Monday, January 08, 2007

തര്‍ക്കാതര്‍ക്കങ്ങള്‍

പ്രിയ മിത്രങ്ങളേ,
കഴിഞ്ഞ മുപ്പത്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മലയാളി ബ്ലോഗേഴ്സ്‌ മീറ്റ്‌ പോലും നടന്നിട്ടില്ലാ എന്നത്‌ ഒരു ഭയങ്കര അത്ഭുതമാണു.ഗള്‍ഫ്‌ മേഖലകള്‍,അമേരിക്കന്‍ സാമ്രാജ്യം,ഇന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍-ഇവയിലൊന്നില്‍ പോലും ഒരു മീറ്റ്‌ നടന്നില്ലാ എന്ന് പറഞ്ഞാല്‍...ഛായ്‌ ലജ്ജാവഹം.
പുതുവര്‍ഷത്തോടനുബന്ധിച്ച്‌ കൊച്ചിയില്‍ ഒരു മീറ്റ്‌ നടത്താന്‍ ഇക്കാസിനു ആഗ്രഹമുണ്ടായിരുന്നു.പക്ഷേ' ഇനി ഹോട്ടലില്‍ പണയം ഇരിക്കാന്‍ ഞാന്‍ ഇല്ലാ' എന്ന പച്ചാളത്തിന്റെ ഒരൊറ്റ ഡയലോഗില്‍ ഇക്കാസ്‌ ഒതുങ്ങി.കഴിഞ്ഞ കൊച്ചി മീറ്റ്‌ ഒരു വന്‍ നഷ്ടമായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഇക്കാസ്‌ കളിച്ച ഒരു കളിയായിരുന്നു ഇതെന്ന് പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്‌. മീറ്റിലെ അതിഥി ആയിരുന്ന ശ്രീജിത്ത്‌, അല്ല ഇത്‌ എന്നോട്‌ പറഞ്ഞതെന്ന് ഞാന്‍ അടിവരയിട്ട്‌ പറയട്ടെ.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട്‌ ഒരു ട്രെന്റ്‌ ആയി മാറിയ തര്‍ക്കങ്ങളിലൊന്നും പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ എനിക്ക്‌ നിരാശയുണ്ട്‌.[വല്ല അഭിപ്രായോം പറയണമെങ്കില്‍ വിവരം വേണം...അത്‌ വേറെ കാര്യം]
അത്‌ കൊണ്ട്‌ ഞാന്‍ എന്റെ സ്വന്തം നിലക്ക്‌, കുറച്ച്‌ വിവാദമായേക്കാവുന്ന വിഷയങ്ങള്‍ ഉടനേ പോസ്റ്റ്‌ ചെയ്യുന്നതാണു. കുറഞ്ഞത്‌ ഒരു മാസമെങ്കിലും ബ്ലോഗില്‍ നിറഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള മൂന്ന് വിഷയങ്ങള്‍ പോസ്റ്റ്‌ ചെയ്യാനാണു എന്റെ ഉദ്ദേശം.
ഒരു വിഷയം ബൂലോഗ ക്ലബ്ബിലും,ഒരെണ്ണം എന്റെ സ്വന്തം ബ്ലോഗിലും പോസ്റ്റ്‌ ചെയ്യുന്നതാണു.പിന്നെയൊരെണ്ണം പോസ്റ്റിന്റെ ലിങ്ക്‌ അയച്ച്‌ കൊടുത്ത്‌ മറ്റാരുടേയുമെങ്കിലും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.[ലിങ്ക്‌ കൊടുക്കലും ഇപ്പോള്‍ ലേറ്റസ്റ്റ്‌ ട്രെന്റാണു]
'തിരോന്തരത്തോട്ട്‌ ഒന്ന് വിളിക്കട്ടെ' എന്ന് പറഞ്ഞ പോലെ വൈറ്റ്‌ ഹൗസിലേക്കൊന്ന് വിളിച്ചിട്ട്‌ വേണം ബുഷിന്റെ അടുത്ത നീക്കം എന്താണെന്ന് അറിയാന്‍.അതറിഞ്ഞിട്ട്‌ വേണം വിവാദ വിഷയങ്ങള്‍ എന്തൊക്കെ ആയിരിക്കണം എന്ന് എനിക്ക്‌ തീരുമാനിക്കാന്‍.ബുഷ്‌ ഉടനേ അതിക്രമങ്ങള്‍ ഒന്നും ചെയ്യുന്നില്ലാ എങ്കില്‍ എനിക്ക്‌ വേറെ വഴി നോക്കേണ്ടി വരും.
'കുത്താ ഗയാ ചന്ത്യം'
എന്ന് വച്ചാല്‍ 'പട്ടി ചന്തക്ക്‌ പോയ പോലെ' എന്ന്.ഇതേ രീതിയിലുള്ള ചില ശ്ലോക വിവാദങ്ങളും എന്റെ പരിഗണനയില്‍ ഉണ്ട്‌.[അതിനും ഇപ്പോള്‍ മാര്‍ക്കറ്റ്‌ ഉണ്ട്‌]
