Wednesday, April 23, 2008

ഹവീല്‍ ദാര്‍ പാപ്പച്ചന്‍ സിങിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

1945....
ഗാന്ധിജി അന്ന് തെക്കന്‍ പ്രദേശങ്ങളില്‍ പര്യടനത്തിലായിരുന്നു....
നെഹ്രു വടക്കന്‍ പ്രദേശങ്ങളിലും...
സീതാറാം കേസരി പടിഞ്ഞാറും...
കരുണാകരന്‍ കിഴക്കും.
അന്ന് മുരളി 'ബഡ്ജറ്റില്‍ 'പോലും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.
അല്ലെങ്കില്‍ അച്ഛന്‍‍ അധികം കിഴക്കോട്ട് പോണ്ടാന്ന് മുരളി പറയുമായിരുന്നു.

**********

ഓച്ചന്തുരുത്ത് തെക്കേനടയില്‍ കുട്ടപ്പന്റേയും വടക്കേനടയില്‍ അമ്മിണിയുടേയും മകനായി
ഞാന്‍ ജനിച്ച് വീണ സമയം എന്റെ മാതാവ് അമ്മിണി നെല്ല് കുത്തുകയായിരുന്നു.
അപ്പൂപ്പന്‍ നാണു വീടിനു പുറത്തിരുന്ന് പല്ല് കുത്തുകയും....
അമ്മൂമ്മ പ്ലാവില കുത്തുകയും ആയിരുന്നു.
ഉരലിലേക്ക് പ്രസവിച്ച് വീണ എന്നെ മാറ്റിക്കിടത്തിയിട്ട് നെല്ല് കുത്ത് തുടര്‍ന്ന എന്റെ മാതാവ്...നെല്ല് കുത്ത് തീര്‍ന്നതിന് ശേഷം മാത്രമാണ് മറ്റുള്ളവരോട് വിവരം പറഞ്ഞത്.

************

ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടാന്‍ ഒരു ധീരജവാന്‍ ഓച്ചന്തുരുത്ത് ഏരിയയില്‍ എവിടെയോ പിറന്നേക്കും എന്ന് ലോക പ്രശസ്ത ജ്യോത്സന്‍ റിച്ചാര്‍ഡ് വെള്ളാപ്പള്ളി ഗണിച്ചതനുസരിച്ച്....
ഓച്ചന്തുരുത്തിന്റെ ചുമതലയുണ്ടായിരുന്ന സര്‍ ബെന്റ്ലി സായിപ്പ്...
ഗര്‍ഭിണികളുടെ കണക്കെടുപ്പ് നടത്തുന്ന സമയമായിരുന്നു അത്.പക്ഷേ അന്വേഷിച്ച് പിടിച്ച് വന്നപ്പോള്‍ നാട്ടില്‍ ഒരു ഗര്‍ഭിണി മാത്രം.അത് ഓച്ചന്തുരുത്ത് വടക്കേനടയിലെ അമ്മിണി ആയിരുന്നു.
ഒരു പട്ടാളക്കാരനേ ഗര്‍ഭത്തിലേ നശിപ്പിക്കാന്‍ സായിപ്പ് കണ്ടുപിടിച്ച വിദ്യ അമ്മിണിക്ക് വിഷം നല്‍കുക എന്നായിരുന്നു.
ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ പാല്‍ എന്ന നിയമം ഉടനടി പാസാക്കുകയും...
ഓച്ചന്തുരുത്തിലെ ഏകഗര്‍ഭിണിയായ അമ്മിണിക്ക് പാല്‍ നല്‍കി കൊണ്ട് ആ സംരംഭം ബെന്റ്ലി സായിപ്പ് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.
പക്ഷേ വിഷം കലര്‍ത്തിയ പാല്‍ അവിടെ വച്ച് കുടിക്കാതെ...
'ഞാനിതെന്റെ വീട്ടില്‍ കൊണ്ടോയി കുടിച്ചോളാം സായിപ്പേ..'എന്നും പറഞ്ഞ് അമ്മിണി പാല്‍ വീട്ടിലേക്ക് കൊണ്ടുവന്നു.
പാല്‍ മേശപ്പുറത്ത് വച്ച് അമ്മിണി കുളിക്കാന്‍ പോയ നേരത്ത്....
ഇവളങ്ങനെ പാലു കുടിച്ച് രസിക്കണ്ടായെന്നും പറഞ്ഞ് നാത്തൂന്‍ ലീലാമ്മ പാലെടുത്ത് കുടിക്കുകയുംഇഹലോകവാസം വെടിയുകയും ചെയ്തു.
അങ്ങനെ ബ്രിട്ടീഷുകാരുടെ അതിക്രൂരമായ പദ്ധതിയില്‍ നിന്ന് രക്ഷപെട്ട് ആ ഗര്‍ഭം വിജയിക്കുകയും...
പാപ്പച്ചന്‍ സിങ് എന്ന ഞാന്‍ ഈ ഭൂമിയില്‍ ജനിച്ച് വീഴുകയും ചെയ്തു.

