'മി.ബോണ്ട്....താങ്കള്‍ക്കു ആണു ഈ കേസിന്റെ ചുമതല......
അന്വേഷണം ഉടനേ ആരംഭിക്കും എന്നു കരുതുന്നു.'
'യെസ് മാഡം....ഞാന്‍ ഉടനേ റിപ്പോര്‍ട്ട് ചെയ്യുന്നതാണു....
പക്ഷേ ...എങ്ങനെ ഇതു സംഭവിച്ചു.....
സെക്യൂരിറ്റി വളരെയധികം സ്ട്രോങ്ങ് ആയ ബക്കിംഗ് ഹാം പാലസിനുള്ളില്‍ മോഷ്ടാവ് എങ്ങനെയാണു കടന്നത്....'
'ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റിക്കാരുടെ ശ്രദ്ധ ഡോളര്‍ വിതറി തിരിക്കുക ആയിരുന്നു.
അതായത് ഒരു പത്തിന്റെ ഡോളര്‍ സെക്യൂരിറ്റി ക്യാബിന്റെ അരികില്‍ ഇട്ടതിനു ശേഷം .....
ഇതു നിങ്ങളുടെ ആണോ എന്നു മോഷ്ടാവ് അവരോട് ചോദിച്ചു.
ഡോളറിന്റെ അവകാശ തര്‍ക്കം നടക്കുന്നതിനിടയില്‍ മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.
ഡോളറിനു വേണ്ടി തമ്മിലടിച്ച സെക്യൂരിറ്റിക്കാരില്‍ രണ്ട് പേര് ലണ്ടന്‍ ഗവണ്മന്റ് ആശുപത്രിയില്‍ ആണു.
അതു കൂടാതെ പാലസിനകത്ത് മുളകുപൊടിയും വിതറിയിരുന്നു...'
'ഓഹോ....രാജ്ഞിയുടെ കിരീടം അല്ലാതെ വേറെ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ...'
'ഇല്ലാ എന്നാണു തോന്നുന്നത്....
കൊട്ടാരത്തിന്റെ അകത്ത് കിടന്നുറങ്ങിയിരുന്ന തൂപ്പുകാരിയുടെ
മാല പൊട്ടിക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും അത് പരാജയപ്പെട്ടു...'
'ഗ്രേറ്റ്......അതെങ്ങനെ....തൂപ്പുകാരി ആ ശ്രമം എങ്ങനെയാണു തടഞ്ഞത്....'
'തടഞ്ഞെന്നോ ..ആരു....അവളാ..അവളു മിണ്ടിയതും കൂടി ഇല്ലാ.....
ആരോ തന്റെ ദേഹത്ത് കൈ വച്ചപ്പോള്‍ ...........
രാത്രി തന്നെ പാചകം പഠിപ്പിക്കാന്‍ വരാറുള്ള കൊട്ടാരം ചീഫ് കുക്ക് ആയിരിക്കും എന്നു കരുതിയെന്ന്....
അവളുടെ മൊഴിയില്‍ ഉണ്ട്...'
'മാര്‍വലെസ്....പിന്നെ എങ്ങനെയാണു ആ മാലപൊട്ടിക്കല്‍ ശ്രമം പരാജയപ്പെട്ടത്.....'
'അവളു മാല ധരിച്ചിട്ടുണ്ടായിരുന്നില്ലാ..അതു തന്നെ.....
ഇല്ലാത്ത മാല എങ്ങനാടോ പൊട്ടിക്കണേ...പൊട്ടന് ബോണ്ടേ...'
'എക്സലെന്റ്....എന്തെങ്കിലും ക്ലൂ ലഭിച്ചിട്ടുണ്ടോ.....
മോഷ്ടാക്കള്‍ ആരെന്നോ...ഏത് നാട്ടുകാര്‍ എന്നോ മറ്റോ...'
'നോട്ടുവിതറി ആളുകളുടെ ശ്രദ്ധതിരിക്കല്‍....
മുളകുപൊടി വിതറല്‍.....
മാലപൊട്ടിക്കാനുള്ള ശ്രമം......
പിന്നെ കൊട്ടാരത്തിന്റെ മുന്‍പിലുള്ള തട്ടുകടക്കാരന് റോബര്‍ട്ട് ക്രോഫ്റ്റിന്റെ മൊഴിപ്രകാരം...
മോഷ്ടാക്കള്‍ ശരീരം മുഴുവന്‍ എണ്ണ തേച്ച്...
അടിവസ്ത്രം മാത്രം ധരിച്ചവര്‍ ആയിരുന്നു എന്ന
അതിപ്രധാനമായ വിവരവും വച്ചു കണക്കു കൂട്ടി നോക്കിയിട്ട്
മോഷ്ടാക്കള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ആവാനാണു സാധ്യത...'
'കേരളമോ...അത് എവിടെയാണു മാഡം...'
'കേരളം...ഇന്‍ഡ്യയുടെ തെക്കെ അറ്റത്തു കിടക്കുന്ന ഒരു ചെറുപ്രദേശം ആണു....
താങ്കള്‍ ഉടനേ അങ്ങോട്ടു പുറപ്പെടണം....'
'കേരളത്തില്‍ ഡാം....വന്‍ കെട്ടിടങ്ങള്‍...
അങ്ങനെ എന്തെങ്കിലുമൊക്കെ കാണില്ലേ മാഡം...'
'പിന്നേ..അതൊക്കെയുണ്ട്...അല്ലാ..എന്തിനാടോ ബോണ്ടേ......
തനിക്ക് ഈ ഡാമും വലിയ കെട്ടിടങ്ങളും...'
'ഞാന്‍ സാധാരണ ഡാമുകളില്‍ നിന്നോ വന്‍ കെട്ടിടങ്ങളുടെ മുകളില്‍
നിന്നോ ഒക്കെ ചാടിയാണു
കേസ് അന്വേഷിക്കേണ്ട സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറു...
അല്ലെങ്കില്‍ പാരച്ചൂട്ടില്‍ ഇറങ്ങും......അതാ പതിവ്...'
'അവിടെ ഡാം ഒക്കെയുണ്ട്...
പക്ഷേ അതിനകത്തേക്ക് ചാടിയാല്‍ പിന്നെ തന്നെ കിടത്താന്‍ വയലിന് പെട്ടി പോലും വേണ്ടിവരില്ലാ...
വെള്ളമില്ലാത്ത ഡാമില്‍ ചാടി എന്തിനാടോ ബോണ്ടേ ബോണ്ടിക്കു കെട്ടിയോന് ഇല്ലാതെ ആക്കണത്......
പിന്നെ പാരചൂട്ടില്‍ ഇറങ്ങണ പരിപാടി കൊള്ളാം...
പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം....