അയ്യപ്പന്‍ ബുദ്ധനോ പാഴ്സിയോ എന്ന വിവാദത്തിന്റെ ചുവടു പിടിച്ച്‌ 'ബുദ്ധന്‍ പെണ്ണുമ്പിള്ളയെ ഉപേക്ഷിച്ചത്‌ എന്തിനു,അദ്ദേഹം വൈഫിനു ജീവനാംശം കൊടുത്തിരുന്നോ,ഡൈവോഴ്സ്‌ കേസ്‌ ആരാണു കൈകാര്യം ചെയ്തത്‌'തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളും ഞാന്‍ കൈകാര്യം ചെയ്യുന്നതാണു.
ഈ വിഷയങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍, നന്നായി തയ്യാര്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്‌.[മൂന്ന് ഫുള്ളാണു ഞാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്‌.ഒരു വിവാദത്തിനു ഒരു ഫുള്ള്‌ എന്ന കണക്കില്‍.വിവാദം ദിവസങ്ങളോളം നീണ്ടു നിന്നാല്‍ ,സങ്കുചിതന്‍ വാറ്റ്‌ നിര്‍ത്തിയിട്ടില്ല എങ്കില്‍ ഒരു കുപ്പി എനിക്ക്‌ അയച്ച്‌ തന്ന് സഹായിക്കണം.വെറുതേ വേണ്ട..ഫ്രീ ആയിട്ട്‌ മതി]
ഉടനേ തന്നെ ഒരു 'ഫോട്ടോ' മത്സരവും സംഘടിപ്പിക്കുവാന്‍ എനിക്ക്‌ ഉദ്ദേശം ഉണ്ട്‌.മത്സരത്തിനു വേണ്ടി ആരും ഫോട്ടോ അയച്ച്‌ തരണമെന്നില്ല.ഫോട്ടോ എടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കള്‍,ജീവികള്‍ അല്ലെങ്കില്‍ സ്ഥലങ്ങള്‍ വിധികര്‍ത്താക്കള്‍ നേരിട്ട്‌ വന്ന് കാണുന്നതായിരിക്കും.എന്നിട്ട്‌ ഫോട്ടോഗ്രാഫറുടേയും വിധികര്‍ത്താക്കളുടേയും അപ്പോഴത്തെ മൂഡിനനുസരിച്ച്‌[എത്രയെണ്ണം അകത്താക്കി എന്നതിനനുസരിച്ച്‌] മാര്‍ക്ക്‌ ഇടുന്നതായിരിക്കും.
അല്ലാതെ 'കൈപൊള്ളി'ക്കാന്‍ വിധികര്‍ത്താക്കള്‍ക്ക്‌ ഇപ്രാവശ്യം ഒരു താല്‍പര്യവും ഇല്ല.
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്‌ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണു.
ഒന്നാം സമ്മാനം;നല്ല ഇസ്രായേല്‍ നാരങ്ങാ മിഠായികള്‍.[വനിതാ ലോകം വക.]
രണ്ടാം സമ്മാനം;ഒരു ഫുള്ള്‌[രണ്ടാം സമ്മാനം അനുഭവിക്കാന്‍ സംഘാടകനും അവകാശം ഉണ്ടായിരിക്കുന്നതാണു]
സമ്മാനദാനത്തിനു ശേഷം മാപ്പ്‌..സോറി,നന്ദി പറയുന്നതായിരിക്കും.മാപ്പ്‌ പറയുന്നതില്‍..പിന്നേം സോറി,നന്ദി പറയുന്നതില്‍ വിദഗ്ദനായ വ്യക്തി ആ കര്‍മ്മം നിര്‍വഹിക്കുന്നതായിരിക്കും.
കുറുമാനോടുള്ള ആദര സൂചകമായി ഏഷ്യന്‍ രാജ്യമായ ഭാരതത്തെ യൂറോപ്യന്‍ യൂണിയനോട്‌ കൂട്ടി ചേര്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി ആസ്ത്രേലിയന്‍ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.ഹെല്‍സിങ്കി പോലീസിന്റെ ചളുക്ക്‌ കിട്ടിയത്‌ കാരണം കുറുമാന്‍ പരമ്പര നിര്‍ത്തുകയാണെങ്കില്‍ നിര്‍ത്തിയേടത്ത്‌ നിന്ന് ഞാന്‍ തുടങ്ങുന്നതായിരിക്കും.
കേരളത്തിലെ ഷാപ്പുകള്‍,ബാറുകള്‍ തുടങ്ങിയ മനോഹര പ്രദേശങ്ങളിലേക്കുള്ള എന്റെ യാത്രകളുടെ വിവരണം 'എന്റെ ഷാപ്പ്‌ സ്വപ്നങ്ങള്‍'എന്ന പേരില്‍ ഉടനേ ആരംഭിക്കുന്നതായിരിക്കും.
[ഇവിടെ നിര്‍ത്താം-ഒരാഴ്ച ആശുപത്രിയില്‍ കിടക്കാനുള്ള വക ആയിട്ടുണ്ട്‌.]