************

കഷ്ടപ്പാടുകളോട് പടവെട്ടി ആയിരുന്നു എന്റെ ബാല്യകാലം.
പടവെട്ടി പടവെട്ടി അടുത്ത പറമ്പിലെ വാഴവെട്ടിയപ്പോള്‍ അവരെന്നെ വെട്ടി.അമ്പലപ്പറമ്പിലെ തേങ്ങാക്കുല വെട്ടിയപ്പോള്‍ നാട്ടുകാരു വെട്ടി.കാശ് തട്ടിയപ്പോള്‍ പോലീസുകാര് എടുത്തിട്ട് തട്ടി.
അങ്ങനെ പടവെട്ടി പടവെട്ടി മടുത്ത്....
ഞാനെന്റെ സംഭവബഹുലമായ ബാല്യകാലം ഓച്ചന്തുരുത്തില്‍ഉപേക്ഷിച്ച് മദ്രാസിലേക്ക് കള്ളവണ്ടി കേറുകയും.
എന്റെ കയ്യിലിരുപിന്റെ ഗുണം കൊണ്ട് അല്ലെങ്കില്‍ ജീനിന്റെ ഗുണം കൊണ്ട് പട്ടാളക്കാരന്‍ ആവുകയും ചെയ്തു.

****************

എന്റെ പിതാവ് കുട്ടപ്പന്‍ ഒരു വെടിക്കെട്ടുകാരന്‍ ആയിരുന്നു.
നാടിന്റെ നാനാപ്രദേശങ്ങളില്‍ അങ്ങേര്‍ ഓടി നടന്ന് വെടിവച്ചു.താവിന്റെ വെടിവയ്പ്പിന്റെ പ്രശസ്തി നാടെങ്ങും പരന്നതിനെ തുടര്‍ന്ന് പല പൂരക്കമ്മറ്റിക്കാരും നേരിട്ട് വീട്ടില്‍ വന്ന്....
വെടിക്കെട്ട് പിതാവിന് ഏല്‍പ്പിച്ചുകൊടുത്തിരുന്നു.
അതാണ് ഞാന്‍ നേരത്തെ പറഞ്ഞ ജീന്‍.
അതായത് പിതാവിനും വെടിവെപ്പ്...
എനിക്ക് പട്ടാളത്തിലും വെടിവെപ്പ്.
*************

'ഹലോ...ഹലോ...ഹവീല്‍ദാര്‍ പാപ്പച്ചന്‍ സിങല്ലേ..നിങ്ങള്‍‍ക്ക് കേള്‍ക്കാമോ....ഓവര്‍..ഓവര്‍..'
'പിന്നെ കേള്‍‍ക്കാണ്ടിരിക്കാന്‍ ഞാനെന്താ പൊട്ടനാ....ആരാണ്ട്രാ കഴുവേറ്ട മോനേ അപ്പറത്ത്.....
ഇവനിത്തിരി ഓവറാണെട്ടാ...'

'ഞാനാണ്..ക്യാപ്റ്റന്‍ നാണു....ഓവറാക്കരുത്..'

'അയ്യോ...സാറാരുന്നാ...എന്താ സാറെ ഈ പാതിരാക്ക്.....ഇതിത്തിരി ഓവറായിപ്പോയി..'

'ഹവീല്‍ദാര്‍ ‍ പാപ്പച്ചന്‍ സിങ്...എല്ലാം റെഡിയല്ലേ...
നമുക്കുടനേ തുടങ്ങണം....
നീയല്ലേലും ഇത്തിരി ഓവറാ....'

