Sunday, October 14, 2007

ആണവം

'ടോ പിള്ളേ..മോഹനന്‍ പിള്ളേ...താന്‍ എവട പോയി കെടക്കേടോ....'

'എന്തോ...ദേ വരണമ്മച്ചീ...'

'താനവടെക്കെടന്ന് വിളിച്ച്‌ കൂവാതെ ഇങ്ങോട്ടുവാടോ...താനവടെ എന്തൂട്ടാ ഇത്ര മലമറിക്കണ പണി ചെയ്യണത്‌...'

'ഞനെത്തിപ്പോയീ...രാഹുക്കുഞ്ഞിനെ അപ്പീടീക്കേയിരുന്നമ്മച്ചീ...'

'ശ്ശെന്റെ ഒടേ തമ്പുരാനേ....ഈ ചെക്കനിപ്പഴും ഒറ്റക്ക്‌ ഇടൂല്ലേ...നാണക്കേടാക്കൂല്ലാ....'

'രാഹുക്കുഞ്ഞ്‌ വേണ്ടാന്ന് വച്ചിട്ടാ...വേണോന്ന് വച്ചാ നേരത്തേ തന്നെ ഒറ്റക്ക്‌ ഇട്ടേനേന്ന് ഇന്നാളും കൂടി പറഞ്ഞില്ലേ...ഹോ..അത്‌ കേട്ടിട്ട്‌ എനിക്ക്‌ വന്ന രോമാഞ്ചം ഇപ്പഴും പോയിട്ടില്ലാ..'

'വല്ലോരും അപ്പീടണേന്‌....തനിക്കെന്തൂട്ടിനാണ്‌ രോമാഞ്ചം വരണത്‌....'

'ശ്ശൊ....ഈ അമ്മച്ചിക്ക്‌ ഒന്നുമറിഞ്ഞൂടാ...ഈ കുടുംബത്തിലെ ആര്‌ അപ്പീട്ടാലും ഞങ്ങക്ക്‌ രോമാഞ്ചം വരുമമ്മച്ചീ...അതോര്‌ ശീലോയിപ്പോയ്‌..'

'താനാ രോമാഞ്ചോക്കെ ഒന്നൊതുക്കീട്ട്‌ പറമ്പില്‍ പണിക്ക്‌ ആള്‌ വന്നാന്ന് നോക്കീട്ട്‌ വാ...'

'അവര്‌ വരൂല്ലാ അമ്മച്ചീ....അമ്മച്ചീടെ സ്വഭാവം നന്നാവാതെ അവരിനി പണിക്ക്‌ വരുല്ലാന്നാ പറയണേ...'

'കര്‍ത്താവേ...അവരെന്ത്‌ പണിയാ കാണിക്കണേ..ഞാനിനി എങ്ങനെ നന്നാവണോന്നാ അവര്‌ പറയണേ....ചട്ടേം മുണ്ടും മാറ്റി സാരിയുടുക്കണില്ലേ...നല്ല മണിമണി പോലെ അവറ്റേടേം പിള്ളേടേമെക്കെ കൊഞ്ഞിപ്പ്‌ ഭാഷ പറയണില്ലേ...'

'അതല്ലാ കാര്യം...അമ്മച്ചി ആണവം വാങ്ങാന്‍ പോണത്‌ അവര്‍ക്ക്‌ പിടിച്ചട്ടില്ലാ....'

'നുമ്മ ആണവം വാങ്ങണേന്‌ ആര്‍ക്കാണിത്ര സൂക്കേട്‌..'

'ആ കാരാടനും കൂട്ടരും കൂടിയാ എല്ലാരേം കുത്തിപ്പൊക്കി അലമ്പെണ്ടാക്കണത്‌..'

'അലമ്പെണ്ടാക്കാനിത്‌ കമ്മീഷന്‍ വിഴുങ്ങാന്‍ പറ്റണ കേസ്‌ കെട്ടൊന്നുമല്ലല്ലാ....അവരെ ഇങ്ങ്‌ വിളി..ഞാനൊന്ന് ചോദിക്കട്ടെ...'

**********************

'ടാപ്പാ..കാരാടാ..ദേ നിങ്ങളെ അമ്മച്ചി വിളിക്കണ്‌...'