23 comments:

sandoz said...

കൈയിലുള്ള കഥകള്‍, കവിതകള്‍[ഉവ്വ] പരദൂഷണം എന്നിവയുടെ സ്റ്റോക്ക്‌ തീര്‍ന്നു.എന്നാലിനി നാട്ടുകാരുടേ മെക്കിട്ട്‌ കേറിയേക്കാം എന്ന ഒരു നിരുപദ്രവകരമായ ചിന്തയേ എനിക്കുള്ളൂ.[ഇത്‌ എന്റെ അവസാനത്തെ പോസ്റ്റ്‌ ആയിരിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്‌]

Anonymous said...

അവസാനം എന്നൊരു ശബ്ദം ഈ ബൂലോകത്തു കേള്‍ക്കരുതു്. എല്ലാം തുടക്കം മാത്രം.

Siju | സിജു said...

:-)
മെക്കിട്ട് കേറാന്‍ ഇനിയും എന്തെല്ലാം കിടക്കുന്നു, അങ്ങനെയങ്ങ് നിരാശപെട്ടാലോ..

sandoz said...

വേണുജി-തുടക്കം മാത്രം എന്ന് പറഞ്ഞത്‌ അടീടെ കാര്യമാണോ.

Rasheed Chalil said...

തുടങ്ങിയിട്ടല്ലേ ഉള്ളൂ... ഇനി എത്ര കമന്റ് കാണാന്‍ കിടക്കുന്നു.

ഓടോ : ഞാന്‍ ഈ നാട്ടുകാരനേ അല്ല.

സു | Su said...

സാന്‍ഡോസേ :) പോസ്റ്റൊക്കെ വെച്ചോളൂ. വിവാദത്തിനും തര്‍ക്കത്തിനുമൊന്നും ഞാനില്ല. ഐ ക്യൂ. പരിശോധിക്കാനൊന്നും വയ്യ. പക്ഷെ എന്ത് പോസ്റ്റായാലും ഞാന്‍ അതില്‍ ഒരു നൂറാമത്തെ കമന്റ് സന്തോഷത്തോടെ, കിട്ടിയ അവസരത്തില്‍ ഇട്ടാല്‍ അത് മായ്ച്ചുകളയരുത്. അവിടെ കിടന്നോട്ടേന്നെ. എന്റെ പേരില്‍ ലോഗിന്‍ ചെയ്ത് ഇടുന്നതല്ലേ. കമന്റ് വെക്കാനും മായ്ക്കാനും എളുപ്പമാ. പക്ഷെ ഇട്ട കമന്റ് മായ്ച്ചുകളഞ്ഞാല്‍ വല്യ രസമില്ലാട്ടോ. അതുകൊണ്ട് ആദ്യമേ അനുവാദം ചോദിച്ചേക്കാമെന്ന് കരുതി. നൂറടിക്കാന്‍ അവസരം കിട്ടിയാല്‍ അടിക്കാമല്ലോ അല്ലേ?

sandoz said...

mkസു- ഞാന്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു..സു നൂറടിച്ചാല്‍ ഞാന്‍ നോക്കി നില്‍ക്കുമോ.ഞാന്‍ ഇരുന്നൂറെങ്കിലും അടിക്കും.അത്‌ കൊണ്ട്‌ ധൈര്യമായി വച്ച്‌ കാച്ചിക്കോ.

സുല്‍ |Sul said...

കൊള്ളാം മോഹങ്ങള്‍.

സു നൂറടിച്ചാല്‍, സാന്‍ഡോസ് ഇരുന്നൂറടിച്ചാല്‍.....
.
.
.
.
.
.
.
..
.
.
.
.
..
.
.
.
.
.
.
.
ആരു വാളുവെക്കും?????????
-സുല്‍

sandoz said...

