Wednesday, July 01, 2009

ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യരുടെ സാഹസങ്ങള്‍...

വാഷിങ്ടണ്‍ ഡിസിയിലെ തന്റെ കൊട്ടാരസദൃശമായ വീടിന്റെ പുറകിലെ മൈതാനത്ത്...
സ്വന്തം ഹെലിക്കോപ്റ്ററിന് ഗ്രീസടിക്കുന്നതിനിടയില്‍ ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യരുടെ സെല്‍ഫോണ്‍ ശബ്ദിച്ചു.

‘ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യര്‍ അല്ലേ...’

‘അതേ..ഞാനാണാ ഭയങ്കരന്‍.
താങ്കളാരാണ്....‘

‘ഞാന്‍ ഒബാമ...’

‘മാമയോ....ഏത് മാമ....ആരടെ മാമ..’

‘മാമയല്ലാ...ഒബാമ..പ്രസിഡന്റ്...’

‘ഏത് പഞ്ചായത്തിന്റെ...’

‘പഞ്ചായത്തിന്റെയല്ലടോ...അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാ..’

‘ഒവ്വ...എന്താ പ്രസിഡന്റേ ഈ നട്ടുച്ചക്ക്..’

‘എനിക്ക് ഡിക്റ്ററ്റീവിന്റെ ഒരു സഹായം വേണം..’

‘എന്ത് സഹായം...’

‘മിനുട്ടുകള്‍ക്ക് മുന്‍പ്...വൈറ്റ് ഹൌസീന്‍ നിന്ന് ഒരു അമൂല്യ വസ്തു..
ഒരു ഭീകരന്‍ അടിച്ചോണ്ട് പോയി.
ഒരു കറുത്ത ലിമോസിന്‍ കാറില്‍...സദ്ദാം ഹുസൈന്‍ റോഡിലൂടെ
അവര്‍ കിഴക്കോട്ട് വച്ച് പിടിച്ചിട്ടുണ്ട്.ഡിക്റ്ററ്റീവ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച്..
അയാളെ തടഞ്ഞ്..വൈറ്റ് ഹൌസിനാ അമൂല്യ വസ്തു തിരികേ എത്തിച്ച് തരണം.
വൈറ്റ് ഹൌസിന്റെ പ്രശസ്തി ഇത്ര വര്‍ദ്ധിപ്പിച്ച് വേറൊരു സാധനം നിലവില്‍ കിട്ടാനില്ല.
അത് കൊണ്ട്...’

‘മതി മതി...ഇത്രയും വിശദീകരണം മതി.
പ്രസിഡന്റ് സമാധാനമായി ഇരുന്ന്...ഒരു കുപ്പിയുടെ കഴുത്ത് പൊട്ടിച്ച് അടി തുടങ്ങ്.
നാലമത്തെ പെഗ്ഗില്‍ ഐസിടുന്നതിന് മുന്‍പ് ഞാന്‍ എത്തിയിരിക്കും.
കുപ്പീലെ ബാക്കി എനിക്ക് തന്നേക്കണം....
മുഴുവന്‍ കുടിച്ചാ പ്രസിഡന്റാണ്..കോപ്പാണ്...എന്നൊന്നും ഞാന്‍ നോക്കുല്ല....
വയ്ക്കടാ ഫോണ്‍...’