'എന്തൂട്ടിന്‌..അമ്മച്ചിക്ക്‌ വല്ലോം പറയനുണ്ടേ ഇങ്ങട്‌ വരാന്‍ പറ...'

'വല്ല്യ ഗമ കാണിച്ചാ അമ്മച്ചി ഇട്ടിട്ട്‌ പോകും...പിന്നെ ബാക്കി കൊല്ലം പട്ടിണിയാവൂട്ടാ..'

'ഇട്ടിട്ട്‌ പോയാല്‍ ഞങ്ങ മാത്രോല്ലാ...അമ്മച്ചീം പിള്ളേമൊക്കെ പട്ടിണിയാകും...പേടിപ്പിക്കല്ലേ മോഹനന്‍പിള്ളേ..'

'ഒള്ള പണി കളഞ്ഞാ പിന്നെ അടുത്ത പണിക്കാര്‌ ആരാ വരണേന്ന് അറിയാല്ലാ...അവന്മാര്‌ ശൂലം പള്ളക്ക്‌ കേറ്റും....'

'ആ ചിന്ത നിങ്ങക്കും വേണം.
അമ്മച്ചിയോട്‌ പറഞ്ഞേക്ക്‌...അച്ചായന്റെ കൈയീന്ന് എന്ത്‌ കിട്ടിയാലും വാങ്ങൂന്നും പറഞ്ഞിരിക്കേല്ലേ പെണ്ണുമ്പിള്ള...'

'അങ്ങനെ എന്തും വാങ്ങാനിത്‌ കമ്മീഷന്‍ കിട്ടണ പണിയൊന്നുമല്ലല്ല...'

'പിന്നേ..കമ്മീഷന്‍ വാങ്ങാത്ത മൊതലുകള്‌.അമ്മച്ചീടെ കെട്ടിയോന്‍ പണ്ട്‌ പീരങ്കി കച്ചോടത്തില്‍ വാങ്ങിയ കാശ്‌ ചാക്ക്‌ കണക്കിനല്ലേ തട്ടുമ്പൊറത്ത്‌ കെടക്കണത്‌...അപ്പോ പിന്നെ ഈ കച്ചോടം ഇടക്ക്‌ വച്ച്‌ മുക്കിയാലും പെണ്ണുമ്പിള്ളക്ക്‌ ഒന്നൂല്ലാ..അടുപ്പത്ത്‌ അരിവേവും..കാശല്ലേ ഇരിക്കണത്‌...'

'അത്‌ പറയരുത്‌...ആ വര്‍ത്താനം മാത്രം പറയരുത്‌...മറ്റവന്മാര്‌ നുഴഞ്ഞ്‌ വന്നപ്പ അമ്മച്ചീടെ കെട്ടിയോന്‍ വാങ്ങിച്ച പീരങ്കി മാത്രോണ്‌ ശഠേ ശഠേന്ന് കറങ്ങി വെടി വച്ചത്‌.നിന്റേക്കെ പുട്ടിനും ചോനുമൊക്കെ കൊടുത്ത വിട്ട വാണം വടക്കോട്ട്‌ വിട്ടപ്പ തെക്കോട്ടല്ലേ പോയത്‌...ഗുണ്ടാണെങ്കി കത്തിച്ചിട്ട്‌ എറിയണേന്‌ മുന്‍പേ പൊട്ടി നമ്മടെ ആള്‍ക്കാര്‌ തന്നേണ്‌ ചത്തത്‌. അതു കൊണ്ടേ കാശ്‌ വാങ്ങിയെങ്കി കണക്കായിപ്പോയി...'

********************

'ടോ..എണീക്കടോ...ഒറങ്ങീത്‌ മതി..പണ്ടാറടങ്ങാനായിട്ട്‌ താനിനിയൊന്ന് റെസ്റ്റെടുത്തിട്ട്‌ കെടന്നൊറങ്ങ്‌..'

'എന്റെ ലദ്വാനീ..താനൊന്ന് പോയേ...മനുഷേനേ ഒന്നൊറങ്ങാനും സമ്മതിക്കൂല്ലാ...'

'താന്‍ ഇങ്ങനെ കെടന്നൊറങ്ങിക്കോ...കണ്ണിക്കണ്ട നാട്ടിലും മേട്ടിലുമൊക്കെ രഥോമുരുട്ടി കഷ്ടപ്പെട്ട്‌ ഞാനിനീം തനിക്ക്‌ തിന്നാന്‍ തരാട്ടാ....'