'എല്ലാം റെഡിയാണ് സാര്‍...കുപ്പിയും ടച്ചിങ്സുമെല്ലാം റെഡി.
പക്ഷേ സോഡ സാറ് കൊണ്ടുവരണം...ഇത് ഓവറാകും..'

'എന്ത് കുപ്പിയോ...എന്റെ പൊന്നു ഹവീല്‍ദാരേ താനെന്ത് തേങ്ങയാണീ പറയണത്.
ഞാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ആക്രമിക്കാന്‍ നിങ്ങളുടെ ട്രൂപ്പ് റെഡിയല്ലേ എന്നാണ് ചോദിച്ചത്...
ഒടുക്കത്തെ ഒരു ഓവവറ്....'

'അതാരുന്നാ....ഞാന്‍ വിചാരിച്ച്....ശ്ശെ...ഓവറായി നാറി...'

'താനെന്ത് വിചാരിച്ചെന്നാ....താനിപ്പോ എവിടെയാ...
നമ്മുടെ ട്രൂപ്പിലെ ബാക്കി ആള്‍ക്കാരെവിടെ...
കര്‍ത്താവേ..ഇതിന്റെ പേരും ഓവര്‍ എന്നാണാ...'

'ഞാനിവിടെ ലഡാക്ക് മുക്കിലെ വളവിലുള്ള കാര്‍ത്ത്യായനീടെ ഷാപ്പില്‍...
ബാക്കിയുള്ളോരൊക്കെ ഫീസായി...എല്ലാം ഓവറാ...'

'എന്ത്....ലഡാക്ക് മുക്കില്‍ ഞാനറിയാത്ത ഷാപ്പോ...
അതും ഒരു കാര്‍ത്ത്യായനി നടത്തുന്ന ഷാപ്പോ...
സാധനം ഓവര്‍ സൈസ് ആണോ ഹവീല്‍ദാരേ...'

'സാറിങ്ങ് പോരെ...നമുക്കിവിടെ ഇരുന്ന് യുദ്ധതന്ത്രം ചര്‍ച്ച ചെയ്യാം...
പറ്റിയ ഏരിയ ആണണ്ണാ ഇവിടെ....മൊത്തം ഓവറായി...'

************

‘ക്യാപ്റ്റോ...ടോ ക്യാപ്റ്റോ..എണിക്കടോ...
ഇയാളെന്ത് കെടപ്പാണ് കെടക്കണത്...ഷാപ്പിലെ സാധനോം തീര്‍ന്ന് വെളക്കുമൂതി...ടോ ക്യാപ്റ്റോ...'

‘ങേ..ങേ...എന്താ എന്താണ്....എന്താ പറ്റീത് ...
പാകിസ്ഥാന്‍ സൈന്യം ഇങ്ങെത്തിയോ...
വെടിവച്ചിടടാ എല്ലാത്തിനേം...’

‘പിന്നേ..വെടിവയ്ക്കാന്‍ പറ്റിയ കോലോം...
എണീറ്റ് നടക്കാന്‍ പറ്റണില്ലാ.അപ്പഴാ വെടിവക്കണത്....
സാറേ..സാധനം തീര്‍ന്ന്....’

‘അതിനിപ്പോ എന്തു ചെയ്യൂടോ...ഈ പാതിരാക്ക് സാധനം എവിടെ കിട്ടാനാണ്...’

‘വിളിച്ച് പറ സാറേ ഹെഡ് ക്വാട്ടേഴ്സിലേക്ക്...’

‘അത് വേണോ...’

‘സാധനം വേണോങ്കില്‍ മതി...’

‘ശരി വിളിച്ച് നോക്കാം....‘

**************

‘ഹലോ..ഹലോ..ഞാന്‍ ക്യാപ്റ്റന്‍ നാണു...
മേജര്‍ വര്‍ക്കിയോടൊന്ന് സംസാരിക്കണം..’

‘യേസ്..മേജര്‍ ഹിയര്‍...
എന്താണ് ക്യാപ്റ്റന്‍..അതിര്‍ത്തിയില്‍ എന്തുണ്ട് വിശേഷം..’

