Saturday, May 12, 2007

സണ്‍ ഇന്‍ ലോ

ഫോണ്‍ കിടന്ന്....അമ്മേ....അച്ചോ...
എന്ന് കാറുന്നത്‌ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌....

ഏത്‌ പിശാശാണാവോ ഈ പാതിരാക്ക്‌.....
രണ്ട്‌ മണിക്ക്‌ ആര്‌ ചത്ത വിവരം പറയാനാണ്‌.....

തികട്ടി വന്ന കലിപ്പടക്കി ഞാന്‍ ഫോണ്‍ എടുത്തു......


'ടാ...നീ ഒറങ്ങിയാ......'

ഇവനാരടാ......രാത്രി 2 മണിക്ക്‌ വിളിച്ചിട്ട്‌ ഉറങ്ങിയോന്നാ......

'ഇല്ലാ....ചേട്ടന്‍ വിളിക്കൂന്നറിഞ്ഞ്‌ ഒറങ്ങാതെ ഇരിക്കേര്‍ന്ന്.....
ആരാടാ ഇത്‌....എന്താ വേണ്ടേ...'

'ടാ....ബിജൂ.....ഞാന്‍ സാന്റോയാടാ....'

ഇപ്പോള്‍ എനിക്ക്‌ കാര്യം പിടികിട്ടി......
ഗള്‍ഫീന്ന് ബിജു ആണ്‌...എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളില്‍ ഒരാള്‍......
സ്കൂള്‍ കാലം തൊട്ട്‌ പ്രീഡിഗ്രി കാലം വരെ ഞങ്ങള്‍ ഒന്നിച്ചാണ്‌ പഠിച്ചത്‌.
അത്‌ മാത്രമല്ലാ....അയല്‌വക്കക്കാരനുമാണ്‌.
അവന്‍ പണ്ടേ ഇങ്ങനെയാ.....വെള്ളമടിച്ചാല്‍ എന്റെ കാര്യം ഓര്‍മ്മ വരും.....
ഇപ്പോഴും നല്ല ഫിറ്റ്‌ ആണെന്ന് ഷുവറായി.....

'ടാ.....ഞാന്‍ സാന്റോ...നീ ബിജു....
പാതിരാത്രിക്ക്‌ കൗട്ടേം അടിച്ചോണ്ട്‌ റിലേം റീപ്ലേം ഇല്ലാതെ തലതിരിവ്‌ പറയണാ......'

'ഹ.ഹ.ഹ..അളിയാ....കറക്റ്റ്‌....അത്‌ കറക്റ്റ്‌....
നീ തന്നെ സാന്റോ.....ഞാന്‍ ബിജു......'

'എന്താടാ ഈ പാതിരാക്ക്‌....'

'ഞാന്‍ മറ്റന്നാള്‍ രാവിലേ എത്തും...നീ നെടുമ്പാശ്ശേരീല്‍ വരണം......'

കലക്കി.....
നാടിന്റെ ഉറക്കം ഒരു മാസത്തേക്ക്‌ നഷ്ടപ്പെടാന്‍ പോകുന്നു.......
അല്ലെങ്കില്‍ തന്നെ നാട്ടിലുള്ള സാധാ ഐറ്റങ്ങളെ കൊണ്ട്‌ തന്നെ നാട്ടുകാര്‍ പൊറുതിമുട്ടി ഇരിക്കുവാണ്‌.....
അതിന്റിടയിലേക്ക്‌ 'ബഹാദൂര്‍ ബിജു' കൂടി അവതരിച്ചാല്‍ കേമായി.

'ബഹാദൂര്‍' എന്ന സ്ഥാനപ്പേര്‌ അവന്‌ കോളേജില്‍ നിന്ന് കിട്ടിയതാണ്‌.
പ്രീഡിഗ്രിക്കാലത്ത്‌...
വെള്ളമടിക്ക്‌ ദക്ഷിണ വച്ച സമയത്ത്‌ അവന്‍ സ്ഥിരം കേറ്റിയിരുന്ന ബ്രാന്‍ഡ്‌ ആയിരുന്നു....ബഹാദൂര്‍.
കുതിരക്ക്‌ കൊടുക്കുന്ന ഐറ്റം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കിടിലന്‍ റം.
ഒരു പയിന്റ്‌ കൊണ്ട്‌ ആറു പ്രീഡിഗ്രി ചുള്ളന്മാരെ വരെ ഒറ്റയടിക്ക്‌ മറിക്കാന്‍ കെല്‍പ്പുള്ള 'കുതിരമറിയന്‍'.
അങ്ങനെയുള്ള കുതിരമറിയന്‍ റം ഒരു ഫുള്‍ ഒറ്റക്കടിച്ച്‌ കോളേജില്‍ നിന്ന് ബോള്‍ഗാട്ടി പാലസ്‌ വരെ ഒറ്റക്ക്‌ പോയവന്‍......
തിരിച്ച്‌ ഞങ്ങള്‍ തലച്ചുമടായി കൊണ്ട്‌ വരുന്ന വഴി...
എന്തൊരു കുലുക്കം......ഈ ഓട്ടോ... ലാമ്പിയാണോ എന്ന് ചോദിച്ചവന്‍.

ഇരുട്ട്‌ നിറഞ്ഞ പറമ്പില്‍ നിന്നും അബദ്ധവശാല്‍ സ്ട്രീറ്റ്‌ ലൈയിറ്റിന്റെ അടിയില്‍ വന്ന് പെട്ട്‌.....
കണ്ണുമഞ്ഞളിച്ച്‌ കുഴങ്ങി.....നടുറോട്ടില്‍ കിടന്ന് വട്ടം തിരിഞ്ഞ അണലിപ്പാമ്പിനെ....
'അയ്യോ പാവം....ദേ ഇത്‌ വഴി അങ്ങോട്ട്‌ പോ മക്കളേ....
ശ്ശെ...അങ്ങോട്ടല്ലാ...ഇങ്ങോട്ട്‌....ഇതിലേ പോട കുട്ടാ...'
എന്നൊക്കെ പറഞ്ഞ്‌...
തിരിച്ച്‌ ഇരുട്ടിലേക്കുള്ള വഴി കാണിച്ച്‌ കൊടുക്കാന്‍ ശ്രമിച്ച വര്‍ഗ്ഗ സ്നേഹി.
പിറ്റേ ദിവസം ബോധം വന്ന സമയത്ത്‌......
അണലി പാമ്പിന്‌ വഴി കാണിച്ച്‌ കൊടുക്കാന്‍ നീയാരാ.....
അതിന്റെ കൊച്ചാപ്പനാ....
എന്ന് ഞാന്‍ ചോദിച്ചതും.....
കര്‍ത്താവേ അത്‌ അണലിയായിരുന്നാ.....
എന്നും ചോദിച്ച്‌ വിയര്‍ത്ത്‌ കലുങ്കിലിരുന്നവന്‍.

ഏപ്രില്‍ ഫൂളിന്‌ റോസിചേച്ചീടെ ഇരുമ്പ്‌ ഗേറ്റിനു 'എര്‍ത്ത്‌' കൊടുത്തവന്‍.
രാവിലേ പാല്‍ വാങ്ങാന്‍ ഇറങ്ങിയ റോസിച്ചേച്ചീടെ കെട്ടിയോന്‍.....
എക്സ്‌ മിലിട്ടറി ജേക്കബ്‌ ചേട്ടന്‍....
ഗേറ്റില്‍ തൊട്ടതും....
ശരീരം മൊത്തം തരിച്ചതും.....
ഈശോയേ എന്ന് വിളിച്ചതും......
ഇതൊക്കെ കണ്ട്‌ കൊണ്ട്‌ മതിലിന്റെ സൈഡില്‍ മറഞ്ഞ്‌ നിന്നിരുന്ന ബിജു ചാടി വീണ്‌.....
'ഹ.ഹ.ഹ..ഏപ്രില്‍ ഫൂള്‍'...
എന്ന് പറഞ്ഞതും....
'കിടും' എന്ന ശബ്ദത്തോട്‌ കൂടി നടും പുറത്തിന്‌ ഇടി വാങ്ങിയതും......
ആരേയും അറിയിക്കാതെ രഹസ്യമാക്കി വച്ചവന്‍ ബിജു.

രാത്രി...മിക്സ്‌ ചെയ്യാന്‍ കരിക്കിടാന്‍ കേറീട്ട്‌.....
നാലെണ്ണം ഇട്ടാ മതി എന്ന് പറഞ്ഞിട്ട്‌....
അഞ്ചെണ്ണം വീണ ശബ്ദം കേട്ടിട്ട്‌...
എന്തിനാടാ കൂടുതല്‍ ഇട്ടത്‌......
നമുക്ക്‌ നാളേം ഇടണ്ടതല്ലേ..
എന്ന് ഞാന്‍ ചോദിച്ചതിന്‌....
'കൂടുതല്‍ ഇട്ടത്‌ നിന്റപ്പനാ....'
എന്ന് മറുപടി പറഞ്ഞവന്‍ ബിജു.