'ഇതെന്താ പാടാണ്‌ കര്‍ത്താവേ....എടാപ്പാ നിനക്കിനീം ഉരുട്ടാന്‍ പാടില്ലേ..ഉരുട്ടിക്കിട്ടണത്‌ നീ തന്നെ തിന്നോടാ..ഞാനാ വഴി വരണില്ലായിനി...'

'പഴേ പോലേ ഉരുട്ടലിനൊന്നുമിപ്പൊ മാര്‍ക്കറ്റില്ലാ കാര്‍ന്നോരേ...വല്ലതും പൊളിക്കാന്ന്‌ വച്ചാ..പഴേത്‌ പൊളിച്ചേന്റെ കേസ്‌ കെട്ട്‌ ഇതു വരെ തീര്‍ന്നിട്ടില്ലാ..ഈ വയസ്‌ കാലത്ത്‌ തീഹാറില്‌ പുല്ല്‌ ചെത്തേണ്ടി വരുവോ കര്‍ത്താവേ...'

'പിന്നെന്തൂട്ടാടാ കൂവേ ഒരു മാര്‍ഗ്ഗം...അമ്മച്ചീം കാരാടനും കൂടി ആണവത്തില്‍ അടിച്ച്‌ പിരിയോ...പിരിഞ്ഞാല്‍ കേറി പിടിച്ചോണം...'

'കേറി പിടിക്കാന്‍ ഞാനാര്‌ ജോസപ്പനാ...'

'പ്‌ഭാ.....വൃത്തികെട്ടവനേ...അവര്‌ അടിച്ച്‌ പിരിഞ്ഞാല്‍...ആ ചാന്‍സില്‍ കേറി പിടിക്കണ കാര്യോണ്‌ ഞാന്‍ പറഞ്ഞത്‌...അവര്‌ അടിച്ച്‌ പിരിയോടെയ്‌...'

'എവടന്ന്...അവറ്റക്ക്‌ അറിഞ്ഞൂടേ പിരിഞ്ഞാല്‍ രണ്ടിന്റേം ക്ലാസ്‌ പൂട്ടൂന്ന്...ഇവിടെയിങ്ങനെയൊരു കച്ചോടം ഒള്ളത്‌ കൊണ്ടല്ലേ കാരാടനൊക്കെ...തെക്കന്മാരായ ദാസന്റേം വിജയന്റേമൊക്കെയടുത്ത്‌ കെടന്ന് തെളക്കണത്‌...അല്ലെങ്കി പട്ടി മൈയിന്‍ഡ്‌ ചെയ്യും...'

'അപ്പോ ശിഷ്ട കാലം രാമ രാമ...അല്ലേ ലദ്വാനീ...'

'രാമന്റെ കാര്യം പറഞ്ഞപ്പഴാണ്‌...നമക്ക്‌ രാമന്റെ പാലത്തി കേറി പിടിച്ചാലാ കാര്‍ന്നോരേ...'

'രാമന്റെ പാലോ..അതേത്‌ പാലം...'

'സീതേനെ തട്ടിക്കൊണ്ടുപോയപ്പ..രക്ഷിക്കാന്‍ ലങ്കേലേക്ക്‌ രാമന്‍ പോയ പാലം...'

'സീതേനെ തട്ടിക്കൊണ്ട്‌ പോയാ..ആര്‌..എപ്പ...എന്റെ രക്തം തെളക്കണ്‌....സര്‍ക്കാര്‍ രാജിവയ്ക്കുക...ക്രമസമാധാനം തകര്‍ന്നു...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജി വെക്കുക...അമ്മച്ചി സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്‌...പാവ പിള്ള രാജിവെയ്ക്കുക...'

'നടൂനിട്ട്‌ ഒരു ചവുട്ട്‌ തന്നാലെണ്ടല്ലാ...താന്‍ നാറ്റിക്കേ ഒള്ളല്ലാ...എങ്കില്‍ പിന്നെ സീതേനെ രക്ഷിക്കാന്‍ പട്ടാളത്തിനെ അയക്കണോന്നും പറഞ്ഞ്‌ താനൊരു ധര്‍ണേം കൂടിയിരിയെടോ.എന്റെ കൈപ്പാങ്ങീന്ന് മാറിനിന്നാ തനിക്ക്‌ കൊറച്ച്‌ നാള്‌ കൂടി ജീവിക്കാ...മണകൊണാച്ചന്‍...'