കേരളത്തില്‍ മുരുക്ക് എന്ന ഒരു മരം ഉണ്ട്...
അതില്‍ പാരചൂട്ട് തങ്ങാതെ നോക്കണം.....
അതില്‍ തങ്ങിയാ പിന്നെ അവിടെയിരുന്ന് അയ്യോ..പത്തോ എന്നുവിളിക്കലേ ഉണ്ടാവൂ...
ഇവിടുന്ന് ഒരുത്തനും വരൂല്ലാ..അതില്‍ കേറി തന്നെ താഴത്ത് എത്തിക്കാന്‍....'
'എന്റെ ആയുധങ്ങളും കാറും ഒക്കെ എങ്ങനെ അവിടെ എത്തിക്കും...'
'അതാണു വലിയ പാട്.....വിദേശ കാറുകള്‍ക്കു അവിടെ മുടിഞ്ഞ ഡ്യൂട്ടിയാ.......
അതുകൊണ്ട് കാറു അവിടെ തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട്....
പിന്നെ തോക്കും ഉണ്ടേം ഒരു ചോറ്റുപാത്രത്തിലോ...
ലാപ് ടോപ്പിന്റെ കവറിലോ കടത്താം......'
'ഒ.കെ മാഡം... ഞാന്‍ പുറപ്പെടുക ആയി...
അനുഗ്രഹിക്കൂ...'
'കൈയും കാലും തലേം ഒക്കെ ബാക്കിയാക്കി തിരിച്ചു വന്നാല്‍ തന്റെ വീട്ടുകാര്‍ക്കു കൊള്ളാം.....
ശരി പോയിട്ട് വാ.....
ഞാന്‍ ഇന്നു മുതല്‍ ലണ്ടന്‍ കാവില്‍ വ്രതം ഇരിക്കുകയാണു.....
തന്റെ വിജയത്തിനായി......'
'ശരി..അപ്പോള്‍ ഇനി യാത്രയില്ലാ...കാണാം....'
---------------------------
'ഹലോ....ഹലോ.....ആരാണു.....'
'എടോ ബോണ്ടേ.....താന്‍ എത്തിയോ...'
'എത്തി...എത്തി...ഞാന്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ പുറത്ത് നിന്നാണു സംസാരിക്കുന്നത്...'
'ഒ.കെ...ഒ.കെ...താന്‍ ഒരു കാര്യം ചെയ്യൂ......
ഒരു ഓട്ടോ പിടിച്ച് ആലുവക്ക് പോകൂ....
അവിടെ റെയില്‍ വേ സ്റ്റേഷനു അടുത്തുള്ള ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കൂ......'
'ഒ.കെ മാഡം..'
'ഓട്ടോ...ഓട്ടോ...'
'എങ്ങോട്ടാണു സായിപ്പേ....'
'ആലുവക്ക് പോകണം..'
'അതിനെന്താ പോകാല്ലാ...ഇങ്ങട് കേറു പിത്തക്കാടീ....'
'ഇവിടെനിന്ന് ആലുവക്ക് എത്ര കിലോമീറ്റര്‍ ഉണ്ട്...'
'നേരേ പോയാ 15......അല്ലെങ്കില്‍ 30...'
'എങ്കില്‍ നേരേ പോയാല്‍ മതി..'
'അപ്പ...ദേശം കവലേലെ വളവ് തന്റെ അപ്പന് വളക്കോ...'
'എന്ത്...'
'നേരേ മാത്രം പോയാല്‍ വളവ് വരുമ്പെ എന്തു ചെയ്യൂന്നാ താന്‍ പറയണേ.....'
'ശരി..ശരി...എങ്ങനെയെങ്കിലും പോ......'
'ആലുവേലു എവിടേണു പോണ്ടത്....'
'ഏതെങ്കിലും ലോഡ്ജില്‍ എന്നെ കൊണ്ടുപോയി ആക്കണം...'
'അതു ഞാന്‍ ഏറ്റു.....'
'എന്ത്...'
'ആക്കണ കാര്യം ഞാന്‍ ഏറ്റൂന്ന്...'
'ഉവ്വ.......'
------------------
'സായിപ്പേ...ഇതാണു കസ്തൂരി ലോഡ്ജ്....
നല്ല കിടുക്കന്‍ സൗകര്യങ്ങളാ...
അപ്പുറത്ത് ലേഡീസ് ഹോസ്റ്റല്‍...
ഇപ്പുറത്ത് പെരിയാറിലെ കുളിക്കടവ്......'
'മതി..മതി....എത്ര ആയി..ഓട്ടോ ചാര്‍ജ്...'
'300 രൂപ..'
'എന്റെ മാഞ്ചസ്റ്ററു പുണ്യാളാ....എന്താ ഈ കേക്കണേ...
മുന്നൂറാ....ഞാന്‍ ഒരു 150 അങ്ങോട്ടു തരും...'
'എങ്കില്‍ ഞാനും ഒരു രണ്ടെണ്ണം അങ്ങോട്ടു തരും..'
'എന്ത്...'
'മോന്തക്കിട്ട് രണ്ടെണ്ണം തരൂന്ന്...കാശെടടോ...കളിക്കാതെ...'
'ടോ..ഞാനേ...ബോണ്ടാ...ബോണ്ട്...എന്നെ തനിക്ക് ശരിക്കറിയൂല്ലാ....'
'താന്‍ ഇനി ബോണ്ടേല്ലാ...സവാളവട ആണെന്നു പറഞ്ഞാലും എനിക്ക് ഒരു തേങ്ങേമില്ലാ...
കാശ് തന്നില്ലെങ്കില്‍ പന്നീ.....പത്തേ പന്ത്രണ്ടിന്റെ സ്പാനര്‍ ഞാന്‍ കേറ്റും...'
'ഒ.കേ...ഒ.കേ...ദാ കാശ്....ഇവിടേക്കെ തന്നെ കാണൂല്ലേ.....'
'പിന്നേ.......കണ്ടാല്‍ ഇയ്യാളു അങ്ങു ചെത്തും.....
പോഡാപ്പാ......എച്ചി സായിപ്പ്.....'
----------------------------
'ഹലോ..ഹലോ.....മാഡം....ഞാന്‍ ബോണ്ട്...
ഞാന്‍ ആലുവയില്‍ എത്തി..മുറിയെടുത്തു......
ഇനി എന്താണു അടുത്ത നീക്കം....'
'ഒ.കെ....
നമ്മുടെ ചാര ഉപഗ്രഹം നടത്തിയ ഒരാഴ്ചത്തെ അക്ഷീണ പ്രയത്നത്തിനൊടുവില്‍ മോഷ്ടാവിന്റെ സ്ഥലം കണ്ടുപിടിച്ചു....
