പീപ്പോയി കണണംന്ന് തോന്നണത്. അടുത്തവട്ടം നാട്ടീ വരുമ്പോ ഏതെങ്കിലും ഒരു ഷാപ്പീ വന്നു ഞാന്‍ കാണും, രണ്ടു കുടുക്ക(കുടുക്കയുണ്ടോ ഇപ്പൊ?)വാങ്ങിത്തരേം ചെയ്യും. മലയാറ്റൂര്‍ മുത്തപ്പനാണെ സത്യം!

നിമിഷ::Nimisha said...

സാന്‍റോ... ഇങ്ങനെ ചിരിപ്പിക്കല്ലേ പ്ലീസ്. ഈ ചെക്കന്റെ പോസ്റ്റ് പട്ടാപ്പകല്‍ വായിച്ചാല്‍ ഉള്ള ജോലി പോയിക്കിട്ടുമല്ലോ ഈശ്വരാ...ദേ എനിയ്ക്ക് ചിരി പിന്നേം പൊട്ടി വരണ് മുന്നിലിരിയ്ക്കണ ഫിലിപ്പിനോ മിക്കവാറും സ്റ്റാപ്ലറ് എടുത്തെന്നെ ഇപ്പൊ എറിയും, ആ നോട്ടം കണ്ടിട്ട് അങ്ങനെയാ തോന്നുന്നെ :)

ഏറനാടന്‍ said...

മോനേ സാന്‍ഡൂസേ ഞാനൊന്നു ആ ശിരസ്സില്‍ മുത്തട്ടേടാ..

ഏറ്റവും നേരം കുടുകുടാ ചിരിച്ചിട്ട്‌ രക്തം തുപ്പാന്‍ വരെയായപോലെയായെടേയ്‌!

നിന്നെയൊരു സിദ്ധീക്‌-ലാലും റാഫി-മെക്കാര്‍ടിനും കാണാതെപോയല്ലോ, എന്തിന്‌ സാക്ഷാല്‍ ദാസപ്പന്‍ പോലും കണ്ടില്ലാന്നോ!

"മാര്‍വെലസ്‌ ഫണ്‍-ടാസ്റ്റിക്‌ സുബേര്‍ബ്‌ ഇക്‌സെലെന്റ്‌ സാര്‍കാസ്റ്റിക്‌ സാറ്റയിര്‍" - എന്നൊക്കെ ലളിതമാം ഇംഗ്ലീഷില്‍ ഇതിനാ പറയുന്നത്‌!

നിന്റെ ഫോണ്‍/മൊബൈല്‍ നമ്പര്‍ എനിക്കുടന്‍ വേണം. തരാമോ. എന്റെ ഇന്‍-ബോക്സില്‍ അയച്ചാ മതി.

padmanabhan namboodiri said...

സൂപ്പര്‍ എന്നു പറഞാല്‍ മതിയോ? പോരാ. അപ്പോള് [പിന്നെ എന്താ വിളിക്കുക. അതു തന്നെ സംശയം.ഇപ്പോള് അടി പൊളി എന്നാണു കാലഘട്ടത്തിന്റെ ഭാഷ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാന്റോസേ
കലക്കി. എന്താ എഴുത്ത്‌?

santhosh balakrishnan said...

തകര്‍ത്തു...ക്ലൈമാക്സ് ഗംഭീരം..!
അഭിനന്ദനങള്..

സുന്ദരന്‍ said...

കണ്ടാ.. കണ്ടാ...
ദേവസ്വം മന്ത്രിയുടെ സ്പിരിറ്റ് കണ്ടാ...
(എന്നിട്ട് ചിലരൊക്കെപറയണു വോട്ടിനുവേണ്ടിയാണെന്ന്...)

ഉണ്ണിക്കുട്ടന്‍ said...

സന്റോ എനിക്കൊരു ആഗ്രഹം നിന്റെ കൂടെ ഇരിന്നൊരു സ്മോള്‍ അടിക്കണം . കൈരളി, ചിക്കൂസ്, ആലപ്പാട്ട്, കാര്‍ ത്തിക ..ഏതായാലും മതി. ഇനി ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ആയിക്കോട്ടെ എന്താ.. ഞാനും ഒരു കൊച്ചിക്കാരനാ...

Sathees Makkoth | Asha Revamma said...

സാന്റോ,
നല്ല അസ്സല് പ്രതികരണം.തകര്‍പ്പന്‍ എഴുത്ത്.