അഞ്ചാമത്തെ ശബ്ദം....
കരിക്ക്‌ വീണതിന്റെ ആയിരുന്നില്ലാ....
അവന്‍ വീണതിന്റെ ആയിരുന്നു.

വെറുതേ റോഡരികില്‍ സിഗററ്റുംവലിച്ച്‌ നില്‍ക്കുന്നതിന്റിടയില്‍....
ബോറടിച്ച്‌......
അതിലേ പോയ ഒരു കൊടിച്ചിപ്പട്ടിയെ കാലുമടക്കിയടിച്ച്‌...
അതിന്റെ വായിലിരിക്കണ കടീം വാങ്ങിച്ച്‌....
പേ വരുമോ എന്ന് പേടിച്ച്‌....
വലിയ വായില്‍ കരഞ്ഞോണ്ട്‌...
എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പോയി.....
പൊക്കിളിന്‌ ചുറ്റും പത്ത്‌ പതിനഞ്ച്‌ ഇഞ്ചകഷന്‍ എടുത്തവന്‍ ബിജു.

ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ എതിര്‍ ടീമിലെ കളിക്കാരനെ മൃഗീയമായി ഫൗള്‍ ചെയ്ത്‌..
കാലൊടിച്ച്‌ ആശുപത്രിയിലാക്കിയവന്‍ ബിജു.
ആശുപത്രിയിലായത്‌ അവന്റെ സ്വന്തം ചേട്ടന്‍ തന്നെയായിരുന്നു.
പിറ്റേ ദിവസം അതേ ഗ്രൗണ്ടില്‍...
ഇനി ഇവിടെ ആരും പന്ത്‌ കളിക്കണ്ട എന്നും പറഞ്ഞ്‌....
ലോകചരിത്രത്തില്‍ ആദ്യമായി വാക്കത്തി കൊണ്ട്‌ പന്ത്‌ വെട്ടിപ്പൊളിക്കാന്‍ നോക്കിയവന്‍ ബിജു.
കാറ്റ്‌ നിറഞ്ഞ പന്തില്‍...
വാക്കത്തി കൊണ്ട്‌ വെട്ടിയാല്‍ എന്ത്‌ സംഭവിക്കും എന്ന്
മനസ്സിലാകുന്നതിനു മുന്‍പ്‌....
വാക്കത്തി റിട്ടേണ്‍ വന്ന് തിരുനെറ്റിക്ക്‌ കൊണ്ട്‌....
ബോധം പോയി....
ചേട്ടന്റെ കട്ടിലിന്‌ സമീപം മറ്റൊരു കട്ടില്‍ സ്വന്തമാക്കിയവന്‍ ബിജു.

അങ്ങനെയുള്ള...
കുലോത്തുംഗനായ...
രാജരാജനായ...
മറ്റുള്ളവര്‍ ഷാപ്പിന്റേയും ബാറിന്റേയും പേരുകള്‍ മാത്രം പറയുമ്പോള്‍...
അതിന്റെ ലൈസന്‍സ്‌ നമ്പര്‍ വരെ കാണാപ്പാഠം പറയുന്ന ബഹാദൂര്‍ബിജുവാണ്‌ വരുന്നത്‌.
അടുത്ത ഒരു മാസം നാട്ടുകാരുടെ കാര്യം പോക്കാണെന്ന് പ്രത്യേകം പറയണോ.....
-------------------------

ഞാന്‍ രാവിലേ നെടുമ്പാശ്ശേരിയില്‍ ചെന്നു.
ഏത്‌ വിമാനത്തിനാണ്‌ വരുന്നത്‌ എന്ന് ചോദിക്കാന്‍ മറന്നു.
ഇരിക്കാന്‍ സീറ്റ്‌ കിട്ടിയില്ലേലും കള്ള്‌ വിതരണമുള്ള വിമാനത്തിലേ അവന്‍ വരൂ എന്നുറപ്പാ.....
അരമുക്കാല്‍ മണിക്കൂര്‍ നേരത്തെ കാത്ത്‌ നില്‍പ്പിനൊടുവില്‍ അവന്‍ കണ്ണാടിക്കൂടിന്‌ പുറത്ത്‌ അവതരിച്ചു.
എന്നെക്കണ്ടതും കൈ ഉയര്‍ത്തി വീശീ.....'അഴിയാ' എന്ന് ഒരു കരച്ചിലും കരഞ്ഞു.
വിമാനത്തിലെ മദ്യത്തിന്റെ സ്റ്റോക്ക്‌ മുക്കാല്‍ ഭാഗവും അവന്‍ തീര്‍ത്തു എന്ന് ഉറപ്പായി.

'ഏതായിരുന്നെടാ ഫ്ലൈറ്റ്‌....'ഞാന്‍ ചോദിച്ചു.

'ഷീലങ്ക.....നുമ്മ ലങ്കേലല്ലേ വരൂ......അഴിയാ...നീയങ്ങ്‌ ചടച്ച്‌ പോയല്ലാ......'

ശ്രീലങ്കന്‍ ഫ്ലൈറ്റുകളില്‍ കള്ള്‌ ആവശ്യത്തിന്‌ കൊടുക്കുമത്രേ.

വിമാനത്താവളത്തിന്റെ പുറത്തുള്ള തൂണില്‍ ചാരിനിന്ന് ആടുന്ന ബഹാദൂറിനെ ഞാന്‍ എടുത്ത്‌ കാറിലിട്ടു.
നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ ചോദിച്ചറിയുന്നതിനിടയില്‍ അവനാ വെടി പൊട്ടിച്ചു.
തിരിച്ച്‌ പോകുന്നതിന്‌ മുന്‍പ്‌ അവന്‍ കല്യാണം കഴിക്കാന്‍ പോകുന്നു.
അവന്റെ വീട്ടുകാര്‍ ഏതോ ഒരു ബന്ധം ഏകദേശം ഉറപ്പിച്ച്‌ വച്ചിട്ടുണ്ട്‌.
ഇനി ഇവന്‍ ചെന്ന് കണ്ടാല്‍ മാത്രം മതി.

'ഈ ഒരു മാസത്തിനുള്ളില്‍ ഫടാഫട്ട്‌ എന്നും പറഞ്ഞ്‌ കാര്യം നടക്കണം.....
നാളെ തന്നെ പെണ്ണിനെ പോയി കാണണം....നീയും വരണം...'
----------------------

കേശവപിള്ള എന്ന ആസ്ഥാന...മരം കം സ്ഥലം കം വീട്‌ കം വിവാഹ ബ്രോക്കര്‍ ആണ്‌ ഈ ആലോചന കൊണ്ടുവന്നത്‌.
പനങ്ങാട്‌ ആണ്‌ പെണ്ണിന്റെ വീട്‌.
കേശവപിള്ളയെ വിളിച്ച്‌ ലൊക്കേഷന്‍ ചോദിച്ച്‌ മനസ്സിലാക്കി.
പെങ്കൊച്ച്‌ എന്തോ കോഴ്സ്‌ ചെയ്യുന്നുണ്ട്‌.
അതിന്റെ ആവശ്യത്തിനായി എറണാകുളത്ത്‌ ദിവസവും വരുന്നുമുണ്ട്‌.
ഇതറിഞ്ഞതും ഞാന്‍ ചോദിച്ചു.....

'അവളുടെ വീട്ടില്‍ പോയി ചായേം മിക്ചറും തിന്നണ നേരം കൊണ്ട്‌ ...
നിനക്ക്‌ അവള്‍ പഠിക്കണ സ്ഥലത്തോ മറ്റോ പോയി കണ്ടാല്‍ പോരേ......'

'പോരടാ...പോരാ....അവടെ വീട്ടില്‍ തന്നെ പോണം.....
ബാക്ക്‌ ഗ്രൗണ്ട്‌ ഒക്കെ ഒന്നറിഞ്ഞിരിക്കാലോ......'

'ബാക്ക്ഗ്രൗണ്ട്‌ അറിയാന്‍ നീയെന്താ വല്ല....'

വായില്‍ വന്നത്‌ ഞാന്‍ മുഴുമിപ്പിച്ചില്ലാ....

അവന്‍ അത്‌ കേള്‍ക്കാത്ത മട്ടില്‍ നിന്ന് കൊണ്ട്‌ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.
------------------

ഇടപ്പള്ളി എത്താറായതും ബിജുവിന്‌ ഒരു സംശയം.....

'എടാ..എത്ര നേരം വേണ്ടി വരും ഇവിടുന്ന് പനങ്ങാട്‌ എത്താന്‍.....'

'കൂടിയാല്‍ അരമണിക്കൂര്‍.....പിന്നെ വീട്‌ കണ്ട്‌ പിടിക്കാന്‍ വിഷമിച്ചാല്‍ ആ സമയം കൂടി വേസ്റ്റ്‌....'