സുല്ലേ-നാട്ടുകാരു വാളു കഴുത്തിനു വക്കാതിരുന്നാ മതി.

Mubarak Merchant said...

ഇക്കാസിനെ പണയം വച്ച് കള്ളുകുടിക്കാനുള്ള പൂതി അവിടെ നിക്കട്ടേ..
ഇനിയൊരു കൊച്ചി മീറ്റടിയന്തിരം നടന്നാല്‍ അതിന്റെ സകല ചാര്‍ജും സാന്‍ഡോസിനെ ഏപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലാണ് ഞാന്‍.

sandoz said...

ഇക്കാസേ ,
കള്ള്‌ കുടിച്ചില്ലേലും വേണ്ടില്ല...പണയം ഇരിക്കാന്‍ ഞാന്‍ തയാറല്ലാ.

മുസ്തഫ|musthapha said...

'കുത്താ ഗയാ ചന്ത്യം'

കലക്കന്‍ പ്രയോഗം... :)

നല്ല പോസ്റ്റ് കേട്ടോ - രസിച്ചു :)

കൂട്ടയടിക്കുള്ള വഹ ഒത്തിരിയുണ്ടിതില്‍... പക്ഷെ, ആരു തിരിതെളിക്കും :)

Unknown said...

സാന്റോസിന്റെ അന്ത്യം മരണമാവനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. ഞാന്‍ തള്ളീട്ട് പോണില്ല. അതന്നെ. :-)

sandoz said...

അഗ്രജോ-എന്റെ പട്ടടേടെ തീയ്‌ ആണോ ആരു കൊളുത്തും എന്ന് ചോദിച്ചത്‌.
ദില്‍ബൂ-നമ്മക്ക്‌ ഒരുമിച്ച്‌ തള്ളാം മാഷേ.നീ എത്ര കാലം ഇങ്ങനെ ഒറ്റക്ക്‌.....ഏത്‌.

വല്യമ്മായി said...

കഴിഞ്ഞ മുപ്പത്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മലയാളി ബ്ലോഗേഴ്സ്‌ മീറ്റ്‌ പോലും നടന്നിട്ടില്ലാ

ഇതു ശരിയല്ല.29ന് യുയെയില്‍ മീറ്റ് നടന്നല്ലോ.

നടക്കട്ടെ നടക്കട്ടെ അടി ചോദിച്ചു വാങ്ങുകയാണല്ലേ

Kaippally said...

ആരും വിഷമിക്കണ്ട ഒരു indo arab മീറ്റ് നടക്കുന്നുണ്ട് അബുദബിവിയില്‍. thursday evening 7:00pm. at KSC Hall.

എല്ലവരും അവിടെ വന്നാല്‍ മതി. ഞാനുണ്ടാവും

എന്തരെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കാം. അല്ലാത യെന്തരു പറയാങ്.

തിരോന്തരത്തവമാരെ അവിടെ കേറ്റുമോ എന്നറിയില്ല അത്തരീം വടക്കന്മാരാണു അല്ലി?

sandoz said...

വല്യമ്മായീ,
ആരെയോ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌ ഓടിച്ച മീറ്റ്‌,ഏതോ ഒരു അവധിക്ക്‌ തറവാട്ടില്‍ കേറി അടുക്കള കാലിയാക്കിയ ഈറ്റ്‌-സോറി -മീറ്റ്‌..അങ്ങനെ നടക്കുന്നതെല്ലാം മീറ്റാണോ-എങ്കില്‍ ക്ഷമി...ആണെങ്കില്‍ മിയ കുള്‍പ.

വിചാരം said...