Khadar Cpy said...

ഹൊ എനിക്ക് വയ്യെന്‍റെ സാന്‍ഡോസെ....
നിന്നെ ആരാണ്ടൊക്കെ കുരിശില്‍ തറക്കാന്‍ നോക്കിയിരുന്നത് ഇതോണ്ടാണല്ലെ...
നമിച്ചു.......

പൊന്നപ്പന്‍ - the Alien said...

പഴയ പോസ്റ്റൊക്കെ തപ്പി 'കഥ ഇതു വരെ' കണ്ടു പിടിക്കാം.. ആദ്യം ഈ ഞെരിപ്പൊന്നു കഴിയട്ടെ എന്നു കരുതി സൂപ്പര്‍ ഫാസ്റ്റ് പിടിച്ചു കഥയെ ചേയ്സ് ചെയ്യുവായിരുന്നു. തോല്‍പ്പിച്ചു കളഞ്ഞു സാന്റോ .. തോല്‍പ്പിച്ചു കളഞ്ഞു.

മസ്സിലു പിടിക്കാന്‍ പഠിച്ച റ്റ്യൂഷന്‍ ഫീ വെറുതേയായിപ്പോയല്ലോ എന്റെ ഗുരുവായൂരപ്പനപ്പൂപ്പന്മാരീശോമറിയമേ..

reshma said...

രസിച്ചു!

കരീം മാഷ്‌ said...

പ്രതികരണം പലരീതിയില്‍ ആകാം...
പക്ഷെ ഇങ്ങനെ ഒന്നു ഞാന്‍ ആദ്യായിട്ടാ ബ്ലോഗില്‍ വായിക്കുന്നത്.
കലക്കി

salim | സാലിം said...

കലകലക്കീടാ സാന്റോ...
എന്നാലും നമ്മുടെ ദേവസ്വം മന്ത്രീടെ ചോരേടെ ഒരുപവറേ!

ബിന്ദു said...

കൊള്ളാം... ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്. :)

വേണു venu said...

ഹാ..ഹാ.. സാണ്ടോസ്സെ..
പാവം കോശിയ്ക്കു്,ദാനം കിട്ടിയ രക്തത്തില്‍‍ എയിഡൂ്സില്ലെന്ന് അറിയാമായിരുന്നു. മന്ത്രിയുടെ രക്തമാണെന്നറിഞ്ഞു കാണില്ല. രസിച്ചു.പുള്ളെ...:)

Mr. K# said...

വിശാലനും രാജു ഇരിങ്ങലും പറഞ്ഞതേ എനിക്കും പറയാനുള്ളു. ബ്ലോഗേഴ്സ് മാത്രം വായിച്ചാ പോരാ ഇത്. അടിപൊളി. എവിടെയെങ്കിലും മൊക്കെ പ്രസിദ്ധീകരിക്ക്.

രാജേഷ്‌ ടി. നായര്‍ | Rajesh T Nair said...

കലക്കിയല്ലൊ മാഷെ. വളരേ ആനുകാലികപ്രസക്തിയുള്ള വിഷത്തിലാണലോ താങ്ങിയിരിക്കുന്നത്‌.

ശരിയാണു വിശാലനും ഇരിങ്ങലും പറഞ്ഞത്‌. ഇതു എവിടെയെങ്കിലും അയച്ചു നോക്കരുതൊ ?

കുറുമാന്‍ said...

സാന്റോസേ, ഓഫീസില്‍ നിന്നും ബ്ലോഗില്‍ കയറാത്തതു കാരണം മാത്രം കമന്റിടാന്‍ വൈകിപോയി....അല്ലേലും ഒരാഴ്ച കാണാതിരുന്നതു കാരണം, നിന്റെ ശവം തപ്പാന്‍ ഞാന്‍ മുത്തുവിനു ഫോണ്‍ ചെയ്ത് പറയാന്‍ പോയതാ........

നിന്റെ പോസ്റ്റ് ഒരു ചങ്ങാതി മെയില്‍ ആയി അയച്ചത് വായിച്ച് ടോയിലട്ടില്‍ ഇരുന്ന് പൊട്ടി പൊട്ടി ചിരിച്ചു. തിരിച്ചിറങ്ങിയപ്പോള്‍ ആ സമയം ടോയിലറ്റിലുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകന്‍ ചോദിച്ചു.......വയറ്റിളക്കം ഉണ്ടല്ലെ എന്ന്... ചിരിയുടെ ശബ്ദവും, വയറ്റിളക്കതിന്റെ ശബ്ദവും ഇത്ര സാമ്യതയോ........