***************

അച്ചായന്റെ കൈയീന്ന് ആണവം വാങ്ങണ കാര്യം തീരുമാനിക്കാന്‍ ഇനീം കിടക്കേല്ലേ സമയം...നീ കെടന്ന് പെടക്കല്ലേടാ കാരാടാ എന്നും പറഞ്ഞ്‌ അമ്മച്ചി കാരാടനെ സമാധാനിപ്പിച്ച്‌ വീണ്ടും തൂമ്പയെടുത്ത്‌ കൈയില്‍ കൊടുത്തു.
ആ പറഞ്ഞത്‌ കാരാടനങ്ങോട്ട്‌ ബോധിച്ചില്ലെങ്കിലും...പണി പോയാല്‍ വംഗനും തെക്കനും മൈയിന്‍ഡ്‌ ചെയ്യേമില്ലാ...ആട്ടേം ചെയ്യുമെന്ന കാര്യമോര്‍ത്തപ്പോള്‍ ഒടക്ക്‌ നിര്‍ത്തി മെല്ലെപ്പോക്ക്‌ സമരം തൊടങ്ങി.

ലദ്വാനി പാലത്തില്‍കേറി നിന്ന് കുറേ ഒച്ചയുണ്ടാക്കീട്ട്‌...രക്ഷയില്ലാന്ന് കണ്ടപ്പോള്‍ പിന്നേം ചൊറി കുത്ത്‌ തുടങ്ങി.

കാര്‍ന്നോര്‌...ആരെങ്കിലും പണിയെടുത്ത്‌ കൊണ്ടുവന്നാല്‍ തിന്നാമെന്നും പറഞ്ഞ്‌ പിന്നേം കിടന്നുറങ്ങി.

മോഹനന്‍ പിള്ള പിന്നേം രാഹുകുഞ്ഞിനെ അപ്പീടീക്കാന്‍ പോയി.

അപ്പോ ആരാ മിടുക്കന്‍...
സംശയോണ്ടാ..അമ്മച്ചി തന്നെ.....

അമ്മച്ചിക്ക്‌ എന്തൂട്ടായാ എന്തൂട്ട്‌ തേങ്ങേണ്‌....
തടീം കരക്കാരടെ...
ആനേം കരക്കാരടെ...
വലിച്ചാലും കാശ്‌....
വലിച്ചില്ലേലും കാശ്‌...

ജെയ്‌ ഹിന്ദ്‌.....

50 comments:

sandoz said...

ചുമ്മാ തോന്നണ ഓരോ ഏനക്കേടേ...ദാ പിടിച്ചോ...
ഒരു പുതിയ ഏനക്കേട്‌...
എന്നു വച്ചാല്‍ പുതിയ പോസ്റ്റ്‌....

Unknown said...

ആണവം തകര്‍ത്തു മോനേ സാന്റോ. അമ്മച്ചിയാരാ മോള്‍? പിന്നെ ലവന്മാര് നുഴഞ്ഞപ്പൊ അമ്മച്ചീടെ കെട്ടിയോന്‍ വാങ്ങിച്ചിട്ട പീരങ്കി തന്നെയാണ് പൊട്ടിയത് എന്ന് പറഞ്ഞത് കറക്ട്. എന്തായാലും കമ്മീഷനടിച്ച് പൊട്ടാത്ത തോക്ക് വാങ്ങുന്നതിലും ഭേദമല്ലേ എന്ന് ആശ്വാസം.

കുറുമാന്‍ said...

'സീതേനെ തട്ടിക്കൊണ്ട്‌ പോയാ..ആര്‌..എപ്പ...എന്റെ രക്തം തെളക്കണ്‌....സര്‍ക്കാര്‍ രാജിവയ്ക്കുക...ക്രമസമാധാനം തകര്‍ന്നു...ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജി ......


ഹ ഹ ഇത് കലക്കി സാന്റോ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോ ആക്ഷേപ് കലക്കി, സ്പെഷലായിട്ട് നടക്കാത്ത ഒരു സ്വന്തം ക്ലൈമാക്സും കൊടുക്കായിരുന്നു.