'അത്രേ ഒള്ളാ....നമ്മള്‍ 11 മണിക്കല്ലേ ചെല്ലാന്ന് പറഞ്ഞത്‌....
ഇതിപ്പോ ഇങ്ങനെ പോയാല്‍ പത്തിന്‌ മുന്‍പ്‌ എത്തുമല്ലോ.....
പെണ്ണ്‌ കുളിച്ചിട്ട്‌ കൂടി ഉണ്ടാവൂല്ലാ.....'

'ഞാന്‍ പറഞ്ഞാ നിന്നോട്‌ മണി ഒമ്പത്‌ ആകുന്നതിന്‌ മുന്‍പ്‌ കെട്ടിയെഴുന്നെള്ളാന്‍....'

'ഹാ...വിട്‌....നമുക്ക്‌ നേരം കളയാന്‍ ചക്കീസില്‍ നിന്ന് രണ്ടെണ്ണം വിട്ടിട്ട്‌ പോയാലാ...'

'ബെസ്റ്റ്‌...പെണ്ണുകാണാന്‍ കള്ളും കുടിച്ചിട്ട്‌ പോകാനാ....കലക്കി..'

'ആരറിയാനാടാ.....നമ്മള്‍ ആരുടേം അടുത്ത്‌ പോകാതെ നോക്കിയാല്‍ മതി......
രണ്ടെണ്ണം വിട്ടിട്ട്‌ പോയാല്‍ ഒരു ധൈര്യോം കിട്ടും.....'

'ഞാന്‍ ഓക്കെ...പക്ഷേ സംഭവം ചീറ്റിയാല്‍ എന്റെ പെടലിക്ക്‌ വയ്ക്കരുത്‌.....'

'ഒന്ന് പോടാപ്പാ...എങ്ങനെ ചീറ്റാനാണ്‌....
ഇനിയങ്ങ്‌ ചീറ്റിയാല്‍ ചീറ്റട്ടെ....ഈ നാട്ടില്‍ വേറെ പെണ്ണില്ലേ......'

ബൈക്ക്‌ നേരേ ഇടപ്പള്ളി കവലയിലുള്ള ചക്കീസ്‌ ബാറില്‍ ഓടിച്ച്‌ കയറ്റി.
ആദ്യത്തെ പെണ്ണുകാണലിന്‌....
ധൈര്യം കിട്ടാന്‍....
പേരിന്‌...2 എണ്ണം എന്നും പറഞ്ഞ്‌ തുടങ്ങിയ ഞങ്ങള്‍ 4 പെഗ്‌ വരെ എത്തി.

അപ്പോഴാണ്‌ ഫോണ്‍ വന്നത്‌.
അവന്‍ സെല്‍ എടുത്ത്‌....
ഏത്‌ കേശവപിള്ള.....ആര്‌ പനങ്ങാട്‌ പോയി....പെണ്ണാ....
എന്നൊക്കെ ചോദിക്കണത്‌ കേട്ടതും എനിക്ക്‌ കാര്യം മനസ്സിലായി.
ഞാന്‍ ഫോണ്‍ വാങ്ങിച്ച്‌ ....
പിള്ളച്ചേട്ടാ ദേ ഇപ്പൊ എത്തും.....വൈറ്റില സിഗ്നല്‍ വരെ എത്തി എന്ന് പറഞ്ഞു.
വയറ്റില്‍ പലതും എത്തിയെന്ന് മനസ്സിലായി എന്നും പറഞ്ഞ്‌ പിള്ള ചേട്ടന്‍ ഫോണ്‍ വച്ചു.

ഞാന്‍ ബിജുവിനെ ബാറില്‍ നിന്ന് വലിച്ചിറക്കി ബൈക്കിന്റെ പുറകിലിരുത്തി.

'ടാ...ഈ കോലത്തില്‍ പെണ്ണിന്റെ വീട്ടില്‍ പോണോ.....'

'പിന്നെ പോകാതെ...ഞാനൊരു കാര്യത്തിന്‌ ഇറങ്ങിയാ ...
അത്‌ നടത്തീട്ടെ പോരൂ......'

ബിജുവിന്റെ ശരീരത്തിന്‌ ആട്ടം പിടിച്ച്‌ തുടങ്ങീട്ടുണ്ട്‌.....
ചെറുതായിട്ട്‌ റിലേ കട്ടായി തുടങ്ങീട്ടുമുണ്ട്‌.....
പക്ഷേ നാക്ക്‌ കുഴഞ്ഞിട്ടില്ലാ...കുളമാവുമോ കര്‍ത്താവേ.......
എന്ത്‌ തേങ്ങേങ്കിലും ആകട്ടെ...നാറിയാല്‍ ഒരുമിച്ച്‌ നാറാം....
വണ്ടി പനങ്ങാടേക്ക്‌ വിടാന്‍ തീരുമാനിച്ചു ഞാന്‍.
---------------------
'വാ..വാ....കേശവപിള്ള ഇപ്പൊ വിളിച്ചിരുന്നു...
നിങ്ങള്‍ എത്തിയോന്നും ചോദിച്ച്‌.......'

'ഫിഷറീസ്‌ കോളേജിന്റെ അടുത്ത്‌ വരെ വേഗമെത്തി...
പിന്നെ വഴി മനസ്സിലാകാതെ ഒന്ന് കറങ്ങി...അതാ വൈകീത്‌'......
ഞാന്‍ പറഞ്ഞു.

ബിജുവിന്റെ ഫോട്ടോ നേരത്തെ കണ്ടിട്ടുള്ളത്‌ കൊണ്ട്‌.....
ഞങ്ങളില്‍ നായകന്‍ ആരാ എന്ന് അവര്‍ക്ക്‌ മനസ്സിലായി.......

ആടിപ്പോകാതിരിക്കാന്‍...
വളരെ സൂക്ഷിച്ച്‌ ഓരോ സ്റ്റെപ്പും വച്ച്‌ ഞങ്ങള്‍ വീടിന്റകത്ത്‌ കയറി.....
ഒറ്റ ചാട്ടത്തിനു മുന്‍പില്‍ കണ്ട സോഫയില്‍ ഇരുന്നു.
ഹാവൂ...സമാധാനമായി..ഇനി ആടൂല്ലല്ലോ.

'ഞാന്‍ സീതേടെ അഛന്‍....മോന്റെ പേരു ബിജു എന്നാണല്ലേ....'

ബെസ്റ്റ്‌ പേര്‌...സീത......മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു...
എന്ന പാട്ട്‌ ഞാന്‍ വെറുതേ ഓര്‍ത്തു പോയി.......

'വെറും ബിജുവല്ലാ..ബിജുകുമാര്‍......'
അവന്‍ ഒരു കലിപ്പ്‌ മറുപടി പറഞ്ഞു.

ഉള്ളിലുള്ള പാനീയം വര്‍ക്ക്‌ ചെയ്തു തുടങ്ങി എന്ന് എനിക്ക്‌ മനസ്സിലായി.
ഞാന്‍ അവന്റെ തുടയില്‍ പതുക്കെ തോണ്ടി.....അടങ്ങ്‌...അടങ്ങ്‌...എന്ന സിഗ്നല്‍ കൊടുത്തു.

'എത്ര ദിവസം ലീവുണ്ട്‌......'

കര്‍ത്താവേ...ചുറ്റി......
പ്രോബ്ലം ആയി....
എന്നാ തിരിച്ച്‌ പോണേ...ഇവിടെ എത്ര ദിവസം കാണും.....
എന്ന നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്‍ക്കുള്ള അവന്റെ സ്ഥിരം മറുപടികളായ........
തിരിച്ചിനി പോണില്ലാ...പോയില്ലേല്‍ ഇയാള്‍ തല്ലുവോ......
ലീവൊരു രണ്ട്‌ രണ്ടര കൊല്ലമൊണ്ട്‌....എന്താ ഇയാക്ക്‌ ബുദ്ധിമുട്ടായാ......
തുടങ്ങിയ ഐറ്റംസ്‌ പ്രതീക്ഷിച്ച്‌.....വിയര്‍ക്കാന്‍ തുടങ്ങിയ ഞാന്‍...
അവന്റെ തുടയില്‍ വീണ്ടും ആഞ്ഞാഞ്ഞ്‌ തോണ്ടി.
തോണ്ടലിന്റെ എഫക്റ്റ്‌ ആണോ...അതോ ഞാന്‍ കര്‍ത്താവിനെ വിളിച്ചതിന്റെ എഫക്റ്റ്‌ ആണോ എന്നറിയില്ലാ...

'ലീവ്‌ ഒരു മാസമേ ഒള്ളൂ....'
എന്നവന്‍ മറുപടി പറഞ്ഞു.
ഞാന്‍ ഒരു ദീര്‍ഘശ്വാസവും വിട്ടു.

പക്ഷേ കഴിഞ്ഞില്ലാ....കാര്‍ന്നോരടെ അടുത്ത ചോദ്യം ഉടനേ വന്നു......

'എന്ത്‌ കിട്ടും....'