കളമശേരിക്കടുത്തുള്ള ഒരു കോളനിയിലെ മാധവന് ആണു പ്രതി......
കിരീടവും അവിടെ തന്നെ കാണും....
അതു വല്ല സഹകരണ ബാങ്കിലും പണയം വയ്ക്കുന്നതിനു മുന്‍പ് നമുക്കത് കണ്ടെടുക്കണം......'
'ഒ.കെ...ഞാന്‍ ഉടനേ തന്നെ കോളനിയിലേക്കു പുറപ്പെടുകയായി.....
ഇവിടെ അടുത്ത് ഫെഡറല്‍ ബാങ്കിന്റെ ഒരു വലിയ കെട്ടിടം ഉണ്ട്...
അതിന്റെ മുകളില്‍ നിന്ന് കോളനിയിലേക്കു ചാടാം എന്നു കരുതുന്നു.....
എവിടുന്നെങ്കിലും ചാടാഞ്ഞിട്ട് എന്റെ കൈ തരിക്കുന്നു...'
'എടോ....കോപ്പന് ബോണ്ടേ....തനിക്ക് എന്തിന്റെ സൂക്കേടാണു......
കോളനീലേക്കു എടുത്ത് ചാടി.....
അവിടെ പണിക്ക് പോകാതെ ചീട്ടുകളിക്കണ പിള്ളേരുടെ മുന്പിലെങ്ങാന് ചെന്നു പെട്ടാ...
തന്റെ പള്ളക്ക് അവന്മാരു പിച്ചാത്തിക്ക് തൊളയിടും.....
തനിക്ക് ചാടാന്‍ മുട്ടി നില്‍ക്കേണെങ്കി.......
ആ ലോഡ്ജിന്റെ മോളീന്നു താഴത്തേക്കു ചാടടോ.......
വെഷമം മാറട്ടേ.....'
'മാഡം...പിന്നെ ഞാന്‍ എന്താണു ചെയ്യേണ്ടത്....'
'താന്‍ ആദ്യം ആലുവ പോലീസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട് ചെയ്യ്.......
എന്നിട്ട് കോളനിയില്‍ റെയിഡ് നടത്താന്‍ അവരുടെ സഹായം ആവശ്യപ്പെടൂ......
വല്ല പത്താ അമ്പതാ പിടിപ്പിച്ചാ പെട്ടെന്ന് കാര്യം നടക്കും.....'
'ശരി മാഡം...'
----------------------------
'ഞാന്‍ ബോണ്ട്...ജയിംസ് ബോണ്ട്...'
'ഞാന്‍ രാഘവന് പിള്ള....ഹെഡ് രാഘവന് പിള്ള...'
'എനിക്ക് എസ്.ഐ യെ ഒന്ന് കാണണം...'
'പുള്ളിക്കാരന് ഇവിടെ ഇല്ലാ....ഉം..എന്തോന്നിനാ.....'
'അത് അദ്ദേഹത്തോട് പറഞ്ഞോളാം.....'
'ഓഹോ....അദ്ദേഹത്തോട് മാത്രേ പറയത്തൊള്ളോ......
ടാ...ടാ....കാര്യം പറഞ്ഞിട്ട് സ്ഥലം വിടാന്‍ നോക്കടാ......'
'ഞാന്‍ ലണ്ടനില്‍ നിന്നാണു വരുന്നത്....'
'ഉവ്വ...ഞാന്‍ പാലേന്നാ..'
'ഞാന്‍ ഒരു കേസ് ആന്വേഷിക്കാന്‍ ലണ്ടനില്‍ നിന്ന് വന്നത് ആണെന്ന്.....'
'അതിനു ഞാന്‍ എന്നാ ചെയ്യണം.....അല്ലേ... ഇതെന്ത് പ്രാന്താണു.....
കൈയില്‍ ഇരിക്കണ കാശും മൊടക്കി ഒരുത്തന് കേസ് അന്വേഷിക്കാന്‍ ലണ്ടനീന്നു കൊച്ചീലു വന്നേക്കണാ......
തനിക്ക് നാട്ടില്‍ പണിയൊന്നും ഇല്ലേ......
ഇവിടുത്തെ കാര്യം ഞങ്ങ നോക്കിക്കോളാട്ടാ......'
'ഇതു ബക്കിംഗ് ഹാം കൊട്ടാരത്തിലെ കിരീടം കളവു പോയ കേസ് ആണു...
മോഷ്ടിച്ചത് കളമശേരി കോളനിയിലെ മാധവന് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.....
മാധവനെ അറസ്റ്റ് ചെയ്ത്....
കിരീടം കണ്ടെടുക്കാന്‍ കേരള പോലീസിന്റെ സഹായം തേടാന്‍ ആണു ഞാന്‍ വന്നത്...'
'ആരു.....നമ്മുടെ കളമശേരി മാധവനോ...'
'അതേ...'
'പിന്നേ...മാധവനെ താന്‍ അങ്ങോട്ടു ഒലത്തും.......
ആരാ ഈ മാധവന് എന്ന് അറിയാമോ....
പാര്‍ട്ടീടെ സ്റ്റേറ്റ് മെംബറാ....'
'ആരായലും എനിക്ക് പ്രശ്നമല്ലാ.....
ഐ ഹാവ് ദ ലൈസന്‍സ് ടു കില്‍....'
'എന്ത്...എന്തോന്നാണെന്ന്.....'
'എനിക്ക് ആരേയും കൊല്ലാനുള്ള ലൈസന്‍സ് ഉണ്ടെന്ന്.....'
'ഹ..ഹ.ഹാ.....ഒരു ലൈസന്‍സ്......
ദേ സായിപ്പേ...വെറുതേ തടി കേടാക്കണ്ടാ........
കോളനിലേക്കു കില്ലും...കൊല്ലും എന്നൊക്കെ പറഞ്ഞു ചെന്നാല്‍....
പിള്ളേരു മോന്ത പിടിച്ച് നെലത്തിട്ട് ഒരക്കും......
'എന്റെ അടുത്ത് അത്യാധുനിക ആയുധങ്ങള്‍ ഉണ്ട്..
അതു വച്ച് ഞാന്‍ അവരെ ഒതുക്കും...'
'ഉവ്വ...ഞങ്ങടടുത്തും ഒണ്ടെടോ സായിപ്പേ....ആയുധങ്ങള്‍....
പിടിച്ച് കെട്ടീട്ട് നാലു ദിവസം ഉരുട്ടീട്ടു അവന്മാര് ഒതുങ്ങീട്ടില്ല..
പിന്നേണു..തന്റെ ഒരു തോക്ക്.....'
'പിന്നെ എന്ത് ചെയ്യണം എന്നാണു പറയുന്നത്....
കിരീടം ഇല്ലാതെ എനിക്ക് തിരിച്ചു പോകാന്‍ പറ്റില്ലാ....