ഡിക്റ്ററ്റീവ് ഉഷ്ണരാമയ്യര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.
നിമിഷങ്ങള്‍ക്കകം തന്റെ ഹെലിക്കോപ്റ്ററില്‍ സദ്ദാം ഹുസൈന്‍ റോഡ് ലാക്കാക്കി പുറപ്പെടാന്‍ അയ്യര്‍ തയ്യാറായി.
പുറപ്പെടുന്നതിന് മുന്‍പ് തന്റെ കുന്നംകുളം മെയിഡ് പിസ്റ്റള്‍ ഓവര്‍ക്കോട്ടിന്റെ ഇടത്തേ പോക്കറ്റില്‍ തിരുകി.
മട്ടാഞ്ചേരി നിര്‍മ്മിത മെഷീന്‍ ഗണ്‍ തോളില്‍ തൂക്കി.
കണ്ണൂരില്‍...സ്റ്റേറ്റ് കമ്മിറ്റി നേതാക്കന്മാരുടെ മക്കള്‍ പൊട്ടിച്ച് കളിക്കുന്ന പടക്കങ്ങള്‍ പത്തിരുപതെണ്ണം വലത്തേ പോക്കറ്റില്‍ തള്ളി.
അയ്യര്‍ റെഡി...കോപ്റ്റര്‍ കുതിച്ച് പറന്നു.

അല്‍ക്കൊയ്ദ തെരുവും കടന്ന് സദ്ദാം ഹുസൈന്‍ റോഡിലൂടെ പായുകയായിരുന്നു
അപ്പോള്‍ കറുത്ത ലിമോസിന്‍.
ഡിക്കിയില്‍ ഒരു വലിയ ചാക്കില്‍ വൈറ്റ് ഹൌസില്‍ നിന്ന് കടത്തിയ അമൂല്യ വസ്തു.
ഡ്രൈവിങ്ങ് സീറ്റിലിരുന്ന് ഒരു താടിക്കാരന്‍ അട്ടഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടപ്പെട്ട മുതലാണ് താന്‍ തിരിച്ച് പിടിച്ചിരിക്കുന്നത്.
താടിക്കാരന്‍ വീണ്ടും അലറിച്ചിരിച്ചു.
അപ്പോള്‍ ആകാശത്ത് ലിമോസിന് നേരേ മുകളില്‍ അയ്യരുടെ ഹെലിക്കോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.

താഴെ ലിമോസിന്‍ കണ്ടതും ഉഷ്ണരാമയ്യര്‍ റെഡിയായി.
ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുമ്പോള്‍...കോപ്റ്റര്‍ കെട്ടിവലിക്കാനുപയോഗിക്കുന്ന
കയറെടുത്ത് ഒരറ്റം സീറ്റിന്റെ കാലില്‍ കെട്ടി.
മറ്റേയറ്റം വാതില്‍ തുറന്ന് താഴേക്കിട്ടു.
കയറിലൂടെ താഴെ ലിമോസിന്റെ മുകളിലേക്ക് ഇറങ്ങാന്‍ തയ്യാറായ അയ്യര്‍ ഒന്നാലോചിച്ചു.
താന്‍ താഴേക്കിറങ്ങിയാല്‍ കോപ്റ്റര്‍ ആര് പറപ്പിക്കും.
ഐഡിയ...അയ്യരാരടെയാ മോന്‍‍...ആര്‍ക്കറിയാം...
ഇറക്കത്ത് ലാന്‍ഡ് ചെയ്യുമ്പോള്‍ ഊട് വയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന കല്ലെടുത്ത്...
കോപ്റ്ററിന്റെ ആക്സിലേറ്ററിന്റെ മുകളില്‍ വച്ചു.
സബാഷ്...
കോപ്റ്റര്‍ മുന്നോട്ട്..അയ്യര്‍ താഴോട്ട്...

കയറില്‍ തൂങ്ങി ലിമോസിന്റെ മുകളില്‍ ലാന്‍ഡ് ചെയ്ത അയ്യര്‍..
കാറിന്റെ മുകളില്‍ കുത്തിയിരുന്നു.
ആദ്യം അമൂല്യ വസ്തു കൈവശപ്പെടുത്തണം.
എന്നിട്ട് മതി ഭീകരനെ കീഴ്പ്പെടുത്തുന്നതെന്ന് അയ്യര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.
അല്ലെങ്കില്‍ വൈറ്റ് ഹൌസിന്റെ അഭിമാനമായ അമൂല്യ വസ്തു നശിപ്പിക്കപ്പെടാനും മതി.