നിനക്ക് ഞാന്‍ ബ്ലോഗ് മുത്തൂ സ്ഥാനം തന്നിരിക്കൂന്നു.

Unknown said...

ഈ വിഷയത്തില്‍ കണ്ട ഏറ്റവും രസകരമായ പ്രതികരണം.

മാവേലികേരളം(Maveli Keralam) said...

“ദേഹത്ത്‌ കണക്റ്റ്‌ ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍,ബള്‍ബുകള്‍,സ്വിച്ചുകള്‍,കോളിങ്ങ്ബെല്‍ തുടങ്ങി ഹൃദയം നിന്ന് പോകാതിരിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മോട്ടറിന്റെ കണക്ഷന്‍ വരെ ആ എഴുന്നേല്‍ക്കലില്‍ കട്ടായി“.

വായന ഇത്രയും വരെ ആയപ്പോഴേക്ക് എനിയ്ക്കു പിടി കിട്ടിയ്രിരുന്നു സാന്റോസേ ഈ പോക്ക് എവിടേക്കാണെന്ന്.

ഈ ലോകത്തിലെ സകല ഭൌതിക കെട്ടുപാടുകളും വലിച്ചു പൊട്ടിച്ച് അങ്ങോട്ടുള്ള പോക്കില്‍, ലോക്കല്‍ മോക്ഷദായകന്റ് ആസ്ഥാന കേന്ദ്രത്തിലൊന്നു കയറിക്കൂടി അല്പസ്വല്പം വെടിയും പറഞ്ഞിരുന്ന് (പണ്ടൊക്കെ അസുരന്മാരിങ്ങനെ പറന്നു നടന്ന കഥകള്‍ക്കു പകരം ഇപ്പോള്‍ കനകമ്മ നേഴ്സ്)അവിടെ ചന്ദ്രഗുപ്ത്ന്റെ മുന്‍പില്‍ സമര്‍പ്പിയ്ക്കാന്‍ ഒരു റെക്കമെന്റേഷന്‍ കത്തു തരമാക്കാനാണ്, എന്ന്.

പാവം. കുറ്റമാണോ കേറെണ്ടാ, കേറെണ്ടാ എന്നു പറഞ്ഞാലും ജനം ഇങ്ങ്നെ കട്ടു കേറുന്നതും കാത്തിരിയ്ക്കുന്നതും ഒക്കെ.

പൊടിക്കുപ്പി said...

:D :D

ടി.പി.വിനോദ് said...

ഗംഭീരം...ഗംഭീരം...ഗംഭീരം....:)

അനിയന്‍കുട്ടി | aniyankutti said...

അസ്സലായിണു.... തേങ്ങ പോയിട്ട് ഒരു മച്ചിങ്ങക്കു പോലും സ്കോപ്പില്ലാത്തോണ്ട് ഒരു ഡൈന പൊട്ടിക്കാം..... ഠോ....!!!

Ziya said...

അതിഗംഭീര ആക്ഷേപ ഹാസ്യം കുട്ടാ...
നീ എന്റെയൊരു ഫ്രണ്ടാണെന്നു പറയുന്നത് എനിക്കെന്തോരം അഭിമാനം...
സൂപര്‍ ഡ്യൂപര്‍ പോസ്റ്റ്...

തറവാടി said...

:))

നിലാവ്.... said...

ഉഗ്രനായിട്ടുണ്ട്......
എല്ലാ ഭാവുകങ്ങളും....

ഉണ്ണിക്കുട്ടന്‍ said...

ഡാ സന്റോ...ബ്ലോഗ് എന്താണെന്നു പോലും അറിയാത്ത ഒരുത്തന്‍ എന്നെനിക്കു നിന്റെ 'മഹിഷി' പോസ്റ്റ് ഒരു ഫോര്‍ വേഡ് ആയി അയച്ചിരിക്കുന്നു. മോനേ നീ കേരളം മുഴുവന്‍ ഫേമസ് ആയടാ...പൊട്ടിക്കെടാ കുപ്പി :)

Sona said...

നല്ല രസികന്‍ പോസ്റ്റ്

Jishad said...

ഒരു സംഭവം ആയിരുന്നല്ലെ.
അറിയാന്‍ വൈകി പോയി.