‘പിന്നേ..അതിര്‍ത്തിയില്‍ ഭയങ്കര വിശേഷോല്ലേ.
താന്‍ വല്യ കൊണവതിയാരം അടിക്കാതെ ഒരു പെട്ടി ഹണീബീ ഫുള്ളിങ് അയക്ക്...
അല്ലേല്‍ മനുഷ്യനിവിടെ തണുത്ത് ചാകും..’

‘ക്യാപറ്റന്‍ ഡീസന്റായിട്ട് സംസാരിക്കണം...
അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ എനിക്ക് നടപടി എടുക്കേണ്ടി വരും...’

‘പിന്നേ..ഇയാളങ്ങ് ഒലത്തും...
എനിക്കെതിരെ നടപടി എടുത്താല്‍ തന്നെ ഞാന്‍ തന്റെ വട്ടാപ്പാറേലെ
വീട്ടില്‍ കേറി വെട്ടും.
കുന്നമംഗലത്തല്ലേ തന്റെ ഭാര്യ വീട്..അവടെ കേറി ഞാന്‍ നെരപ്പാക്കും..’

‘ടാ ക്യാപ്റ്റന്‍ തെണ്ടീ..ഡീസന്റായിട്ട് സംസാരിക്കടാ പന്നീ..
അല്ലേല്‍ ഇടിച്ച് നിന്റെ പള്‍സര്‍ ഞാനെളക്കും...’

************

ക്യാപ്റ്റനും മേജറും തമ്മില്‍ ഉടക്കിയതിനു ശേഷം...
ല‍ഡാക്ക് അറ്റാക്കിന്റെ ചുമതല എനിക്ക് വന്നു ചേര്‍ന്നു.
പക്ഷേ പാറ്റണ്‍ ടാങ്ക് ലഡാക്കിലെ കൊക്കയില്‍ മറിഞ്ഞ് കാണാതായതിനെ തുടര്‍ന്ന്..
യുദ്ധം പരാജയപ്പെടുമെന്ന അവസ്ഥയില്‍..
മറ്റു റെജിമെന്റിലെ ആമ്പിള്ളേര്‍ വരികയും കഷ്ടിച്ച് യുദ്ധം ജയിക്കുകയും ചെയ്തു.
പാറ്റണ്‍ ടാങ്ക് നഷ്ടപ്പെട്ടതല്ലാ...
കാര്‍ത്ത്യായനീടെ ഷാപ്പില്‍ പണയം വച്ച് കള്ള് കുടിച്ചതാണെന്ന ഒരു ആക്ഷേപം
എന്റെ പേരില്‍ ഈ സമയത്ത് ഉയര്‍ന്ന് വരികയുണ്ടായി.
ഞാന്‍ വളരെയധികം ഡീസന്റായത് കൊണ്ട് ആ ആക്ഷേപം പറഞ്ഞ് പരത്തിയ
പന്നിയെ ഈ ആത്മകഥയിലൂടെ നാറ്റിക്കുന്നില്ല.

***************

ടെലഗ്രാം എന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലായിരുന്നു.
ചുമ്മാ പോയതാ....
ചുമ്മാ ബംഗ്ലാദേശ് അതിര്‍ത്തി വരെ പോണതിന് വായനക്കാര്‍ക്ക് വല്ല വിരോധോണ്ടോ...
വിരോധമുള്ളവന്‍ ഇങ്ങോട്ട് വാടാ...
നിന്റെ എടപാട് ഞാന്‍ തീര്‍ത്ത് തരാടാ പ......
വേണ്ട...ഞാന്‍ ഡീസന്റാണല്ലോ...

എന്റെ പിതാവ് കുട്ടപ്പന്‍ മരിച്ചു എന്നായിരുന്നു ആ ടെലഗ്രാമില്‍.
വെടിക്കെട്ടുകാരനായ പിതാവിന്റെ നിശ്ചലമായ ശരീരത്തില്‍ കിടന്ന് എന്റെ മാതാവ് അമ്മിണി നെഞ്ച് പൊട്ടി
കരഞത് ഇപ്പോഴും എന്റെ കണ്ണിലുണ്ട്...
എന്റെ കാതിലുണ്ട്.

‘എന്തോരം വാണം വിട്ട കൈയ്യാണിതേ...
ഏതൊക്കെ നാട്ടില്‍ പോയി വെടിവച്ച ദേഹമാണിതിങ്ങനെ അനങ്ങാണ്ട് കിടക്കണതെന്റെ
ചിറ്റിലപ്പള്ളി വി-ഗാര്‍ഡ് മാതാവേ...’