ഖൊമേനി കവലയിലെ ബ്ലോക്കില്‍ പെട്ട് ലിമോസിന്‍ നിന്നതും...
അയ്യര്‍ ചാടിയിറങ്ങി.നേരേ കാറിന്റെ പുറകില്‍ ചെന്ന് ഡിക്കി തുറന്നു.
അതാ ചാക്ക് കെട്ട്...അത് അനങ്ങുന്നു....
എന്ത്..ജീവനുള്ള അമൂല്യ വസ്തുവോ...
എന്തുമാകട്ടെ..അയ്യര്‍ സമയം കളയാതെ ചാക്ക് കെട്ട് കാറില്‍ നിന്ന് പുറത്തെടുത്തു.
കെട്ടഴിച്ച് തുറന്ന് നോക്കിയതും അയ്യര്‍ അന്തം വിട്ടു...

‘എന്തായീ കാണണേന്റെ പാറേപ്പള്ളി സോണിയ മാതാവേ...’

മോണിക്ക...
സാക്ഷാല്‍...മോണിക്ക ലെവിന്‍സ്കി...
വൈറ്റ് ഹൌസിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ ആ അപൂര്‍വ മൊതലിനെ കണ്ടതും...
സന്തോഷം സഹിക്കാനാകാതെ...
ഉഷ്ണരാമയ്യര്‍ തന്റെ മട്ടാഞ്ചേരി നിര്‍മ്മിത മെഷീന്‍ ഗണ്ണെടുത്ത് ആകാശത്തേക്ക് തുരുതുരെ വെടിവച്ചു.

വെടിവയ്പ്പും ബഹളവും കേട്ട് താടിക്കാരന്‍ ഭീകരന്‍ ചാടിപ്പുറത്തിറങ്ങി.
വൈകിയില്ലാ...നീ ഞങ്ങടെ മോണിക്കയെ തട്ടിക്കൊണ്ട് പോകുമല്ലേടാ തെണ്ടീ...
എന്നാക്രോശിച്ച് കൊണ്ട് അയ്യര്‍ ഭീകരന്റെ മേല്‍ ചാടി വീണു.കഴുത്തിന് കുത്തിപ്പിടിച്ചു.
പിടിവലിക്കിടയില്‍ ഭീകരന്റെ താടി ഊരിപ്പോയി.
താടി പോയതും തന്നെ മനസ്സിലാകാതിരിക്കാന്‍ ഭീകരന്‍ കൈകൊണ്ട് മുഖം പൊത്തി.

എടാ കള്ളത്താടി എന്നലറിക്കൊണ്ട് അയ്യര്‍ ഭീകരന്റെ കയ്യില്‍ പിടുത്തമിട്ടു.ബലം പ്രയോഗിച്ച്
മുഖത്ത് നിന്ന് കൈ മാറ്റി...
ഒരു നിമിഷം..
അയ്യര്‍ ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി...
എന്നിട്ടലറി...

‘ക്ലിന്റണ്‍...ക്ലിന്റണ്‍...’

ഈ സമയം കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍...
പാതിരാത്രി..
തന്റെ കെട്ടിയോന്‍...
തന്റെ നെഞ്ചത്തിരുന്ന് കൊണ്ട് ക്ലിന്റണ്‍..ക്ലിന്റന്‍ എന്നലറുന്നതും..
കഴുത്തിന് കുത്തിപ്പിടിക്കുന്നതും എന്തിനെന്നറിയാതെ..
അന്തം വിട്ട് കിടക്കുകയായിരുന്നു മിസ്സിസ് ദാക്ഷായണി ഉഷ്ണരാമയ്യര്‍.....

26 comments:

sandoz said...

ദേശീയവികാരം കൊടുമ്പിരി കൊണ്ടപ്പോള്‍ താങ്ങീതാ...
നിങ്ങളൊന്ന് ക്ഷമീര് നാട്ടാരേ...