Jishad said...

ഒരു സംഭവം ആയിരുന്നല്ലെ.
അറിയാന്‍ വൈകി പോയി.

NITHYAN said...

സാന്റോസേ, ശൂദ്ധ ഹാസ്യം വായിച്ചിട്ട്‌ നാളു കൂറച്ചായി. അത്യുഗ്രന്‍. നല്ല ശൈലി. ചിരിപ്പിക്കാനുള്ള കഴിവുകൊണ്ട്‌ അനുഗ്രഹീതനാണല്ലോ.

K.V Manikantan said...

സാന്‍ഡോസേ,
ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ആലുവ തുരുത്തിലെ നൂറ്റൊന്ന് കറിഷാപ്പീന്ന് ഒരു ഫുള്‍ ഡേ, ഫുള്‍ ചെലവ് എന്റെ വക. ഈ പോസ്റ്റിന് പ്രതിഫലമായിട്ട്. ഓക്ക്ക്കേ?

എടോഴിവളപ്പന്‍ പോസ്റ്റ്!!!

തലകുനിച്ച്, തൊപ്പി കയ്യില്‍ പിടിച്ച് ഞാന്‍ നവ്യാനായര് മീരാജാസ്മിന്റെ മുന്നില്‍ നിക്കണ പോലെ ഒരു അഞ്ചുമിനിറ്റ് നിക്കട്ടേ!

(എടോഴിവളപ്പന്‍ എന്താണ് എന്ന് അറിയണമെന്നുള്ളവര്‍ ഈമെയിലോ ചാറ്റിലോ വരിക)

സുല്‍ |Sul said...

സാന്‍ഡോ ഒരു സോറി.

ശങ്കു - എന്നാലും സ്വന്തമായി നവ്യാനായരോടുപമിച്ചതെനിക്കങ്ങ് മനസ്സിലായില്ല. ശങ്കി കേള്‍ക്കേണ്ട. അയ്യേ...

-സുല്‍

K.V Manikantan said...

സുല്ല് ഭായ്, തല കുനിച്ചു നില്‍ക്കുന്നു എന്ന് അര്‍ത്ഥം വരുന്ന ഒരു വിവക്ഷ വരുത്തിയതാണ്.

അല്ലാതെ ഞാന്‍ ആ ടൈപ്പ് ഒന്നുമല്ല. കാണാന്‍ ലുക്കില്ലെന്നേയുള്ളൂ, ഞാന്‍ ആളു സ്മാര്‍ട്ടാട്ടാ.

തമനു said...

എന്തിട്ട്‌ അലക്കാണെന്റെ മച്ചൂ ... ഇന്നലേ വായിച്ച് ചിരിച്ച്‌ മറിഞ്ഞ് ഒരു പരുവമായി.

അലിഫ് /alif said...

ആക്ഷേപഹാസ്യത്തിന്റെ പുത്തന്‍ അവതാരം, സാന്‍ഡൊസ്‌, കലക്കീട്ടുണ്ട്‌ ഇതും. വായിച്ചു, അന്തോം കുന്തോമില്ലാതിരുന്നു ചിരിച്ചു..മിക്കവാറും ജോലി പോകും..ഹ..ഹ..(ചിരി നിലയ്ക്കുന്നില്ല..)

sandoz said...

ദാസപ്പന്‍ ഇഷ്യൂവില്‍ പ്രതികരണം അറിയിച്ച.....
ഇടിവാള്‍ ...മേനന്‍...ചാത്തന്‍..
അരവിന്ദ്‌..മിടുക്കന്‍...ഉണ്ണിക്കുട്ടന്‍..
രാധേയന്‍..സിജു..ദില്‍ബന്‍..
നീര്‍മാതളം...ബിക്കു...അഗ്രു....
പടിപ്പുര..വിശാലം..ഡിങ്കന്‍..
ശാലിനി..പ്രമോദ്‌..ജി.മനു..
ആഷ..സുല്‍..ഇരിങ്ങല്‍...
ഇത്തിരി..ശ്രീജി..ആറാര്‍...
ഇക്കാസ്‌..തക്കുടു...മുല്ലപ്പൂ..
ഉത്സവം...ദേവേട്ടന്‍..മിന്നാമിനുങ്ങ്‌..
ഗന്ധര്‍വന്‍..മനു..സാജന്‍..
കൈതമുള്ള്‌...നിമിഷ..ഏറനാടന്‍..
പണിക്കര്‍ സാര്‍....നമ്പൂതിരി സാര്‍..
സന്തോഷ്‌...സുന്ദരന്‍..സതീശന്‍..
പ്രിന്‍സി..പൊന്നപ്പന്‍...രേഷ്മ...
കരീം മാഷ്‌....സാലിം..ബിന്ദു..
വേണുജി..കുതിരവട്ടന്‍...രാജേഷ്‌..
കുറൂസ്‌..ഡാലി..മാവേലി...
പൊടിക്കുപ്പി..ലാപ്പുട..അനിയങ്കുട്ടി...
സിയ ..തറവാടി..നിറങ്ങള്‍....
സോന..ജിഷാദ്‌...നിത്യന്‍..
സങ്കു..തമനു..അലിഫിക്കാ...