എനിക്ക്‌ തോണ്ടാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിന്‌ മുന്‍പേ അവന്‍ മറുപടി പറഞ്ഞു......

'എന്തും കിട്ടും....'

കാര്‍ന്നോരുടെ എന്റെ നേരേയുള്ള തുറിച്ച്‌ നോട്ടത്തിന്‌ പിടികൊടുക്കാതെ ഞാന്‍ ഷോക്കേസിലേക്ക്‌ നോക്കിയിരുന്നു.
അവിടെയിരിക്കുന്ന പ്രതിമ....കൃഷ്ണന്റെയാണോ.....ബുദ്ധന്റെയാണോ....
എന്ന് ഇപ്പൊ തന്നെ അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാകും എന്ന മട്ടില്‍.....

പിന്നെ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല......
പെങ്കൊച്ച്‌ ചായക്കപ്പും കൊണ്ടുവച്ച്‌ ഞങ്ങടെ മുന്‍പില്‍ നിന്ന് തത്തിക്കളിച്ചു.
ഞാന്‍ അവനെ തോണ്ടി.....
എന്തെങ്കിലും ചോദിക്കടാ എന്ന മട്ടില്‍....
പക്ഷേ ചോദിക്കുന്നതിന്‌ പകരം...
ചാടി ചായക്കപ്പ്‌ കയ്യിലെടുത്ത്‌.....
ശൂ....ശൂ....എന്ന ശബ്ദമുണ്ടാക്കി അവന്‍ ചായ ഊതിയൂതി കുടിച്ചുകൊണ്ടിരുന്നു.

അവസാനം സഹികെട്ട്‌ ഞാന്‍ ചോദിച്ചു......

'സീത പഠിക്കുവാണോ...'

'അതേ....എല്‍.സി.സിയില്‍ ഒരു കോഴ്സ്‌ ചെയ്യുന്നുണ്ട്‌......'

'എവിടെയാ എല്‍.സി.സി...'

'എറണാകുളം മേനകയിലാ......'

ഞാന്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിന്‌ മുന്‍പേ ബിജു ചാടിക്കേറി പറഞ്ഞു......

'ടാ....നിനക്കറിയില്ലേ......
സീഷെല്‍സ്‌ ബാറിന്റെ തൊട്ടടുത്തുള്ള ബില്‍ഡിംഗ്‌.......'

കാര്‍ന്നോരുടെ നോട്ടം ഇത്തിരി കടുപ്പത്തിലായി.......
ഞാനും അങ്ങേരേ തിരിച്ച്‌ ദയനീയമായി നോക്കി.....
തല്ലരുത്‌ .....പൊയ്ക്കോളാം എന്ന മട്ടില്‍.....

----------------------
കേശവപിള്ള...
അടുത്ത പത്ത്‌ ദിവസത്തിനുള്ളില്‍ അവനെ...
എട്ട്‌ വീട്ടില്‍ കൊണ്ട്‌ പോയി...ചായയും ബിസ്കറ്റും തീറ്റിച്ചു.

രാവിലേ അവന്‍ കേശവപിള്ളയുടെ വീട്ടില്‍ പോകും...
അങ്ങേരേം ബൈക്കിന്റെ പുറകില്‍ കയറ്റി കറക്കം ആരംഭിക്കും.

പക്ഷേ അവിടുന്നെല്ലാം കിട്ടിയ ചായയേക്കാളും നല്ല ചായ....
രാവിലേ പെണ്‌വീട്ട്‌ പര്യടനം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ....
പിള്ളച്ചേട്ടന്റെ മകള്‍ ലീല ഉണ്ടാക്കി കൊടുക്കുന്ന ചായ ആണെന്ന്..
അവന്‌ ഈ പത്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ മനസ്സിലായി.

അങ്ങനെ അവന്‍ ഗള്‍ഫില്‍ നിന്ന് വന്നതിന്റെ ഇരുപതാം ദിവസം....
'ലീല കേശവപിള്ള'...'ലീല ബിജുകുമാര്‍' ആയി.

'ലീലാ ബഹാദൂര്‍ ബിജുകുമാറിന്‌'.....
ബിജുകുമാറിന്റെ അടുത്തേക്ക്‌ പോകാനുള്ള വിസ വന്നില്ലേ പിള്ളച്ചേട്ടാ....'

എന്ന് ചോദിച്ചതിന്‌...
പിള്ളച്ചേട്ടന്‍ എന്നെപ്പറഞ്ഞ ഒരു മുഴുത്ത തെറി...
ഇപ്പഴും എന്റെ കാതില്‍ മുഴങ്ങുന്നു......

79 comments:

sandoz said...

ഒരു പുതിയ പോസ്റ്റ്‌.

ഈ പോസ്റ്റ്‌ എന്റെ എല്ലാ നല്ലവരായ പുരുഷ-വനിതാ പ്രവാസി സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു.
ഒരപേക്ഷ-
തല്ലരുത്‌......പൊയ്ക്കോളാം......

വല്യമ്മായി said...

:)

Ziya said...

ഭാഗ്യം .....വല്യമ്മായി...... സ്മൈലിയേ......... ഇട്ടുള്ളൂ....
തേങ്ങ........... എന്റെ............. വഹ........ഠേ...................ഠേ..........................ഠേ............................മദി. ഇനി വായിച്ചിട്ട് കുത്താം.

Kiranz..!! said...

നീ സാന്റോ അല്ലടാ തങ്കപ്പനാടാ കിരണ്‍സേ..പൊന്നപ്പന്‍..:)

ഈച്ചെക്കന്‍ ചിരിച്ച് മരിപ്പിക്കും...!

Mubarak Merchant said...

സൂപ്പറ് കഥ മോനെ സാന്ദോ..
ആ അണലിപ്പാമ്പിനു വഴിപറഞ്ഞു കൊടുത്തത് കലക്കി മറിച്ചു.

G.MANU said...

'ടാ.....ഞാന്‍ സാന്റോ...നീ ബിജു....
പാതിരാത്രിക്ക്‌ കൗട്ടേം അടിച്ചോണ്ട്‌ റിലേം റീപ്ലേം ഇല്ലാതെ തലതിരിവ്‌ പറയണാ......'

hahah

ahamedabadil ethiyapozhe ithu pooSiyo...gread daaa

Sathyardhi said...

സാന്‍ഡോയൂം കൂട്ടുകാരനും പെണ്ണുകാണാന്‍ പോയെന്നു പറഞ്ഞപ്പോഴേ നിനച്ചതാ ഇതുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ ആടിക്കേറുമെന്ന്.

ഇച്ചിരെ കൊല്ലം മുന്നേ എന്റെയൊരു കൂട്ടുകാരന്‍ പെണ്ണുകാണാന്‍ നാട്ടിപ്പോയി. അവന്റ്റ്റെ സ്വഭാവത്തിനു വാ തുറന്നാല്‍ പൊട്ടത്തരമേ വരൂ. പെണ്ണുവീട്ടുകാര്‍ അടിച്ച് കാലൊന്നും ഒടിച്ചില്ലെന്ന് ഉറപ്പു വരുത്താന്‍ ഞാന്‍ നാട്ടിലൊന്നു വിളിച്ചു ലവനെ.

“ഡേ പെണ്ണു കണ്ടാ?”
“കണ്ട് കണ്ട്. വളരെ അടുത്തു കണ്ട്.”
“വളരെ അടുത്തോ? അതെന്ത്വാ?”
“ഡേ, ഇപ്പെണ്ണ് ഒരു ഡെന്റിസ്റ്റാ. ഞാന്‍ അവളുടെ ക്ലിനിക്കില്‍ പോയി പല്ലൊന്നു ക്ലീന്‍ ചെയ്യിച്ച്. അല്ലാതെ ഒരു വീട്ടിപ്പോയി എനിക്കു ചുറ്റും പെണ്ണിനെക്കൊണ്ട് പരേഡു നടത്തിക്കാനൊന്നും വയ്യഡേ.”

“അപ്പോ അവളും ഒരു വായില്‍ നോക്കി, നീയും ഒരു വായില്‍ നോക്കി. എന്തര് മാച്ചിങ്ങ് കപ്പിള്‍. കെട്ട്”
ലവന്‍ കെട്ടി.

ഗുപ്തന്‍ said...

'ടാ....ബിജൂ.....ഞാന്‍ സാന്റോയാടാ....'

നന്നായി സാന്‍ഡോച്ചാ.... കഴിച്ചതൊക്കെ ദഹിച്ചു... ചിരിച്ചു വാളുവച്ചൂന്ന് പറയണ്ടി വന്നേനേ...

ഓ ടോ.:ഇടക്ക് വെട്ടുറോഡ് പോലെ നീണ്ട് കൊഴഞ്ഞ് മറിഞ്ഞുപോയ ഒന്നു രണ്ട് സെന്റന്‍സൊണ്ട്. ഇഷ്ടമ്പോലെ കുത്തൊള്ളോണ്ട് കര്‍ത്താവും കര്‍മ്മവും ഒക്കെ രക്ഷപെട്ടു.. എന്നാലും ഒന്നൂടൊന്നു വായിച്ചേരെ. ഭാവിതലമുറക്ക് വേണ്ടി...