സഹയാത്രികന്‍ said...

“എങ്കില്‍ പിന്നെ സീതേനെ രക്ഷിക്കാന്‍ പട്ടാളത്തിനെ അയക്കണോന്നും പറഞ്ഞ്‌ താനൊരു ധര്‍ണേം കൂടിയിരിയെടോ.എന്റെ കൈപ്പാങ്ങീന്ന് മാറിനിന്നാ തനിക്ക്‌ കൊറച്ച്‌ നാള്‌ കൂടി ജീവിക്കാ...മണകൊണാച്ചന്‍...“

ഹ ഹ ഹ സാന്‍ഡോസേ... പെടപ്പിച്ചു... രസികന്‍... ബഹുരസികന്‍..
:)

സൂഫി said...

സാന്‍ഡോസ്,
നന്നായിരിക്കുന്നു. ആക്ഷേപഹാസ്യത്തില്‍ നല്ലൊരു ഭാവിയുണ്ട്... എടുത്തലക്കൂ....

മൂര്‍ത്തി said...

ആണവം വാങ്ങീല്ലാന്ന് വെച്ച് ലോകം അവസാനിക്കുകയൊന്നും ഇല്ലാന്ന് മോഹനന്‍പിള്ള പറഞ്ഞതായി പരുന്തുകള്‍ പാടി നടക്കുന്നുണ്ടെന്നു കേട്ടു. അമ്മച്ചിയും അത്തരത്തിലെന്തോ പറഞ്ഞെന്നും കേള്‍ക്കുന്നു..:)

നല്ല തമാശയുണ്ട് സാന്‍‌ഡ്‌സിന്റെ എഴുത്തില്‍..

G.MANU said...

kallakki mashey..

ശ്രീ said...

സാന്റോസെ...
കലക്കീട്ടോ, ആക്ഷേപ ഹാസ്യം.
:)

ഇടിവാള്‍ said...

WAW ! Ugran Gedee ;)

'ടോ..എണീക്കടോ...ഒറങ്ങീത്‌ മതി..പണ്ടാറടങ്ങാനായിട്ട്‌ താനിനിയൊന്ന് റെസ്റ്റെടുത്തിട്ട്‌ കെടന്നൊറങ്ങ്‌..'


Hahaha..CHirichchu Chathu!!!

Rasheed Chalil said...

'പിന്നേ..കമ്മീഷന്‍ വാങ്ങാത്ത മൊതലുകള്‌.അമ്മച്ചീടെ കെട്ടിയോന്‍ പണ്ട്‌ പീരങ്കി കച്ചോടത്തില്‍ വാങ്ങിയ കാശ്‌ ചാക്ക്‌ കണക്കിനല്ലേ തട്ടുമ്പൊറത്ത്‌ കെടക്കണത്‌...അപ്പോ പിന്നെ ഈ കച്ചോടം ഇടക്ക്‌ വച്ച്‌ മുക്കിയാലും പെണ്ണുമ്പിള്ളക്ക്‌ ഒന്നൂല്ലാ..അടുപ്പത്ത്‌ അരിവേവും..കാശല്ലേ ഇരിക്കണത്‌...'

സാന്‍ഡോ അലക്കീണ്ട് ട്ടാ‍ ...

അങ്കിള്‍. said...

സാഡോസേ,

കൊച്ചുത്രേസ്യകുട്ടി ബൂലോഗത്തിറങ്ങിയപ്പോള്‍ കളം മാറ്റി രാഷ്ട്രീയത്തിലോട്ടിറങ്ങിയാ?

ഞാന്‍ ഇപ്പോഴും സാന്‍ഡോസിന്റെ ഫാനാണേ.

ഏതായാലും ആണവം കലക്കി.

അരവിന്ദ് :: aravind said...

"...ഈ വയസ്‌ കാലത്ത്‌ തീഹാറില്‌ പുല്ല്‌ ചെത്തേണ്ടി വരുവോ കര്‍ത്താവേ.."

ഡാ സാന്റൊ ലദ്വാനി കര്‍ത്താവേന്ന് വിളിച്ചെന്നറിഞ്ഞാ .....ചിറ്റിലപ്പള്ളിപ്പിതാവിന് പണീണ്ടാക്കരുത് ട്ടാ.. :-)

തകര്‍ത്തിരിക്കണ് സാന്റോ!