ഞങ്ങളുടെ നാടിന്റെ അഭിമാന പ്രശ്നമാണു കിരീടം....'
'പിന്നേ..ഒരു കിരീടം...ഇവിടെ തല തന്നെ കാണാനില്ല...
പിന്നേണു അതിലു വക്കണ കിരീടം.'
'നമുക്ക് എന്താന്നു വച്ചാല്‍...അതു പോലെ ...
നാട്ടുനടപ്പ് അനുസരിച്ച് ചെയ്യാം...'
'അതു നേരത്തേ പറയണ്ടേ....അങ്ങനെ വഴിക്ക് വാ....
താന്‍ ഇത്രേം ദൂരം വണ്ടിയോടിച്ച് വന്നതല്ലേ....
താന്‍ പേടിക്കണ്ടാ...ഞാന്‍ മാധവനുമായിട്ടൊന്ന് സംസാരിക്കട്ടെ....
നമുക്ക് വഴിയുണ്ടാക്കാമെന്നേ....
താന്‍ ഒരു ഫുള്ള് ഇങ്ങ് വാങ്ങിച്ചോ...
ദേ തൊട്ടപ്പറത്ത് ബിവറേജസ് ഒണ്ട്.....
സോഡ മറക്കണ്ടാട്ടാ....കപ്പലണ്ടീം..'
------------------------
24 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ മാധവന് കിരീടം വിട്ടു കൊടുത്തു.
കിരീടം വിട്ടുകൊടുക്കാന്‍ ബ്രിട്ടിഷ് ഭരണകൂടം
10 മില്യണ്‍ ഡോളറിനു തുല്യമായ ഇന്‍ഡ്യന്‍ മണി മാധവനു കൈമാറി.
കേരളാ പോലീസ്......കസ്റ്റംസ്.....റവന്യൂ വകുപ്പ്.....വില്ലേജ് ഓഫീസര്‍......
തുടങ്ങിയ വിഭാഗങ്ങള്‍ ഒക്കെ പങ്കു വച്ചതിനു ശേഷം ബാക്കി 110 രൂപ 50 പൈസ മാധവനു ലഭിച്ചു.....
ബോണ്ടിന്റെ ജീവിതത്തിലെ ആദ്യ ഒത്തു തീര്‍പ്പ് ആയിരുന്നു കേരളത്തില്‍ സംഭവിച്ചത്......
തലകുനിച്ച് പിടിച്ച് ബോണ്ട് കേരളത്തില്‍ നിന്ന് മടങ്ങി....
മടങ്ങുമ്പോള്‍ മാധവന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു....
ബോണ്ട് ആരാ മോന്......
Tuesday, March 20, 2007
Subscribe to:
Post Comments (Atom)
72 comments:
പൂയ്....
ദേ ഒരെണ്ണം കൂടി....
ചുമ്മാ ഒരു പോസ്റ്റ്...
അഥവാ പുതിയ പോസ്റ്റ്.....
കുറേ നാളായി തേങ്ങ അടിച്ചിട്ട്. ദാ ആദ്യം ഇത് പിടി “ഠേ”.....ബാക്കി വായിച്ചിട്ടാകാം.
'എന്റെ മാഞ്ചസ്റ്ററു പുണ്യാളാ....എന്താ ഈ കേക്കണേ...
മുന്നൂറാ....ഞാന്‍ ഒരു 150 അങ്ങോട്ടു തരും...'
'എങ്കില്‍ ഞാനും ഒരു രണ്ടെണ്ണം അങ്ങോട്ടു തരും..'
സാന്റോസേ കലക്കീണ്ട്ട്ടാ. അവസാനിപ്പിക്കാന്‍ വേണ്ടി അവസാനിപ്പിച്ചോ എന്നൊരു ശങ്ക അവസാനത്തില്‍ ഇല്ലാതില്ല ::)
ലണ്ടനിലെ സര്ക്കാരാശുപത്രീന്നൊക്കെ വച്ചു കാച്ചിയതു കലക്കീട്ടുണ്ടു കേട്ടൊ..
തകര്‍പ്പന്‍ സാധനം
-സാജന്
കലക്കീടാ സാന്‍ഡോസെ.. കലക്കി.
'പിന്നേ..ഒരു കിരീടം...ഇവിടെ തല തന്നെ കാണാനില്ല...
പിന്നേണു അതിലു വക്കണ കിരീടം.'
സാന്‍ ഡോസേ,
ചിരിയ്യുടെ കൂടിയ ഡോസാണല്ലോ ഇതു.
വായിച്ചു ചിരിച്ചു ശ്വാസം കിട്ടാതെ വിഷമിക്കണു.
:-)
പെരിയാര്‍ കടവിനടുത്തെവിടെയാ കസ്തൂരി ലോഡ്ജ്.. ലേഡീസ് ഹോസ്റ്റല്‍ സേവീയേഴ്സിലെയാണോ.. :-)
കലക്കി കണ്ണാ കലക്കി. ചിരിച്ച് വയ്യാതായി. അവസാനം പ്രത്യേകിച്ചും വളരെ നന്നായി. :-)
സാന്റോസേ
സ്റ്റാര്‍ കോമഡിയായിട്ടുണ്ട്!
വെള്ളസാരീം ദേ ഇപ്പോ ബോണ്ടും...
ബൂലോഗത്ത് ഇല്ലാതിരുന്ന ഒരു ശൈലി ഹാസ്യം!
ഉജ്ജ്വല കോമഡി! ഒത്തിരി ചിരിച്ചു!
അഭിനന്ദനങ്ങള്‍!!! :-))
(ജെയിംസ് ബോണ്ടിന് ബോണ്ട കൊടുക്കുമ്പോള്‍ പറയുന്നതെന്ത്?
ബോണ്ടേ ബോണ്ട!)
കേരളാ പോലീസ്......കസ്റ്റംസ്.....റവന്യൂ വകുപ്പ്.....വില്ലേജ് ഓഫീസര്‍......
തുടങ്ങിയ വിഭാഗങ്ങള്‍ ഒക്കെ പങ്കു വച്ചതിനു ശേഷം ബാക്കി 110 രൂപ 50 പൈസ മാധവനു ലഭിച്ചു.....“
സാണ്ടോസേ...നല്ല ഹാസ്യം
“....അവളു മാല ധരിച്ചിട്ടുണ്ടായിരുന്നില്ലാ..അതു തന്നെ.....ഇല്ലാത്ത മാല എങ്ങനാടോ പൊട്ടിക്കണേ...പൊട്ടന് ബോണ്ടേ...'“
-ടൂംണ്ട്തേ ഹി രഹ് ജവോഗേ എന്നല്ലെ ആ തൂപ്പുകാരി പറഞ്ഞേ?