RR said...

welcome back :-)

അരവിന്ദ് :: aravind said...

പറഞ്ഞാല്‍ വിശ്വസിക്കൂല.
ഇന്ന് രാവിലെ ഓര്‍ത്തു:
സാന്‍ഡോസിനെ കണ്ടിട്ട് കുറേ നാളായല്ലോ..ഒരു പോസ്റ്റ് കിട്ടിയാ നന്നായിരിന്നു എന്ന്! സത്യം.

വെല്‍‌കം ബാക്ക്!

പതിവ് പോലെ, നല്ല രസം.

ഉഗാണ്ട രണ്ടാമന്‍ said...

What a surprise......Sandoz is back...

..:: അച്ചായന്‍ ::.. said...

മാഷെ ആ ശാകുന്തളം ഒന്നും മൊത്തം ആക്ക് മാഷെ ... അത് കിടു ആരുന്നു കേട്ടോ ഇതും കൊള്ളാരുന്നു ലാസ്റ്റ് പ്രതിക്ഷിച്ചില്ല ഹിഹിഹി

ഗുപ്തന്‍ said...

ഹെലിക്കോപ്റ്റര്‍ പറത്തിക്കൊണ്ട് ചാടാന്‍ കണ്ടുപിടിച്ച വഴി കിക്കിടു ;))

വല്ലപ്പോഴുമൊക്കെ എന്തെങ്കിലും എഴുതെടേയ്... നീയില്ല. വിശാല്‍ജി ദുഫായ്ക്കാരനായി. അര സീരിയസായി. തമനു ദില്‍ബല്‍ ഒക്കെ നിശബ്ദം .. ആകെ ചിരിക്കാനുണ്ടായിരുന്നത് പിണറായിയെ കുളിപ്പിക്കാന്‍ മാരീചന്‍ അറബിക്കടലീന്ന് വെള്ളം തേകുന്നത് മാത്രം :(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മഹാനേ തുടരട്ടേ... എവിടെയാ ഇപ്പോള്‍? ബ്ലോഗുലകം സാന്‍ഡോ എന്ന പേര് മറന്ന് തുടങ്ങുമ്പോഴേക്കും തിരിച്ചെത്തിയല്ലോ... പോസ്റ്റിട്ടില്ലെങ്കിലും എവിടെങ്കിലും 4 കമന്റെങ്കിലും ഇട്ട് ഞങ്ങളെ ചിരിപ്പിക്കെടോ...

കുഞ്ഞന്‍ said...

സാന്റോസ് ജീ..

ഉഷ്ണരാമയ്യര്‍ ആരാ മോന്‍..! പിന്നെ റോഡിന്റെ, കവലകളുടെ പേരുകള്‍ കിക്കിടിലം.

ഓ.ടൊ. നാലാം പെഗ്ഗ് അടിക്കുന്നതിനുമുമ്പ് കഥ തീര്‍ത്തത് ശരിയായില്ലാട്ടൊ

ടിന്റുമോന്‍ said...

സന്തോഷേ വെല്കം ബാക്ക്. ഇനി താങ്ങ~ തൊടങ്ങിക്കോളൂ വായിക്കാന് ഞാന് റെഡി. :)

Siju | സിജു said...

നീ ജീവനോടെയുണ്ടല്ലേ..

ശ്രീ said...

ഹ ഹ. കൊള്ളാം. കുറേ നാളായല്ലോ കണ്ടിട്ട്?

R. said...

ഹൈശ്!

വെര്‍തേ ഈ വഴി വന്നുനോക്കിയതാ.
ദേശീയ വികാരം ഇനിയും പിരിയട്ടെ!

Visala Manaskan said...

സാന്റോസേ.. :))


എന്ത ചേട്ടാ ഇപ്പോ ഒന്നും എഴുതാത്തേന്ന്?? ഇതൊന്നും അത്ര ശരിയല്ലട്ടാ!