കൊച്ചുത്രേസ്യ said...

ആക്ഷേപഹാസ്യം കലക്കി.

ഇത്രേം കാലം സാന്‍ഡോസിന്‌ നാട്ടുകാരുടെ കയ്യീന്നുള്ള അടി മാത്രം പേടിച്ചാല്‍ മതിയായിരുന്നു. ഈ പോസ്റ്റോടു കൂടി ഇന്ത്യ മുഴുവന്‍ ഓടിനടന്ന്‌ അടി വാങ്ങാനുള്ള ലക്ഷണം കാണാനുണ്ട്‌ :-)

ഡാലി said...

എല്ലാവര്‍ക്കിട്ടും കൊട്ടിയുള്ള എഴുത്തു കൊള്ളാം.
ഡയലോഗ് തമാശയാണ് രസം.

Murali K Menon said...

കലക്കീട്ടാ...കൊടുകൈ (വിയറ്റ്നാം കോളനീലെ ശങ്കരാടി പറഞ്ഞതുപോലെയല്ല കെട്ടോ)

Kaithamullu said...

സാന്‍ഡോസേ,

ചിരിച്ച് ചിരിച്ച് പരിപ്പെളക്കിക്കളഞ്ഞല്ലോ ടാ നീ!

ഓര്‍ത്തോര്‍ത്ത് ചിരിയോ ചിരി:

-...ഈ കുടുംബത്തിലെ ആര്‌ അപ്പീട്ടാലും ഞങ്ങക്ക്‌ രോമാഞ്ചം വരുമമ്മച്ചീ...അതോര്‌ ശീലോയിപ്പോയ്‌..

-'കേറി പിടിക്കാന്‍ ഞാനാര്‌ ജോസപ്പനാ...'

എന്ത് ചെത്താ ചെത്തീരിക്കണത് സാന്‍ഡോ മോനേ!

ഗുപ്തന്‍ said...

ന്റ സാന്‍ഡോപ്പാ.. കൊട്ടുന്നെങ്കി നീ തന്നെ കൊട്ടണം.. ദാസപ്പന്‍ ഇഷ്യൂകഴിഞ്ഞ് തലയറഞ്ഞു ചിരിച്ച പോസ്റ്റ് :)

ന്നാലും ആ മോഹനന്‍പിള്ളക്കു കൊടുത്ത പണി അല്പം കൂടിപ്പോയീട്ടാ‍ാ.. അങ്ങേരൊരു പാ‍വല്ലേ...

K.P.Sukumaran said...

ലക്ഷണമൊത്ത ആക്ഷേപഹാസ്യം ! നന്നായിട്ടുണ്ട് , വായിച്ച് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല !!

Unknown said...
This comment has been removed by the author.
Unknown said...

കലക്കി സാന്‍ഡോസേ .....

കണ്ണൂസ്‌ said...

സാന്റോ.. ജില്‍ജില്‍ പോസ്റ്റ്. തകര്‍ത്തു!!

ഉപാസന || Upasana said...

രാഷ്ടീയമൊക്കെ അറിയാമല്ലോ അല്ലേ..?
നടക്കട്ടെ
:)
ഉപാസന

Dinkan-ഡിങ്കന്‍ said...

അമറന്‍ ആക്ഷേപഹാസ്യം സാന്‍ഡൊസേ :)

സുന്ദരന്‍ said...

അമ്മച്ചിക്ക്‌ എന്തൂട്ടായാ എന്തൂട്ട്‌ തേങ്ങേണ്‌....
തടീം കരക്കാരടെ...
ആനേം കരക്കാരടെ...
വലിച്ചാലും കാശ്‌....
വലിച്ചില്ലേലും കാശ്‌...
....
...
നിങ്ങക്ക്‌വേണ്ടാങ്കി ഇങ്ങാട് പാര്‍സലുചെയ്തേരെ....
ഞങ്ങ അമ്മച്ചീനെ പൊന്നുപോലെ നോക്കിക്കോളാം...

Mr. K# said...

ഏനക്കേട് തകര്‍ത്തു :-)

സൂര്യോദയം said...

സാന്റോസേ... സൂപ്പര്‍ ഡ്യൂപ്പര്‍... തകര്‍പ്പന്‍.. :-)

SUNISH THOMAS said...

kollam
:)

ദിലീപ് വിശ്വനാഥ് said...