(സാണ്ടോസിന്റെ അടിസ്ഥാന തൊഴിലാളി പ്രേമം പ്രകടമാണിവിടെ)
“....വെള്ളമില്ലാത്ത ഡാമില്‍ ചാടി എന്തിനാടോ ബോണ്ടേ ബോണ്ടിക്കു കെട്ടിയോന് ഇല്ലാതെ ആക്കണത്......“
(സാമൂഹ്യവിമര്ശമനം തന്നെ)
“-'ആക്കണ കാര്യം ഞാന്‍ ഏറ്റൂന്ന്...'
-കാശ് തന്നില്ലെങ്കില്‍ പന്നീ.....പത്തേ പന്ത്രണ്ടിന്റെ സ്പാനര്‍ ഞാന്‍ കേറ്റും...'“
(അടിസ്ഥാന തൊഴിലാളി പ്രേമം പ്രകടം)
“'പിന്നേ...മാധവനെ താന്‍ അങ്ങോട്ടു ഒലത്തും.......
ആരാ ഈ മാധവന് എന്ന് അറിയാമോ....
പാര്‍ട്ടീടെ സ്റ്റേറ്റ് മെംബറാ....“
(രാഷ്ട്രീയാവബോധം)
“കേരളാ പോലീസ്......കസ്റ്റംസ്.....റവന്യൂ വകുപ്പ്.....വില്ലേജ് ഓഫീസര്‍......
തുടങ്ങിയ വിഭാഗങ്ങള്‍ ഒക്കെ പങ്കു വച്ചതിനു ശേഷം ബാക്കി 110 രൂപ 50 പൈസ മാധവനു ലഭിച്ചു.....“
(ഞെട്ടിപ്പിക്കുന്ന തിരിച്ചറിയല്‍)
“...മടങ്ങുമ്പോള്‍ മാധവന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു....
ബോണ്ട് ആരാ മോന്...... “
(ദാണ്ടെ കെടക്ക്ന്ണു നമ്മ്ടെ ‘റീയല്‍’ സാന്‍ഡോസ്!!
-
ബോണ്ടാരാ മോന്!
വെള്ളസാരിയും , ദാ ബോണ്ടും എല്ലാം കലക്കുന്നുണ്ടേ!
അഭിനന്ദനങ്ങള്‍ :)
ഹഹഹ.. അതും തകര്‍ത്തു.
ക്വോട്ടാന് നിന്നാല്‍ ക്വോട്ടിക്കോട്ടി ഞാന്‍ വശക്കേടാവും. അലക്കിരാ സാന്റോസേ.. ഞെരിച്ചു.
ശൈലി, ഇഷ്ടപ്പെട്ടു. അടിപൊളി.
SUPER POST SANDOZ !
WORDS FAIL ...
ഹാ..സാണ്ടോസ്സേ...ഇതൊരു പുത്തന്‍ ശൈലിയാണല്ലോ.
ചീഫൂ് കുക്കു് ആളു കൊള്ളാമല്ലോ.
പ്രതീക്ഷിക്കാത്ത ക്ലൈമാക്സില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കത്തിച്ചു വച്ചിരിക്കുന്നു.:)
സാന്റോസേ, അപാര ഫോമിലാണല്ലൊ :) കലക്കി
qw_er_ty
ചാത്തനേറ് : ആ ഫലിതബിന്ദുക്കള്‍ കുത്തിക്കേറ്റീലായിരുന്നെങ്കില് (ഇല്ലാത്ത മാല- മുന്‍പ് കേട്ടതാ)ചാത്തന് 100 ല്‍ 101ഉം തന്നേനേ...:(
ഡയലോഗില്ക്കൂടി കഥ വികസിപ്പിക്കുന്ന ഈ രചനാ തന്ത്രം പൊതുവെ മലയാളത്തില്‍ കണ്ടിട്ടില്ല.
സാന്ഡോസേ, വര്മ്മകള് ഇറങ്ങുന്ന നേരമായി. പോട്ടേ... അവിടെ കാണാം.
സാന്‍ഡോസെ, ബോണ്ട് -മാധവന് എപ്പിസോഡ് കലക്കി
ബലേ ഭേഷ്,
ബോണ്ട് ആരാ മോന്...
തകര്‍ത്തുവാരി സാന്റോ... ബോണ്ട് മാത്രമല്ല.
സാന്‍ഡോസും!
ദേ സാന്‍ഡോസെ...വെറുതേ തടി കേടാക്കണ്ടാ........
കോളനിലേക്കു കില്ലും...കൊല്ലും എന്നൊക്കെ പറഞ്ഞു ചെന്നാല്‍....
പിള്ളേരു മോന്ത പിടിച്ച് നെലത്തിട്ട് ഒരക്കും......
പല രേഞ്ചിലാണല്ലോ?
അടിപൊളി
തുടരട്ടെ!
ഹെലോ സാന്റോ 007,
അടുത്ത ബോണ്ട് പടം നമുക്കിവിടെ ചെയ്താലോ?
പുതിയ ബോണ്ട് ആയിട്ട് പച്ചാളം അഭിനയിക്കും. ഹാലി ബെറിയെ പോലെ ഏതെങ്കിലും നായികയെ കൊടുക്കാം എന്നു പറഞ്ഞാല്‍ ചുള്ളന് പാഞ്ഞുവരും.
തകര്‍ത്തു മ്വോനേ...
നല്ല ഡയലാഗ് കള്‍!
ക്ലൈമാക്സ് സൂപ്പറായി... ബോണ്ടിനോടല്ലേ കളി...
സാന്‍ഡോസ്,
നല്ല രസമുള്ള എഴുത്ത്.
ഹ...ഹ... മണലോസേ, പവുലോസേ, അട്ടിപ്പൊളി.
ഓരോ ഡയകോലും അടിപൊളി.
(ലണ്ടനില്‍ ഡോളറിട്ടും ആളെ പറ്റിക്കാമല്ലേ) :)
പണ്ട് ബുഷണ്ണനും അണ്ണിയും ലണ്ടനില്‍ വരുന്നതിന്റെ തലേ ദിവസം ഒരണ്ണന് വ്യാജ സര്‍ട്ടിഫിക്കറ്റൊക്കെ ഉപയോഗിച്ച് വ്യാജ സെക്യൂരിറ്റിയായി ചുമ്മാ പാലസിനകത്താണോ (അവര്‍ താമസിക്കുന്ന സ്ഥലത്ത്) കയറി അതിലെക്കൂടെയെല്ലാം കയറിയിറങ്ങി ഫോട്ടോയൊക്കെയെടുത്ത് അവിടുത്തെ സെക്യൂരിറ്റി വെറും പുല്ലെന്ന് തെളിയിച്ചിരുന്നു. ഡെയിലി മിററാണെന്ന് തോന്നുന്നു ആ പരിപാടി ഒപ്പിച്ചത്.