എന്നിവര്‍ക്ക്‌ വളരെ നന്ദി..നമസ്കാരം......

ആവനാഴി said...

പ്രിയ സാന്‍ഡോസേ,

ഇപ്പഴാ വായിക്കനൊത്തത്.

തകര്‍പ്പനായിരിക്കുന്നൂല്ലോ സാന്‍ഡോസേ.
ഇനിയുമെഴുതൂ ഗംഭീരമായിട്ട്.
വായിച്ചാര്‍മാദിക്കാമല്ലോ!
സസ്നേഹം
ആവനാഴി

റീനി said...

സാന്‍ഡോസെ, രസിച്ചു വായിച്ചൊരു പോസ്റ്റാണിത്‌.

sandoz said...

ദാസപ്പന്റെ പ്രശ്നം അറിയാന്‍ സമയം കണ്ടെത്തിയ ആവനാഴിസീനിയറിനും....
റീനിക്കും...
നന്ദി..നമസ്കാരം.....

Vempally|വെമ്പള്ളി said...

സാന്‍ഡൊസെ, തന്‍റെ എല്ലാ എഴുത്തും ആദ്യം കുറച്ചു നേരം ഒന്നും പിടികിട്ടാതിരുന്ന് അവസാനം “ഹൊ ഇതാണീ പഹയന്‍ പറഞ്ഞു വന്നതല്ലെ” എന്നോര്‍ത്ത് അറഞ്ഞ് ചിരിക്കാനുള്ള വകയും ഉണ്ടാക്കുന്നു (ശരിക്കും മാലപ്പടക്കം പോലെ ആദ്യം കുറെശ്ശെ പിന്നെ കൂട്ടപ്പൊരി)

കലക്കി!

sandoz said...

ദാസപ്പന്‍ ഇഷ്യൂവില്‍ ഇടപെട്ടതിനു വെമ്പള്ളിക്കും....
മഹിഷി പ്രശ്നത്തില്‍ ഇടപെട്ടതില്‍ ശ്രീജിക്കും നന്ദി..നമസ്കാരം....

താംബൂലം said...

machaby ...thakarppan....climax super....thala veyilathu kanikkaleee ennuru opdesavum onde...

Ajith Nair said...

Ente Sandoz chetta... manushyane chirippichu kollan aano theerumanam? Alla ariyanjittu chodichathaney..."ഓട്ടത്തിനിടയില്‍ ബോറഡിച്ച കനകമ്മ ചുമ്മാ ഒന്ന് തിരിഞ്ഞ്‌ നോക്കി";"ഡോക്ടര്‍ പിന്നേയും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ശബ്ദം പുറത്തേക്ക്‌ വന്നില്ല.
കഴുത്ത്‌ ഞെരിഞ്ഞമര്‍ന്നാല്‍ ആരുടേയും ശബ്ദം വെളിയിലേക്ക്‌ വരില്ല.
ഈ തത്വം 'പാസ്കല്‍ ലോ'പ്രകാരം തെളിയിച്ചിട്ടുള്ളതാണു"... angane enthokke kelkkanam... ho...

Ajith Nair said...

"ദേഹത്ത്‌ കണക്റ്റ്‌ ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍,ബള്‍ബുകള്‍,സ്വിച്ചുകള്‍,കോളിങ്ങ്ബെല്‍ തുടങ്ങി ഹൃദയം നിന്ന് പോകാതിരിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മോട്ടറിന്റെ കണക്ഷന്‍ വരെ "

ithu vayichappol

"മസ്സിലു പിടിക്കാന്‍ പഠിച്ച റ്റ്യൂഷന്‍ ഫീ വെറുതേയായിപ്പോയല്ലോ എന്റെ ഗുരുവായൂരപ്പനപ്പൂപ്പന്മാരീശോമറിയമേ"

ennu ponnappaneppole parayan thonni...

padmanabhan namboodiri said...