ഓഫ്ഫിന്റേം ഓഫ്ഫ്: എന്ത് കുത്രാണ്ടം അടിച്ചിട്ടാണോ ഇരുന്നെഴുതുന്നതീ പഹയന്‍

ആ ലാസ്റ്റീ പറഞ്ഞത് ഞാനല്ല കേട്ടാ...

RR said...

എനിക്കിനി ചിരിക്കാന്‍ വയ്യേ. സാന്റോസേ, ഇതൊക്കെ സത്യമാണൊ? ;)

ശാലിനി said...

ഒരു വനിതാ പ്രവാസികൂടി വായിച്ചിരിക്കുന്നു. :)

മനോജ് കുമാർ വട്ടക്കാട്ട് said...

ബെസ്റ്റ്.
ചങ്ങാതിനെച്ചാല്‍ ഇങ്ങിനിരിക്കണം!

നന്നായിരിക്കുന്നു, ബിജൂ (സോറി സാന്‍‌റ്റൂ)

Visala Manaskan said...

കാര്‍ന്നോരുടെ എന്റെ നേരേയുള്ള തുറിച്ച്‌ നോട്ടത്തിന്‌ പിടികൊടുക്കാതെ ഞാന്‍ ഷോക്കേസിലേക്ക്‌ നോക്കിയിരുന്നു.
അവിടെയിരിക്കുന്ന പ്രതിമ....കൃഷ്ണന്റെയാണോ.....ബുദ്ധന്റെയാണോ....എന്ന് ഇപ്പൊ തന്നെ അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാകും എന്ന മട്ടില്‍.....

:) ഹഹ.. അലക്കി!

[ nardnahc hsemus ] said...

അഞ്ചെണ്ണം വീണ ശബ്ദം കേട്ടിട്ട്‌...
എന്തിനാടാ കൂടുതല്‍ ഇട്ടത്‌......
നമുക്ക്‌ നാളേം ഇടണ്ടതല്ലേ..
എന്ന് ഞാന്‍ ചോദിച്ചതിന്‌....
'കൂടുതല്‍ ഇട്ടത്‌ നിന്റപ്പനാ....'
എന്ന് മറുപടി പറഞ്ഞവന്‍ ബിജു.

അഞ്ചാമത്തെ ശബ്ദം....
കരിക്ക്‌ വീണതിന്റെ ആയിരുന്നില്ലാ....
അവന്‍ വീണതിന്റെ ആയിരുന്നു.

that part is really nice... well done story! great

Ziya said...

'ടാ....നിനക്കറിയില്ലേ......
സീഷെല്‍സ്‌ ബാറിന്റെ തൊട്ടടുത്തുള്ള ബില്‍ഡിംഗ്‌.......'

കാര്‍ന്നോരുടെ നോട്ടം ഇത്തിരി കടുപ്പത്തിലായി.......
ഞാനും അങ്ങേരേ തിരിച്ച്‌ ദയനീയമായി നോക്കി.....
തല്ലരുത്‌ .....പൊയ്ക്കോളാം എന്ന മട്ടില്‍.....

ഈ ഒരു രംഗത്തിന്റെ പിന്‍ബലത്തോടെ ഈ പോസ്റ്റും ഹിറ്റിലേക്ക് :)

ബീരാന്‍ കുട്ടി said...

ഹ...ഹ...ഹ... കൊള്ളാം വളരെ നന്നായി, ചിരിച്ച്‌ ചിരിച്ച്‌ മണ്ണ്‍ തിന്നുട്ടോ. ന്നാലും, മ്മടെ ലീലന്റെ ഒരു ഫാഗ്യം.

asdfasdf asfdasdf said...

അവിടെയിരിക്കുന്ന പ്രതിമ....കൃഷ്ണന്റെയാണോ.....ബുദ്ധന്റെയാണോ....
എന്ന് ഇപ്പൊ തന്നെ അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാകും എന്ന മട്ടില്‍.....

കലക്കി സാന്ഡോ..

വേണു venu said...

ഹാ ഹാ. ഒന്നാന്തരം ഹാസ്യം.
ബിജൂനെ വരച്ചു വച്ചതെന്തരു വരപ്പായിരിക്കുന്നു.
സാണ്ടോസ്സേ..ചിരിച്ചു.:)

ഹല്ല, ഈ പുള്ളാച്ചനെന്തിനാ ചീത്ത പറഞ്ഞേ....?

ദിവാസ്വപ്നം said...

ഹ ഹ ഹ രസികന്‍, ഒറിജിനലായി പറഞ്ഞിരിക്കുന്നു. സാന്‍ഡോസ് ചില സീനുകളിലൊക്കെ അഭിനയിക്കുകയായിരുന്നില്ല; ജീവിക്കുകയായിരുന്നു :))

എന്റെയൊരു സുഹൃത്തും അവന്റെ സുഹ്രൃത്തും കൂടി (ഡല്‍ഹിയില്‍ വച്ച്) പെണ്ണുകാണാന്‍ പോയ വഴിക്ക് നാലു ബീയര്‍ കഴിച്ചിട്ട് പോയ കഥ ഓര്‍മ്മ വന്നുപോയി. അവിടെ ചെന്ന് ചെറുക്കന്‍ പെണ്ണിനോടു തന്നെ തുറന്നുപറഞ്ഞു “കൊച്ചേ ഞാന്‍ പോന്ന വഴിക്ക് ഒരു ധൈര്യത്തിന് ഒരു ബീയറടിച്ചിട്ടുണ്ട്, കേട്ടോ”

‘ചേട്ട‘ന്റെ സത്യസന്ധതയില്‍ പെണ്ണ് കറങ്ങിക്കുത്തിവീണുപോയി !

ശനിയാഴ്ച രാവിലെ തന്നെ ഒരു നല്ല ചിരി ചിരിപ്പിച്ചതിന് സാന്‍ഡോസിന് താങ്ക്സ്.

Kaithamullu said...

....തിരിച്ച്‌ ഞങ്ങള്‍ തലച്ചുമടായി കൊണ്ട്‌ വരുന്ന വഴി...
എന്തൊരു കുലുക്കം......ഈ ഓട്ടോ... ലാമ്പിയാണോ എന്ന് ചോദിച്ചവന്‍.“

-ഇത് ഞങ്ങക്കും പറ്റിയതാ സാന്‍ഡോ. പറഞ്ഞതും വാളു വച്ചതും ഒന്നിച്ചായതിനാല്‍ പിന്നെ ആര്‍ക്കും മനക്ലേശത്തോടെ ചുമക്കേണ്ടി വന്നില്ലാ!

സൂപ്പര്‍!

കുറുമാന്‍ said...

സാന്റോ, ഇതും കലക്കി മറിച്ചു. ചിരിയുടെ അമിട്ട് സാധാരണയിലും അല്പം കുറവായിരുന്നു. പിന്നെ ഇതിലെ ബിജുകുമാര്‍ നീയും, സാന്റോ ബിജുകുമാറും അല്ലേന്നൊരു സംശയം ഇല്ലാതില്ല.

Unknown said...

"വെറുതേ റോഡരികില്‍ സിഗററ്റുംവലിച്ച്‌ നില്‍ക്കുന്നതിന്റിടയില്‍....
ബോറടിച്ച്‌......
അതിലേ പോയ ഒരു കൊടിച്ചിപ്പട്ടിയെ കാലുമടക്കിയടിച്ച്‌...
അതിന്റെ വായിലിരിക്കണ കടീം വാങ്ങിച്ച്‌....
പേ വരുമോ എന്ന് പേടിച്ച്‌....
വലിയ വായില്‍ കരഞ്ഞോണ്ട്‌...
എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പോയി.....
പൊക്കിളിന്‌ ചുറ്റും പത്ത്‌ പതിനഞ്ച്‌ ഇഞ്ചകഷന്‍ എടുത്തവന്‍ ബിജു."

അപ്പോ ഇപ്പറഞ്ഞ കഥാനായകന്‍ ബിജുവാണ് സാന്‍ഡോസെന്ന അപരനാമത്തില്‍ പാതിരാത്രിക്ക് കൌട്ടേമടിച്ച്,പാതിരാത്രിക്ക് മഞ്ഞും കൊണ്ട് മഞ്ഞുമ്മലൊക്കെ കറങ്ങിനടന്ന് ബൂലോഗരായ ബൂലോഗരെയൊക്കെ ചിരിപ്പിച്ച് മരിപ്പിക്കുന്നതെന്നിപ്പോ മനസ്സിലായി:)

ഹാവൂ ...എന്തൊരാശ്വാസം.!?:)

സാജന്‍| SAJAN said...