കൈതാന്‍ മുള്ളേച്ചന്റെ വികശലനവും സൂപ്പര്‍ :)
qw_er_ty
സര് സാന്‍ഡോസ്
എന്താ കലക്ക്.
കഥയെ ഉരുത്തിരിച്ചുകൊണ്ടുവരുന്ന ആ ടെക്നിക് എനിക്കു പിടിച്ചൂട്ടോ. എന്തു കാച്ചാടോ താന്‍ കാച്ചുന്നത്.
അടുത്തത് ഉടന്‍ പോരട്ടെ.
സസ്നേഹം
ആവനാഴി
'താന്‍ ഇനി ബോണ്ടേല്ലാ...സവാളവട ആണെന്നു പറഞ്ഞാലും എനിക്ക് ഒരു തേങ്ങേമില്ലാ...
കാശ് തന്നില്ലെങ്കില്‍ പന്നീ.....പത്തേ പന്ത്രണ്ടിന്റെ സ്പാനര്‍ ഞാന്‍ കേറ്റും...
kalakki
"തലകുനിച്ച് പിടിച്ച് ബോണ്ട് കേരളത്തില്‍ നിന്ന് മടങ്ങി....
മടങ്ങുമ്പോള്‍ മാധവന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു...."
......
ആര് കാവ്യാ മാധവനോ..?
മൊഴ്വന് പറയെടാ ശവി...
സാന്റോസേ കലക്കീട്ടുണ്ടു....അടിപൊളി.
njaan thanthe oru fan aayi. ceiling fan alla table fan thanne.
ഇത് ആദ്യം കാണാതിരുന്നത് എന്റെ ഭാഗ്യക്കേടായി ഞാന്‍ കരുതുന്നു. പുത്തന്‍ ആശയങ്ങള്‍ ഇനിയും എഴുതെട സാന്ഡോ. ആശംസകള്ള്.
സാന്‍ഡോസെ മോനേ പുണ്യാളാ,
നീയാള് കൊള്ളാലൊ ഗഡീ. പിടിച്ചേനേലും വലുത് മാളത്തില്‍ എന്നു പറഞ്ഞപോലെയാ നിന്റെ എഴുത്ത്. അടുത്തത് ഇതിലും കിടിലന്‍ ആക്കണം.
(നിനക്ക് കുറച്ച് ടെന്‍ഷന്‍ ഇരിക്കട്ടെ. അസൂയകൊണ്ടാണേ ഹെഹെ).
ഏതായാലും ഈ പുതു ശൈലി കൊള്ളാം. പറയാതെ പറയുന്ന ഹാസ്യം.
-സുല്‍
ഇതെന്താ സാന്ഡോസേ, ഇതൊക്കെ കയ്യിലുണ്ടായിരുന്നോ ഇത്രയും കാലം?
ഇതെടുത്തെ മലയാളത്തിലെ ആനുകാലികങ്ങള്ക്കയച്ചുകൊടുക്ക്. എഡിറ്റര്‍ അക്ഷരശൂന്യനല്ലെങ്കില് പ്രസിദ്ധീകരിക്കേണ്ടതാണ്.
ഇതാണ് സാന്ഡോസേ ബ്ലോഗെഴുത്ത്, കണ്ടന്റുകൊണ്ടുള്ള ബോംബിട്ടുകളി. പൂശ്...പൂശ്
സാന്‍ഡോസ് അലക്കിപ്പൊളിക്കുകയാണല്ലോ. ബോണ്ടണ്ണനെ ഒരു വഴിയാക്കി.
വീക്കേയെന്സിന്റെ ഒരു കഥയില്‍ നിന്ന് (വാക്കുകള്‍ ഇങ്ങനെയായിരിക്കണമെന്നില്ല, പണ്ടെന്നോ വാരികയില്‍ വായിച്ചതാണ്)
കൌബോയ് ബോബ് കുതിരയെ ഒരു കുറ്റിയില്‍ കെട്ടി അരയുടെ ഇരുവശത്തെ തോക്കുകളുമൂരി അകത്തേക്കു കയറി.
"ഹാന്ഡ്സപ്പ് ന് റണ്‍ ഫോര്‍ ലൈഫ്"
അന്നത്തെ കളക്ഷന്‍ എണ്ണി പെട്ടിയിലാക്കിക്കൊണ്ടിരുന്ന ലോന ചെരിഞ്ഞൊന്നു നോക്കി
"കടേ അടച്ചു. പോയ്ട്ടു നാളെ വാ"
"റണ്‍ മാന്‍" കൌബോയ് ബോബ് തിളച്ചു.
"ഡാ വാറുണ്യേ, ഏതാണ്ട്രായി ചെക്ത്താന്?"
"മ്മടെ ത്രിശൂക്കാരനല്ല." വാറുണ്ണി പറഞ്ഞു.
"ദിസ് ഈസ് ഏ റീയല്‍ ഷോഡൌണ്." ബോബ് അലറി
"ഡാ ശവ്യേ, മെല്ലെ. ആ തോക്കാ പൊട്ടും."
വാ... എന്താ മൊതല്... തകര്ത്തടിച്ചെടാ സാന്ഡോ :))
ഈ ശൈലി അപാരം...
:))
ബോണ്ട് ആരാ മോന്..... ഹ ഹ ഹ
സാന്ഡോ കലക്കി ചുള്ളാ...
"പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം....
കേരളത്തില്‍ മുരുക്ക് എന്ന ഒരു മരം ഉണ്ട്...
അതില്‍ പാരചൂട്ട് തങ്ങാതെ നോക്കണം.....
അതില്‍ തങ്ങിയാ പിന്നെ അവിടെയിരുന്ന് അയ്യോ..പത്തോ എന്നുവിളിക്കലേ ഉണ്ടാവൂ...
ഇവിടുന്ന് ഒരുത്തനും വരൂല്ലാ..അതില്‍ കേറി തന്നെ താഴത്ത് എത്തിക്കാന്‍....'"
മുരിക്കില്‍ കയറിയ അനുഭവം നല്ലപോലെ വെച്ചു കാച്ചിയിട്ടുണ്ടല്ലേ ബോണ്ടേ..
ബോണ്ട്.. മി. സാന്‍ഡോസ് ബോണ്ട്..
കേസ് കഴിഞ്ഞ് പോകുമ്പോള്‍ ചുമ്മാ പോവുകയോ.. എന്തെങ്കിലും കൂടെ കൊണ്ടുപോകുന്നതാ പതിവ്..
ഈ ബോണ്ട് ആരാ മോന്..
കലക്കീട്ടണ്ട്..
(തിരക്കു കാരണം വരാന്‍ വൈകിയതാ.)