**************

മലയാളിയായ എനിക്ക് എങ്ങനെ സിങ് എന്ന പേര് വാലായി വീണു എന്ന്....
എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു.
മരണക്കിടക്കയില്‍ കിടന്ന് എന്റെ മാതാവ് ആ രഹസ്യം വെളിപ്പെടുത്തി.

പഞ്ചാബിലെ ഒരു അമ്പലത്തില്‍ വെടിക്കെട്ടിനു പോയ എന്റെ പിതാവ് അഞ്ച് കൊല്ലമായിട്ടും മടങ്ങി വന്നില്ല.
അഞ്ചാം കൊല്ലം മാതാവ് എന്നെ പ്രസവിച്ചപ്പോള്‍ പിതാവിന്റെ സ്മരണാര്‍ഥം സിങ് എന്ന സര്‍ നെയിം
കൂട്ടിചേര്‍ക്കുകയായിരുന്നു.
ഇന്നത്തെ പോലെ സാറ്റലൈറ്റ് യുഗമൊന്നുമല്ലല്ലോ അന്ന്.
ഇന്ന് കൊച്ചീലിരുന്ന് എന്റര്‍ കീ അമര്‍ത്തിയാല്‍‍ ഉഗാണ്ടയില്‍ ഇരട്ടക്കുട്ടികളെ
പ്രസവിക്കും.
അങ്ങനെ ആധുനിക യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ....
എന്തിന്..പിതാവിന്റെ പോലും സഹായമില്ലാതെ
എന്നെ പ്രസവിച്ച് പോറ്റി വളര്‍ത്തിയ
എന്റെ വീര മാതാവിന് എന്റെ വക ഒരു സല്യൂട്ട്.

ധീര പിതാവേ...കുട്ടപ്പാ...
തനിക്ക് ഞാന്‍ വച്ചിട്ടുണ്ടടോ...

41 comments:

sandoz said...

മാസങ്ങളുടെ ഇടവേളക്ക് ശേഷം ഒരു പോസ്റ്റ്...
അനുഭവിക്കിന്‍ കൂട്ടരേ....
അനുഭവിക്കിന്‍....

Rasheed Chalil said...

ഒരു തേങ്ങ നിനക്കിരിക്കട്ടേ... ഇനിയാവാം വായന...

ഇനി തേങ്ങ വേണ്ടാന്ന് പറഞ്ഞാല്‍ എനിക്ക് തേങ്ങേണ്... :)

sreeni sreedharan said...

ശൂഊഊഊഊ ഠേ!!

Rasheed Chalil said...

സാന്‍ഡോ.....

Mubarak Merchant said...

പോര മോനേ..
അലമ്പ് തീരെ കുറഞ്ഞ് പോയി.
നീ മസ്ക്കറ്റിലായോണ്ടാവും അല്ലേ? :)

NITHYAN said...

ഹാസ്യം എഴുതുന്നുണ്ടെങ്കില്‍ ഇങ്ങിനെയെഴുതണം എന്നു പറയാന്‍ തോന്നുന്നു.
എവിടെയും കൃത്രിമത്വമില്ലാത്ത സ്‌ച്ഛന്ദമായ പ്രവാഹം. വാക്കുകള്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ പര്യാപ്‌തം. നല്ല കൈയ്യൊതുക്കവും. അനാവശ്യമായ ഒരു പദം പോലും എവിടെയും കാണാനില്ല. മൊത്തത്തില്‍ സാന്‍ഡോസ്‌ ഒരു വെടിക്കെട്ടിന്റെ സുഖം.
nithyank@gmail.com

asdfasdf asfdasdf said...

അനുഭവിച്ചു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോ നീ ഒന്നല്ലഡാ രണ്ടാ രണ്ട് ഡബിളു സാന്‍ഡോ..

“എന്റെ പൊന്നു ഹവീല്‍ദാരേ താനെന്ത് തേങ്ങയാണീ പറയണത്.
”-- ഉടനടി തിരുത്ത് വേണം “തേങ്ങേണീ” ആ യാ അധികപ്പറ്റാ.