കിടിലന്‍...

ആണവം തകര്‍ത്തു.

പ്രിയംവദ-priyamvada said...

സന്‍ഡൊാസ്‌ പഴയ ഫോമിലാവുന്നുണ്ടു:-)

Visala Manaskan said...

ഹഹഹ... അടിപൊളി ഷ്ടാ.. കലക്കീട്ട്ണ്ട്‌ട്ടാ..
സൂപ്പറ് ഡ്യൂപ്പര്‍

asdfasdf asfdasdf said...

ഇത് കലക്കീണ്ട് സാന്‍ഡോ !!

സുല്‍ |Sul said...

ഹഹഹ
മണുകുണൂസാ (സാന്‍ഡോ) ഇതടിച്ചു പരത്തിക്കളഞ്ഞല്ലോഡൈ :)

സൂപ്പര്‍
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

kalakki saandooo :)

sandoz said...

അമ്മച്ചി ആന്‍ഡ്‌ ഗ്യാങ്ങിന്റെ ഒപ്പം ആട്ടം കണ്ടതിനു...
ദില്‍ബന്‍..കുറൂസ്‌..ചാത്തന്‍..
സഹയാത്രികന്‍..സൂഫി..മൂര്‍ത്തി..
ജി.മനു..ഇടിഗഡി..ശ്രീ..
ഇത്തിരി..അരവി..അങ്കിള്‍..
ത്രേസ്യ...ഡാലി..മുരളിച്ചേട്ടന്‍..
കൈത..മനു..ഹനുമാന്‍..
അഞ്ചരക്കണ്ടി..കണ്ണൂസ്‌..
ഉപാസന..ഡിങ്കന്‍...സുന്ദരന്‍..
കുതിരവട്ടന്‍..സൂര്യോദയം..
സുനീഷ്‌..വാത്മീകി..പ്രിയംവദ..
വിശാലന്‍..മേനന്‍..സുല്‍..
ഉണ്ണിക്കുട്ടന്‍....എന്നിവര്‍ക്ക്‌
നന്ദി..നമസ്കാരം....

krish | കൃഷ് said...

"മോഹനന്‍ പിള്ള പിന്നേം രാഹുകുഞ്ഞിനെ അപ്പീടീക്കാന്‍ പോയി.

അപ്പോ ആരാ മിടുക്കന്‍...
സംശയോണ്ടാ..അമ്മച്ചി തന്നെ....."

ഹാസ്യത്തിന്‍റെ മാലപ്പടക്കം പൊട്ടീര് കഴിഞ്ഞ് ഇപ്പോള്‍ ഹാസ്യത്തിന്‍റെ അണുബോംബ് തന്നെ ഇട്ട് പൊട്ടിക്കലാണോ..സാന്‍റോ..
കലക്കീട്ട്‌ണ്ടറാ..

വാളൂരാന്‍ said...

എനിക്കിതുവായിച്ചിട്ട് രോമാഞ്ചം വരുന്നേയ്....

കാളിയമ്പി said...

തടീം കരക്കാരുടേ
ആനേം കരക്കാരുടേ
വലിച്ചാലും വലിച്ചില്ലേലും..എന്റെ സാന്റോ..

ലാത്സലാം..കൊല്ല്..

ദാണ്ടെ പിന്നെദാ സുന്നരന്‍ പറാഞ്ഞിരിക്കുന്നത് കേട്ടില്ലേ . മനസ്സിനക്കരേല് അമ്മച്ചീനെ ജയറാം നോക്കണപോലെ അമ്മച്ചീടേ സ്വദേശത്ത് തന്നെ കൊണ്ട് പോയി നോക്കാംന്ന്..സുന്നരാ ഒന്ന് കൊണ്ട് പോകൂ..ആ പിള്ളമാരേം കൊണ്ട്വക്കോ..

(പിന്നേ മോഹനം പിള്ളേനേക്കെയായി അങ്ങോട്ട് ചെല്ല്.. കോളിയോണിയണ്ണന്മാര് ഇതിന്നുമിന്നലേമൊന്നും തൊടങ്ങിയതല്ല.)

Inji Pennu said...