കലക്കി
കുറുമാന് പറഞ്ഞമാതിരി അവസാനിപ്പിക്കാന്‍ വേണ്ടി അവസാനിപ്പിച്ചോ എന്നൊരു ശങ്ക അവസാനത്തില്‍ ഇല്ലാതില്ല എന്നല്ല ഉണ്ട്.
ചെല പ്രയോഗങ്ങള്‍ കലക്കീട്ടുണ്ടെങ്കിലും (പിന്നെ തോക്കും ഉണ്ടേം ഒരു ചോറ്റുപാത്രത്തിലോ...
ലാപ് ടോപ്പിന്റെ കവറിലോ കടത്താം......')
മറ്റു പോസ്റ്റുകളുടെ അത്ര നെലവാരമില്ല.
ഇതുവായിച്ച് ജെയിംസ് ബോണ്ട് ആത്മഹത്യ ചെയ്തതായാണ് അറിഞ്ഞത്.
സംഗതി ഇടിവെട്ട്!
പെരിയാര്‍ ഹോട്ടലാണ് അണ്ണന് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. തല്ക്കാലം എല്ലാവരോടും കസ്തൂരി ലോഡ്ജ് എന്ന് പറഞ്ഞാ മതി.
പിന്നെ ക്ലൈമാക്സിന്റെ കാര്യത്തില്‍ കുറുമാന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
പതാലീ..
പെരിയാര്‍ ഹോട്ടലിനടുത്തെവിടെയാ മാഷേ ലേഡീസ് ഹോസ്റ്റല്‍.. ആലുവയില്‍ നമ്മളറിയാത്ത ലേഡീസ് ഹോസ്റ്റലോ.. ഹ്മ്മ്..
:))
നന്നായിട്ടുണ്ടു....ചിരിപ്പിച്ചു...
സാന്‍ഡോസ്,
കൊള്ളാം, നന്നായിരിക്കുന്നു..!
:))
ബോണ്ടിന്റെ സാഹസികത കാണാന്‍ വന്ന.....
കുറുമാന്....കുട്ടന്മേനോന്....
സാജന്....മുല്ലാസ്..സിജു..
ദില്ബന്...അരവി..അപ്പു..
കൈതമുള്ള്...സപ്തന്....
ഇടിവാള്‍....വിശാലന്..വേണുജി
ആറാര്‍...കുട്ടിച്ചാത്തന്..
സങ്കു...വെമ്പള്ളി..സതീശന്..
കരീം മാഷ്...കുമാറേട്ടന്...
യാത്രാമൊഴി...കുതിരവട്ടന്‍.
വക്കാരി..ആവനാഴി..മനു
മിടുക്കന്...പലേരി..ഇക്കാസ്..
സുല്‍..ചന്ത്രക്കാരന്...
ദേവേട്ടന്...അഗ്രു...ഇത്തിരി..
ക്രിഷ്...കണ്ണൂസ്...തറവാടി..
സിയാ..പതാലി... തക്കുടു
ഏവൂരാന്....നവന് എന്നിവര്‍ക്ക്...
എന്റെ സ്നേഹം...സന്തോഷം...
നന്ദി.......
ആദ്യമായി എന്റെ ബ്ലോഗില്‍ വന്നവര്‍ക്കു ഒരു സ്വാഗതം......
ഒരുപാട് സ്നേഹം.....
സാന്റോ ഞാനിവിടെ ആദ്യായിട്ടാവരണത്.
വായിച്ചപ്പൊതോന്നി ഞാന്‍ വളരെ വൈകിയാ ഇവിടെ എത്ത്യത് ന്ന്.കലക്കനായിട്ട്ണ്ട്.
പാവം ബോണ്ട്. ബോണ്ടല്ല ബോണ്ടിന്റെ അപ്പന് വന്നാലും കേരളത്തീന്ന് തലകുനിച്ച് പിടിച്ചേമടങ്ങൂ...
അഭിനന്ദനങ്ങള്‍
സാന്ഡോസേ .. അണ്ണാ ...
എന്താ പറേകാ ... ?
ശിഷ്യനാക്കുമോ എന്നെ ..?
'അപ്പ...ദേശം കവലേലെ വളവ് തന്റെ അപ്പന് വളക്കോ...'
എന്തിനാ ഏറെ ഇതൊന്ന് പോരെ !!!
സാന്റോസ് മകനേ..ശൂന്യതയില്‍ നിന്നെടുത്ത് വച്ച് കൊത്തിപ്പണിഞ്ഞ് കേറിപ്പോവുന്ന ആശയങ്ങള്‍,രസമായിട്ടൂണ്ട് കേട്ടോ.അഭിനന്ദനങ്ങള്‍..!
വൈകിപ്പോയി, സോറി.
ഉഷാറ് പോസ്റ്റ്! :) :)
വൈകിപ്പോയി,
ബോണ്ട് കലക്കി,
അടുത്തതിനായി കാത്തിരിക്കുന്നു
ബോണ്ടിനെ കാണാന്‍ വന്ന..
സാലിം..വിചാരം..തമനു..
കിരണ്‍സ്..പരാജിതന്..ശിശു...എന്നിവര്‍ക്കു....
എന്റെ സ്നേഹം...സന്തോഷം...നന്ദി......
ആദ്യമായി എന്റെ ബ്ലോഗില്‍ വരുന്നവര്‍ക്കു ഒരു സ്വാഗതം....ഒരു പാടു സ്നേഹം.........
ബോണ്ടിനെ തമര്ത്തുകളഞ്ഞല്ലോടാ സാന്റൂ.
(വൈകി വന്നവര്‍ക്ക് പിന്നിലാണോ സീറ്റ്?)
സാന്‍ഡൊസെ, നമുക്ക് അടുത്ത് ദിലീപ് - ജോണി ആന്റണിക്കുള്ള തിരക്കഥ അങ്ങു കൊടുത്താലൊ? ഉദയനും സിബിയും റെസ്റ്റെടുക്കട്ടെ.
കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നു പറഞ പോലെയാണല്ലോ ഇവടത്തെ കാര്യങള്.... സാന്റൊസേ.... ഉഷാറായിട്ട്ണ്ട്ട്ടാ... പോരട്ടെ...മൊത്തമായി ഇങ്ട് പോരട്ടെ...
പിന്നെ, ബോണ്ട് ഇവടന്ന് തുണി ചുറ്റിയ എന്തെങ്കിലുമൊക്കെ അടിച്ചോണ്ട് പോവുമെന്നു എനിക്കു തോന്നിയിരുന്നു.... അതു കലക്കി... വളരെ ഇഷ്ടായീട്റാ..
ബോണ്ടിനെ കാണാന്‍ വന്ന....