അപ്പോള്‍ ക്യാപ്റ്റന്‍ സാന്‍ഡോ നാണൂ സലാം ... ഹൂ ഈസ് പാപ്പച്ചന്‍?

Sharu (Ansha Muneer) said...

:)...

nandakumar said...

എന്തൂട്ട പെടാ‍ാ... കിടിലം...കിടിലോല്‍ക്കിടിലം... എങ്ങിനെ സാധിക്കുന്നു ഡയലോഗില്‍ മാത്രം ഹാസ്യം ഉണ്ടാക്കന്‍? നിങ്ങള് അപാര സാനം തന്ന്യെസ്റ്റാ..

പൈങ്ങോടന്‍ said...

നല്ല സൊയമ്പന്‍ സാധനം മച്ചൂ.ആനമയക്കി കഴിച്ചിട്ടാ എഴുതീതല്ലേ :)

siva // ശിവ said...

നന്നായി...കേട്ടോ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രൊഫൈലില്‍ കുരിശ് കണ്ടപ്പഴേ തോന്നി , ഇങ്ങനൊക്കെ.

എന്തിറ്റാ അലക്കാത്

ശ്രീ said...

സാന്റോസേ...
കലക്കീട്ടാ... ചിരിപ്പിച്ചു.
:)

jense said...

ente karthaave enthonnokkeyaano ith... ethayalum chirippichu... kalakki sandoz

ഉഗാണ്ട രണ്ടാമന്‍ said...

അനുഭവിച്ചു...:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

“അന്ന് മുരളി 'ബഡ്ജറ്റില്‍ 'പോലും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല“
“‘എന്തോരം വാണം വിട്ട കൈയ്യാണിതേ...
ഏതൊക്കെ നാട്ടില്‍ പോയി വെടിവച്ച ദേഹമാണിതിങ്ങനെ അനങ്ങാണ്ട് കിടക്കണതെന്റെ
ചിറ്റിലപ്പള്ളി വി-ഗാര്‍ഡ് മാതാവേ...’

;-)
ക്വോട്ടാന്‍ തുടങിയാല്‍ ഒരുപാട് ക്വോട്ടാനുണ്ട് സാന്റോസെ...
ഇയാക്കടെ ഒരു കാര്യം!!!
കലക്കി

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ഇന്നാ മോനെ, എന്റെ വക ഒരു തേങ്ങാ.....

Areekkodan | അരീക്കോടന്‍ said...

മനോഹരം.
ഒരു വെടിക്കെട്ടിന്റെ സുഖം അനുഭവിച്ചു...

അരവിന്ദ് :: aravind said...

സാന്‍ഡോ, തകര്‍ത്തു!

നീയാണ് ബൂലോഗത്തിലെ കോമഡി പ്രിന്‍സ്. (കിംഗ് ഞാനാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. വിശാല്‍ ഭ്രാന്താശ്രീ‍ സോറി, ഭ്രാതാശ്രീ വനവാസത്തിനു പോയി, ഞാന്‍ ടിയാന്റെ തേഞ്ഞ രണ്ട് വി കെ സി പാദുകങ്ങള്‍ സിംഹാസനത്തിന്റെ കീഴിലെ വേസ്റ്റ് ബിന്നില്‍ വെച്ചു ഭരിക്കുന്നു ;-))
പണ്ടേ ഞാന്‍ പറഞ്ഞതാണ്, നിന്റെ പോസ്റ്റൊക്കെ അതേ പോലെയെടുത്ത് ഒരു റ്റി വി പ്രോഗ്രാം ഉണ്ടാക്കുകയാണെങ്കില്‍ സൂപ്പര്‍ ഹിറ്റായിരിക്കും! പൈസയുണ്ടെങ്കില്‍ ഞാന്‍ ഉണ്ടാക്കും ട്ടാ. ബുക്ക്ഡ്.

:-)

കുറുമാന്‍ said...

ഞാന്‍ ജനിച്ച് വീണ സമയം എന്റെ മാതാവ് അമ്മിണി നെല്ല് കുത്തുകയായിരുന്നു.
അപ്പൂപ്പന്‍ നാണു വീടിനു പുറത്തിരുന്ന് പല്ല് കുത്തുകയും....
അമ്മൂമ്മ പ്ലാവില കുത്തുകയും ആയിരുന്നു.