എന്റെ സാന്‍ഡോസേ.. നിനക്ക് ഇതെവിടെ നിന്നാ ഈ പ്രചോദനം.. ചുമ്മാതിങ്ങനെ ചിരിപ്പിച്ച് ചിരിപ്പിച്ച് മനുഷ്യനെ കൊല്ലാതടെ.. ദോഷം കിട്ടും!!!
പെണ്ണ് കാണാന്‍ പോയ രംഗം സൂപ്പര്‍!!!

myexperimentsandme said...

ഹ...ഹ... മണലോസേ, ശുദ്ധമായി ചിരിച്ചു.

“എന്തു കിട്ടും?”

“എന്തും കിട്ടും“- അവിടെ കണ്ട്രോള്‍ പോയി കലത്തിലിടിച്ചു.

(പണ്ട് എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് പെണ്ണ് കാണാന്‍ പോയി പത്തിലെത്ര മാര്‍ക്ക്, അതില്‍ ഫിസിക്സിനെത്ര മാര്‍ക്ക്, കെമിസ്ട്രിക്കെത്ര മാര്‍ക്ക് എന്നൊക്കെ ചോദിച്ച കാര്യം ബ്ലോഗില്‍ പറഞ്ഞപ്പോള്‍ സുഹൃത്തിന്റെ സുഹൃത്താകുമ്പം അത് ഞാന്‍ തന്നെയല്ലേ എന്ന് പറഞ്ഞ് എന്നെ ടെന്‍ഷനടിപ്പിച്ചതു കാരണം അക്കാര്യം ഞാന്‍ ഒന്നുകൂടെ ഇവിടെ പറയുന്നില്ല :))

SUNISH THOMAS said...

കുറുമാന്റെ സംശയം എനിക്കും.
ആരാ ബിജു?
ആരാ സാന്‍‍ഡോസ്...?

ബൂലോഗത്തിലെ കുടിയന്മാരായാ ബാച്ചിലേഴ്സിനായി ഈ ബ്ളോഗ് സമര്‍പിക്കണം, സാന്റോസേ...

മുസ്തഫ|musthapha said...

"...വെറുതേ റോഡരികില്‍ സിഗററ്റുംവലിച്ച്‌ നില്‍ക്കുന്നതിന്റിടയില്‍....
ബോറടിച്ച്‌......
അതിലേ പോയ ഒരു കൊടിച്ചിപ്പട്ടിയെ കാലുമടക്കിയടിച്ച്‌...
അതിന്റെ വായിലിരിക്കണ കടീം വാങ്ങിച്ച്‌....
പേ വരുമോ എന്ന് പേടിച്ച്‌....
വലിയ വായില്‍ കരഞ്ഞോണ്ട്‌...
എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പോയി.....
പൊക്കിളിന്‌ ചുറ്റും പത്ത്‌ പതിനഞ്ച്‌ ഇഞ്ചകഷന്‍ എടുത്തവന്‍ ബിജു...“

ഇവിടെയെത്തിയപ്പോള്‍ എന്‍റെ കണ്ട്രോള്‍ മൊത്തം പോയി സാന്‍ഡോ :)

ഇതും അലക്കിപ്പൊളിച്ചു :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാന്‍ഡൊസ്‌,
ഓരൊന്നു വായിച്ചു കഴിയുമ്പഴും വിചാരിക്കും ഇതോടു കൂടി ലോകത്തുള്ള തമാശകള്‍ തീര്‍ന്നു, ഇനി എനിക്കെങ്ങാണും ഒന്നെഴുതണമെന്നു തോന്നിയാല്‍ ഇവര്‍ ബാക്കിയൊന്നും വച്ചില്ലല്ലോ എന്ന്‌ പക്ഷെ അടുത്തതു വായിക്കുമ്പോള്‍ ദേ പിന്നെയും തമാശകള്‍.
ഈ കഴിവ്‌ എന്നെന്നും നിലനില്‍ക്കട്ടെ.
ആശംസകള്‍
പണിക്കര്‍

Satheesh said...

ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി!

അവിടെ നിന്ന് എങ്ങനെ ഇറങ്ങിപ്പോന്നു എന്ന ഭാഗം കൂടി ഒന്ന് വിസ്തരിക്കാമായിരുന്നു:‌)

അനാഗതശ്മശ്രു said...

ഈ കേശവപിള്ള എട്ടുവീട്ട്പ്പിള്ള ഫേമില്യാണോ?
പത്തു ദീവസം എട്ടുവീട്‌?
വെറും ചായ കുടിച്ചാല്‍ മാത്രം പിള്ളക്കു അത്ര മുഴുത്ത തെറി പറയാനാവുമൊ?

Pramod.KM said...

ഇതു വായിച്ച് എനിക്ക് സന്തോഷം വരുന്നു,പ്രത്യേകിച്ചും ഈ അവസ്ഥയില്‍;)
നന്നായി സാന്റോസ് അണ്ണാ..;)

കരീം മാഷ്‌ said...

കേശവപിള്ളക്കു പാവം പിള്ളേരെ വഴിയാധാരമാക്കിയതിന്റെ ശിക്ഷ ഇഹലോകത്തു നിന്നു തന്നെ കിട്ടിയല്ലെ!
ഹ.. ഹ.. ഹഹഹ..
നല്ല രസം

തറവാടി said...

സാന്‍ഡോസെ ,

കുറെ ചിരിച്ചു :))

മൂര്‍ത്തി said...

ഇന്നാണ് കണ്ടത്. നല്ല തമാശ..തുടര്‍ന്നും എഴുതുക..ആശംസകള്‍
qw_er_ty

മാവേലികേരളം(Maveli Keralam) said...

സാന്റോസേ

കേരളം ആകെപ്പടെ അങ്ങു മാറിയോ? ശ്രീധനത്തെ കുറിച്ചൊരു ബാര്‍ഗെയിനും ഇല്ലാതെ ഒരു കല്യാണം.

വിശ്വസിയ്ക്കന്‍ കഴിയുന്നില്ല.
മറന്നു പോയതാണോ അതോ വേണ്ടെന്നു വച്ചതാണോ‍

അനംഗാരി said...

സണ്‍ ഇന്‍ ലാ ഗോപാലാ..:)

തമനു said...

സാന്‍ഡോസേ.....

ചിരിച്ച്‌ മറീഞ്ഞ്‌....

ബിജുവിന്റെ അപദാനങ്ങള്‍ പാടിയിരിക്കുന്നത്‌ ഓരോന്നും ഞെരിപ്പ്‌ സാധനങ്ങള്‍ ആയിട്ടുണ്ട്. ചിരിച്ച്‌ ചിരിച്ച്‌ ഒരു പരുവമായി. കലക്കി.

പക്ഷേ അവസാനിപ്പിക്കാന്‍ വേണ്ടി അവസാനിപ്പിച്ചതുപോലെ ഒരു തോന്നല്‍, അവസാനം. (ങ്ഹേ ...!!!)

വിഷ്ണു പ്രസാദ് said...

സാന്‍ഡോ...ഉന്നം പിഴച്ചില്ല.

പുള്ളി said...

സാന്റോസേ... “എന്തു കിട്ടും?” “എന്തും കിട്ടും!” അതാണ് ഡയലോഗ്.
കല്യാണം എന്നാല്‍ നല്ല ശമ്പളമുള്ള ചെക്കന്മാരെ വളച്ചെടുക്കുകയാണെന്ന കാര്‍ന്നോന്മ്മാരുടെ മനോഭാവത്തിന് ഇതു തന്നെ പറയണം. ബിജുവും സാന്റോസും പിള്ളച്ചേട്ടനുമൊന്നും സ്തീധനം എന്നൊന്നു (കഥയില്‍) ചിന്തിയ്ക്കുകകൂടി ചെയ്യാതിരുന്നിട്ടും കൂടി പെണ്ണീന്റപ്പനതു ചോദിക്കണമായിരുന്നോ?

Praju and Stella Kattuveettil said...

ഹാ ഹാ.. പെണ്ണുകാണല്‍ സൂപ്പ്പ്പര്‍.. എന്തായാലും സാന്റൊസ്‌ പെണ്ണിനോട്‌ പൊട്ടത്തരം ഒന്നും ചോദിച്ചില്ലല്ലോ..

എന്റെ പിതാശ്രീ ഇങ്ങനെ കൂട്ടുകാരന്‌ പെണ്ണുകാണാന്‍ കൂട്ടിനു പോയിട്ട്‌, പെണ്ണിനോട്‌ എന്തെങ്കിലും ചോദിച്ചില്ലേല്‍ മോശമല്ലെ എന്നു വച്ച്‌ ചോദിച്ചത്‌ "തയ്യലിന്റെ പരീക്ഷ പാസായൊ, എത്ര മാര്‍ക്കുണ്ടായിരുന്നു?" എന്നാണ്‌

Siju | സിജു said...

ഇതും കലക്കീടാ മച്ചൂ..

നീയെടക്കിടക്കു മുങ്ങുന്നതു പുതിയതോരോന്നെഴുതാനാണല്ലേ..