പടിപ്പുര....വെമ്പള്ളി...
എന്നിവര്‍ക്കു നന്ദി നമസ്കാരം.....
ആദ്യമായി എന്റെ ബ്ലോഗില്‍ വന്ന അനിയന് കുട്ടിക്കു ഒരു സ്വാഗതം....
ഒരുപാടു നന്ദി....
പാവം മാധവന്. ഒരു കിരീടം മോഷ്ടിച്ചതിന്, അയാളിട്ട താലിയോടെ, ഭാര്യയെ, ബോണ്ട് അടിച്ചെടുത്തല്ലോ. ;)
ഇത് ബോണ്ടിന്റെ വര്‍ഷം - 007. ഡിഷ്ക്യാം...;)
ലൈസന്‍സ് കിട്ടിക്കഴിഞ്ഞു.വധം ആരംഭിച്ചോളൂ ബോണ്‍ഡേ സോറി സാന്ഡോസേ.... :)
ബോണ്ടിനെ കാണാന്‍ വന്ന പ്രസാദ് മാഷിനും...സു-വിനും ..നന്ദി... നമസ്കാരം.....
സു-ശരിയാ....ബോണ്ടിന്റെ വര്‍ഷം........007....ഡിഷ് ക്യാം....
ഞമ്മട നാട്ടില്‍ ബോണ്ട് വന്നതും ഇത്രേം ബൂകമ്പം ഈ ബൂലോകത്തൊണ്ടായതൊന്നും ഞാനറിഞ്ഞില്ലല്ലോ
സാന്റോസ് തമ്പ്രാനേ. പോലീസും സര്‍ക്കാരും ഒക്കെ എടപെട്ടപ്പൊ നാട്ടിലെ വക്കീലെന്ന നെലയില്‍
ഞമ്മക്കും കിട്ടിയേനെ നാല് കാശ്.
എന്നാലും ലോകത്തിലെ ഏറ്റവും വലിയ കള്ളനെ ആലുവാകാരന്
തന്നെ ആക്കണമായിരുന്നോ സുഹൃത്തേ. ഇതിന് ആലുവാ മണല്‍പുറത്തെ ഓരോ മണല്‍ തരിയും
ശിവരാത്രിനാളില്‍ കണക്കു ചോദിക്കും.
ഓരോ വരിയിലും ചിരിയൊളിപ്പിക്കും വിധം അക്ഷരങ്ങളെ വിന്യസിപ്പിച്ചെഴുതുന്ന സാന്റോസ്, താനൊരു വലിയ
എഴുത്തുകാരനാവട്ടേയെന്ന് വാത്സല്യപൂര്‍വ്വം ആശംസിക്കുന്നു
തകര്‍പ്പന്‍,അടിപൊളി,തരിപ്പന്‍,ഞെരിപ്പന്‍ എന്നൊക്കെ ഞാന്‍ പറയുമെന്നു പ്രതീക്ഷിച്ചൊ.രക്ഷയില്ല സാന്റ്റോസെ
എന്നാലും ഒന്നു പറയാം ഇതൊരു മധുരസുന്ദരഹാസ്യകാവ്യം തന്നെ.
അഭിനന്ദനങള്‍.
ബോണ്ടിനെ കാണാന്‍ വന്ന......
സക്കീന വക്കീലിനു നന്ദി...
മാനസപുത്രനു സ്വാഗതം...നന്ദി...
സാന്‍ടോസ്,
നല്ല രസകരമായ എഴുത്ത്.എന്നാലും ബോണ്ഡിനു ആലുവാ റ,റ,റ പാലത്തില്‍ (വിശാലിന്റെ പ്രയോഗം) നിന്നും ഒരു ചാട്ടം തരപ്പെടുത്തി കൊടുക്കാമായിരുന്നില്ലെ ?
മുസാഫിര്‍...ആദ്യമായല്ലേ ഈ വഴി... സ്വാഗതം...ബോണ്ടിന്റെ സാഹസികത അനുഭവിച്ചതിനു നന്ദി.....
സാണ്ടോz
പോസ്റ്റിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല ...
സൂപ്പര്‍...ഡ്യൂപ്പര്‍ ...ഇതൊന്നും തികയുന്നില്ല...അതുകൊണ്ട് ഞാനൊരു പുതിയ പേരിട്ട് ഇതിനെ വിളിച്ചോട്ടെ... ടിപ്പര്‍!!!!....
ഹാസ്യത്തിന്റെ ഒരു മലതന്നെ ഇവിടെ അണ്ലോഡുചെയ്തിരിക്കുകയല്ലെ....
o.t.
( ബോണ്ടിനേക്കാളും മിടുക്കന് സി.ഐ.ഡി. മൂസാ തന്നെയാ ഒന്നുമില്ലെങ്കിലും കോട്ടയംകാരനല്ലേ..)
ഹതിരമ്പി സന്റോസെ, ഞെരിപ്പ്!
ബോണ്ടിനെ സഹിച്ച...സുന്ദരനും...കൈയൊപ്പിനും...നന്ദി..നമസ്കാരം.....
annaaa kalakki... chirichu poyi ariyathe thanne...
എന്റെ ബ്ലോഗ് തബുരാനേ.......ഇയാന്‍ ഫ്ലമിങ് നേരത്തേ വിസമേടിച്ചു പോയതു ന്നന്നായി അല്ലെങ്കില്‍ കാണാര്ന്നു..........പൂരം
മറ്റൊന്നും സംഭവിക്കില്ല മുപ്പക്ക് ഈ ബോണ്ട് പുരാണം വായിച്ച് കരച്ചിലും ചിരിയും ഒരുമിച്ച് വന്നേനെ ഇന്‍ ഷോറ്ട്ട് വട്ടായിപ്പോയേന്നേ....
കലക്കീട്ട്ണ്ട് ട്ടോളീന്നും
എന്റെ ബ്ലോഗ് തബുരാനേ.......ഇയാന്‍ ഫ്ലമിങ് നേരത്തേ വിസമേടിച്ചു പോയതു ന്നന്നായി അല്ലെങ്കില്‍ കാണാര്ന്നു..........പൂരം
മറ്റൊന്നും സംഭവിക്കില്ല മുപ്പക്ക് ഈ ബോണ്ട് പുരാണം വായിച്ച് കരച്ചിലും ചിരിയും ഒരുമിച്ച് വന്നേനെ ഇന്‍ ഷോറ്ട്ട് വട്ടായിപ്പോയേന്നേ....
കലക്കീട്ട്ണ്ട് ട്ടോളീന്നും
thanne njaan kollum... allel than enne chirippichu kollum, athu konda...
onnu follow cheyyan sammathikkilla alle...
ബോണ്ട് പോലും ബോണ്ട്.... ഹാ ഹാ ഹാ...
Post a Comment