വാല്ക്കഷ്ണം: രക്തം കുത്തിവക്കുമ്പോള് എയ്ഡ്സിനെ പറ്റി മാത്രം വേവലാതി കൊണ്ടാല് പോരാ.

nalan::നളന്‍ said...

"അത്‌ ശരി...ഇപ്പ ഏതമ്പലോന്നാ.....നീയൊക്കെക്കൂടി ദാസനെ തടയും അല്ലേടാ പന്നീ....' "


ഇനി ഞാനായിട്ടെന്തുട്ട് പറയാന്‍..ആരേലും കുറച്ചു വെള്ളം താ !

മനൂ‍ .:|:. Manoo said...

സാന്‍ഡോസേ (നല്ല രസം ഇങ്ങനെ വിളിയ്ക്കാന്‍!),

ആറരയടി നീളത്തില്‍ ഒന്നരയടി വീതിയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നിന്നെ കണ്ടപ്പോഴും നീയിത്രയ്ക്കു ഭയങ്കരനാണെന്ന്‌ ഞാനറിഞ്ഞില്ലെടാ... അറിഞ്ഞില്ല.

...............

കുറച്ച്‌ ഒഴിവു സമയം കിട്ടിയപ്പോഴാ നിന്റെ ബ്ലോഗ്‌ വായിക്കാം എന്ന സാഹസത്തിനു തുനിഞ്ഞത്‌. ദാസപ്പന്‍ ഇഷ്യൂ വായിച്ചു കഴിഞ്ഞതോടെ കോശിയെപ്പോലെ കുഴഞ്ഞു വീഴുന്ന നിലയിലായി. പിന്നെ സമയമുണ്ടാക്കി വായിച്ചു എല്ലാം... ഇത്തിരി കൂടുതല്‍ സമയമെടുത്തു കേട്ടോ... :)

ഒരു പോസ്റ്റിന്‌ ഒരു ഫുള്ളെന്ന കണക്കില്‍ നീ എണ്ണിക്കൂട്ടി വച്ചോ ഞാന്‍ വരുന്നുണ്ട്‌ ഈ ആഴ്ച്ച. ചുള്ളിക്കാടൊക്കെ പറയുന്ന പോലെ ഒരിയ്ക്കല്‍ എനിയ്ക്കും പറയാമല്ലോ, സാന്‍ഡോസ്‌ എന്നൊരു പ്രസ്ഥാനത്തിന്റെ കൂടെ ഞാനും കള്ളുകുടിച്ചിട്ടുണ്ടെന്ന്‌ ;)

sandoz said...

ദാസപ്പന്‍ ഇഷ്യൂവില്‍ ഇടപെട്ടതിന്‌.....
അജിത്ത്‌...അഭി.....നളന്‍.....
മഴനൂലുകള്‍ എന്നിവര്‍ക്ക്‌...
എന്റെ നന്ദി..സ്നേഹം......

:: niKk | നിക്ക് :: said...

കിടുക്കന്‍ :)

പോക്കിരി said...

വൈകിപ്പോയി മാഷെ, ഒരു പാടു വൈകി.ഇതിനു കമന്റിയില്ലെങ്കില്‍ ദൈവം എന്നെ അവിടെ ചെല്ലുമ്പോള്‍ കുനിഞ്ഞു നിര്‍ത്തി മുതുകിനിട്ടു താങ്ങും. കിടിലന്‍ പോസ്റ്റും ഒടുക്കത്തെ അവതരണവും...
തുടരട്ടെ യാത്ര...

Sapna Anu B.George said...

കലക്കി മോനെ, കലക്കി നീ കപ്പയിട്ടു എന്നു പറയും ഞങ്ങടെ കോട്ടയത്ത്!!!

Bijith :|: ബിജിത്‌ said...

kidu ketto...
njan ningale ivide mazimum perkku ayachu koduthu.
deshyathil vaayana thudangiya manager pinne ettavum potti chirichu enne niranja kannode nokkunnu...
pirichu vidanallayirikkum alle...

സുധി അറയ്ക്കൽ said...

ഇപ്പോൾ പൊതുമരാമർത്തൻ...