താംബൂലം said...

sandooozeeeeee... bijukumarinteee.
intrduction thakarthu kalanju... but climax um koshappmillaaa...
kesevan pillaa chettane konde agane parayichu nirthandayirunnu...pillachettan kurachu koody !!!!!!!!...

Sathees Makkoth | Asha Revamma said...

sandoz,
ഇതും അടിപൊളി.

അത്തിക്കുര്‍ശി said...

സാന്റോ...

കിടിലന്‍, രസികന്‍!

സുല്‍ |Sul said...

സാന്‍ഡോചാ
ഗുഡ് ചാ.

എനിക്കു ചിരിക്കാന്‍ വയ്യ. :)
-സുല്‍

ആവനാഴി said...

പ്രിയ സാന്‍ഡോസേ,

സണ്‍ ഇന്‍ ലാ വായിച്ചു.


'ലീലാ ബഹാദൂര്‍ ബിജുകുമാറിന്‌'.....
ബിജുകുമാറിന്റെ അടുത്തേക്ക്‌ പോകാനുള്ള വിസ വന്നില്ലേ പിള്ളച്ചേട്ടാ....'

എന്ന് ചോദിച്ചതിന്‌...
പിള്ളച്ചേട്ടന്‍ എന്നെപ്പറഞ്ഞ ഒരു മുഴുത്ത തെറി...”

ഇതു തന്നെ നര്‍മ്മം.

ഇഷ്ടമായി.

പിടിച്ചതിലും വലുത് അളയില്‍ ഉണ്ടല്ലോ.

പോരട്ടേ.

സസ്നേഹം
ആവനാഴി

Dinkan-ഡിങ്കന്‍ said...

സൈനേഡ് സാന്‍ഡോസെ,
ഡിങ്കനെ ചിര്‍പ്പിച്ച് കൊല്ലാതെടാ‍ :)
സത്യം പറ ഇത് നിന്റെ അനുഭവം അല്ലെ?

നിന്റെ കല്യാണം ശരിക്കും കഴിഞ്ഞോ? (എങ്കില്‍ ബാച്ചീസിന്ന് ചീട്ട് കീറാനാ)

Haree said...

ശരിക്കും രസിച്ചു... :)
പിന്നെ അഞ്ചാമത്തെ ശബ്ദം....
കരിക്ക്‌ വീണതിന്റെ ആയിരുന്നില്ലാ....
അവന്‍ വീണതിന്റെ ആയിരുന്നു.
ഇതിങ്ങനെ എക്സ്പ്ലെ‍യിന്‍ ചെയ്തത് വേണ്ടിയിരുന്നോ എന്നൊരു ഡൌട്ട്...
--

വിചാരം said...

സാന്‍ഡോസുമായി ഞാന്‍ സമരത്തിലായിരുന്നു .. ഇവന്‍റെ ബ്ലോഗില്‍ ഞാന്‍ കയറില്ലാന്ന്.. ദിനവും തുറന്ന് വെച്ചിരിക്കുന്ന പിന്‍‍മൊഴിയിലൂടെ ബൂലോകരുടെ ചിരി ബഹളം കേട്ട് എനിക്ക് ഇരിക്ക പൊറുതിയില്ലാതായി.. ഞാന്‍ പിണങ്ങിയാല്‍ എനിക്കല്ലേ നഷ്ടം രണ്ടും കല്പിച്ച് പ്രതിഞ്ജ ലംഘിച്ചു ഞാന്‍ ചിരിക്കൂലാന്നുള്ള വാശിയില്‍ “സണ്‍ ഇന്‍ ലോ” വായിക്കാന്‍ ആരംഭിച്ചു ദേ ഇവിടെ എത്തിയപ്പോള്‍ “'കൂടുതല്‍ ഇട്ടത്‌ നിന്റപ്പനാ....'“ പെട്ടെന്നൊരു പൊട്ടിച്ചിരിയുടെ ശബ്ദം കേട്ട് എന്‍റെ ബോസ് എന്നെ തിറിച്ചൊരു നോട്ടം. അതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ വായന തുടര്‍ന്നു കൂടെ ചിരിയും തുടര്‍ന്നു .... നമ്മുടെ സാന്‍ഡോസിന്‍റെ യാത്ര കുടുംബക്കാര്‍ ഒപ്പിക്കുന്ന ടെന്‍ഷനില്‍ വലിയൊരു ആശ്വാസമാണ് .. വരട്ടെ ഇനി ആദ്യത്തെ വായനക്കാരനാവാന്‍ ഞാന്‍ ശ്രമിക്കാം
ഈ വരികള്‍ പ്രവാസികളുടെ വേദന അറിഞ്ഞവന് മാത്രമേ എഴുതാനാവൂ

തിരിച്ചിനി പോണില്ലാ...പോയില്ലേല്‍ ഇയാള്‍ തല്ലുവോ......
ലീവൊരു രണ്ട്‌ രണ്ടര കൊല്ലമൊണ്ട്‌....എന്താ ഇയാക്ക്‌ ബുദ്ധിമുട്ടായാ......

വിചാരം said...

നന്ദി ഒത്തിരി ചിരിപ്പിച്ചതിന്
ലാല്‍ സലാം

ജിസോ ജോസ്‌ said...

സാന്റോ,

അടിപൊളി... !! ഈന്നു രാവിലെയാണു കണ്ട്തു....വായിച്ചു ചിരിച്ചു ഒരു വഴിയായി... :)

നല്ല എഴുത്ത്......നിര്‍ത്താതെ എഴുതു...ബൂലോകരെ ചിരിപ്പിക്കു.... ആശംസകള്‍ !

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

ആരും കണ്ടില്ല 50 എന്റെ വഹ..
രണ്ടീസം ലീവാരുന്നു.. കറങ്ങാന്‍ പോയി...ഇന്നാ വന്നത് വായിച്ചില്ല ... വായിച്ചിട്ടു ബാക്കി....

ഏറനാടന്‍ said...

ഇതും സൂപ്പര്‍ ഹിറ്റ്‌!! നീ ബൂലോഗത്തെ ഹിറ്റ്‌ മേക്കറാണെടാ മച്ചൂ..!

ഉണ്ണിക്കുട്ടന്‍ said...

ഡാ സാന്റോയേ താമിസിച്ചു പൊയെടാ...

കലക്കി മോനെ .... നിന്റെ പോസ്റ്റു വായിക്കുന്നതിനിടയില്‍ ഒരു സംശയുവുമായി വന്ന
ഒരു തമിഴന്‍ കൊളീഗിനെ അര മണിക്കൂര്‍ നേരത്തേക്ക് ഈ ഏരിയയില്‍ കണ്ടേക്കരുത് എന്നു പറഞ്ഞ് ഓട്ടിച്ചു. ചിരിച്ചു വാളു വെച്ചു എന്നു കേട്ടിട്ടുണ്ടോ സാന്റോ നീ..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::

ചുമ്മാതല്ലാ ശനിയാഴ്ചയ്ക്ക് ശേഷം ശ്രീലങ്കന്‍ ഫ്ലൈറ്റിലു ടിക്കറ്റ് ക്ഷാമം വന്നത്!!!!!

ഭൂലോകത്തിന്റെ ഏതു കോണിലായാലും ബൂലോഗത്തേക്ക് തിരിച്ചു വരാതിരിക്കില്ല എന്നറിയാരുന്നു..

ഓട്ടോക്കാരനോടുള്ള ആ “തേങ്ങേണ്...“
ഇപ്പോഴും ചാത്തന്റെ ചെവീലു മാറ്റൊലി കൊള്ളുന്നു..

ചുമ്മാ കൊറച്ച് ക്വാട്ടുന്നു
“ഈ ഓട്ടോ... ലാമ്പിയാണോ എന്ന് ചോദിച്ചവന്‍.

“ടാ....ബിജൂ.....ഞാന്‍ സാന്റോയാടാ....“

“'ടാ....നിനക്കറിയില്ലേ......
സീഷെല്‍സ്‌ ബാറിന്റെ തൊട്ടടുത്തുള്ള ബില്‍ഡിംഗ്‌.......“

ഉണ്ണിക്കുട്ടന്‍ said...

കെടക്കട്ടെ ഒരു ക്വാട്ടുകള്‍ :

"ഇരിക്കാന്‍ സീറ്റ്‌ കിട്ടിയില്ലേലും കള്ള്‌ വിതരണമുള്ള വിമാനത്തിലേ അവന്‍ വരൂ എന്നുറപ്പാ....."

"കാറ്റ്‌ നിറഞ്ഞ പന്തില്‍...
വാക്കത്തി കൊണ്ട്‌ വെട്ടിയാല്‍ എന്ത്‌ സംഭവിക്കും എന്ന്
മനസ്സിലാകുന്നതിനു മുന്‍പ്‌....
വാക്കത്തി റിട്ടേണ്‍ വന്ന് തിരുനെറ്റിക്ക്‌ കൊണ്ട്‌....
ബോധം പോയി....
ചേട്ടന്റെ കട്ടിലിന്‌ സമീപം മറ്റൊരു കട്ടില്‍ സ്വന്തമാക്കിയവന്‍ ബിജു."