“ഇതെന്താ പാടാണ്‌ കര്‍ത്താവേ..” ഹ്ഹ്! ഇങ്ങിനെ ലദ്വാനീം കൂട്ടരും പറഞ്ഞോ? ഹ്ഹ്! അത് വായിച്ചിട്ടാണ് കൂടുതല്‍ ചിരിച്ചത്...

vimathan said...

“'ശ്ശൊ....ഈ അമ്മച്ചിക്ക്‌ ഒന്നുമറിഞ്ഞൂടാ...ഈ കുടുംബത്തിലെ ആര്‌ അപ്പീട്ടാലും ഞങ്ങക്ക്‌ രോമാഞ്ചം വരുമമ്മച്ചീ...അതോര്‌ ശീലോയിപ്പോയ്‌..'” സാന്റോ, തകര്‍പ്പന്‍!

sandoz said...

ആണവം ചര്‍ച്ചയില്‍ പങ്കെടുത്തതിനു...
കൃഷ്‌..അംബി..വാളൂരാന്‍..
ഇഞ്ചി...വിമതന്‍..
എന്നിവര്‍ക്ക്‌..നന്ദി..നമസ്കാരം...

ശിശു said...

എപ്പഴും ഞാന്‍ വൈകും..കഷ്ടം തന്നെ എന്റെ കാര്യം..

പക്ഷെ വൈകിയാണെങ്കിലും എല്ലാം വായിക്കും, അത് ശീലമാണ്..
ഇനി എനിക്ക് പറയാന്‍ ബാക്കിയൊന്നുമില്ല, സാന്റൊ..
ആണവം തകര്‍ത്തു..
ഞമ്മടെ കാരാടനെ തൊട്ടുകളിക്കല്ലേ മോനെ.. ങാ..
ദാസപ്പനും വിജയപ്പനും ഓരോന്ന് നോക്കിയിരിക്കുവാ പണിയാനായിട്ട്.. അതിന്റെടക്ക്...വെറുതെ പണിയാകും..

പ്രയാസി said...

ആളെപിടിയില്ലാത്തോണ്ടു ചെറുതയൊന്നു അന്വേഷിച്ചു..മണം പിടിച്ചു പോയാ മതീന്നു പറഞ്ഞു..ഒട്ടും ബോധോല്ലെങ്കിലും കിണ്ണം കാച്ചിയ എഴുത്തു മച്ചൂ..
സൂപ്പര്‍‌ര്‍‌ര്‍..
പിള്ളേര്‍ക്കൊക്കെ ഓരൊ കുപ്പി കൊടുത്തിട്ടു ഒരു സ്പിരിറ്റു ലോറീം കൊണ്ടു വരണുണ്ടു ഞാന്‍..:)

തെന്നാലിരാമന്‍‍ said...

എന്റെ ഗഡീ....ഇതും പെടച്ചൂട്ട്ടാ...ശരിക്കും തകര്‍ത്തു...

sandoz said...

അമ്മച്ചിയേം കൂട്ടരേം കാണാന്‍ എത്തിയതിനു...
ശിശു...തെനാലി..പ്രയാസി..
എന്നിവര്‍ക്ക്‌..നന്ദി..നമസ്കാരം...

ഏറനാടന്‍ said...

സാന്‍‌ഡൂസേ ഒത്തിരിനാളുകള്‍ക്കൊടുവില്‍ വയറിളകിച്ചിരിച്ചുപോയെടാ.. വെറും ഡയലോഗിലൂടെ കഥ പറയുന്ന ശൈലിക്ക് അഭിനന്ദനങ്ങള്‍..

തമനു said...

സാന്‍ഡപ്പാ...

യിപ്പോഴാണ് കാണേണത്.... ... ഞെരിച്ചേക്ക്ണ്..

നല്ലാ ചിരിച്ച് ...:)

sandoz said...

ആണവം കണ്ടതിനു..
തമനു..ഏറനാടന്‍ എന്നിവര്‍ക്ക്‌ നന്ദി..നമസ്കാരം...

Anonymous said...

ഏറ്റവും നല്ല ആക്ഷേപഹാസ്യം എഴുതുന്നതു ഒരു പക്ഷേ താനാരിക്കും ഇഷ്ട്ടാ..

നമിക്കുന്നു :)

സുധി അറയ്ക്കൽ said...

സുൽ സുൽ സുൽ.