sandoz... ബംഗളുരുവില്‍ സന്ദര്‍ശ്ശിക്കുന്നവര്‍ക്കെല്ലാം മീറ്റി .. മീറ്റി രണ്ടാളെ ഒരുമിച്ചു കെട്ടി നാല് കാലിലാണെത്രെ നടത്തം ... ഇപ്പോ അവിടെ കാലികുപ്പിക്കാര്‍ക്ക് ഭയങ്കര ബിസിനെസ്സാ .. ഒരിറ്റ് കുടിക്കാത്ത കൊച്ചിമീറ്റിലെ അതിഥിയാണത്രെ ഒഴിച്ചുകൊടുത്ത് കുടിപ്പിച്ച് കുളിപ്പിച്ച് കിടത്തുന്നത് ... കുവൈത്തില്‍ മീറ്റാനാളില്ലാത്തത് കൊണ്ട് പ്രഭേട്ടാന്‍ ദുഫായിലേക്ക് കിട്ടിയ ഫ്രീ ടിക്കറ്റില്‍ പോയി മീറ്റിവന്നുവെത്രെ, ഇക്കാസിന്‍റെ ബ്ലൂ... അടുത്തമീറ്റോടെ ഒന്നൂടി മെച്ചപ്പെടുത്തുമെത്രെ ( പഴയ ഇരുമ്പുടെലിഫോണ്‍ബൂത്തിന്‍റര്‍നെറ്റ് ..ഇപ്പോഴത്തെ നിലയിലാക്കിയത് ഒരെറ്റ കൊച്ചി മീറ്റുകൊണ്ടാണന്ന് പലരും പറയുന്നു ( ഞാന്‍ ഓടി)
എന്‍റെ ബാപ്പാന്‍റെ 25 വര്‍ഷം പഴക്കമുള്ള പച്ചക്കറി കടയൊന്നു ഉഷാറാക്കണം അതിനായ് ഞാനൊരു പൊന്നാനി മീറ്റ് വെയ്ക്കുന്നുണ്ട്
എല്ലാരും സഹകരിക്കണം ( ചിലവിലേക്കായി മുങ്കൂര്‍ പണം സ്വീകരിക്കുന്നതായിരിക്കും അതു പണമായി കിട്ടിയാല്‍ ഉപകാരം )

sandoz said...

മീറ്റിനു ശേഷം കിട്ടുന്ന കാലി കുപ്പി പെറുക്കി വിറ്റാല്‍ വേറൊരു ഫുള്ള്‌ വാങ്ങിക്കാനുള്ള കാശ്‌ കിട്ടും എന്നാണോ വിചാരം പറഞ്ഞു വരുന്നത്‌.കേരളത്തിലെ എല്ലാ ജില്ലയിലും പറന്ന് നടന്ന് ഓരോ മീറ്റ്‌ സംഘടിപ്പിച്ചാലോ എന്ന ആലോചനയില്‍ ആണു ഞാന്‍.ഒള്ള പണി ഞാന്‍ രാജി വെക്കാന്‍ തീരുമാനിച്ചു.മാസത്തില്‍ ഒരു മൂന്ന് മീറ്റ്‌ ഒതുങ്ങിയാല്‍ പിന്നെ എന്തിനാ പണിക്ക്‌ പോണത്‌.

മറ്റൊരാള്‍ | GG said...

ഈ കൊച്ചിക്കാരെല്ലാം സീരിയസ്സ്‌ കാര്യങ്ങളും തമാശായിട്ടാണോ പറയുന്നത്‌ സാന്‍ഡോസെ? എനിയ്ക്കങ്ങനെ തോന്നി. വായനക്കിടയ്ക്കിടയില്‍ പല സമയത്തും അറിയാതെ ചിരിച്ചു പോയി. പ്രത്യേകിച്ച്‌ വിക്കറ്റ്‌ വേട്ട വായിച്ച്‌. താമസിച്ചതിന്‌ ക്ഷമാപണം !!!(കമന്റിടാന്‍).

sandoz said...

വളരെ സീരിയസ്‌ ആയി കാര്യങ്ങള്‍ ഒന്നും കാണാന്‍ എനിക്ക്‌ ഇഷ്ടമല്ല...അതു കൊണ്ടായിരിക്കാം ഇങ്ങനെ...എല്ല കൊച്ചിക്കാരും അങ്ങനെയല്ലാട്ടോ.....
ഈ പോസ്റ്റില്‍ വിക്കറ്റിന്റെ കാര്യം പറഞ്ഞ സ്ഥിഥിക്ക്‌ ബാക്കിയുള്ളതും വായിച്ച്‌ കാണുമെന്ന് കരുതുന്നു.അപ്പോള്‍ നന്ദി...... എല്ലാത്തിനും ചേര്‍ത്ത്‌......

ദിവാസ്വപ്നം said...

ha ha ha

sandu,

ithu kalakki :))

although I am not a great fan of political satire, i like many of your sentences in this post. real good humor sense.

warm regards,
ds

sandoz said...

ഹായ്‌...ദിവാ....തര്‍ക്കം കണ്ടു അല്ലേ.......ചുമ്മാ ഒരു രസത്തിനു കാച്ചിയത്‌ അല്ലേ.ഇങ്ങനെ പഴയത്‌ ഒക്കെ തിരഞ്ഞ്‌ പിടിച്ച്‌ വായിക്കുന്നതിനു വളരെ വളരെ നന്ദി.