"മറ്റുള്ളവര്‍ ഷാപ്പിന്റേയും ബാറിന്റേയും പേരുകള്‍ മാത്രം പറയുമ്പോള്‍...
അതിന്റെ ലൈസന്‍സ്‌ നമ്പര്‍ വരെ കാണാപ്പാഠം പറയുന്ന.."

ഗുപ്തന്‍ said...

ഉണ്ണിക്കുട്ടന്‍: ‘ചിരിച്ചു വാളു വെച്ചു എന്നു കേട്ടിട്ടുണ്ടോ സാന്റോ നീ..?‘

കാപ്പിറൈറ്റ്..കാപ്പിറൈറ്റ്...മുകളില്‍ എന്റെ കമന്റീന്ന് ഉണ്ണിക്കുട്ടന്‍ കോപ്പിയടിച്ചു.....

ഓടിവായോ... പ്രതിഷേധം പ്രതിഷേധം

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഇതും കലക്കി സാന്‍ഡോ...
ചോട്ടമുംബയില്‍ ലാലിന്റെ പെണ്ണുകാണല്‍ സീന്‍ കണ്ടപ്പോള്‍ ഓര്‍ത്തതാണോ ??
ഏതായാലും അതിലും കലക്കി ഇത്...

Vempally|വെമ്പള്ളി said...

സാന്‍ഡൊസെ, ഇതും.... കലക്കീ

Areekkodan | അരീക്കോടന്‍ said...

സൂപ്പറ് കഥ സാന്ദോ..

അപ്പു ആദ്യാക്ഷരി said...

സാന്റോ..... ::-))

Sherlock said...

:)

sandoz said...

പെണ്ണ്‌ കാണാന്‍ കൂട്ട്‌ വന്ന....
വല്യമ്മായി...സിയ...ഇക്കാസ്‌...
കിരണ്‍സ്‌....ജി.മനു....ദേവേട്ടന്‍....
മനു..ആറാര്‍....ശാലിനി....
പടിപ്പുര..വിശാലം...സുമേഷ്‌..
ബീരാന്‍ കുട്ടി..വേണുവേട്ടന്‍...ദിവാ...കുട്ടന്മേനോന്‍
കൈതമുള്ള്‌....
കുറുമാന്‍...പൊതുവാള്‍...സാജന്‍..
വക്കാരി..സുനീഷ്‌...അഗ്രു..
പണിക്കര്‍സാര്‍..സതീഷ്‌...അനാഗതന്‍...
പ്രമോദ്‌..കരീം മാഷ്‌..തറവാടി...
മൂര്‍ത്തി...മാവേലി..അനംഗാരി....
തമനു...വിഷ്ണുപ്രസാദ്‌ മാഷ്‌....
പുള്ളി..
തരികിട...സിജു..അഭി..
സതീശന്‍...അത്തിക്കുര്‍ശി..സുല്‍..
ആവനാഴി..ഡിങ്കന്‍..ഹരി..
വിചാരം..തക്കുടു..ചത്തന്‍..
ഏറനാടന്‍...ഉണ്ണിക്കുട്ടന്‍..കുട്ടസ്‌..
വെമ്പള്ളി..
അരീക്കോടന്‍..അപ്പു.....ജിഹേഷ്‌....
എന്നിവര്‍ക്ക്‌ നന്ദി നമസ്കാരം....

ദീപു : sandeep said...

'എന്ത്‌ കിട്ടും....'
'എന്തും കിട്ടും....'

അതു കലക്കി....
ഹരി പറഞ്ഞപോലെ ചില ഭാഗങ്ങളില്‍ എക്സ്‌പ്ലനേഷന്‍ കൂടിപ്പോയില്ലേ എന്നൊരു സംശയം...

qw_er_ty

താംബൂലം said...

sandoooooze nanniyum namaskarvum matrame ollooo pennu kanan kootu vannitte........??? bijukumar adichete bakky vallom onddoooo oru 90 enkilum... nokkede kanathirikkillaa

അമല്‍ | Amal (വാവക്കാടന്‍) said...

സാന്റോസേ...

ഇതും അമറന്‍ ... :)

'ടാ....ബിജൂ.....ഞാന്‍ സാന്റോയാടാ....'

ചിരിക്കേല്ല!! ഞാന്‍ കെടന്ന് കാറേര്ന്ന്...:)

sandoz said...

പെണ്ണ്‌ കാണാന്‍ കൂട്ട്‌ വന്നതിന്‌ ദീപുവിനും വാവക്കാടനും നന്ദി നമസ്കാരം...
അഭിയേ.....
എന്തിനാ 90 ആക്കണത്‌....
നമുക്ക്‌ ഒരു ഫുള്ള്‌ തന്നെ വാങ്ങിക്കാന്നേ.....

നിമിഷ::Nimisha said...

സാന്റ്റോസ്, ബിജുവിന്റെ വര്‍ണ്ണനയും പെണ്ണുകാണലും പിന്നെ അതിന്റെ അവസാനവും..ഒരു സംശയം മാത്രം ബാക്കി...നിര്‍ത്താതെ ചിരിച്ചാല്‍ കവിളിത്തിരി നോവുംന്ന് മനസ്സിലായി, പക്ഷേ ആള്‍ തട്ടിപോകുകയൊന്നുമില്ലല്ലോ? അല്ല ഇനി അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ഞാനീ വഴിയ്ക്കില്ല അതിനാ:)

അനു said...

ചിരിക്കാന്‍ ഏറെ വകയുള്ള പോസ്റ്റ്.... :)

sandoz said...

പെണ്ണ്‌ കാണാന്‍ കൂട്ട്‌ വന്നതിന്‌ നിമിഷക്കും അനുവിനും നന്ദി.....ഡാങ്ക്സ്‌.....

പോക്കിരി said...

എന്റെ സാന്റോസെ എനിക്കു വയ്യ, ചിരിക്കാനെനിക്കു മേല..
'മനി'ച്ചിരിക്കുന്നു, ഛെ നമിച്ചിരിക്കുന്നു ( ഇന്നലത്തെ ഹാങ്ങോവര്‍)
സൂപ്പര്‍ "അതവരണം"....
തുടരട്ടെ യാത്ര...

neermathalam said...

:))...O-,--< --chirichu chirichu marichu kedakkana kedappa....
!!!
nee Sandoz alla chiriyude fulldosea....

sandoz said...

പെണ്ണ്‍ കാണാന്‍ കൂട്ട്‌ വന്നതിന്‌
പോക്കിരി വാസുവിനും നീര്‍മാതളത്തിനും നന്ദി ഡാങ്ക്സ്‌...
ദാസപ്പന്‍ ഇഷ്യൂവില്‍ അഭിപ്രായം പറഞ്ഞതിന്‌ നിക്കിനും വാസുവിനും സ്വപ്നക്കും ഡാങ്ക്സ്‌...

JIJI JOHN said...

അടിപൊളി സാന്‍ഡോസെ, വെറുതേ ഒന്നു കേറി നോക്കിയതാ. ചിരിച്ചു ചിരിച്ച്‌ എന്റെ ദഹനഗ്രന്ഥി പറിഞ്ഞു.

ശിശു said...

ഇന്നാണ് മച്ചൂ കാണാന്‍ പറ്റിയത്, ഇനി ഞാനെന്തു പറയാനാണ്, എല്ലാം പറഞ്ഞുകഴിഞ്ഞില്ലെ?,

ആ കരിക്ക് വീണ ശബ്ദം ഞാന്‍ പറഞ്ഞ്തന്നതല്ലെ, ഇല്ലെങ്കില്‍ ഇത്രക്രിത്യമായി എങ്ങനെ ആരോടും പറയാത്ത കാര്യങ്ങള്‍ അറിഞ്ഞു..

ജനശബ്ദം said...

കലക്കന്‍ പോസ്റ്റ് . :) :)

sandoz said...

ബ്ലോഗ് ഡൈജസ്റ്റില് ഈ രചന പ്രസിദ്ധീകരിക്കാന്‍ എനിക്ക് സമ്മതമല്ലാ...

സിബുവും ബ്ലോഗ് ഡൈജസ്റ്റ് ടീമും ക്ഷമിക്കണം..‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒട്ടേറെ നര്‍മ്മ കഥകള്‍ ബൂലോകത്ത് ദിനം പ്രതി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒട്ടുമിക്ക കഥകളും‍ ഒരേ ദിശയിലേക്കൊഴുകുമ്പോള്‍ ചുരുക്കം ചിലതു മാത്രം ഒഴുക്കിനെതിരേ നീന്തുന്നു. അതിലൊന്നാണ് സാന്‍ഡോസിന്റേത്.

hi said...

തല്ലരുത്‌......പൊയ്ക്കോളാം:):):)

Unknown said...
This comment has been removed by the author.
Unknown said...

കലക്കന്‍ പോസ്റ്റ് !!!!!!!!!