ആപ്പാ ആരാണ്ടാ കൈലു കുത്തീരൂന്നത്?

സാന്റോവേ....ചിരിച്ചു മരിഞ്ഞു...

വെടിവക്കുകയാണേല്‍ ഇങ്ങനെ വെക്കണം, അല്ലേല്‍ വെക്കരുത്.

ഉപാസന || Upasana said...

പ്രിയ സാന്‍ഡോയേ,

ഓച്ചന്തുരുത്ത് തെക്കേനടയില്‍ കുട്ടപ്പന്റേയും വടക്കേനടയില്‍ അമ്മിണിയുടേയും മകനായി
ഞാന്‍ ജനിച്ച് വീണ സമയം എന്റെ മാതാവ് അമ്മിണി നെല്ല് കുത്തുകയായിരുന്നു.
അപ്പൂപ്പന്‍ നാണു വീടിനു പുറത്തിരുന്ന് പല്ല് കുത്തുകയും....
അമ്മൂമ്മ പ്ലാവില കുത്തുകയും ആയിരുന്നു.


ആശാനേ നല്ല പുള്ള്..!
സമാസമം..!

‘പിന്നേ..അതിര്‍ത്തിയില്‍ ഭയങ്കര വിശേഷോല്ലേ.
താന്‍ വല്യ കൊണവതിയാരം അടിക്കാതെ ഒരു പെട്ടി ഹണീബീ ഫുള്ളിങ് അയക്ക്...
അല്ലേല്‍ മനുഷ്യനിവിടെ തണുത്ത് ചാകും..’


മസ്കറ്റിലേക്കൊക്കെ അയക്കണങ്കീ കാശൊരുപാട് ആവില്ലേ..?

പോസ്റ്റ് കലക്കി ഭായി.
:-)
ഉപാസന

മൂര്‍ത്തി said...

:)

അഭിലാഷങ്ങള്‍ said...

ഹ ഹ.. ങും... ചിരിപ്പിക്കാന്‍ നീ അല്ലേലും മിടുക്കനാ..

എനിക്ക് പറയാനുള്ളത് എന്താന്ന് വച്ചാ, ലോകം ഉരുണ്ടതായാലും കൊള്ളാം പരന്നതായാലും കൊള്ളാം നീ ഇവിടെയൊക്കെ കിടന്ന് കറങ്ങിയാ മതി. കറങ്ങും എന്ന് ബ്ലോഗ് സബ് ടൈറ്റിലില്‍ മാത്രം പറഞ്ഞാ പോരാ. വലിയ ഇടവേളകളില്ലാതെ പോസ്റ്റണേ..

ഈ പോസ്റ്റ് ഇഷ്ടമായിഷ്ടാ... :-)

sandoz said...

ഹവീല്‍ദാറിന്റെ ഓര്‍മ്മക്കുറിപ്പ് അനുഭവിച്ച...
ഇത്തിരി...പച്ചാളം...ഇക്കാസ്..
നിത്യന്‍..മേനന്‍...ചാത്തന്‍..
ഷാരു..നന്ദകുമാര്‍..പൈങ്ങോടന്‍‍..
ശിവ..പ്രിയ..ശ്രീ...
കുഞ്ഞച്ചന്‍...ഉഗാണ്ട..
കിച്ചു..ചിന്നു..ഓര്‍മ്മകള്‍..
അരവി..അരീക്കോടന്‍..
കുറു...ഉപാസന...മൂര്‍ത്തി..
അഭി...എന്നിവര്‍ക്ക് നന്ദി..
നമസ്കാരം...

G.MANU said...

ഹാവൂ മച്ചാ..
തിരിച്ചെത്തിയല്ലോ..

സംഗതി കിടിലന്‍...
ചിരിച്ചു വശം കെട്ടു.

(എന്തും മാത്രം വാണം.... ആ ലൈന്‍ വേണാരുന്നോ.. അല്ല ഒരു കല്‍കടി പോലൊരു ഫീലിംഗ്.. )

Visala Manaskan said...

സാന്റോസേ ചിരിച്ചു ചുള്ളാ.
:) ഡയലോഗ്സ് ഒക്കെ മെടഞ്ഞു ട്ടാ.