ധനേഷ് said...

ദേശീയ വികാരം അത്ര പെട്ടെന്ന് ശമിപ്പിക്കണ്ട.. :)
പഴയതുപൊലെ സ്ഥിരമായി പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

krish | കൃഷ് said...

ഈ ചളുക്ക് സാധനം എവടെ പൊയി കെടക്കാന്ന് വിചാരിച്ചിരിക്കയാരിരുന്നു. അപ്പഴക്കും എത്തീല്ലോ. സന്തോയം.
വികാരം കൊടുമ്പിരികൊണ്ടപ്പോളെഴുതിയതാല്ലെ. എന്തായാലും ആ വികാരം അങ്ങ്ട് കളയണ്ടാ.
:)

അരുണ്‍ കരിമുട്ടം said...

പൊട്ടിച്ചിരിപ്പിക്കുന്ന ത്രില്ലര്‍..
ഹ..ഹ..ഹ
കൊള്ളാല്ലോ വീഡീയോണ്‍!!

Tomkid! said...

കൊടകരേന്ന് കടവന്തറക്ക് പോവുന്ന വഴിക്ക് ചുമ്മാ കേറി നോക്കിയതാ. അപ്പോ ദേ കിടക്കുന്നു പുതിയ പോസ്റ്റ് മഞ്ഞുമ്മലില്‍!

ഇഷ്ടപ്പെട്ടു.

വീണ്ടും പുതിയ പുതിയ നമ്പറുകളിറക്കി ഉഷാറായി എഴുതൂ...

:)

അനൂപ് said...

ഹാവൂ... അപ്പൊ തിരിച്ചെത്തി അല്ലെ...
കുറച്ചധികം നാളായി സകല പോസ്റ്റുകളും വായിച്ചും വീണ്ടും വായിച്ചും പിന്നേം വായിച്ചും ഒക്കെ കഴിച്ചുകൂട്ടാന്‍ തുടങ്ങീട്ടു... അപ്പൊ എന്നാല്‍ ഇനി പഴയ പോലെ പെട തുടങ്ങാം ല്ലേ..
വായിക്കാന്‍ ഞാന്‍ എന്നെ കച്ചേം കെട്ടി ഇരിപ്പാ

കൂട്ടുകാരൻ said...

സന്റൊസേട്ടാ പുതിയ ബ്ലോഗ്‌ കണ്ടത്തില്‍ വളരെ സന്തോഷം. ബ്ലോഗ്‌ വായിച്ചു തുടങ്ങീട്ടു അധികം നാളായിട്ടില്ല.കിട്ടിയ സമയം കൊണ്ട് ചേട്ടന്റെ എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു. പുതിയത് കേമം ആയി. ശാകുന്തളം രണ്ടാം കാണ്ഡം ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്നു.

ഉപാസന || Upasana said...

അണ്ണന്‍ തിരുമ്പി വന്ത്!!!
:-)
ഉപാസന

Mohanam said...

ങ്യാങ്ങഹാ.... എത്തിപ്പൊയ്യീ.... ഇതെവിടാരുന്നൂ ഇത്രനാളും......

Sathees Makkoth | Asha Revamma said...

സാന്റോയെ കാണുന്നില്ലല്ലോയെന്ന് വിചാരിച്ചെത്തിയതാണ് പഴയലിങ്കൊക്കെ തപ്പി. ഏതായാലും വെറുതെ ആയില്ല.

അനിയന്‍കുട്ടി | aniyankutti said...

hihihihi...ayyyyooo!!! :))))

jayanEvoor said...

ഇതാണ് പോസ്റ്റ്‌!!

എന്താ തകര്‍പ്പന്‍ ഫിനിഷിംഗ്!

ഞാന്‍ ഒന്ന് നമസ്കരിച്ചോട്ടെ!

സീയെം said...

super.....!

സുധി അറയ്ക്കൽ said...

ക്ഷമിച്ചു.