അപ്പോള്‍ ഇനി എന്നാ അടുത്ത വെടിവെപ്പ്? ഇത്ര അധികം ഗ്യാപ്പ് വേണ്ട. വേഗായിക്കോട്ടേ.

ഓഫ്:
അരവിന്ദേ.. ഹഹ.. അപ്പോള്‍ എന്റെ അത് അവിടെയുണ്ടായിരുന്ന് ല്ലേ? ഞാന്‍ ആരെയൊക്കെ തെറ്റിദ്ധരിച്ചു.:)

ഏറനാടന്‍ said...

സാന്‍ഡോസേ, വെടിപൊട്ടിച്ചാണല്ലോ തിരിച്ചുവരവ്. കലക്കി. കൊച്ചീല് മൂന്നാലുമാസം കഴിഞ്ഞപ്പോള്‍ മഞ്ഞുമ്മല്‍ റൂട്ടീപോണ ബസ്സുകള് കാണുമ്പളൊക്കെ നിന്നേം ഈ ബ്ലോഗിനേം ഒക്കെ ഓര്‍ക്കാറുണ്ട് ആയിരുന്നു. ഇനി ഗ്യാപ്പില്ലാതെ ഒരോരോ വെടിപൊട്ടിച്ചോളണം. മുടങ്ങാതെ.

sandoz said...

വിശാലന്‍...മനു..ഏറനാടന്‍...എന്നിവര്‍ക്ക്..
പാപ്പച്ചന്റെ അഭ്യാസങള്‍ കണ്ടതിനു നന്ദി നമസ്കാരം..

yousufpa said...

മസ്കറ്റിലിരുന്ന് എന്‍‌റ്റര്‍ കി അമര്‍ത്തിയതു കൊണ്ടാകും ഉഗാണ്ട രണ്ടാമന്‍ വയറും താങ്ങിപിടിച്ചു നടക്കുന്നത് കണ്ടാര്‍ന്ന്.

ഉഗാണ്ടേ...തമാശിച്ചതാണേ...

സാന്‍ഡോസ്...സംഗതി കിടിലന്‍

krish | കൃഷ് said...

സാന്റോ കുരിശേ, എവടാരുന്നു ഇത്രേം കാലം.
അതിര്‍ത്തിയില്‍ വെടിവെക്കാന്‍ പോയതായിരുന്നോ.
അസ്സല്‍ വെടി.. ഇതാണ് വെടീന്ന് പറണത്!!

:)

krish | കൃഷ് said...

ഈ സാന്റോസിംഗ് എന്ന് പറേണ ആള് ഇജ്ജ് തന്നെയല്ലേ.
:)

Anil cheleri kumaran said...

''ഇന്ന് കൊച്ചീലിരുന്ന് എന്റര്‍ കീ അമര്‍ത്തിയാല്‍‍ ഉഗാണ്ടയില്‍ ഇരട്ടക്കുട്ടികളെ
പ്രസവിക്കും.''
അതു കലക്കി...

shahir chennamangallur said...

സ്റ്റൈലന് ആയിട്ടുണ്ട് . വായിക്കാന് നല്ല ഒഴുക്ക് ഉണ്ടായിരുന്നു.

നവരുചിയന്‍ said...

അയ്യോ അനുഭവിച്ചു വശം കെട്ടു ..... ചിരി തലേല്‍ കേറി എനിക്ക് വട്ടു പിടിച്ചേനെ

Tomkid! said...

വളരെ നന്നായിട്ടുണ്ട് സാന്റോച്ചായോ....ചിരിയുടെ മാലപ്പടക്കം തന്നെ....

sandoz said...

athukkan...krish..kumaran..shahir..tomkid...navaruchiyan...
ennivarkk nandi...namaskaaram..enthinaanennaa..paappachan singine sahicchathinu...

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

sandoz said...

കോപ്പാണ് അയക്കണത്...
ഇനി കുഞ്ഞ് കഥ അയക്കാത്തേന്റെ കുറവേ ഒള്ള്..
എനിക്ക് വേറെ പണീല്ലല്ലാ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു രണ്ടാഴ്ച്ച കൂടുമ്പോഴെങ്കിലും ഇതുപോലെ ഓരോന്ന്‌ പോന്നോട്ടെ

സുധി അറയ്ക്കൽ said...

ഹാ ഹാ. കൊള്ളാം...